നാണംകെട്ട് നാശമായി നില്‍ക്കുന്നവനോട് നാട്ടുമ്പുറത്തുകാര്‍ക്കൊരു ചോദ്യമുണ്ട്, 'നിനക്കൊക്കെ പോയി തൂങ്ങിച്ചത്തൂടേ' എന്ന്. അല്‍പ്പം ക്രൂരമാണ് ചോദ്യം. കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു എസ്എംഎസ് ഇങ്ങനെയായിരുന്നു:
"ബ്രേക്കിങ് ന്യൂസ്-കോമണ്‍വെല്‍ത്ത് ഗെയിംസ് നായകന്‍ സുരേഷ് കല്‍മാഡി സ്റ്റേഡിയങ്ങളിലൊന്നില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു; പക്ഷേ, മേല്‍ക്കൂര അടര്‍ന്നുവീണു.''
ഇതേ കഥ വിപുലപ്പെടുത്തി ചില ഇ മെയിലുകളും പ്രചരിക്കുന്നത് കണ്ടു. തൂങ്ങിച്ചത്തൂടേ ആശാനേ എന്ന ചോദ്യം കല്‍മാഡിസാര്‍ മാത്രം കേള്‍ക്കാനുള്ളതല്ല. നാടിനെയും നാട്ടുകാരെയും അപമാനിച്ച് പണം സമ്പാദിച്ച എല്ലാവര്‍ക്കും അതിന് ഒത്താശചെയ്ത മാന്യന്‍മാര്‍ക്കും ഉള്ളതാണ്. മേല്‍പ്പാലവും മേല്‍ക്കൂരയും പൊട്ടിത്തകര്‍ന്നപ്പോള്‍ അതാ കേള്‍ക്കുന്നു: 'അടിയന്‍ ലച്ചിപ്പോം.' പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നാണ് മുരള്‍ച്ച. ഗെയിംസ് അഴിമതിക്കഥകള്‍ വന്നുതുടങ്ങിയിട്ട് നാളേറെയായി. കണ്ടുകണ്ട് സഹികെട്ട് വീരന്റെ പത്രംപോലും വരച്ചു, അഴിമതിയുടെ ഭാരം ചുമന്നവശനായ മന്‍മോഹന്‍സിങ്ങിന്റെ നിക്കര്‍ അഴിഞ്ഞുവീഴുന്ന ദുരവസ്ഥ. എന്നിട്ടും രക്ഷകന് അവതരിക്കാന്‍ പതിനൊന്നാം മണിക്കൂര്‍ ആവേണ്ടിവന്നു.
രൂപാ ഒന്നും രണ്ടുമല്ല നാണക്കേടിന് നാട്ടുകാര്‍ ഒടുക്കേണ്ടത്. പതിമൂവായിരം കോടി. അതില്‍ കുറെ കോടി ആദ്യംതന്നെ കൈക്കൂലിയായി പോയത്രെ. ഗെയിംസ് കിട്ടാന്‍ മുപ്പത്തിമുക്കോടി. കിട്ടിയപ്പോള്‍ പലപല കോടി. ആദ്യം പുറത്തുവന്നത് ഉപകരണങ്ങള്‍ വാങ്ങിയതിലെ കളിയാണ്. മൊട്ടുസൂചിക്ക് രൂപാ നൂറ്. കക്കൂസില്‍ വയ്ക്കാനുള്ള വാഷ് ബേസിന് രൂപ തൊണ്ണൂറായിരം. ഫ്രിഡ്ജിന് ലക്ഷം. ട്രെഡ്മില്ലിന് പല ലക്ഷം. എല്ലാം ശരിയാക്കാം; ഒന്നും പേടിക്കേണ്ട എന്നാണ് അന്ന് മനോമോഹന്‍ പറഞ്ഞത്. ഒന്നും ശരിയായില്ല. കോണ്‍ഗ്രസ് മിണ്ടിയതുമില്ല.
എങ്ങനെ മിണ്ടാന്‍? ഒരുഭാഗത്ത് കല്‍മാഡിക്കുട്ടന്‍. തൊട്ടടുത്ത് ഡല്‍ഹിയിലെ ഷീലാമ്മ. പണംവീണത് സ്വന്തം പെട്ടിയിലാകുമ്പാള്‍ ഏത് വക്താവിനും വാക്ക് വിഴുങ്ങാം.
