ജനനസമയത്തുതന്നെ വാര്‍ധക്യത്തിന്റെ അസ്ക്യത കാണിക്കുന്ന കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ ഏതുനിലയില്‍ എത്തും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പൂരപ്പറമ്പിലാണ് ജനനം. പുതിയ പാര്‍ടി ഉണ്ടായതാണോ? സോഷ്യലിസ്റ്റ് ജനതയ്ക്ക് (ഡെമോക്രാറ്റിക്) തുടക്കമായി എന്നാണ് മാതൃഭൂമി എഴുതിയത്. സ്വന്തം പി എമാരെ വച്ച് രജിസ്റ്റര്‍ചെയ്ത ഒരു പാര്‍ടിയില്‍ വീരനും കൂട്ടരും ലയിച്ചു എന്നെഴുതുന്നതിനു പകരം പുതിയ ഒന്ന് ജനിച്ചു എന്ന്. ആയിരമല്ല; പതിനായിരമല്ല; തൊള്ളായിരങ്ങളുടെ സാന്നിധ്യത്തില്‍
പൂരപ്പറമ്പില്‍ പിറന്നുവീണ രാഷ്ട്രീയ ജന്തുവിന് ഒരവിഹിത സന്താനത്തിന്റെ ഗുണഗണങ്ങളെല്ലാമുണ്ട്. ഇന്നലെവരെ വീരനെക്കുറിച്ച് മാതൃഭൂമി പറഞ്ഞത് ജനതാദള്‍-എസ് സംസ്ഥാന അധ്യക്ഷന്‍ എന്നാണ്. അങ്ങനെ ഒരു പാര്‍ടി നിലവിലുണ്ട്. ആ പാര്‍ടിയുടെ അധ്യക്ഷന്‍ പ്രൊഫ. എന്‍ എം ജോസഫാണ്. വീരനെ പുറത്താക്കിയ ശേഷമാണ് ജോസഫ് മാഷ് പ്രസിഡന്റായത്. എന്നിട്ടും വീരന്‍ പറഞ്ഞു, തന്റെ പാര്‍ടി ജനതാദള്‍ എസും താന്‍ അതിന്റെ പ്രസിഡന്റുമാണെന്ന്. ആ പാര്‍ടി ഇപ്പോള്‍ പിരിച്ചുവിട്ടോ? അതോ വീരന്‍ രാജിവച്ചോ?
എന്തും പറയാന്‍ മടിക്കേണ്ടതില്ല എന്നാണ് പുളിയാര്‍ മലയിലെ പാരമ്പര്യശാസ്ത്രം. ആക്രിക്കടയില്‍ പത്രക്കെട്ടുകള്‍ തൂക്കി വിറ്റ് സര്‍ക്കുലേഷന്റെ കള്ളക്കണക്കെഴുതുന്നയാളാണ് മാത്തുക്കുട്ടിച്ചായന്‍ എന്ന് പറഞ്ഞുനടന്നത് വീരന്റെ പത്രമാണ്. അച്ചായന്റെ പത്രം തിരിച്ചടിച്ചത് വീരഭൂമിയുടേത് ആടുജീവിതമാണെന്നത്രെ. അതായത് ആടിന് തിന്നാന്‍ മാത്രമുള്ള പത്രമെന്ന്. മാത്തുക്കുട്ടിച്ചായന്‍ അന്തരിച്ചപ്പോള്‍ എല്ലാവരും സങ്കടപ്പെട്ടു. വീരന് ഇതാ ഒരു സ്പെഷ്യല്‍ സങ്കടം വന്നിരിക്കുന്നു. "സ്നേഹിച്ചു മതിവരാതെ'' മാത്തുക്കുട്ടിച്ചായന്‍ യാത്രയായെന്ന് വാരാന്തപ്പതിപ്പില്‍ മുഴുപ്പേജ് ലേഖനം. എഴുത്തുതൊഴിലാളികള്‍, അച്ചടിക്കാന്‍ കടലാസ്, ലജ്ജയില്ലാത്ത മനസ്സ്-ഇത്രയും ചേരുവകള്‍കൊണ്ട് ഏതു ദേശീയ പത്രത്തിനും സ്വന്തം മാനേജിങ് ഡയറക്ടറെ പ്രൊമോട്ട് ചെയ്യാം. അങ്ങനെയുള്ള മാനേജിങ് ഡയറക്ടര്‍ക്ക് ആരാന്റെ പാര്‍ടിയുടെ നേതാവാകാം; അത് നടക്കില്ലെന്നു വരുമ്പോള്‍ പിഎമാരെക്കൊണ്ട് പുതിയ പാര്‍ടി രജിസ്റ്റര്‍ ചെയ്യിക്കാം. യു ആര്‍ അനന്തമൂര്‍ത്തിയെ കൊണ്ടുവരാന്‍ കഴിഞ്ഞത് പരമ ഭാഗ്യം. (ജനനം അവിഹിതമെങ്കിലും പേറെടുക്കാന്‍ ഡോക്ടര്‍തന്നെ വേണമല്ലോ) ആ പാവം മലയാളം വായിക്കാത്തത് അതിലേറെ ഭാഗ്യം.
റാം മനോഹര്‍ ലോഹ്യ എന്ന് ഇടയ്ക്കിടെ ഉരുവിട്ടാല്‍ സോഷ്യലിസമായി. സോഷ്യലിസ്റ്റ് പാര്‍ടിക്ക് എന്തിന് ഒരു പ്രസിഡന്റ്? ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പോരെ? അല്ലെങ്കില്‍തന്നെ പരമ വീര സോഷ്യലിസ്റ്റ് തന്റെ പാര്‍ടിയുടെ ജില്ലാ അധ്യക്ഷന്‍മാരെ പേരുവിളിക്കാറില്ല, സഖാവെ എന്നുവിളിക്കാറില്ല, പകരം സംബോധന 'മിസ്റ്റര്‍ ഡിസ്ട്രിക്ട് പ്രസിഡന്റ്' എന്നാണ്. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വീരഹാസം ഏറ്റുവാങ്ങാന്‍ അര്‍ഹത മണിയടിക്കാര്‍ക്കും ചരടുവലിക്കാര്‍ക്കുമാണ്. അല്ലാത്തവര്‍ക്ക് ആ നയനകടാക്ഷഭാഗ്യമില്ല. അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നതിന്റെ തഴമ്പ് ഇപ്പോഴും ഉണ്ട്. അടിയന്തരാവസ്ഥ നടപ്പാക്കിയവരുടെ കൂടെ കിടക്കുന്നതിന് അതൊരു തടസ്സമല്ല.
പുതിയ പാര്‍ടിക്ക് സിഇഒ ആയി. ഇനി ഒരു പിആര്‍ഒ വേണം. സംവരണമാണ് തസ്തിക. ഇന്ന് ഭൂമിമലയാളത്തില്‍ യോഗ്യനായ ഒരാളെയേ കാണാനുള്ളൂ-ക്രൈം നന്ദകുമാര്‍. മാതൃഭൂമിയെ മുഖപത്രമായി പ്രഖ്യാപിക്കാം. കര്‍ണാടകത്തില്‍നിന്ന് ഇനി ഇലക്ഷന്‍ ഫണ്ടൊന്നും വരാനില്ലാത്തതിനാല്‍, കിട്ടിയ കോടി സ്വയം പുതച്ച് നക്കാപ്പിച്ച പാര്‍ടിക്കാര്‍ക്കെറിഞ്ഞുകൊടുത്തു ഞെളിയുന്ന കാഴ്ചയും ഇനി ഉണ്ടാകില്ല.
ലീഡര്‍ക്ക് മൂത്രശങ്ക വന്നപ്പോള്‍ മകന്‍ സ്ഥാനാര്‍ഥിപ്പട്ടികയിലെത്തിയ നാടാണിത്. തന്റെ മകന് മികച്ച രാഷ്ട്രീയഭാവി സ്വപ്നം കണ്ടതാണ്. അതിന് കൃഷ്ണന്‍കുട്ടിക്ക് ക്വട്ടേഷന്‍ കൊടുത്ത് ചെന്നൈക്ക് വണ്ടി കയറിയതുമാണ്. ഇന്നത്തെ വിശ്വസ്തന്‍ അന്നത്തെ ചതിയനായിരുന്നു. തന്നെ തോല്‍പ്പിച്ചത് മാതൃഭൂമിയാണെന്ന് ആണയിട്ട കൃ. കുട്ടി അച്ഛന്റെ മോനെ വെട്ടിമാറ്റി തിരുവല്ലാക്കാരനെ മന്ത്രിയാക്കി. ആ കൃ. കുട്ടി ഇന്ന് അകത്തും തിരുവല്ലാക്കാരന്‍ പുറത്തും! ആറ്റുനോറ്റുകിട്ടിയ മന്ത്രിക്കസേരയില്‍നിന്ന് രണ്ടുദിവസംകൊണ്ട് പണ്ട് പാനൂരിലെ കുറുപ്പാള്‍ ഇറക്കിവിട്ടു. ആ കുറുപ്പാളിന്റെ പരമ്പരയില്‍പെട്ട ആര്‍ക്കെങ്കിലും പിന്നെ പരിഗണന കൊടുക്കാമോ? കെ പി മോഹനനെ മന്ത്രിപദത്തില്‍ നിന്നൊഴിവാക്കാന്‍ അയോഗ്യത പി ആര്‍ കുറുപ്പിന്റെ മകന്‍ എന്നതുമാത്രമായിരുന്നു. ന്യായീകരിച്ചതോ? "കഴിവു കുറവാണ്. മന്ത്രിയായാല്‍ ഭരണം ചേട്ടന്‍ നടത്തും അനിയന്‍ കച്ചവടം നോക്കി നില്‍ക്കും'' എന്ന്. വടകരക്കാരന്‍ പേമനാഥന് മന്ത്രിമോഹമുദിച്ചപ്പോള്‍ "നിലപാടില്ലാത്തവന്‍'' എന്നാക്ഷേപിച്ചു. നിലപാടും കഴിവും ഒത്തിണങ്ങിയ സ്വന്തം മകനെ കൃഷ്ണന്‍കുട്ടി മൂലയ്ക്കിരുത്തുകയുംചെയ്തു. ഇനിയെങ്ങാനും വല്ല മന്ത്രിസ്ഥാനവും വന്നാലോ? മോഹനനും പ്രേമനാഥും കൃഷ്ണന്‍കുട്ടിയും തമ്മിലടിക്കും. അമ്പയറായി മകന്‍ നില്‍ക്കും. ഒടുവില്‍ അമ്പയര്‍ ബോളും കൊണ്ടുപോകും. ഇത്രയും തിരക്കഥ തയ്യാറാക്കി വച്ചിട്ടുണ്ട്.
സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്) പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരായിരുന്നു ഉചിതം. സഹപ്രവര്‍ത്തകരെ വേലക്കാരായി കാണുന്ന വീരനേതാവിന്, സ്വന്തം പാര്‍ടിക്കാരെ വീട്ടില്‍കയറ്റാത്ത കൃഷ്ണന്‍കുട്ടി പിന്തുണക്കാരനാകുമ്പോള്‍ സോഷ്യലിസവും വളരും; ജനാധിപത്യവും വളരും. ആ വളര്‍ച്ചയുടെ കണക്കുമായി പിആര്‍ഒ കുമാരന്‍ കര്‍മനിരതനാകട്ടെ. നീലകണ്ഠന്‍ വായ്പ്പാട്ടു പാടട്ടെ. ഒന്നോ രണ്ടോ സീറ്റ് എവിടെയെങ്കിലും കൊടുത്ത് ശല്യം തീര്‍ക്കാന്‍ ഉമ്മന്‍ചാണ്ടിക്കും ആവതുണ്ടാകട്ടെ. സീറ്റുകൊടുത്താല്‍ നാവ് വാടകയ്ക്ക് കിട്ടുമെന്നിരിക്കെ മൂല്യം തിട്ടപ്പെടുത്തി വേണം ഏതു കച്ചവടവും എന്നുമാത്രം.
*
രണ്ടുദിവസമേ മന്ത്രിയായിരുന്നുള്ളൂവെങ്കിലും റിസര്‍വ് വനത്തില്‍നിന്ന് ഒറ്റ മരവും വെട്ടിക്കില്ല എന്ന ഉശിരന്‍ പ്രഖ്യാപനം നടത്തി അസ്സല്‍ പരിസ്ഥിതി പ്രേമിയായിട്ടാണ് അന്ന് വീരോചിതം രാജി വച്ചത്. മലന്തോട്ടത്തിലെ മരത്തിന് വിലപറഞ്ഞ് വിറ്റ് കാശുമാറുമ്പോള്‍ മരങ്ങളോട് പ്രണയ പാരവശ്യം. കായംകുളം കൊച്ചുണ്ണിയുടെ ഹരിശ്ചന്ദ്ര വേഷമോ പോപ്പുലര്‍ ഫ്രണ്ടിന്റെ ഗാന്ധിയന്‍ കുപ്പായമോ ആണ് അതിന് താരതമ്യം. ഇതൊക്കെ പറയാന്‍ പി രാജന്‍ (മാതൃഭൂമിയുടെ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍) തന്നെയാണ് നല്ലത്.
"സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച 'ഭക്ഷ്യവിള'യുടെ കെട്ടുകഥ കുടുംബത്തിനുതന്നെ അപമാനകരമാണെന്ന് എം പി വീരേന്ദ്രകുമാര്‍ ഓര്‍ക്കുന്നില്ല. തന്റെ അച്ഛനുള്‍പ്പെടെ നാലു തലമുറ സോഷ്യലിസ്റ്റുകളാണെന്നാണ് വീരേന്ദ്രകുമാര്‍ വീറോടെ വാദിക്കുന്നത്. സ്വാതന്ത്ര്യസമരത്തില്‍ ദേശീയപ്രസ്ഥാനം മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ അന്തിമ പോരാട്ടത്തിന് ഒരുങ്ങുന്ന കാലമായിരുന്നു അത്. അതേ കാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന് വേണ്ടി കൂടുതല്‍ ഭക്ഷ്യവിളയുണ്ടാക്കാന്‍ സാമ്രാജ്യത്വ സര്‍ക്കാര്‍ ആഹ്വാനം മുഴക്കി. സ്വാതന്ത്ര്യസമരത്തിനു വേണ്ടി പ്രവര്‍ത്തിക്കാനോ പ്രാണന്‍ വെടിയാനോ ആയിരുന്നു മഹാത്മാഗാന്ധിയുടെ ആഹ്വാനം. ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം ത്യാഗോജ്വലമായ സമരത്തിലൂടെ ചരിത്രം സൃഷ്ടിക്കുമ്പോള്‍ പത്മപ്രഭ എന്ന സോഷ്യലിസ്റ്റ് നേതാവ് കാപ്പിത്തോട്ടമുണ്ടാക്കുകയായിരുന്നു എന്നാണ് മകന്‍ മാലോകരോട് പറയുന്നത്.''(പരിവര്‍ത്തനവാദി മാസിക, ലക്കം1)
ഇനി ശതമന്യുവിന് ഒന്നും പറയാനില്ല. കോണ്‍ഗ്രസ് താങ്ങി നടക്കട്ടെ പുതിയ അവിഹിത രാഷ്ട്രീയജന്മത്തെ.