ഡല്‍ഹിയിലേക്കു ബുക്ക് ചെയ്ത ടിക്കറ്റുകള്‍ കൂട്ടത്തോടെ ക്യാന്‍സല്‍ ചെയ്യപ്പെട്ടപ്പോഴാണ് കളി കാര്യമായത്. അപ്പോള്‍ വന്നു അന്ത്യശാസനം. എല്ലാ നിര്‍മാണവും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കിക്കൊള്ളണമെന്ന്. കൊച്ചി നഗരത്തില്‍ കൊതുകുകള്‍ ഇനിമുതല്‍ മനുഷ്യരെ കടിക്കാന്‍ പാടില്ല എന്ന വിധിപോലെ. ആദ്യം പാലം പൊളിഞ്ഞു. പിന്നെ മേല്‍ക്കൂര പൊളിഞ്ഞു. ഒടുക്കം കോമണ്‍വെല്‍ത്ത് ഗെയിംസ് ഐക്യ ജനാധിപത്യമുന്നണിപോലെ ആയപ്പോഴാണ് എല്ലാം ഏച്ചുകെട്ടാനുള്ള അന്ത്യശാസനം.
കല്‍മാഡിക്കുട്ടനെ കാണാനേയില്ലായിരുന്നു. പെട്ടെന്നൊരുനാള്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു, താന്‍ സംഘാടകസമിതി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന്. സംഘാടകസമിതി പ്രവര്‍ത്തനങ്ങളുമായി തിരക്കിലായതുകൊണ്ട് മാധ്യമങ്ങളെ കാണാന്‍ വൈകിയെന്നും ക്ഷമിക്കണമെന്നും. മാധ്യമങ്ങളെ കാണാഞ്ഞത് അക്ഷന്തവ്യമായ കുറ്റംതന്നെ.
അഴിമതിക്കാരെ കണ്ടെത്തുമെന്നും ശിക്ഷിക്കുമെന്നും ഇന്നുവരെ മന്‍മോഹന്‍ജി പറഞ്ഞുകേട്ടില്ല. സോണിയ മാഡത്തിന് ആന്റണിയുടെ അതേ അസുഖമാണ്-മൌനരോഗം. കോണ്‍ഗ്രസാകുമ്പോള്‍ എന്തും നടക്കും. എന്നാലും കോമണ്‍വെല്‍ത്ത് അഴിമതിയെക്കുറിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസിന്റെ പേര് ഉച്ചരിക്കാന്‍ പാടില്ല. ഒരു ചര്‍ച്ചയിലും അഴിമതിക്കാരെ പിടികൂടുന്നതിനെപ്പറ്റിയോ കല്‍മാഡിക്കുട്ടന്‍ കോണ്‍ഗ്രസുകാരനാണെന്നതോ മിണ്ടരുത്.
അങ്ങനെ മിണ്ടാതിരിക്കുന്നതാണല്ലോ സ്വദേശാഭിമാനി പഠിപ്പിച്ച നിര്‍ഭയ മാധ്യമ പ്രവര്‍ത്തനം. നാടുകടത്തി നൂറുകൊല്ലം കഴിഞ്ഞ ദിവസം രാമകൃഷ്ണപിള്ള പയ്യാമ്പലത്തുനിന്ന് എണീറ്റ് വന്നിരുന്നുവെങ്കില്‍ നമ്മളില്‍ എത്രപേരെ നാടുകടത്തുമായിരുന്നുവെന്ന് നിര്‍ഭയ മാധ്യമശിങ്കങ്ങള്‍ ദയവായി ആലോചിച്ചുനോക്കണം. പതിമൂവായിരം കോടി രൂപയുടെ അഴിമതി നടത്തിയവരെ സംരക്ഷിക്കാനും വേണം ടാര്‍പോളിന്‍ തോല്‍ക്കുന്ന തൊലിക്കട്ടി.
*
ഡല്‍ഹിയില്‍ മേല്‍ക്കൂരയും മേല്‍പ്പാലവുമേ തകര്‍ന്നുവീണിട്ടുള്ളൂ. ഇവിടെ അടിത്തറയും ഇളകുന്നമട്ടാണ്. വല്യേട്ടന്‍ പാര്‍ടിയെന്ന് സിപിഐ എമ്മിനെ വിളിക്കാനാണ് യുഡിഎഫിലെ വല്യമ്മാവന്‍ പാര്‍ടിക്ക് എന്നും താല്‍പ്പര്യം. ഇപ്പോള്‍ അവിടെ വല്യമ്മാവനെതിരെ പൊരിഞ്ഞ പോരാണത്രെ. ഘടകാനന്തരവന്‍മാരെല്ലാം ലക്കും ലഗാനും ദറിദയുമില്ലാതെ കാരണവരെ ആക്രമിക്കുകയാണ്.