*
വീരന് സോഷ്യലിസം പറയാമെങ്കില്‍ മാണിസാറിന് കെ എം ജോര്‍ജിന്റെ ശിഷ്യത്വം അഭിനയിക്കുകയുമാവാം. ബാലകൃഷ്ണപിള്ള തീരെ മാര്‍ദവമില്ലാതെ മാണിസാറിനെ ആക്രമിക്കരുതായിരുന്നു. കെ എം ജോര്‍ജ് ഹൃദയം പൊട്ടി മരിച്ചത് സ്ഥാനമോഹികളുടെ ഒളിപ്രയോഗവും ചതിയുംമൂലമെന്ന് മാര്‍ദവലേശമില്ലാതെ പറഞ്ഞ്,ആ സ്ഥാനമോഹിയുടെ കട്ടി മീശയെയും നീളന്‍ ജൂബയെയും കുറിച്ച് പിള്ള നടത്തുന്ന ഒളിപ്രയോഗം പി സി ജോര്‍ജിന്റെ നിലവാരത്തിലായി. കോണ്‍ഗ്രസുകാരനും പള്ളിക്കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പില്ലാത്തയാളുമായ മാണിവക്കീല്‍ ചാടിവീണ് സ്ഥാനാര്‍ഥിയായതും അതില്‍പിന്നെ മന്ത്രിപദത്തില്‍ കയറിയതും പാലായുടെ മാണിക്യമായതും എങ്ങനെ എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. പള്ളിക്കോണ്‍ഗ്രസില്‍നിന്ന് പുറത്തായ പിള്ള പറയണോ അതിന്റെ കഥ? മാണിസാറിന്റെ കട്ടയും പടവും മടക്കിക്കാന്‍ കച്ചവരിഞ്ഞിറങ്ങിയ പി സി ജോര്‍ജിന് ഇപ്പോള്‍ പാലായിലെ അടുക്കളത്തോട്ടത്തിന്റെ ചുമതലയാണ്. തൊഴുത്തും കന്നുകാലി വളര്‍ത്തലും പി ജെ ജോസഫിന് കിട്ടിയിട്ടുണ്ട്. അവിടെ ഇപ്പോള്‍ ആനയില്ല. മാണിസാര്‍ ആനയെ വാങ്ങുമ്പോള്‍ അനുയോജ്യമായ വകുപ്പ് പിള്ളയ്ക്കും ലഭിക്കും. അപ്പോള്‍ മാണിക്യത്തെ കുടുമയില്‍ ചൂടേണ്ടതാണ്. തലമറന്ന് എണ്ണതേക്കരുത്.
Sunday, August 8, 2010
Sunday, July 25, 2010
ചില ചാനല്‍ വിശേഷങ്ങള്‍
ഇന്ത്യന്‍ ദൃശ്യമാധ്യമചരിത്രത്തിലെ കുതിച്ചുചാട്ടവും നാഴികക്കല്ലും എന്തായിരുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ- ഒളവണ്ണ പഞ്ചായത്തിലെ മുതുവനത്തറക്കാരി റജീന. ഒക്കത്ത് കൈക്കുഞ്ഞുമായി ഇന്ത്യാവിഷന്‍ ചാനലില്‍ ചെന്ന് ആ യുവതി നടത്തിയ വെളിപ്പെടുത്തലുകളോടെ പുതിയ; അനുകരണീയമായ വാര്‍ത്താചാനല്‍ സംസ്കാരമല്ല, ഒരു വിപ്ളവംതന്നെയാണ് സംഭവിച്ചത്. വാര്‍ത്തയും വിശകലനവും വിനോദപരിപാടികളുമല്ല ചാനലിന്റെ വിജയത്തിന് അടിസ്ഥാനം എന്ന സിദ്ധാന്തം രൂപംകൊണ്ടതും അതില്‍പ്പിന്നെയാണ്. ലൈംഗികച്ചുവയുള്ള പരിപാടികള്‍ക്കാണ് മാര്‍ക്കറ്റ് കിട്ടുക എന്നത് ബിഒടി (ഉണ്ടാക്കി കൈവശംവച്ച് അവസാനം കൈമാറുന്ന ഏര്‍പ്പാട്) മാധ്യമവിപ്ളവകാരിക്ക് അന്നേ അറിയാമായിരുന്നു. റജീന കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് എരിവും പുളിയും ചേര്‍ത്ത് പറഞ്ഞപ്പോള്‍ അത് ഉശിരന്‍ മാര്‍ക്കറ്റുള്ള പരിപാടിയായി. അതില്‍പ്പിന്നെ അത്തരം പരിപാടികള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടമായിരുന്നു മലയാളത്തിലെ വാര്‍ത്താചാനലുകളുടേതെന്ന് വിപ്ളവത്തിന്റെ ആസൂത്രകന്‍ ഇപ്പോള്‍ നമ്മോട് പറയുന്നു. അഭയകേസിലെ സിസ്റ്റര്‍ സെഫിയുടെ നാര്‍ക്കോ പരിശോധനാ സിഡി മനോരമ ന്യൂസ് അതേപടി സംപ്രേഷണം ചെയ്തത് റജീനാവിപ്ളവത്തിന്റെ ചുവടുപറ്റിയാണുപോലും. അതിലും ഉണ്ടല്ലോ ലൈംഗികബന്ധത്തിന്റെ കഥകള്‍.
വാര്‍ത്ത കൊടുക്കലല്ല, ഉണ്ടാക്കലാണ് ചാനലിന്റെ ധര്‍മം. സാധാരണ വാര്‍ത്ത പോരാ, മാതാപിതാക്കളും കുട്ടികളും ഒന്നിച്ചിരുന്ന് കാണാന്‍ പറ്റാത്ത വാര്‍ത്തതന്നെ വേണം. മനോരമ ഇപ്പോള്‍ ഇന്ത്യാവിഷന് പഠിക്കുകയാണ്. പണ്ട് ചാരസുന്ദരിമാരുടെ ഇക്കിളിക്കഥകള്‍ സമാഹരിച്ച് പരമ്പരയാക്കി സര്‍ക്കുലേഷന്‍ കൂട്ടിയതിന്റെ ചാനല്‍പ്പതിപ്പ് അരങ്ങേറുന്നു. മംഗലാപുരത്ത് പബ്ബില്‍ കയറി ശ്രീരാമസേനക്കാര്‍ പെണ്‍കുട്ടികളെ അടിച്ചോടിച്ചത് കണ്ട് ആഹ്ളാദിച്ച ചാനലാണ് മുനീറിന്റേത്. പബ്ബില്‍ കയറുന്നവര്‍ക്ക് ഇങ്ങനെത്തന്നെ കിട്ടണമെന്നായിരുന്നു ചാനലിന്റെ ഉദ്ബോധനം. പടച്ചോനെക്കുറിച്ച് എഴുതുന്നയാളിന്റെ കൈവെട്ടണമെന്ന അതേന്യായം. അതും വിപ്ളവത്തിന്റെ കണക്കില്‍ പെടുത്താവുന്നതാണ്.
മുനീര്‍ നല്ല ജനാധിപത്യവാദിതന്നെ. സ്വന്തം പാര്‍ടിയിലെ നേതാവിനെതിരെ ആരോപണമുന്നയിക്കാന്‍ ഒരു പെണ്‍കുട്ടിയെ സ്വന്തം ചാനലിലേക്ക് കൊണ്ടുവരാന്‍ ഒത്താശ ചെയ്യുകയും അതിലൂടെ ശത്രുനേതാവിന്റെ രാഷ്ട്രീയഭാവിയില്‍ മാലിന്യനിക്ഷേപം നടത്തുകയും ചെയ്യുന്നതാണ് പുതിയ കാലത്തെ ജനാധിപത്യം. അത്രയ്ക്കങ്ങ് ജനാധിപത്യത്തിന്റെ സൂക്കേട് വര്‍ധിച്ചിട്ടുണ്ടെങ്കില്‍, ആ നേതാവിന്റെ അനുയായിയായി തുടരാന്‍ തന്നെക്കിട്ടില്ല എന്നുകൂടി മുനീര്‍ പറയേണ്ടിയിരുന്നില്ലേ? ആ നേതാവിന്റെ കൂടെ മന്ത്രിസഭയിലിരുന്ന് കരാറുകാരില്‍നിന്ന് ഇരന്ന് വാങ്ങിയ കാശുകൊണ്ട് കുറെയെണ്ണത്തിനെ തീറ്റിപ്പോറ്റിയാണല്ലോ ചാനല്‍ നടത്തിയത്.
സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനം നടത്തുന്ന പുത്തന്‍ വക്കം മുനീര്‍മൌലവിയും സ്വാഹാഭിമാനി വിപ്ളവപ്രതിഭയും ഒളിച്ചുവയ്ക്കുന്ന ചിലതുണ്ടല്ലോ. ചാനലിന്റെ കടം; കരാറുകാര്‍ കൊടുത്ത കേസുകള്‍; വ്യാജരേഖയുണ്ടാക്കി വായ്പ തട്ടിയതിന്റെ പൊല്ലാപ്പ്, സ്വയംഭൂവായി വന്ന വിയര്‍പ്പോഹരി- അങ്ങനെ പലതും. ഒരാള്‍ മാതൃഭൂമിലും അപരന്‍ കലാകൌമുദിയിലും കയറിയിരുന്ന് വിപ്ളവപ്രസംഗം നടത്തുമ്പോള്‍ അത്തരം കഥകള്‍ എന്തേ മറന്നുപോയി? അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുമ്പോള്‍ സ്വന്തം ചെയര്‍മാന്റെയും പ്രിയപ്പെട്ടവരുടെയും അഴിമതി ഒഴികെയാണ് യുദ്ധമെന്ന് വാര്‍ത്താ വിപ്ളവപ്രതിഭയ്ക്ക് ഗസറ്റില്‍ പ്രസിദ്ധം ചെയ്യേണ്ടിവരും.
*
വിപ്ളവാനന്തര യാത്ര വീരഭൂമിയിലേക്കാണെന്നും കേള്‍ക്കുന്നുണ്ട്. മുനീറല്ലെങ്കില്‍ തെരഞ്ഞെടുക്കാന്‍ പറ്റിയ കേന്ദ്രം അതുതന്നെയാണ്. വീരേന്ദ്രകുമാര്‍, നന്ദകുമാര്‍, നികേഷ്കുമാര്‍. വാര്‍ത്താ മാധ്യമരംഗത്ത് കുമാരസംഭവം നടക്കാന്‍ പോകുന്നു. എന്തൊക്കെയാകണം പുതിയ വിപ്ളവകരമായ പരിപാടികളെന്ന് നന്ദകുമാര്‍ ക്ളാസെടുക്കും.
മാധ്യമങ്ങള്‍ രാഷ്ട്രീയം കളിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയക്കാരായും തിരിച്ചും രൂപാന്തരം വന്നതിന്റെ കഥകളും ധാരാളം. ഒരു ചാനല്‍ തുടങ്ങുക; അതിന്റെ തലപ്പത്തിരിക്കുക; ഒളവണ്ണയ്ക്ക് വണ്ടി അയച്ച് റജീനയെ കൂട്ടിക്കൊണ്ടുവന്ന് പ്രസംഗിപ്പിക്കുക. ഇത്രയേ ഉള്ളൂ വിജയരഹസ്യം. ഇനി അതുകൊണ്ടും സംഗതി നടക്കുന്നില്ലെന്ന് വന്നാല്‍ സ്വന്തം ലേഖകനെ മൈദപ്പശയും പോസ്ററുംകൊണ്ട് ഏതെങ്കിലും പാര്‍ടി ആപ്പീസിന്റെ മതിലിനടുത്തിറക്കി വിട്ടാല്‍ മതി. എല്ലാം കഴിഞ്ഞാല്‍ ഞാന്‍തന്നെ മഹാന്‍ എന്ന് ഇംഗ്ളീഷിലും മലയാളത്തിലും എഴുതിയ ടീഷര്‍ട്ടുമായി ആഴ്ചപ്പതിപ്പിന്റെ ആപ്പീസുകള്‍ കയറിയിറങ്ങിയാല്‍ മതി. മഹത്വം ഇടങ്ങഴിക്കണക്കിന് കിട്ടും. മാധ്യമങ്ങള്‍ നിയന്ത്രിക്കുന്ന നാട്ടില്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നവര്‍തന്നെ മഹാന്മാര്‍. മഹാനുഭാവന്മാര്‍ക്ക് പ്രണാമമര്‍പ്പിക്കാം.
*
ജഡ്ജി നല്ല ജഡ്ജി ജഡ്ജി നല്ല ജഡ്ജിയാണ്. എം വി ജയരാജന്‍ പറഞ്ഞ അത്രയും കുഴപ്പങ്ങളൊന്നുമില്ല. ചിലപ്പോള്‍ ഇരുത്തം ശരിയാകില്ല. തന്റെ ഇരുത്തമല്ല, ശബരിമല അയ്യപ്പന്റെ ഇരുത്തമാണ് ശരിയാകാത്തതെന്നുവരെ പറഞ്ഞുകളയും. അയ്യപ്പന് കറങ്ങുന്ന കസേരയിലിരുന്നുകൂടേ എന്നാണ് ഒരു ചോദ്യം. പതിനെട്ടാംപടിയുടെ എണ്ണം കൂട്ടാനും ആറ്റുകാല്‍ പൊങ്കാല മൈതാനിയിലേക്ക് മാറ്റാനും ആഗ്രഹിച്ചുപോകും. ഇനിയിപ്പോള്‍, തിരുവനന്തപുരത്തുകാര്‍ ഗിന്നസ് ബുക്കിലേക്ക് കടക്കുന്ന മൈതാനി നിര്‍മിക്കേണ്ടിവരും. സ്ഥലം കിട്ടുന്നില്ലെങ്കില്‍ അറബിക്കടല്‍ നികത്താനുള്ള അപേക്ഷയുമായി ചെന്നാല്‍ മതി. താന്‍തന്നെ വാദം കേട്ട് വിധിപറയുകയും ആ വിധിയെ ന്യായീകരിച്ച് പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്യും.
കര്‍ട്ടനുമുന്നിലുള്ള കാര്യങ്ങളല്ല, പുറകിലുള്ളത് എത്തിനോക്കാനാണ് ജഡ്ജിയദ്ദേഹത്തിന് കൂടുതല്‍ താല്‍പ്പര്യം. വിധിയെ വിമര്‍ശിക്കാം; ജഡ്ജിയെ വിമര്‍ശിച്ചുകൂടെന്നാണല്ലോ പ്രമാണം. ജഡ്ജിക്ക് വിധി പറയാം; മൈക്കുകെട്ടി വിമര്‍ശിച്ചവര്‍ക്ക് മറുപടി കൊടുക്കാം എന്നൊരു മറുന്യായമുണ്ടോ ആവോ. അഡീഷണല്‍ സെക്രട്ടറിയെ ശിഖണ്ഡിയെന്ന് വിളിച്ചു. ശിഖണ്ഡി എന്നാല്‍ നപുംസകം. ഒരു ന്യായാധിപന് ആരെയും എന്തും വിളിക്കാനുള്ള നിയമനിര്‍മാണവും നടത്തേണ്ടിവരും. അഡ്വക്കറ്റ് ജനറലിന്റെ ആപ്പീസിലെ കര്‍ട്ടന്‍ പൊക്കിനോക്കാനുള്ള ആഗ്രഹം എങ്ങനെയാണ് ജഡ്ജിക്കുണ്ടാകുന്നത്? വിഡ്ഢികള്‍ എങ്ങനെ വിധി പുനഃപരിശോധിക്കുമെന്ന ചോദ്യവും ആത്മനിഷ്ഠംതന്നെ. താന്‍ പിടിച്ച മുയലിന് നാല് കൊമ്പുണ്ടെന്ന് പ്രസംഗിച്ച് സമര്‍ഥിക്കുന്നവര്‍തന്നെ വേണം കൊമ്പിന്റെ എണ്ണം തിട്ടപ്പെടുത്താനുള്ള റിവ്യൂ ഹര്‍ജി പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാനും.
കോടതിയാണ്; എതിര്‍ത്ത് മിണ്ടിക്കൂടാ എന്ന നിയമമൊന്നും ഇന്ത്യാ മഹാരാജ്യത്തില്ല. ജഡ്ജിമാരെ വിമര്‍ശിച്ചുകൂടെന്ന ആചാരവും ഇല്ല. ജഡ്ജി സ്റ്റേജില്‍ കയറി രാഷ്ട്രീയം പ്രസംഗിച്ചാല്‍ രാഷ്ട്രീയത്തിന്റെ ഭാഷയില്‍തന്നെ മറുപടി കിട്ടും. കോടതിമുറിയില്‍ അഹിതം പറഞ്ഞാല്‍, ചോദ്യംചെയ്ത് കോടതിയില്‍തന്നെ ആളുകളെത്തും. അതാണ് നടപ്പുരീതി. ഏതെങ്കിലുമൊരു ജഡ്ജിയുടെ അഭിപ്രായത്തെയോ നിലപാടിനെയോ ഖണ്ഡിച്ച് ആരെങ്കിലും മിണ്ടിപ്പോയാല്‍ അതാ കോടതിക്കെതിരെ യുദ്ധം നടത്തുന്നു എന്ന് ബഹളംവയ്ക്കുന്നവരെ സൂക്ഷിക്കണം. അവരുടെ ഉദ്ദേശ്യം വേറെയാണ്. ഇവിടെ വിമര്‍ശം വസ്തുനിഷ്ഠം; കാര്യമാത്ര പ്രസക്തം. ജഡ്ജിക്കുമില്ല; വിമര്‍ശകര്‍ക്കുമില്ല കൊമ്പ്.
*
‘ഇതുവരെ പുറപ്പെട്ടില്ലേ?’ എന്ന ചോദ്യത്തിന് ‘വേണമെങ്കില്‍ അരമണിക്കൂര്‍മുമ്പേ പുറപ്പെടാ‘മെന്ന് മറുപടി പറയുന്ന ഒരു ചലച്ചിത്രരംഗമുണ്ട്. അങ്ങനെ അരമണിക്കൂര്‍മുമ്പേ പുറപ്പെടാന്‍ നമ്മുടെ വീരേന്ദ്രകുമാരന്‍ പുതിയൊരു കുമാരനുമായി രംഗത്തിറങ്ങിയിരിക്കുന്നു. ദീപക് കുമാരന്‍. ലാവ്ലിന്‍ കേസിന്റെ കാര്യം ഇപ്പോള്‍ തലയ്ക്ക് സ്ഥിരതയുള്ള ആരും മിണ്ടാറില്ല. കുറെ കാലം മുങ്ങിത്തപ്പിനോക്കിയിട്ടും ആഗ്രഹിച്ചപോലെ ഒന്നും കിട്ടിയില്ല. മാത്രമല്ല, ഒടുവില്‍ സിബിഐ കോടതിയില്‍, പിണറായി വിജയന്‍ പണം വാങ്ങിയെന്നത് അടിസ്ഥാനത്തിന്റെ തരിമ്പുപോലുമില്ലാത്ത ആരോപണമാണെന്ന് സത്യവാങ്മൂലത്തിലൂടെ തെളിയിക്കുകയും ചെയ്തു. സാധാരണ മാനസികാവസ്ഥയും മാന്യതയുമുള്ളവര്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കും. കുമാരന്മാര്‍ക്ക് അങ്ങനെ പറ്റുമോ? ഉടനെ വരുത്തി ഒരു വാടകക്കുമാരനെ. അത്തരക്കാര്‍ക്ക് ഇന്നതേ പറയാവൂ എന്നില്ല. ഇപ്പോള്‍ പറയുന്നു, റബ്കോ എന്ന സ്ഥാപനം ജനിക്കുന്നതിനും പിണറായി മന്ത്രിയാകുന്നതിനും മുമ്പ് റബ്കോയുമായി താന്‍ പ്രൊജക്ട് പങ്കുവച്ചുവെന്ന്. സ്നേഹം പങ്കിടുന്നതുപോലെ ഒരു പ്രൊജക്ട് പങ്കിടല്‍. അങ്ങനെയുള്ള പങ്കിടലിന്റെ തത്സമയ ദൃശ്യങ്ങളുമായി വീരേന്ദ്രകുമാറിന്റെ കങ്കാണിമാരുടെ അസമയത്തെ അഴിഞ്ഞാട്ടം. ഒരു കുമാരന്‍ മുങ്ങിയതിന്റെ കുറവുതീര്‍ക്കാന്‍ മറ്റൊരു കുമാരന്‍ വരുമ്പോള്‍ എല്ലാ കുമാരന്മാര്‍ക്കും സന്തോഷം.

Sunday, July 18, 2010
സ്വര്‍ഗത്തിലേക്കുള്ള കോണി
പടച്ചോനേ, പടച്ചോനേ ഇവര്‍ ഇബിലീസിന്റെ മക്കളോ എന്ന് ചോദിക്കാന്‍ ആരുമില്ലാത്തതുകൊണ്ട് പോപ്പുലര്‍ ഫ്രണ്ടിനും രക്ഷ; യുഡിഎഫിനും രക്ഷ. ഒരു അയല മുറിച്ചാല്‍ എത്ര കഷണം കിട്ടുമെന്ന് ദൈവത്തോട് ചോദിക്കാന്‍ ഭ്രാന്തുള്ളവനേ അര്‍ഹതയുള്ളൂ. ഭ്രാന്തില്ലാത്തവന്‍ അയല മുറിച്ച് നോക്കും. കഷണം കുറഞ്ഞുപോയാല്‍ മനുഷ്യന്റെ കൈപ്പത്തി വെട്ടി എത്ര കഷണം കിട്ടുമെന്ന് പരീക്ഷിക്കും. അങ്ങനെയുള്ളവരെക്കുറിച്ച് ഒന്നും പറയാന്‍ പാടില്ല എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രമാണം.
കുഞ്ഞാലിക്കുട്ടിയുടെ പാര്‍ടിയും കൈപ്പത്തി വെട്ടുന്ന കൂട്ടരും കടുത്ത പ്രണയത്തിലാണ്. സ്കൂള്‍ കാലത്തെ പ്രണയികള്‍ വയസ്സുകാലത്ത് കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന ഒരുതരം മുടിഞ്ഞ പ്രേമം. മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല. എന്‍ഡിഎഫ് എന്ന് പേരെടുത്ത് വിളിക്കില്ല; പോപ്പുലര്‍ ഫ്രണ്ടേ എന്നും വിളിക്കില്ല. ചക്കരേ, തങ്കക്കുടമേ എന്ന മന്ത്രം മാത്രം ചുണ്ടില്‍. കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കും. നടക്കുമ്പോഴും ഇരിക്കുമ്പോഴും തനിയേ ചിരിക്കും. മുഖത്തും പ്രവൃത്തിയിലും പ്രസാദം വിടരും. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ പ്രണയക്കാര്യം മിണ്ടില്ല; കാട്ടില്ല. എന്നാല്‍ ആ പ്രണയത്തിന്റെ ശക്തിക്ക് പാമ്പന്‍ പാലത്തിന്റെ കരുത്താണെന്നാണ് മനഃശാസ്ത്രമതം. കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ലീഗിനു പറ്റിയ പെണ്ണുതന്നെ എന്‍ഡിഎഫ്. നല്ലകാലത്ത് അവരുടെ കല്യാണം നടന്നിരുന്നെങ്കില്‍ ബിജെപിയും ശിവസേനയുമെന്നപോലെ അവര്‍ മാതൃകാദമ്പതികളായേനെ. അന്ന് കല്യാണം നടക്കാതെപോയതില്‍ കുഞ്ഞാലിക്കുട്ടിക്ക് കുണ്ഠിതമുണ്ടാകാതെ തരമില്ല.
ലീഗിനെ സിപിഐ എം എതിര്‍ക്കുന്നതാണുപോലും തീവ്രവാദപ്രവര്‍ത്തനം നാട്ടില്‍ വളര്‍ന്നുപൊങ്ങാനുള്ള കാരണം. സിപിഐ എം ലീഗിനെ മാത്രമല്ല, കോണ്‍ഗ്രസിനെ എതിര്‍ക്കുന്നുണ്ട്, വീരന്റെ പാര്‍ടിയെയും എം വി രാഘവന്റെ പോക്കറ്റ് പാര്‍ടിയെയും എതിര്‍ക്കുന്നുണ്ട്. എന്നിട്ടെന്തേ ലീഗിനെ എതിര്‍ക്കുമ്പോള്‍മാത്രം വര്‍ഗീയത വളരുന്നു? വര്‍ഗീയതയും കുഞ്ഞാലിക്കുട്ടിയുടെ ലീഗും തമ്മിലെന്ത് സംബന്ധം? ലീഗിന് കുത്തുകിട്ടുമ്പോള്‍ തീവ്രവാദികള്‍ക്ക് ബേജാറുണ്ടാകുന്നതെന്തിന്?
കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ കണ്ണാടിയില്‍ നോക്കാറേയില്ലെന്ന് തോന്നുന്നു. സ്വര്‍ഗത്തിലേക്കുള്ള കോണിയാണിതെന്നും ഇതില്‍ വോട്ടുചെയ്യുന്നവര്‍ക്ക് സ്വര്‍ഗവാതിലില്‍ ഫ്രീപാസുകിട്ടുമെന്നും പറഞ്ഞാണ് പാവപ്പെട്ട മുസല്‍മാനെ ലീഗ് പാട്ടിലാക്കാറുള്ളത്. മതത്തിന്റെ പേരുപറഞ്ഞ് സംഘടിപ്പിക്കുന്നവര്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ മതം രാഷ്ട്രീയവേഷം കെട്ടുന്നതുപോലെയാണെന്ന് കുഞ്ഞാലിക്കുട്ടി സമ്മതിക്കില്ല. പക്ഷേ നാട്ടുകാര്‍ക്കെല്ലാം അറിയാം. അമ്മാതിരി പരിപാടിയെ സിപിഐ എം എതിര്‍ക്കുമ്പോള്‍, അതാണ് കുഴപ്പം എന്നു കരയുന്നത് ചില്ലറ തമാശയല്ലതന്നെ.
ലീഗിന്റെ അകത്ത് വര്‍ഗീയതയുണ്ടെന്നും മുസ്ളിം വര്‍ഗീയതയുടെ കുത്തക വിട്ടുകൊടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി ഇതാ പ്രഖ്യാപിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടിക്കും മാണിസാറിനും മിണ്ടാതിരിക്കാം. ഇതെല്ലാം കണ്ടുംകേട്ടും അമ്പരക്കുന്ന ശതമന്യുവിന്റെ മനസ്സില്‍ ഒരു ചിന്ന ചോദ്യം മാത്രം-ഇങ്ങനെയൊക്കെ 'മതനിരപേക്ഷ'മായാണ് ചിന്തിക്കുന്നതെങ്കില്‍ കുഞ്ഞാലിക്കുട്ടി സാഹിബിന് ആ പാര്‍ടി പിരിച്ചുവിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നുകൂടെ? അണികളെ അവരുടെ ഇഷ്ടത്തിന് വിട്ടുകൂടെ?
*
തന്റെ പത്രാധിപത്യത്തിലുള്ള വാരികയില്‍ വന്ന അപവാദകഥകളുമായി ബന്ധപ്പെട്ട് 38 കേസില്‍ പ്രതിയായെന്ന് ഒരാള്‍പത്രസമ്മേളനം നടത്തി പ്രസംഗിക്കുന്നു. ഇത്തരം ഭ്രാന്തന്മാരെയാണ് പടച്ചോന്‍ വളരെ മോശം വാക്കുകൊണ്ട് സംബോധനചെയ്തത്. മുന്നില്‍ കാണുന്ന ഭ്രാന്തിന് ചികിത്സിക്കാതെ ഭ്രാന്തന്‍ ജല്‍പനങ്ങള്‍ വള്ളിപുള്ളി ഒഴിവാക്കാതെ ജനങ്ങള്‍ക്കുവിളമ്പുന്ന മാധ്യമങ്ങള്‍ക്കാണ് യഥാര്‍ഥ മനോരോഗചികിത്സ വേണ്ടത്. അകറ്റിനിര്‍ത്തേണ്ടതിനെയും അറപ്പുകാട്ടേണ്ടതിനെയും ലാളിക്കാനും ഓമനിക്കാനും ആയുധമാക്കാനും ആളുകളുണ്ടാകുമ്പോള്‍ അനാശാസ്യം വ്യവസ്ഥാപിതമാകും. ക്രൈം പ്രസിദ്ധീകരിക്കുന്നതെന്തും 'സ്വന്ത'മെന്ന വ്യാജേന വായനക്കാര്‍ക്ക് കൈമാറ്റം ചെയ്യുന്നവര്‍ അത്തരം വ്യവസ്ഥാപിതരാണ്. നിങ്ങള്‍ക്ക് ആരോടെങ്കിലും ശത്രുതയുണ്ടോ-അവരെ ചൂണ്ടിക്കാണിക്കൂ. അഴിമതിക്കാര്‍, പെണ്‍വാണിഭക്കാര്‍, സ്ത്രീലമ്പടന്മാര്‍, തട്ടിപ്പുവീരന്മാര്‍, മാഫിയകള്‍ എന്നിങ്ങനെയുള്ള ഏതെങ്കിലും കൂട്ടത്തില്‍ അവരെ ഉള്‍പ്പെടുത്തി നാറ്റിച്ചു നാനാവിധമാക്കാന്‍ സംവിധാനങ്ങള്‍ തയ്യാര്‍. ഓരോന്നിനും വ്യത്യസ്ത നിരക്കാകുമെന്നുമാത്രം.
നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയെ അവഹേളിച്ചു തറപറ്റിക്കണോ-നിങ്ങളുടെ മണ്ഡലത്തിനായി പ്രത്യേക പതിപ്പ് തയ്യാറാക്കപ്പെടും. 'വിദേശരാജ്യങ്ങളില്‍ തട്ടിപ്പുനടത്തി പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടികളുമായി മുങ്ങുകയും ഇപ്പോള്‍ നാട്ടില്‍ പെണ്‍വേട്ടയുമായി വിലസുകയും ചെയ്യുന്ന വീരന്‍' എന്ന് സചിത്ര പരസ്യം. കൂടുതല്‍ വിവരം അറിയാവുന്നവര്‍ ബന്ധപ്പെടുക എന്ന അറിയിപ്പോടെ ഇ മെയില്‍ വിലാസം കൂടെ. കോടതിയെ പുല്ലുവിലയാണ്. കോടതി വിലക്കിയാലും അപവാദകഥ നാട്ടിലാകെ പറഞ്ഞുനടക്കും. സ്ത്രീകളുടെ നഗ്നചിത്രം രഹസ്യമായി പകര്‍ത്തി അതുകാണിച്ച് ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന ബ്ളാക്ക്മെയിലിങ്ങിന്റെ മറ്റൊരു രൂപം. ഇതാണ് ക്വട്ടേഷന്‍ ജോലി.
ക്വട്ടേഷന്‍ കുമാരനെ ഊട്ടിവളര്‍ത്താന്‍ കുറെ കുമാരന്മാര്‍ വേറെയുണ്ട്. ലാവലിന്‍ വന്നപ്പോഴാണ് ക്വട്ടേഷന്‍ വിശാലരൂപത്തില്‍ നടന്നത്. ഇക്കഴിഞ്ഞ ദിവസം അറസ്റ്റിലായ കുമാരന്‍ വിളിച്ചുപറഞ്ഞത്, ഇത് പിണറായി വിജയന്‍ ചെയ്യിച്ചതാണ് എന്നത്രെ. അതാണ് മുന്ത്യടവ്. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ പെണ്‍കുട്ടികളെ അപമാനിച്ചതിന് കുട്ടികള്‍ ആപ്പീസ് തല്ലിത്തകര്‍ത്തു. അന്ന് പറഞ്ഞുപരത്തിയത്, അത് ലാവലിന്‍ കേസിലെ രേഖകള്‍ നശിപ്പിക്കാനുള്ള അക്രമമായിരുന്നു എന്ന്. ഏതുരേഖ? എന്തു രേഖ? കൈയിലുള്ള രേഖയൊന്നും ഇതുവരെ സിബിഐക്ക് കൊടുത്തിട്ടില്ലേ? 374 കോടി, കമല ഇന്റര്‍നാഷണല്‍, ടെക്ക്നിക്കാലിയ, അമിത സ്വത്ത് സമ്പാദനം, വരദാചാരിയുടെ തല-ഇങ്ങനെ പറഞ്ഞുപരത്തിയ ഒരുകാര്യമെങ്കിലും സ്ഥാപിക്കാന്‍ കഴിഞ്ഞോ കുമാരന്മാര്‍ക്ക്?
38 കേസ് നിലവിലുണ്ട്. അപകീര്‍ത്തിക്കിരയായ അനേകം പേരുടെ രോഷം നിലനില്‍ക്കുന്നുണ്ട്. അത്തരം ആരുടെയെങ്കിലും രൂക്ഷമായ പ്രതികരണം വന്നാലോ? ഉടനെ പറയാം കീചകന്‍ ചത്തു; ഭീമനെതിരെ കേസെടുക്കണമെന്ന്. ഫലത്തില്‍, തന്നെ സംരക്ഷിക്കേണ്ട ബാധ്യത സിപിഐ എമ്മിനുമേല്‍ ചാരിവച്ചിരിക്കുന്നു രസികകുമാരന്‍.
മാണി കേരളയിലെ പുത്തന്‍കൂറ്റ് പി സി ജോര്‍ജും യുഡിഎഫിലെ പുരപ്പുറം തൂക്കുന്ന പുത്തനച്ചി കുമാരനും അശ്ളീലകുമാരന്റെ പിറക്കാതെപോയ മാതാപിതാക്കളാണ്. മാണിസാറിന് പക്ഷേ പുള്ളിക്കാരനെ പഥ്യമാണോ എന്തോ. വെറുപ്പൊന്നുമില്ലാത്തതിനാലാകണം അശ്ളീല വെബ്സൈറ്റ് പരിപാടിക്ക് പാലായില്‍ത്തന്നെ സൌകര്യം ചെയ്തത്. മാണിസാറിന്റെ പ്രിയശിഷ്യന്‍ ജോസഫ് എം പുതുശേരിയെ ഹൈക്കോടതി അയോഗ്യനാക്കി പ്രഖ്യാപിക്കുന്നതിലേക്ക് എത്തിയത് ക്രൈം കുമാരന്റെ ഒരു ഇലക്ഷന്‍ സ്പെഷ്യലാണ്. കല്ലൂപ്പാറയില്‍ എതിര്‍ സ്ഥാനാര്‍ഥി ടി എസ് ജോണിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തി തയ്യാറാക്കിയ ക്രൈം വിതരണം ചെയ്തത് തെരഞ്ഞെടുപ്പ് കേസായി. പുതുശേരിയെ ഹൈക്കോടതി അയോഗ്യനാക്കി. സുപ്രീംകോടതിയില്‍ ചെന്ന് സ്റ്റേ സമ്പാദിക്കേണ്ടിവന്നു പുതുശേരിക്ക്. ടി എസ് ജോണിനെ വെടക്കാക്കി കല്ലൂപ്പാറയെ സ്വന്തമാക്കിയ പുതുശേരിക്ക് അശ്ളീലകുമാരന്റെ വക ബോണസ്. കോടതിയില്‍ തട്ടിപ്പുകാട്ടിയപ്പോള്‍ കിട്ടിയ പേര് കുടിലബുദ്ധി കുമാരനെന്നാണ്-ക്രൂക്കഡ്.
ഈ കുമാരനെക്കുറിച്ച് അധികം പറഞ്ഞാല്‍ നാറ്റം സഹിക്കാനാകില്ല. എന്നിട്ടും ആ കോലവും ചുമലില്‍വച്ച് നിയമയുദ്ധം നടത്തുന്ന മഹാമാന്യന്മാരെയും മാധ്യമ ശിങ്കങ്ങളെയും ഓര്‍ക്കുമ്പോള്‍ കോരിത്തരിക്കുന്നു. അഴിമതി വിരുദ്ധ-സദാചാരസംരക്ഷണ പോരാട്ടത്തിലെ വീരേതിഹാസം.
*
കണ്ടല്‍ കണ്ടുള്ള ഇണ്ടലുംകൊണ്ട് മണ്ടിമണ്ടി ഡല്‍ഹിയില്‍വരെ പോയി ജയറാം രമേശിനെ ചാക്കില്‍കയറ്റിയപ്പോള്‍ കെ സുധാകരന്റെ വികസനസ്വപ്നം പൂവണിഞ്ഞു. കണ്ടല്‍ കാട്ടിലെ മാലിന്യം നീക്കി വെടിപ്പാക്കിയാല്‍ പരിസ്ഥിതി തകര്‍ന്നുപോകുമത്രെ. മീന്‍പിടിച്ചാല്‍ കടലിന്റെ ആവാസവ്യവസ്ഥ തകരും. ശരണം വിളിച്ച് കാനനപാതയിലൂടെ അയ്യപ്പന്മാര്‍ നടന്നാല്‍ വനത്തിന്റെ പരിസ്ഥിതിക്ക് ഡെങ്കിപ്പനി വരും. മാരാമ കണ്‍വന്‍ഷന്‍ നടത്തിയാല്‍ പമ്പയിലെ മീന്‍കുഞ്ഞുങ്ങള്‍ക്ക് വയറിളക്കം പിടിപെടും. റോഡുവെട്ടിയാലും വീടുവച്ചാലും പ്രകൃതിക്ക് ഹാര്‍ട്ട് അറ്റാക്കുണ്ടാകും.
ബിനോയ് വിശ്വത്തിനെതിരെ ജയറാം രമേശ് കേസെടുക്കാന്‍ സാധ്യതയുണ്ട്-ഫോറസ്റ്റ് ഡിപ്പോകളിലാണല്ലോ നല്ല മരം വെട്ടി വില്‍ക്കുന്നത്. ഇനി നമുക്ക് ഗുഹകളില്‍ പാര്‍ക്കാം. പഴവും പച്ചക്കറിയും പച്ചയ്ക്ക് തിന്നാം. വീഗാലാന്‍ഡിന്റെ ജല സംരക്ഷണവും വിസ്മയ പാര്‍ക്കിന്റെ ജലചൂഷണവും എന്ന വിഷയത്തില്‍ ഡോക്ടറേറ്റെടുക്കാം. എല്ലാ ദിവസവും വൈകിട്ട് ചര്‍ച്ച സംഘടിപ്പിക്കാം.

Sunday, July 11, 2010
വള്ളിപോയ കിനാക്കള്‍
കിനാവള്ളി കിനാവില്‍ പടര്‍ന്നുകയറുന്ന വള്ളിയും ആകാം; കിനാക്കള്‍കൊണ്ട് കൊട്ടാരം തീര്‍ക്കുന്നവര്‍ക്ക് നൈരാശ്യകാലത്ത് തൂങ്ങിമരിക്കാനുള്ള വള്ളിയുമാകാം. ഇവിടെ കഥാപാത്രം മറ്റൊരു വള്ളിയാണ്- പലകരങ്ങള്‍കൊണ്ട് ഇരയെ വരിഞ്ഞുകെട്ടി തിന്ന് വിശപ്പടക്കുന്ന ജീവനുള്ള വള്ളി. നീരാളി എന്നും നീരാളിപ്പിടിത്തം എന്നുമേ ഇതുവരെ കേട്ടിട്ടുള്ളൂ; നീരാളിയുടെ സ്പര്‍ശം എന്ന് ആദ്യം കേള്‍ക്കുന്നു. മഷിനോട്ടം, കവിടി നിരത്തല്‍, കൈനോട്ടം, മുഖലക്ഷണ പ്രവചനം തുടങ്ങിയ എല്ലാ പരിപാടികളും അതിവേഗം അവസാനിപ്പിച്ച് കലാകാരന്‍മാര്‍ക്ക് സ്ഥലം വിടാം. ഇനി വാതുവെക്കേണ്ടതില്ല; എക്സിറ്റ് പോള്‍ നടത്തേണ്ടതില്ല; പാഴൂര്‍ പടിവരെ ചെല്ലാന്‍ വണ്ടിക്കൂലി ചെലവാക്കേണ്ടതുമില്ല. എല്ലാം നമ്മുടെ പോള്‍ സ്വാമിജി നിര്‍വഹിച്ചുകൊള്ളും.
തെരഞ്ഞെടുപ്പില്‍ വോട്ട് എണ്ണി ഫലം വരാന്‍ കാത്തുനില്‍ക്കേണ്ട കാര്യം ഇനി ഇല്ലേയില്ല. ഏതൊക്കെ പാര്‍ടികള്‍ മത്സരരംഗത്തുണ്ടോ, അവയുടെയൊക്കെ കൊടി ഓരോ ചില്ലുപെട്ടിയിലാക്കണം. (പി സി ജോര്‍ജിന്റേതടക്കമുള്ള വിശ്വാസ്യത തെളിയിച്ച പാര്‍ടികളുടെ കൊടി ഒഴിവാക്കി പാഴ്ച്ചെലവ് കുറയ്ക്കാവുന്നതാണ്. അസൂയയിലും പ്രസ്താവനയിലും ജീവിക്കുന്നവര്‍ക്ക് നോക്കുകൂലി തരപ്പെടുത്താവുന്നതുമാണ്.) നീരാളിയുടെ മുന്നിലേക്ക് ആ പെട്ടികള്‍ തള്ളിവച്ചുകൊടുത്താല്‍ പതുക്കെ അത് ഒരു പെട്ടിയില്‍ തൊടും. അടുത്ത നിമിഷം തൊട്ട പെട്ടിയിലെ പാര്‍ടിക്ക് കീജെ വിളിക്കാം.
കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പിലാണല്ലോ ഇപ്പോള്‍ വക്കാ വക്കാ ഗാനം കേള്‍ക്കുന്നത്. ആരു ജയിക്കും-ചെന്നിത്തല പ്രസിഡന്റാകുമോ? മണ്ണും ചാരി നില്‍ക്കുന്ന സുധീരന് കിട്ടുമോ സ്വര്‍ണക്കപ്പ്? മുല്ലപ്പള്ളിയുടെ പരിശ്രമം വിജയിക്കുമോ? ഉമ്മന്‍ ചാണ്ടി ഗതിപിടിക്കുമോ? മുരളി അകത്തുകടക്കുമോ? പുണ്യ പിതാവിന് മകളുടെ കൈപിടിച്ച് കരകയറ്റാനാകുമോ? ആന്റണി മൌനം വെടിയുമോ? എം കെ രാഘവന്‍ മന്ത്രിയാകുമോ? തോമസ് മാഷിന് ക്യാബിനറ്റിലിരുന്ന് കുമ്പളങ്ങിയെക്കുറിച്ചും തിരുതയെക്കുറിച്ചും കഥയെഴുതാന്‍ കര്‍ത്താവിന്റെ അനുഗ്രഹമുണ്ടാകുമോ? കെ സി വേണുഗോപാലിന്റെ പേരിനുപിന്നാലെ നമ്പ്യാര്‍ എന്നോ നായരെന്നോ വാലുമുളയ്ക്കുമോ? വയലാര്‍ രവി വെറുംവാക്ക്പറച്ചില്‍ ഉടനെയെങ്ങാനും അവസാനിപ്പിക്കുമോ? അബ്ദുള്ളക്കുട്ടി ഇനിയും പൊന്‍മുടിക്ക് പോകുമോ അതോ സുധാകരേട്ടനൊപ്പം ചെന്നൈയില്‍ സ്ഥിരതാമസമാക്കുമോ?
ഇങ്ങനെ ആയിരം ചോദ്യാവലിയുടെ ഒരു പുസ്തകംതന്നെ ഇറക്കിയിട്ടുണ്ട് കെപിസിസിയുടെ കലാ സാഹിത്യ വിഭാഗം. ഇതിനെല്ലാം ഉത്തരം കിട്ടാന്‍ ജര്‍മനിയിലെ സീ ലൈഫ് അക്വേറിയത്തില്‍നിന്ന് പോള്‍ നീരാളിയെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെങ്ങാനും തിരുവനന്തപുരത്തെ പുതിയ ടെര്‍മിനലില്‍ ഇറക്കേണ്ടിവരും. കെപിസിസി ആസ്ഥാനത്ത് ചില്ലുപെട്ടികള്‍ നിരക്കട്ടെ. ചെന്നിത്തലമുതല്‍ അബ്ദുള്ളക്കുട്ടിവരെയുള്ള മഹാന്‍മാരുടെ വര്‍ണചിത്രങ്ങളും നീരാളിക്കു കഴിക്കാന്‍ ചിക്കന്‍ ഫ്രൈയും പെട്ടികളില്‍ നിറയട്ടെ.