പ്രധാന താവഴിക്കാരായ മാണിക്കുഞ്ഞ് ആന്‍ഡ് ഫാമിലി ഇടയ്ക്കൊരു കച്ചവടത്തില്‍ കിട്ടിയ ലാഭത്തിന്റെ ഗമയില്‍ കൂടുതല്‍ വിഹിതം ആവശ്യപ്പെടുന്നു. പിളര്‍ന്നും വളരും ലയിച്ചും വളരും. ലയിച്ചുവന്നവര്‍ക്കും ഓഹരി വേണം. കൂടുതല്‍ സീറ്റ് അളന്നുതന്നേ തീരൂ എന്ന് മാണിസാര്‍. വളര്‍ന്നതൊക്കെ അവിടെ നില്‍ക്കട്ടെ, ജോസഫ് മൂലയ്ക്കിരിക്കട്ടെ എന്ന് വല്യമ്മാവന്‍. കമലേടത്തിക്കുവണ്ടി ചെയ്ത ത്യാഗംപോലും മാണിസാറിനുവേണ്ടി ചെയ്യാനാവില്ലെന്ന് ഹസ്സന്‍ വക്കീല്‍. മാണി-ജോസഫ്-ജോര്‍ജ് പാര്‍ടിയെന്നാല്‍ പാണക്കാട്ടെ പെട്ടിക്കട വല്ലതുമാന്നോ. ഒടക്കിയാല്‍ ഒടച്ചുകളയുന്ന കൂട്ടമല്യോ. പി ടി തോമസിന്റെ പിടി വിട്ടാലും പി ജെ ജോസഫ് തൊടുപുഴയില്‍ നീന്തും. മധ്യകേരളത്തില്‍ കോണ്‍ഗ്രസിന്റെ നടു ഒടിച്ചുകളയുമെന്നാണ് ഉഗ്രപ്രതിജ്ഞ. സൌഹൃദത്തില്‍ മത്സരിക്കാമെന്ന്. മാണിയേക്കാള്‍ പതിന്‍മടങ്ങ് കരുത്തും പ്രതാപവുമുള്ള രാഘവകുടുംബം കേരളത്തിലാകെ കോണ്‍ഗ്രസിനെ തറ തൊടീക്കില്ലെന്ന ശപഥത്തിലാണ്. ലീഗ് പഞ്ചപാവമായി ഒതുങ്ങിക്കൂടുകയൊന്നുമല്ല. കുഞ്ഞാലിക്കുട്ടി എന്തും ഏറ്റെടുക്കും. വേണ്ടിവന്നാല്‍ മുരളീധരനുമായി സംബന്ധംകൂടും. കളിപ്പിക്കുന്നവരെ കളി പഠിപ്പിക്കും.
ഇടയ്ക്ക് കേട്ട ഒരു ചോദ്യം 'യുഡിഎഫ് എന്താ പബ്ളിക് ടോയ്ലറ്റോ' എന്നാണ്. അതായത് വെറുമൊരു പ്രൈവറ്റ് ടോയ്ലറ്റായ യുഡിഎഫിനെ പബ്ളിക്കാക്കുകയാണോ എന്ന്. ഒന്നുചിന്തിച്ചാല്‍ ഇതിലും എത്രയോ ഭേദം കല്‍മാഡിക്കുട്ടന്റെ ഡല്‍ഹി ഗെയിംസ്.
*
യൂത്ത് കോണ്‍ഗ്രസുകാര്‍ വിവരദോഷികളാണെന്ന് ചെന്നിത്തല പറയുന്നതില്‍ കഴമ്പില്ലാതില്ല. അമ്പതുശതമാനം സീറ്റുവേണമെന്നൊക്കെ വിവരമുള്ളവര്‍ക്ക് അവകാശപ്പെടാന്‍ കഴിയുമോ. അല്ലെങ്കിലും എന്താണ് യുവത്വം? ചെന്നിത്തലയെക്കണ്ടാല്‍ യുവാവല്ലെന്ന് ആരെങ്കിലും പറയുമോ? ലീഡര്‍ പറയുന്നതുപോലെ യുവത്വം തുളുമ്പുന്ന വാക്കുകള്‍ ഉച്ചരിക്കാന്‍ ഷഷി തരൂരും സുനന്ദാ പുഷ്കറും ചേര്‍ന്നുനിന്നാല്‍ കഴിയുമോ? റോസക്കുട്ടിടീച്ചര്‍, ശോഭനാ ജോര്‍ജ്, എം കമലം, ദീപ്തി മേരി വര്‍ഗീസ്, ഷാഹിദാ കമാല്‍ എന്നിങ്ങനെയുള്ള യുവതീരത്നങ്ങളെ യൂത്ത് ഗണത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയുമോ? നാല്‍പ്പതുകൊല്ലം നിയമസഭയെ സ്നേഹിച്ച കുറ്റത്തിന് ഉമ്മന്‍ചാണ്ടിക്ക് വയസ്സ് കൂട്ടിപ്പറയാന്‍ പറ്റുമോ? വയലാര്‍ രവി ഇന്നും യുവകോമളനല്ലിയോ? കെ വി തോമസ് മാഷിന്റെ ഒറ്റത്തലമുടി നരച്ചിട്ടുണ്ടോ? ഇവര്‍ക്കൊക്കെ സീറ്റുകൊടുക്കാന്‍ പാര്‍ടി എന്നെങ്കിലും മടിച്ചിട്ടുണ്ടോ? എന്നിട്ടും യൂത്തിനെ അവഗണിക്കുന്നു എന്ന പരാതിയെന്തിന്?