നീരാളി വലതുപക്ഷമാണെന്നാണറിവ്. വലതുഭാഗത്തു വയ്ക്കുന്ന പെട്ടിയിലേ പിടിക്കുള്ളൂവത്രെ. ചെന്നിത്തലയാണ് ജയിക്കേണ്ടതെങ്കില്‍ ടിയാന്റെ പടമുള്ള പെട്ടി വലതുഭാഗത്തു വയ്ക്കണം. ആരുടെ പെട്ടി വലതുഭാഗത്തു വയ്ക്കണമെന്ന് മാഡം തീരുമാനിക്കും. മാഡം എന്തു തീരുമാനിക്കണമെന്ന് ആന്റണി ഉപദേശിക്കും. ആന്റണി എന്തുപദേശിക്കണമെന്ന് മുല്ലപ്പള്ളിയും എം കെ രാഘവനും കുശുകുശുക്കും. ഉള്‍പ്പാര്‍ടി ജനാധിപത്യം അതാണ്. തെരഞ്ഞെടുപ്പു നടക്കുകയും നീരാളി ഏതെങ്കിലും പെട്ടിയില്‍ തൊടുകയും ചെയ്താല്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ഗതി എന്താകുമെന്ന് പ്രവചിക്കാന്‍ വേറെ നീരാളിയെ കൊണ്ടുവരണം. കിനാവള്ളിയുടെ തൊട്ടുതലോടല്‍ സ്വപ്നം കാണുന്നവരുടെ കിനാവിന്റെ വള്ളി പൊട്ടിയാല്‍ ചെന്നിത്തലയുടെ കുരുക്കില്‍പ്പെട്ട മുരളീധരന്റെ അവസ്ഥയാകും.
*
ബാലകൃഷ്ണപിള്ളയ്ക്ക് പഞ്ചാബ് മോഡലിനെക്കുറിച്ചും രാമന്‍ പിള്ളയുടെ ആനയെക്കുറിച്ചും മാത്രമല്ല, വല്ലപ്പോഴും ഉള്ള സത്യങ്ങള്‍ വിളിച്ചുപറയാനും അറിയാം. യുഡിഎഫില്‍ വിലയില്ലെങ്കിലും കീഴൂട്ട് തറവാട്ടിലൊക്കെ അദ്ദേഹത്തിന്റെ വാക്കിന് നല്ല വിലയാണ്. പിള്ള ലീഗിന്റെ തൊപ്പി ഒന്നുകൂടി ഊരിക്കുന്നതിന്റെ സ്റ്റൈല്‍ നോക്കൂ:
"പട്ടം താണുപിള്ള മുഖ്യമന്ത്രിയും ആര്‍ ശങ്കര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയും എന്നതില്‍ ധാരണയിലെത്തി. മറ്റു മന്ത്രിമാരെയും തീരുമാനിച്ചു. ഇവരില്‍ ഒരാള്‍പോലും മുസ്ളിംലീഗിന്റെ പ്രതിനിധിയായി ഇല്ലായിരുന്നു. ഒന്നിച്ചുനിന്ന് മത്സരിച്ച് ജയിച്ചതാണെങ്കിലും മുസ്ളിംലീഗിനെ മന്ത്രിസഭയിലെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലായിരുന്നു. മുസ്ളിംലീഗിനോട് കോണ്‍ഗ്രസ് കാട്ടിയ കൊടിയ വിശ്വാസവഞ്ചനയായിരുന്നു അത്. രാഷ്ട്രീയത്തില്‍ ഒരു കക്ഷിയും മറ്റൊരു കക്ഷിയോട് ചെയ്യാന്‍ പാടില്ലാത്ത ഒന്ന്. "............. മുസ്ളിംലീഗിന് സ്പീക്കര്‍ സ്ഥാനംപോലും കൊടുക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് ശഠിച്ചു. അതിന്റെ പരിണതിയായിരുന്നു സീതിസാഹിബിനെ 'തൊപ്പിയൂരി' സ്പീക്കറാക്കിയ കറുത്ത അധ്യായം. മുസ്ളിംലീഗിലെ അതിശക്തനായ നേതാവായിരുന്നു സീതിസാഹിബ്. "....പി ടി ചാക്കോയും ആര്‍ ശങ്കറുമെല്ലാം മുസ്ളിംലീഗിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി അതിശക്തമായി വാദിക്കുകയുംചെയ്തു. പക്ഷേ, കോണ്‍ഗ്രസിലെ വടക്കേ മലബാറില്‍നിന്നുള്ള ചില നേതാക്കളുടെ അസൂയകലര്‍ന്ന നിലപാടുകൊണ്ടാണ് അത് നടക്കാതെപോയത്. അവര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സ്വാധീനിച്ച് ലീഗ്വിരുദ്ധ നിലപാടില്‍ എത്തിക്കുകയായിരുന്നു. "ലീഗിനേക്കാള്‍ വര്‍ഗീയതയും ലീഗിനേക്കാള്‍ വര്‍ഗീയവികാരങ്ങളും സാമുദായിക ചിന്തയും നിലനിര്‍ത്തിപ്പോരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ 2010ല്‍ ഞങ്ങളുടെ മുന്നണിയില്‍തന്നെയുണ്ട്. "അദ്ദേഹത്തിന്റെ(സീതിസാഹിബിന്റെ) അനവസരത്തിലുള്ള അകാല ചരമത്തെ തുടര്‍ന്ന് സി എച്ച് മുഹമ്മദ്കോയയെ സ്പീക്കറാക്കി. അവിടെയും ചരിത്രം ആവര്‍ത്തിച്ചു. സി എച്ചിനെയും മുസ്ളിംലീഗില്‍നിന്ന് രാജിവെപ്പിച്ച് 'തൊപ്പിയൂരി' സ്പീക്കറാക്കി.''
ഇതൊന്നും കണ്ട് കുഞ്ഞാലിക്കുട്ടി പേടിക്കൂല്ല. ഇതിനേക്കാള്‍ വലിയ വെള്ളിയാഴ്ച വന്നിട്ടും പള്ളിയില്‍ പോയിട്ടുമില്ല. ഇപ്പോള്‍ മാഡം പറഞ്ഞാല്‍ കുട്ടി തൊപ്പിയൂരും. മാഡത്തിന്റെ കനിവുകൊണ്ട് അഹമ്മദ് സാഹിബിന് മമതാ ദീതിയുടെ തിണ്ണയിലൊരിടം കിട്ടിയത് ചെറിയ കാര്യമാണോ. ബാലകൃഷ്ണപിള്ള ദുഷ്ടനായ കാരണവരെപ്പോലെയാണ്. വെറുതേ ഉപദ്രവിക്കും. അല്ലെങ്കില്‍തന്നെ ലീഗ് മാണികേരളയുടെ പിന്നില്‍ രണ്ടാംപാര്‍ടിയായി മൂലയ്ക്കാണ്. പോരാഞ്ഞ് ഇപ്പോള്‍ എന്‍ഡിഎഫ് വഴി ഗര്‍ഭിണിയും. പരാക്രമം അബലകളോടുവേണോ പിള്ളമനസ്സിന്റെ ആക്രോശം?
*
ഉംറയും ഈദ്നമസ്കാരവും വെള്ളിയാഴ്ചയും നിയമസഭയുമൊന്നും നമ്മുടെ അബ്ദുള്ളക്കുട്ടിയെ ബാധിക്കുന്ന കാര്യങ്ങളല്ല. ഇപ്പോള്‍ വിതുര-പൊന്‍മുടി വഴിയാണ് വിപ്ളവം വരുന്നത്. മസ്കറ്റ് ഹോട്ടലില്‍ ഉല്ലാസം; നിയമസഭയില്‍ ബത്ത; പെരിങ്ങമ്മലയില്‍ ഊണ്; ഹര്‍ത്താല്‍ദിനത്തില്‍ യാത്ര; പൊന്‍മുടിയില്‍ മൂന്നു മുറി; പിടിക്കപ്പെട്ടാല്‍ നിലവിളി. ഉണ്ണിയെക്കണ്ടാല്‍ ഊരിലെ പഞ്ഞമാണറിയുക. അബ്ദുള്ളക്കുട്ടിയെക്കണ്ടാല്‍ കുഞ്ഞാലിക്കുട്ടിയാണെന്ന് ധരിക്കാമോ? അപക്വതയാണ് പ്രശ്നം. കുട്ടികള്‍ക്കും ഉണ്ണികള്‍ക്കുമൊക്കെയാണ് സൂക്കേടുവരുന്നത്. ഉണ്ണിത്താനുവീണ പിടി ഈ കുട്ടിക്കും വീണു എന്ന് ഭയന്നുപോയതാണ്. എവിടെ? കക്കാന്‍ മാത്രമല്ല, ഞേലാനും പഠിച്ചിട്ടുണ്ട്. എങ്ങനെ വീണാലും നാലുകാലും നിലത്തുകുത്തും. പുതിയ കാലത്ത് ഉല്ലാസ യാത്ര നടത്താന്‍ ഒന്നിലേറെ കാറുവേണം. ഭക്ഷണം കഴിക്കാന്‍ മിനിമം മുപ്പതുകിലോമീറ്റര്‍ സഞ്ചരിക്കണം. മറ്റേതെങ്കിലും കാറില്‍ ഒരു സ്ത്രീ ഉണ്ടെങ്കില്‍ അവരെ സുരക്ഷിതമായി എത്തിക്കാന്‍ ഖദറിട്ട സുഹൃത്തുക്കള്‍ക്ക് ക്വട്ടേഷന്‍ നല്‍കണം. ഇത്രചെറിയ കാലംകൊണ്ട് പെരിങ്ങമ്മലയിലും പൊന്‍മുടിയിലും ഹര്‍ത്താലൂ തരപ്പെടുത്താനും സര്‍ക്കാര്‍ വിലാസം ഗണ്‍മാനെ ഉപേക്ഷിച്ച് ഹര്‍ത്താല്‍സവാരി നടത്താനും അനന്തപുരിയില്‍ സാധിച്ച കുട്ടിയെ സാധാരണ കുട്ടിയെന്നൊന്നും വിളിക്കാവുന്നതല്ല. ഇക്കണക്കിന് പത്തുകൊല്ലം ഡല്‍ഹിയില്‍ കഴിഞ്ഞ കുട്ടി എത്ര ഹര്‍ത്താലൂ കഴിച്ചിട്ടുണ്ടാകും; എത്ര കാറില്‍ സഞ്ചരിച്ചിട്ടുണ്ടാകും!

Sunday, June 27, 2010
പാതാളവല്‍ക്കരണം
'സമസ്തരും സമ്മതിയാതെ കണ്ടിസ്സമര്‍ത്ഥനോതില്ലൊരു വാക്കുപോലും' എന്ന് ഏഴുത്തച്ഛനെ കുറിച്ച് പറയാം. ശതമന്യുവിന് അത്തരമൊരു നിര്‍ബന്ധമൊന്നുമില്ല. "ഋതുവായ പെണ്ണിനുമിരപ്പനും ദാഹകന്നും പതിതന്നുമഗ്നിയത്നം ചെയ്ത ഭൂസുരനു''മെല്ലാം വേണ്ടിയാണ് ഇവിടെ ഉള്ളതുപറയുന്നത്. ആര്‍ക്കും വായിക്കാം; വിമര്‍ശിക്കാം. എല്ലാവര്‍ക്കും വേണ്ട പറച്ചിലാകുമ്പാള്‍ കണ്ണിണകൊണ്ട് കടുകുവറുക്കുന്ന പെണ്ണിന്‍ കഥപോലെ ലളിതയും തരളവുമാകണമെന്നില്ല. യുവറോണര്‍ പൊറുക്കണം.
ആന്‍ഡേഴ്സണ്‍ എന്നൊരു പുള്ളിക്കാരനെ കാണാതായിട്ട് വര്‍ഷം ഇരുപത്തഞ്ചു കഴിഞ്ഞു. ഇരുപത്തയ്യായിരം ബ്ളഡി ഇന്ത്യന്‍സിനെ ശ്വാസംമുട്ടിച്ചു കൊന്ന് ഭാരതത്തിന്റെ ജനസംഖ്യാപെരുപ്പം നിയന്ത്രിച്ച മഹാനെ ഭോപാലില്‍നിന്ന് ചുമന്ന് ആകാശത്തെത്തിച്ച് ഇന്ദ്രപ്രസ്ഥം വഴി കൊണ്ടുപോയത് ബൊഫോഴ്സ് താമരയും അര്‍ജുനനും മറ്റും ചേര്‍ന്നാണെന്ന് അന്നും ഇന്നും നാട്ടുകാര്‍ക്കറിയാം. ആന്‍ഡേഴ്സണ്‍ പോയതുപോയി. മന്‍മോഹന്‍ ഒബാമയെക്കണ്ടാല്‍ ആന്‍ഡേഴ്സണെ മറക്കുമെന്നാണ് പുതിയ കേള്‍വി. ബാക്കി കുറെയെണ്ണം നാട്ടിലുണ്ട്. പണ്ട് ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടീഷ് പട്ടാളത്തിലുണ്ടായിരുന്ന ആഫ്രിക്കന്‍ ഗോത്ര വര്‍ഗക്കാര്‍ ജര്‍മന്‍കാരുടെ ജഡം കണ്ട് ആര്‍ത്തുവിളിച്ചത്രെ. അവര്‍ക്ക് കൊന്നാല്‍ പാപം തിന്നാല്‍ തീരും. ബ്രിട്ടീഷ് കമാന്‍ഡര്‍ക്ക് അറപ്പും വെറുപ്പും തോന്നി. ഗോത്രവര്‍ഗക്കാരുടെ പ്രതികരണം "ഞങ്ങള്‍ കൊല്ലുന്നത് തിന്നാനാണ്; നിങ്ങളോ'' എന്ന മറുചോദ്യമായിരുന്നു.
ഭോപാലില്‍ ഇരുപത്തയ്യായിരത്തെ കൊന്നതിന് ഇരുപത്തയ്യായിരം രൂഭാ പിഴയാണ് യുവറോണര്‍ കനിഞ്ഞു നല്‍കിയ വരദാനം. ഭോപാലിലെ ഹിസ് ഹൈനസുമാര്‍ മരിച്ചവരെയും കണ്ടില്ല; കൊന്നവരെയും കണ്ടില്ല. കൊന്നവനെ തണ്ടേറ്റി കടലുകടത്തിയവരെ തീരെ കണ്ടില്ല.
കൊച്ചിയിലെ കൊതുകുകളെ നാടുകടത്താന്‍ ഉത്തരവിടാനും ബന്ദും ഹര്‍ത്താലും വേണ്ടെന്ന് കല്‍പ്പിക്കാനും ത്രാണിയുള്ള നീതിദേവതയെ ഉപാസിക്കുന്ന കേരളീയര്‍ ഒട്ടും കുണ്ഠിതപ്പെടേണ്ടതില്ല. ഭോപാലല്ലല്ലോ കൊച്ചി. ഇവിടെ അനീതി കണ്ടാല്‍ അപ്പോള്‍ ഇടപട്ടളയും. ബലം പ്രയോഗിക്കാനും പ്രയോഗിക്കാതിരിക്കാനും ഉത്തരവിടും. "ഇന്നാട്ടില്‍ സമാധാനമുണ്ടോ'', "ഇത് ഒരു നാടുതന്നെയോ''എന്നിങ്ങനെയുള്ള തത്ത്വശാസ്ത്രപ്രചോദിതമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകളയും. ആലുവായിലെ റെയില്‍വേസ്റേഷന്‍ മൈതാനത്ത് പൊതുയോഗം നടത്തിയാല്‍ പരശുരാമന്റെ മഴു അറബിക്കടലില്‍നിന്ന് തിരിച്ചുവന്ന് പഴയിടത്ത് വീഴുമെന്നും കേരളം പിന്നെ ഉണ്ടാകില്ലെന്നുമാണ് പുതിയ നീതിശാസ്ത്രം. ആയതിനാല്‍ ഇനി നിരത്തുവക്കില്‍ പൊതുയോഗങ്ങളേ പാടില്ല. കുറെയാളുകള്‍ കൂട്ടം കൂടി നിന്നാല്‍ അത് പൊതുയോഗമായി. ബസ് കാത്തുനില്‍ക്കുന്ന കൂട്ടം, കല്യാണക്കൂട്ടം, പാമ്പാട്ടിയുടെ ചുറ്റുമുള്ള കൂട്ടം, മയ്യത്തുമായി പള്ളിപ്പറമ്പിലേക്ക് പോകുന്ന കൂട്ടം, പെരുന്നാള്‍ക്കൂട്ടം, അപകടം നടന്നിടത്ത് ഓടിയെത്തുന്ന കൂട്ടം-ഇതെല്ലാം പൊതുയോഗങ്ങള്‍തന്നെ. എല്ലാറ്റിനും നിരോധനമുണ്ടോ, അതോ പാര്‍ട്ടിക്കൊടിവച്ച കൂട്ടത്തിനുമാത്രമേ വിലക്കുള്ളോ എന്നൊന്നും തിരിച്ചറിയാനാകുന്നില്ല.
ആളുകള്‍ പൊതുസ്ഥലത്ത് കൂടിനില്‍ക്കുന്നത് നിരോധിച്ചാല്‍ അത് നിരോധനാജ്ഞയാണ്. രാഷ്ട്രീയ പാര്‍ടികളുടെ പൊതുജന സമ്പര്‍ക്ക പരിപാടികള്‍ നിരോധിച്ചാല്‍ അത് ഭരണഘടനയുടെ ലംഘനമാണ്. ഇതില്‍ ഏതാണ് നീതിപീഠം ചെയ്തത് എന്നു പറയാനുള്ള നിയമ പരിജ്ഞാനമൊന്നും ശതമന്യുവിനില്ല. കോസ്റിറ്റ്യുവന്റ് അസംബ്ളി, അംബേദ്കര്‍, പാര്‍ലമെന്റ് എന്നിങ്ങനെയുള്ള വല്യ വല്യ വാക്കുകളെല്ലാം വെറുതെ. നാം എന്തുചെയ്യണം; ചെയ്യാതിരിക്കണം; എങ്ങനെ ചിരിക്കണം; എന്തു ഭക്ഷിക്കണം എന്നെല്ലാം വിശദമായി പ്രതിപാദിക്കുന്ന വിധന്യായങ്ങള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കാം. പ്രമേഹരോഗത്തിനുള്ള ഭക്ഷണക്രമവും ഒരു വിധിയായി പുറത്തുവന്നിരുന്നുവെങ്കില്‍ എന്നാശിച്ചുപോകുന്നു. ജനങ്ങളുടെ പ്രയാസങ്ങള്‍ കണ്ടറിയുന്ന ന്യായാസനങ്ങള്‍ക്ക് അതിനും കഴിയും.
*
ചെങ്ങറയിലെ കൈയേറ്റം മണ്ണിന്റെ മക്കളുടെ ജീവിക്കാനുള്ള കൊതിയുടെ മഹത്തായ ത്യാഗപര്‍വമായി വിശേഷിപ്പിച്ചവര്‍ക്ക് വയനാട്ടിലെ ആദിവാസികളെ പരമപുച്ഛമാകുന്നത് പ്രാദേശിക വികാരമോ വ്യത്യാസമോ കൊണ്ടാണെന്ന് കരുതാനാകില്ല. ചെങ്ങറയിലും വയനാട്ടിലും വേണം ആദിവാസികള്‍ക്ക് കിടക്കാനും കൃഷിയിറക്കാനും ഭൂമി. എല്ലാ കുഞ്ഞുങ്ങളും തൊട്ടിലില്‍തന്നെ കിടക്കട്ടെ. വയനാട്ടിലെ ആദിവാസിക്കുഞ്ഞുങ്ങളെ ചക്കിലിട്ടാട്ടാന്‍ നോക്കരുത്.
അച്ഛന്‍ ഭൂമി വെട്ടിപ്പിടിച്ച് മക്കള്‍ക്കുകൊടുത്താല്‍ മക്കള്‍ അത് പിതൃസ്വത്തായി കാണണം എന്നാണ് പുതിയ നിയമം. മോഷണമുതല്‍ തലമുറ കൈമാറിയാല്‍ കുടുംബസ്വത്താക്കാനുള്ള നിയമ നിര്‍മാണം സ്ത്രീ സംവരണബില്ലിനു മുമ്പേ പാസാക്കേണ്ടതാണ്. ഭൂമി വലിയതോതില്‍ കൈവശമുള്ളവനും വെട്ടിപ്പിടിച്ചവനും ഭൂസ്വാമിയാണ്. ഭൂസ്വാമിമാരില്‍ ആസാമിമാരുണ്ട്. തണ്ടപ്പേരല്ല സമാനതയുള്ള മറ്റു പലപേരും അവര്‍ തിരുത്തും; ഭൂമി പൊയ്പ്പോകാതിരിക്കാന്‍. തട്ടിപ്പുഭൂമിയെക്കുറിച്ച് ആരെങ്കിലും അന്വേഷിക്കാനൊരുമ്പെട്ടാല്‍ അത് രാഷ്ട്രീയപ്രേരിതമായ; പ്രതികാരവാഞ്ഛയോടെയുള്ള; നീചമായ; നികൃഷ്ടമായ നടപടിയാകും.
സിബിഐയുടെ അന്വേഷണത്തെ സ്വാഗതംചെയ്യുമത്രെ. അതാകുമ്പോള്‍ സൌകര്യമുണ്ടല്ലോ. കറുത്തതിനെ വെളുപ്പിക്കാം; വെളുത്തതിനെ കറുപ്പിക്കാം. കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍തന്നെ അന്വേഷിക്കട്ടെ വയനാട്ടിലെ ഭൂമികൈയേറ്റം. ആറുമാസത്തിനകം ക്ളീന്‍ ചിറ്റ് കിട്ടും. സജ്ജന്‍ കുമാര്‍ എന്നൊരു കുമാരനെ ഡല്‍ഹിയില്‍ രക്ഷിച്ചപോലെ ഇവിടത്തെ കുമാരന്മാരെ രക്ഷിക്കാനും വേണം സിബിഐ. ഇനി അഥവാ സംഗതി കോടതിയിലെത്തിയാലോ? അവിടെയും രക്ഷയ്ക്ക് പാഞ്ഞെത്താന്‍ മറ്റൊരു കുമാരനുണ്ടല്ലോ. ഒരു ജഡ്ജി തെറിവിളിച്ച് ഇറക്കിവിട്ടതും മറ്റൊരു ജഡ്ജി ഇനി എന്റെ മുന്നില്‍ കണ്ടുപോകരുതെന്നുപറഞ്ഞ് അകറ്റിനിര്‍ത്തിയതുമായ ബ്രോക്കര്‍കുമാരന്‍ വിമാനസഞ്ചാരം നടത്തിയും അടഞ്ഞ വാതിലുകള്‍ മുട്ടിത്തുറപ്പിച്ചും രക്ഷപ്പെടുത്തിക്കോളും ആസാമി കുമാരനെ. കുമാരസംഭവമാണ് നടക്കുന്നത്; സര്‍വകുമാരന്മാരുടെയും നല്ല കാലം!
*
മാനായും മാരീചനായും മാധ്യമമായും വരുന്ന ഒന്നേയുള്ളൂ-യഥാര്‍ഥ ഇടതുപക്ഷം. അതിന്റെ കച്ചവടം ജമാ അത്തെ ഇസ്ളാമിക്കാണ്. കടയുടെ ക്യാഷ് കൌണ്ടറിനുമുകളില്‍ ചില്ലിട്ടു തൂക്കിയ ചിത്രം മൌലാനാ മൌദൂദിയുടേതാണ്. കടയുടെ സ്ഥാപകന്‍-മഹാന്‍. യഥാര്‍ഥ ഇടതുപക്ഷത്തിന്റെ പല രൂപങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്. മാധ്യമം പത്രത്തിന്റെ കടലാസില്‍ പൊതിഞ്ഞുള്ള ചരക്കിനാണ് ഡിമാന്‍ഡ് കൂടുതലുള്ളത്. പരിസ്ഥിതി ലേഹ്യം, ഭൂസമരരസായനം, അധിനിവേശ വിരുദ്ധഗുഡം, സാമ്രാജ്യ വിരോധക്കഷായം, കിനാലൂര്‍ തൈലം, അതിരപ്പിള്ളി നല്ലെണ്ണ തുടങ്ങിയവ ഇങ്ങനെ വിറ്റുപോരുന്നു. ഏതു ലേഹ്യം കഴിച്ചാലും കഷായം കുടിച്ചാലും കുഴമ്പുതേച്ചാലും ഊര്‍ജ്വസ്വലതയും ഉത്തേജനവും ഉറപ്പ്. അടുത്ത നാള്‍മുതല്‍ വിപ്ളവം ശരീരത്തിലും മനസ്സിലും തുടിക്കും. മൂന്നാം നാള്‍ കൊടി പിടിക്കും. നാലം നാള്‍ ഉറഞ്ഞു തുള്ളും-മതം ഒന്നുമതി, രാജ്യം ഒന്നുമതി, ദൈവം ഒന്നുമതി എന്ന് മതിയാവോളം അലറും. ശ്രീനാരായണന്‍ പറഞ്ഞത്, ഒരു ജാതി, ഒരുമതം, ഒരു ദൈവം എന്നാണല്ലോ. മൌദൂദിപ്പറച്ചിലിന് ചെറിയ മാറ്റമേ ഉള്ളു. അതുകൊണ്ട് വായിക്കുക; പ്രചരിപ്പിക്കുക-വിപ്ളവകാരികളുടെ സ്വന്തം മാധ്യമം. ഇനി വിപ്ളവം ജമാ അത്തെ ഇസ്ളാമിയിലൂടെ വരും. നാമതിന് സാഗതമോതിയാല്‍ മാത്രംമതി. ഓരോ സ്വാഗത വചനത്തിനും പെട്രോ ഡോളറില്‍ പ്രതിഫലം കിട്ടും. പണി തുച്ഛം; ഗുണം മെച്ചം.
*
മലമ്പുഴയിലെ യക്ഷിയെക്കണ്ടപോലെ ഒരു കവിത വായിച്ചപ്പോഴും ശതമന്യുവിന് സന്തോഷം. കവിത ഇങ്ങനെ: ആഗോളമൊരണുവില്‍ 'ഈഗോ' ഗോളമൊരു പിടിയില്‍ ഇഗോ വറ്റിയ അണുനാളം നാനാ നാനാ ടെക്നോ ഗോളം ഒരടിക്കൊരുഗോളം രണ്ടടിക്കിരുഗോളം മൂന്നടിക്കു പാതാളം ആഗോള വല്‍ക്കരണം പാതാളവല്‍ക്കരണം. ശില്‍പ്പി കവിയാകുമ്പോള്‍ കവിത ശില്‍പ്പമാകും. കാനായി, ബലേ ഭേഷ്.

Monday, June 21, 2010
വിശ്വാസത്തിന്റെ പ്രശ്നം
വിശ്വാസം-അതാണ് എല്ലാം. രമേശ് ചെന്നിത്തലപോലും വിശ്വാസത്തിന്റെ ആളായിരിക്കുന്നു. പത്രങ്ങളില്‍ വരുന്നതെല്ലാം ജനങ്ങള്‍ പൂര്‍ണമായി വിശ്വസിക്കരുതെന്നാണ് ഒടുവില്‍ അദ്ദേഹം പറയുന്നത്. കെപിസിസി പ്രസിഡന്റില്‍ വിശ്വാസമില്ലെന്ന് കെ കരുണാകരന്‍ പറയുമെന്ന് വിശ്വസിക്കുന്നില്ലെന്നുമുണ്ട് മഹദ്‌വചനം.
ആപത്തുകാലത്ത് തനിയേ വരുന്ന ഒന്നാണ് ഈ വിശ്വാസം. മാധ്യമങ്ങളില്‍ അവിശ്വസനീയമായ കാര്യങ്ങള്‍ വരുമ്പോള്‍ മതിമറന്നാഹ്ളാദിക്കുക മാത്രമല്ല, വിശ്വസനീയമായി കഥകള്‍ രചിക്കാന്‍ പ്രോത്സാഹനം നല്‍കേണ്ടതുണ്ടെന്ന് വിശ്വാസിച്ചുമിരുന്നു ഇന്നലെവരെ ചെന്നിത്തല. ഇപ്പോള്‍ ഇടതുപക്ഷത്തുനിന്ന് വിവാദവാര്‍ത്തകളൊന്നും കിട്ടുന്നില്ല. പഞ്ഞമാസമാണ്. വിശപ്പടക്കാതെ പറ്റില്ലല്ലോ. മാധ്യമക്കണ്ണുകള്‍ മനസ്സില്ലാ മനസ്സോടെ കോണ്‍ഗ്രസിലേക്കും തിരിഞ്ഞു. കരുണാകരന്റെ കത്ത്; ഉമ്മന്‍ചാണ്ടിയുടെ കുത്ത്; പി സി ചാക്കോയുടെ കത്തി; ആന്റണിയുടെ ആപ്പ്-ചെന്നിത്തലയുടെ കാര്യം പരുങ്ങലിലാവുകയാണെന്ന് പത്രദ്വാരങ്ങളിലൂടെ ജനങ്ങള്‍ കണ്ടുതുടങ്ങി.
എന്താണ് കോണ്‍ഗ്രസ് എന്ന് വാര്‍ത്തയുടെ മൊത്തക്കച്ചവടക്കാരൊന്നും വിളിച്ചുപറഞ്ഞില്ല. ഖാദിയുടുപ്പും ചോക്ക്ലേറ്റ് ചിരിയും തക്കാളിക്കവിളും കണ്ടാല്‍ അത് കോണ്‍ഗ്രസാണെന്ന് ധരിക്കുന്ന സ്ഥിതിയായി. അഴിമതി കോണ്‍ഗ്രസിന്റെ കൂടപ്പിറപ്പാണെന്നും അഴിമതിയുണ്ടെങ്കിലെന്താ കോണ്‍ഗ്രസല്ലേ എന്നുമുള്ള ബോധം നട്ടുനനച്ച് വളര്‍ത്തി. ബ്ളോക്ക് പ്രസിഡന്റിന്റെ നിലവാരംപോലും പുലര്‍ത്താത്തവര്‍ നേതൃത്വത്തിലെത്തിയപ്പോള്‍ വാഴ്ത്തിപ്പാടാന്‍ മാധ്യമക്കുഞ്ഞുങ്ങള്‍മുതല്‍ കാരണവന്മാര്‍വരെ അണിനിരന്നു. അരമനയിലും പ്രമാണിവീടുകളിലും കയറിയിറങ്ങിയും നട്ടാല്‍ മുളയ്ക്കാത്ത കള്ളങ്ങള്‍ വിളിച്ചുപറഞ്ഞും വിലപേശി വോട്ടുവാങ്ങിയും തെരഞ്ഞെടുപ്പ് ജയിക്കാമെന്നായി. ജനാധിപത്യം കാശിക്കുപോകുമ്പോള്‍ മാധ്യമങ്ങള്‍ അര്‍മാദിച്ചു; വലതുപക്ഷം ആഹ്ളാദിച്ചു. ഇടതുഭാഗത്തേക്ക് ഒളിഞ്ഞുനോക്കിയും നോക്കാതെയും വാര്‍ത്തകള്‍ രചിച്ചു. അഴിമതിയില്‍ ജനിച്ച് അഴിമതിയില്‍ ജീവിക്കുന്ന ചോക്ക്ലേറ്റ് കുമാരന്മാര്‍ ജനനേതാക്കളും ജീവിതം നാടിനുവേണ്ടി ഉഴിഞ്ഞുവച്ച ഇടതുപക്ഷ നേതാക്കള്‍ അഴിമതിക്കാരുമായി ചിത്രീകരിക്കപ്പെടുന്ന അത്ഭുതവിദ്യയാണ് അരങ്ങേറിയത്. അതിന്റെ ഗുണമാണ് ചെന്നിത്തലയടക്കമുള്ളവര്‍ വാരിവലിച്ച് തിന്നത്. ഇപ്പോള്‍ വിശ്വാസത്തിന് ദഹനക്കേടുണ്ടാകുന്നുപോലും.
ഇരുപത്തയ്യായിരം പേരെ കൊന്നൊടുക്കിയ ഭോപാല്‍ ദുരന്തത്തിന് ഉത്തരവാദികള്‍ക്ക് ഇരുപത്തയ്യായിരം രൂപ പിഴശിക്ഷ വാങ്ങിക്കൊടുത്തവരാണ് കോണ്‍ഗ്രസുകാര്‍. മാത്രമോ. മുഖ്യ കുറ്റവാളിയെ സര്‍ക്കാര്‍ വക വിമാനത്തില്‍ കയറ്റി ഡല്‍ഹിയിലെത്തിച്ച് അമേരിക്കയ്ക്ക് കയറ്റി വിടുകയുംചെയ്തു. അതുചെയ്തത് അര്‍ജുന്‍ സിങ്ങോ രാജീവ് ഗാന്ധിയോ രണ്ടുപേരും ചേര്‍ന്നോ എന്ന തര്‍ക്കമാണിപ്പോള്‍ നടക്കുന്നത്. ആ കോണ്‍ഗ്രസിന്റെ കേരളത്തിലെ കൈകാര്യകര്‍ത്താക്കളായ ചെന്നിത്തല മുതല്‍ ഉണ്ണിത്താന്‍ വരെയുള്ളവര്‍ മഹാന്മാരാകുന്നതില്‍ തെറ്റുമില്ല; കുറ്റവുമില്ല. അവരുടെ വികസനത്തിന് പ്രത്യേക റോഡുവെട്ടേണ്ടതുമില്ല.
സംഘടനാ തെരഞ്ഞെടുപ്പ് നടന്നാലും ഇല്ലെങ്കിലും കോണ്‍ഗ്രസിനെന്തു ചേതം? രാഹുല്‍ജി നാല്‍പ്പതുകിലോയുടെ കേക്കുമാത്രമേ കണ്ടിട്ടുള്ളൂ. അതിന്റെ ഇരട്ടിയിലേറെ തൂക്കമുള്ള കേക്കിന്റെ ആളാണ് ലീഡര്‍. ആ ലീഡറെ വെട്ടിനിരത്തി കൃഷിചെയ്യാനാണ് ചെന്നിത്തല നോക്കുന്നത്. സമവായമാണത്രെ കോണ്‍ഗ്രസിന്റെ രക്ഷകന്‍. ചാണ്ടിക്കും തൊമ്മനും പപ്പാതി വീതിച്ചാല്‍ സമവായമായി. മറ്റുള്ളവര്‍ വേലിക്കു പുറത്തുനില്‍ക്കും. ലീഡറെ അങ്ങനെ ഒരരുക്കാക്കി.
രണ്ടാമത്തെ ഭീഷണി ആദര്‍ശനാണ്. വിമാനവും പീരങ്കിയുംകൊണ്ടു കളിക്കുന്ന ആദര്‍ശധീരന് ഇനിയെന്ത് കേരളം എന്ന് നിരുപിച്ചിരുന്നു. പക്ഷേ, മീന്‍ നീന്തല്‍ മറക്കുമോ? ഗ്രൂപ്പുകളി ആന്റണി വിട്ടുകളയുമോ? ഇറക്കിയിരിക്കുന്നു പരിവാരങ്ങളെ-മുല്ലപ്പള്ളി, മല്ലപ്പള്ളി, കുമ്പളങ്ങി വഴി അനുചരന്‍മാരെ വിട്ടിട്ടുണ്ട്. ചെന്നിത്തലയെയും പിടിക്കും ഉമ്മന്‍ചാണ്ടിയെയും പിടിക്കും.
പണ്ട് ഹിന്ദി പഠിക്കാന്‍ ട്യൂഷന്‍ ക്ളാസില്‍ വരുന്ന കുട്ടികള്‍ കൃത്യസമയത്ത് വരാത്തതിന്റെ ആധിയായിരുന്നു. പിന്നെപ്പിന്നെ ലീഡറുടെ അടുക്കളപ്പുറത്ത് നാലുനേരം കൃത്യമായി ഭക്ഷണം കിട്ടണേ എന്ന പ്രാര്‍ഥന. ആ പ്രാര്‍ഥനയ്ക്കൊടുവില്‍ തക്കാളിക്കവിളിണയില്‍ മന്ത്രി എന്ന പദവികൊണ്ട് തലോടി പുണ്യപുരുഷന്‍. അതുംകഴിഞ്ഞ് അറബിക്കടലിലേക്ക് വെള്ളമെത്ര ഒഴുകിയെത്തി. ഒരു മഴക്കാലത്ത് ലീഡറെ ഡീലറെന്ന് വിളിച്ചു. തിരുത്തിക്കുമെന്ന് പ്രഖ്യാപിച്ചു. അന്നുവരെ നീയോ ഞാനോ മോന്‍ എന്നുപറഞ്ഞു മത്സരിച്ചവര്‍ വേര്‍പിരിഞ്ഞു. നനഞ്ഞിടത്തുതന്നെ കുഴിച്ചു. കറങ്ങിത്തിരിഞ്ഞ് സ്വപ്നപദവിയിലെത്തി. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷസ്ഥാനം. മോശമല്ല. എത്തുന്നിടത്ത് പത്രസമ്മേളനം. എല്ലാ ജില്ലയിലെയും പ്രാദേശിക ലേഖകന്മാരുടെവരെ നമ്പരെഴുതിയ പുസ്തകം കൈയിലുണ്ട്. എല്ലാം ശുഭകരം. ആന്റണിയും വേണ്ട; ലീഡറും വേണ്ട; ഉമ്മന്‍ചാണ്ടി തീരെ വേണ്ട- ഞാന്‍തന്നെ കോണ്‍ഗ്രസ് എന്നായി.
ഇപ്പോഴിതാ എല്ലാറ്റിനും വിശ്വാസത്തകര്‍ച്ച വന്നിരിക്കുന്നു. നാനാഭാഗത്തുനിന്നും കൂരമ്പുകള്‍ വരുന്നു. ചെന്നിത്തലയ്ക്കു പന്ത്രണ്ടുപേരുടെ പിന്തുണപോലുമില്ലെന്ന് ചാക്കോച്ചന്‍ പറഞ്ഞത് കടുകട്ടിയായി. ലീഡറിതാ പഴയ സ്നേഹമെല്ലാം വെടിഞ്ഞ് കത്തുമായിറങ്ങിയിരിക്കുന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ സര്‍വഥാ യോഗ്യനായ, സൌന്ദര്യവും കഴിവും ഒത്തിണങ്ങിയ, ഏതു ടാലന്റ് ടെസ്റ്റിലും വിജയം ഉറപ്പുള്ള തന്നെ പുറത്താക്കാന്‍ നോക്കുകയോ? വിശ്വസിക്കാനാവുന്നില്ല. മാര്‍ക്സിസ്റ്റുകാര്‍ എന്തോ ഒരു 'സ്വത്തു'രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നുണ്ട്. ഇവിടെ കുത്തുരാഷ്ട്രീയമാണ്. കുത്ത് കിട്ടുമ്പോള്‍ എല്ലാ വിശ്വാസവും തകരുകയാണ്. ജോസഫും മാണിയും അബ്ദുള്ളക്കുട്ടിയും സലാമും കുഞ്ഞാലിക്കുട്ടിയും ജേക്കബ്ബും പിള്ളയുമെല്ലാമുള്ള അനന്ത വിശാല മുന്നണിയുമായി മുഖ്യമന്ത്രിപദത്തിലേക്കൊന്ന് പൊരുതിനോക്കാമെന്ന സ്വപ്നവും അസ്തമിക്കുകയാണ്. ആശിച്ചതു കിട്ടാതാകുമ്പോള്‍ ഉണ്ടാകുന്ന വേദനയാണ് വേദന. ആ ദൈന്യംകണ്ടെങ്കിലും മാധ്യമങ്ങള്‍ അല്‍പ്പം വിശ്വാസം കടംകൊടുക്കണം. അല്ലെങ്കില്‍ നശിച്ചുപോകുമെന്നേ. പത്രങ്ങളും ടിവിയുമില്ലെങ്കില്‍ പിന്നെന്ത് ചെന്നിത്തല.
*
അമ്മേ ഞങ്ങള്‍ പോകുന്നു; വന്നില്ലെങ്കില്‍ കരയരുതേ എന്നാണ് പണ്ട് അമ്പത്തെട്ടില്‍ വിളിച്ച മുദ്രാവാക്യം. വിളിച്ചത് സ്കൂളില്‍നിന്നും കോളേജില്‍നിന്നും ഇറക്കിക്കൊണ്ടുവന്ന കിടാങ്ങള്‍. വന്നില്ലെങ്കില്‍ കരയരുതേ എന്നു പറഞ്ഞിട്ടുപോകുന്ന സമരം മരിച്ചാലും വിടില്ല എന്ന സമരമാണ്. ആത്മാഹുതി സമരം. ആട്ടിന്‍പറ്റങ്ങളെപ്പോലെ കുട്ടികളെ തെരുവിലേക്ക് ആട്ടിക്കൊണ്ടുവന്ന് ആത്മാഹുതി ഭീഷണി മുഴക്കിച്ചവരില്‍ ഖദറുകാരും നീളന്‍ കുപ്പായക്കാരുമെല്ലാമുണ്ടായിരുന്നു. ജനാധിപത്യത്തെ കൊല്ലാനുള്ള സമരമായിരുന്നു അത്.
അന്ന് മുദ്രാവാക്യം വിളിച്ചുകൊടുത്തവര്‍ക്ക് ഇപ്പോള്‍ വിദ്യാര്‍ഥികളുടെ രാഷ്ട്രീയം എന്നു കേള്‍ക്കുമ്പോള്‍തന്നെ കലിവരും. വിദ്യാര്‍ഥിക്കും വേണ്ട; അധ്യാപകനും വേണ്ട രാഷ്ട്രീയം. ഞങ്ങള്‍ ഒരു കൈയില്‍ ദൈവത്തെയും മറുകൈയില്‍ അധികാരത്തെയും പിടിക്കും. ഞങ്ങളുടെ സ്ഥാപനങ്ങളില്‍ ജനാധിപത്യവും രാഷ്ട്രീയവും വേണ്ട; അരാഷ്ട്രീയവും മതരാഷ്ട്രീയവും മതി എന്നാണ് പുതിയ തിട്ടൂരം. അരാഷ്ട്രീയമെന്നാല്‍ കഞ്ചാവടി, സ്മോളടി, കമന്റടി തുടങ്ങിയ ചെറുകിട അടികളാണ്. അടി മൂത്താല്‍ റാഗിങ്ങ്, കൂട്ടത്തല്ല്, ലൈംഗിക പീഡനം ഇത്യാദി അവസ്ഥയിലുമെത്തും. മത രാഷ്ട്രീയമെന്നാല്‍ എന്റെ മതത്തെ വളര്‍ത്താനുള്ള കളി. അതിന്റെ പരിധി ഏതറ്റംവരെയും പോകും. തലയില്‍ കെട്ടുമായി അമേരിക്കയില്‍ പോയി പ്രസംഗിച്ച പഴയ സന്യാസി ഇക്കാലത്തെക്കുറിച്ചാകണം അഡ്വാന്‍സായി പറഞ്ഞത്-വട്ടന്‍മാരുടെ നാടെന്ന്. കഷ്ടം തന്നെ.

Sunday, June 6, 2010
പതിമൂക്കന്മാരുടെ അടവുനയം
അമ്മയെ തല്ലുകയും അതിന് ന്യായം പറയുകയും ചെയ്യാമെന്നത് ഒരടവുനയമാണ്. വോട്ടു വിറ്റതിനും വില്‍ക്കാന്‍ പോകുന്നതിനും ന്യായം കണ്ടെത്തലും അടവുനയംതന്നെ. ശത്രുവിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍തന്നെ വോട്ട് വില്‍ക്കണമെന്നില്ല. ജയിക്കുന്നത് ശത്രുവായാലും മിത്രമായാലും വേണ്ടില്ല-കിട്ടുന്നത് പണമായാലും നെല്ലായാലും വേണ്ടില്ല-കച്ചവടം നടന്നാല്‍മതി.
കോലീബി സഖ്യം എന്ന് മാര്‍ക്സിസ്റ്റുകാര്‍ പറഞ്ഞപ്പോള്‍ പരിഹസിച്ചു ചിരിച്ചവരുണ്ട്. കോണ്‍ഗ്രസും ബിജെപിയും ലീഗും ഒന്നിച്ചു നില്‍ക്കുകയോ? അസംബന്ധം എന്നാണ് അന്നു പറഞ്ഞത്. പക്ഷേ, 1991ല്‍ വടകരയില്‍ അഡ്വ. രത്നസിങ്ങിന്റെയും ബേപ്പൂരില്‍ ഡോക്ടര്‍ മാധവന്‍കുട്ടിയുടെയും രൂപത്തില്‍ കോലീബി അവതരിച്ചു. രണ്ടിടത്തും സംയുക്ത സ്ഥാനാര്‍ഥികള്‍. മറ്റിടത്തെല്ലാം ബിജെപി വോട്ട് ലീഗിനും കോണ്‍ഗ്രസിനും. കാര്‍മികത്വം വഹിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ഇന്ന് മൌദൂദി സംഘത്തിന്റെ ആലയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിനെ കെട്ടാന്‍ രഹസ്യചര്‍ച്ചയ്ക്കുപോയ അതേ കുഞ്ഞാലിക്കുട്ടി അന്ന് ചര്‍ച്ചിച്ചത് പി പി മുകന്ദനുമായി. മഞ്ചേശ്വരത്തുചെന്ന് മാരാര്‍ജിയെ ജയിപ്പിക്കാന്‍ പണവുംകൊണ്ടുപോയ മുകുന്ദന്‍ കോട്ടയ്ക്കല്‍വരെയേ എത്തിയുള്ളൂ. അവിടെ മുകുന്ദനും കുട്ടിയും കൂടിക്കണ്ടു. മുസ്ളിങ്ങളെ നാട്ടില്‍നിന്ന് കെട്ടുകെട്ടിക്കാന്‍ കരാറെടുത്ത ആര്‍എസ്എസുമായി ലീഗുനേതാവിന്റെ അടവുനയം. പണമെത്ര മറിഞ്ഞെന്ന് മാരാര്‍ജിയും 'ധര്‍മം ശരണം ഗച്ഛാമി' എഴുതിയ രാമന്‍പിള്ളജിയും പറഞ്ഞിട്ടില്ല. എന്തായാലും വോട്ടും മറിഞ്ഞു; പണവും മറിഞ്ഞു.
അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ കോഴിക്കോട്ട് ആര്‍എസ്എസുകാരനെ കെട്ടിപ്പിടിച്ച് മുത്തംകൊടുക്കാന്‍ ലീഗിന് മടിയില്ല. ആര്‍എസ്എസ് ബൈഠക് നടത്തിയാണ് അന്ന് ലീഗിനു വോട്ടുവിറ്റതെന്ന് രാമന്‍പിള്ള പറഞ്ഞതിന് മുകുന്ദന്റെ മറുപടി ഇനിയും വന്നിട്ടില്ല. കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ പുകക്കുഴലില്ലാത്ത വ്യവസായം മതി. മുകുന്ദന്‍ ഷെഡ്ഡില്‍കയറിയാലും വോട്ടുകച്ചവടം വേണ്ടെന്നുവയ്ക്കാന്‍ ബിജെപിക്കു കഴിയുമോ? ഡല്‍ഹിയില്‍ നെഹ്റുയുവകേന്ദ്ര കളിച്ച് നാട്ടിലെത്തിയ മുരളീധരനും പോകണമല്ലോ മുകുന്ദേട്ടന്റെ വഴിയേ. അടവുനയത്തിന്റെ ഭാഗമായി വോട്ടുമറിക്കുന്നതില്‍ തെറ്റില്ലെന്നാണ് ടിയാന്റെ പുതിയ പ്രമാണം.
കുഞ്ഞാലിക്കുട്ടി കാത്തിരിക്കുന്നു-ചര്‍ച്ച ഇപ്പോഴേ തുടങ്ങിയാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പേ കച്ചവടം ഉറപ്പിക്കാം. യുഡിഎഫ് എന്നത് ഐക്യ ജനാധിപത്യമുന്നണിയോ ഐക്യ വര്‍ഗീയ മുന്നണിയോ? പട്ടക്കാര്‍ ഒപ്പിച്ച ഐക്യം മാണിയുടെ മീശയും ജോസഫിന്റെ ശാരീരവുമായി ഒരുഭാഗത്ത്. ജമാ അത്തെ ഇസ്ളാമിയുമായി സംബന്ധവും ഐഎന്‍എല്ലുമായി താല്‍ക്കാലിക ഇടപാടും എന്‍ഡിഎഫുമായി സ്ഥിരം ഇടപാടും ഉറപ്പിച്ച കുഞ്ഞാലിക്കുട്ടിയുടെ ലീഗ് വേറൊരു വശത്ത്. മുനീര്‍ തിന്നുകയും ചെയ്യും തീറ്റിക്കുകയും ചെയ്യും-രണ്ടിനും ആദര്‍ശത്തിന്റെ കളര്‍ഷര്‍ട്ടിടീച്ചാല്‍ മതി. കിനാലൂരില്‍ വിസര്‍ജ്യം തെറിപ്പിച്ച് സമരം നടത്തിയ മഹാവീരന്മാര്‍ മറ്റൊരുവശത്തുണ്ട്. എല്ലാറ്റിനും പുറമെ വോട്ട് മറിക്കുന്ന അടവുനയവുമായി ബിജെപിയുടെ ഒരുകൈ സഹായം. അതിനെയും തുണയ്ക്കാന്‍ ഇടതുതീവ്രതയുടെ ഊശാന്‍താടികള്‍. എല്ലാ ചേരുവയും ചേര്‍ന്നുകഴിഞ്ഞു. ഇനി വെടിപൊട്ടിയാല്‍മതി. ഓട്ടം തുടങ്ങാം. ചേരേണ്ടത് ചേരേണ്ടിടത്തുതന്നെ ചേരുന്നുണ്ട്.
*
ബംഗാളിലെ മമതയ്ക്ക് നാലുസീറ്റുകിട്ടുമ്പോള്‍ കോട്ടയത്തെ റബര്‍മരത്തില്‍ പാലുല്‍പ്പാദനം കൂടുന്നുണ്ട്. പുളിയാര്‍മലയിലെ കാപ്പി പൂക്കുന്നുമുണ്ട്. ശ്രീശ്രീ രവിശങ്കറിനെ കൊല്ലാന്‍ വെടിവെച്ചു എന്ന വാര്‍ത്ത ഇപ്പോള്‍ പട്ടിയെ വെടിവച്ചു എന്നായി മാറിയിരിക്കുന്നു. ബംഗാളില്‍ ഇടതിനെ അടിമുടി തീര്‍ത്തുകളഞ്ഞു എന്ന വാദവും അതുപോലെ പൊളിഞ്ഞുവോ എന്ന് നോക്കണം.
മമത കാറ്റായടിക്കാനും മഴയായി പെയ്യാനും തുടങ്ങിയിട്ട് കാലംകുറെ ആയി. ബംഗാള്‍ ഇതാ അട്ടിമറിക്കപ്പെട്ടു എന്ന പ്രവചനവും കുറെക്കാലമായി കേള്‍ക്കുന്നുണ്ട്. ഇന്നിതാ പതിനേഴു ശതമാനം വോട്ടര്‍മാര്‍ വിധിയെഴുതിയ നഗരസഭാ തെരഞ്ഞെടുപ്പില്‍ മമതയ്ക്ക് അല്‍പ്പം നേട്ടമുണ്ടായിരിക്കുന്നു. അതിനര്‍ഥം ഇടതിന്റെ തകര്‍ച്ചയാണെന്ന് കരുതുന്നവര്‍ക്ക് അങ്ങനെയും ആശ്വസിക്കാം. ഇടതിനെ തകര്‍ത്ത് മമതയെ വാഴിച്ചാല്‍ അവരുടെ വിരശല്യം തീരുമല്ലോ. നക്സലുകള്‍ തീവണ്ടി മറിച്ചപ്പോള്‍പോലും കുളംകലക്കാന്‍ നോക്കിയ മമതയെ ആരാധിക്കട്ടെ മഹാന്മാര്‍.
*
ദീപിക എന്ന പത്രത്തെക്കുറിച്ച് വലതുപക്ഷത്തുള്ളവര്‍ക്ക് സംശയത്തിനു വകയുണ്ടാകില്ല. കറതീര്‍ന്ന ഇടതുപക്ഷ വിരോധ പത്രം. ആ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത നോക്കുക. കണ്ണൂര്‍ വിമാനത്താവളം: കുടിയൊഴിക്കപ്പെടുന്നവര്‍ വീടുനിര്‍മ്മാണം തുടങ്ങി എന്നാണ് തലക്കെട്ട്. വാര്‍ത്ത ഇങ്ങനെ :
“മട്ടന്നൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുവേണ്ടി വീടും സ്ഥലവും വിട്ടുകൊടുക്കുന്നവര്‍ സര്‍ക്കാര്‍ നല്‍കിയ പത്തുസെന്റ് ഭൂമിയില്‍ വീടുനിര്‍മ്മിക്കാനുള്ള തിരക്കിലാണ്. വീടുനിര്‍മ്മാണത്തിന്റെ ആദ്യഘട്ടം ഏതാനുംപേര്‍ ആരംഭിച്ചുകഴിഞ്ഞു. കീഴല്ലൂര്‍ പഞ്ചായത്ത്, മട്ടന്നൂര്‍ നഗരസഭ എന്നിവിടങ്ങളില്‍ 139 കുടുംബങ്ങളാണ് വിമാനത്താവളം നിര്‍മ്മിക്കാന്‍ കിടപ്പാടം വിട്ടുകൊടുത്തത്. കുടിയൊഴിയുന്ന ഓരോ കുടുംബത്തിനും സര്‍ക്കാരിന്റെ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി നിലവിലുള്ള വീടിന്റെ സമീപത്തുതന്നെ പത്തുസെന്റ് ഭൂമി സൌജന്യമായി നല്‍കുകയായിരുന്നു. കുന്നിന്‍പ്രദേശത്തും മറ്റുമായി താമസിച്ചിരുന്നവര്‍ക്ക് റോഡരികില്‍ നല്ലഭൂമി കിട്ടിയത് ആശ്വാസമായിട്ടുണ്ട്. കല്ലേലിക്കര, കുമ്മാനം, ആനക്കുഴി, കാരപേരാവൂര്‍, കുറ്റിക്കര, കീഴല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ക്ക് ഭൂമി നല്‍കിയത്. പുതിയ വീടിന് വൈദ്യുതി, കുടിവെള്ളം, റോഡ് തുടങ്ങിയവ സര്‍ക്കാര്‍ നല്‍കുന്നുണ്ട്.“
ദേശാഭിമാനിയില്‍ വന്നതാണെങ്കില്‍ സര്‍ക്കാര്‍ വിലാസം വാര്‍ത്ത എന്ന് അവഗണിച്ച് തള്ളാന്‍ എളുപ്പമായേനെ. ഇത് സാക്ഷാല്‍ ദീപികയാണ്.
വികസന പ്രവര്‍ത്തനത്തിന് ഭൂമി വേണ്ടിവരുമ്പോള്‍, ഇങ്ങനെ ജനങ്ങള്‍ക്ക് തൃപ്തികരമായ വിധത്തില്‍ പുനരധിവാസം നടക്കുന്നുണ്ട്. കിനാലൂരില്‍ വിസര്‍ജ്യ സമരത്തിനിറങ്ങിയവര്‍ ഈ വാര്‍ത്ത കണ്ടിട്ടുണ്ടാവില്ല. പുകക്കുഴലില്ലാത്ത വ്യവസായമേ ഇനി താന്‍ കൊണ്ടുവരൂ എന്ന് പറയുന്ന കുഞ്ഞാലിക്കുട്ടിക്കും ദീപിക വായിച്ച് ഒന്നും മനസിലായിട്ടുണ്ടാകില്ല. കുഞ്ഞാലിക്കുട്ടി ഇതുവരെ പുകക്കുഴലുള്ള എത്ര വ്യവസായം കേരളത്തില്‍ കൊണ്ടുവന്നു എന്നറിയാനും ശതമന്യുവിന് കൊതിയാകുന്നുണ്ട്.
റോഡ് വീതികൂട്ടുന്നതിനെതിരെ സമരംനടത്തിയാല്‍ എളുപ്പത്തില്‍ കുറെയാളുകളെ കിട്ടും എന്ന് സോളിഡാരിറ്റിക്കും അറിയാം; ഇടതു തീവ്രന്മാര്‍ക്കും അറിയാം. പറയാന്‍ പരിസ്ഥിതി, കുടിയൊഴിപ്പിക്കല്‍, വികസനഭ്രാന്ത്, അധിനിവേശം, മൂലധനത്തിന്റെ വഴി എന്നിങ്ങനെ കുറെ വാക്കുകളും കിട്ടും. രാഷ്ട്രീയം പറഞ്ഞ് ആളെക്കൂട്ടാന്‍ കഴിയില്ലെങ്കില്‍ പാലേരിയില്‍ ചെന്ന് സഖാക്കളെ, സുഹൃത്തുക്കളെ എന്നുമാത്രം പറഞ്ഞാല്‍മതി. പരിസ്ഥിതി സംരക്ഷിക്കപ്പെടും. സ്മാര്‍ട്സിറ്റി നല്ലതും ചീത്തയും പിന്നെയും നല്ലതും വീണ്ടും ചീത്തയുമാക്കാനുള്ള സിദ്ധാന്തവിരേചനം നീലകണ്ഠനറിയാം. ചാണകം എന്ന വിസര്‍ജ്യവസ്തു ചൂലില്‍മുക്കി മനുഷ്യനുനേരെ പ്രയോഗിക്കുന്ന സമരത്തെ ഉല്‍കൃഷ്ടമെന്നു പറയാനും ഇവിടെ ആളുണ്ടായല്ലോ. എന്തൊക്കെയാണ് നാട്ടില്‍ നടക്കുന്നത്? കിനാലൂരിനെ നന്ദിഗ്രാമാക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ സ്വത്വം ഒരു ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കേണ്ടതുണ്ട്. യഥാര്‍ഥ പിതൃത്വം പെട്രോ ഡോളറിനാണോ സാദാ ഡോളറിനാണോ എന്നെങ്കിലും അറിയണമല്ലോ.
*
കൊമ്പനാനയും പതിമൂക്കന്‍ നായയും എന്നൊരു റഷ്യന്‍ സാരോപദേശ കഥയുണ്ട്. ഈ കഥ ലെനിന്‍ പലവട്ടം ഉദ്ധരിച്ചതാണ്.
കൊമ്പനാന നിരത്തിലൂടെ ചന്തത്തില്‍ നടന്നുപോകുമ്പോള്‍ ആളുകള്‍ ആദരവോടെ നോക്കിനിന്നു. എന്നാല്‍, ഒരു പതിമൂക്കന്‍ നായ താന്‍ 'ശക്തനാ'ണെന്ന് കാണിക്കാന്‍ കഠോരശബ്ദത്തില്‍ ആനയെ നോക്കി കുരച്ചു. ആന ഒരുകുലുക്കവുമില്ലാതെ നടത്തം തുടര്‍ന്നു. നായ കുരച്ചുതളര്‍ന്നു മൂക്കുകത്തി. ഈ കഥയ്ക്ക് അനുബന്ധമായി ലെനിന്‍ എഴുതി:
"ബൂര്‍ഷ്വാ സമുദായത്തിന്റെ വളര്‍ത്തുനായ്ക്കള്‍ പടുകൂറ്റന്‍ മരത്തടിയില്‍നിന്ന് വെട്ടിവീഴ്ത്തപ്പെടുന്ന ഓരോ ചീളും കാണുമ്പോള്‍ ആര്‍ക്കുകയും കുരയ്ക്കുകയും ചെയ്യട്ടെ. തൊഴിലാളിവര്‍ഗമാകുന്ന ആനയെ കണ്ടു കുരയ്ക്കുവാനല്ലെങ്കില്‍ ഈ വളര്‍ത്തുനായ്ക്കളെക്കൊണ്ട് എന്താണ് കാര്യം. അവ കുരയ്ക്കട്ടെ, നമുക്ക് നമ്മുടെ വഴിക്ക് പോവുക.''

Subscribe to:
Posts (Atom)