യൂത്തുകാര്‍ക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സീറ്റ്കൊടുക്കാതിരിക്കുന്നത് അവഗണനകൊണ്ടാണെന്ന് കരുതിയവര്‍ക്ക് തെറ്റി. നിയമസഭാ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അവിടെ നൂറ്റി നാല്‍പ്പത് സീറ്റുണ്ട്. അതില്‍ പാതിയിലെങ്കിലും കോണ്‍ഗ്രസിന് മത്സരിക്കാനാകും. അതുമുഴുവന്‍ യൂത്തിനാണ്. യുവത്വം അളക്കേണ്ടത് പ്രായംകൊണ്ടല്ല, പ്രവൃത്തികൊണ്ടാണ്.
*
എന്‍ഡിഎഫുകാര്‍ കൈവെട്ടുന്നു; മറ്റൊരുകൂട്ടര്‍ കൈപോയവന്റെ ജീവിതം വെട്ടുന്നു. വെട്ടിയ കൈ തുന്നിച്ചേര്‍ക്കാം. വെട്ടിമുറിക്കപ്പെട്ട ജീവിതമോ? അയല്‍ക്കാരനെ സ്നേഹിക്കാനേ പറഞ്ഞിട്ടുള്ളൂ കര്‍ത്താവ് എന്നാണോ? താലിബാനിസം കത്തികൊണ്ടുമാത്രമല്ല, കുത്തുകൊണ്ടും നടപ്പാക്കാം. സഭ ഒരുമാതിരി തെരഞ്ഞെടുപ്പു കമീഷനെപ്പോലെ പെരുമാറിയാല്‍ കുഞ്ഞാടുകളുടെ കാര്യം കഷ്ടത്തിലാകുമേ...
ഇതിനൊക്കെ ചില രീതികളില്ലേ? കസേരയിലിരിക്കുമ്പോള്‍ ഞാന്‍ ശേഷനാണെന്ന് തോന്നും. ഞങ്ങള്‍ ചെയ്യുന്നു, വേണമെങ്കില്‍ അപ്പീല്‍കൊടുത്ത് തിരുത്തിക്കോളൂ എന്ന് പറയും. എന്നാല്‍പ്പിന്നെ അതങ്ങ് ചെയ്യാതിരുന്നുകൂട? കൈയും മനസ്സും മുറിഞ്ഞ് വേദനതിന്നുന്ന മനുഷ്യനെ പിടിച്ചുകൊണ്ടുപോയി കൂട്ടില്‍കയറ്റി ഇതാ നിന്റെ ശിക്ഷ എന്നുവിളിച്ചുപറഞ്ഞ് ചാട്ടയടിക്കുന്ന നിയമം ഏതു പുസ്തകത്തിലുള്ളതാണാവോ?
Sunday, September 26, 2010
Sunday, September 19, 2010
വാഴ്വേ മായം
യൂത്തുകോണ്‍ഗ്രസുകാര്‍ക്ക് ഉശിരിന്റെ കുറവുമാത്രമേയുള്ളൂ. ആര്‍ത്തി ആവശ്യത്തിലേറെയുണ്ട്. ഉശിര് കുടികൊള്ളുന്നത് നട്ടെല്ലിലാണ്. ആ നട്ടെല്ല് നിവര്‍ന്നുനില്‍ക്കുന്നില്ല; അഥവാ വലിച്ചു നീട്ടിയാലും പിടിവിടുമ്പോള്‍ ചുരുണ്ട് പഴയതുപോലെയാകും. ഈ നിസ്സാര പ്രശ്നമേ കേരളത്തിലെ യൂത്തിനെ അലട്ടുന്നതായി കാണാനാകുന്നുള്ളൂ. അവര്‍ കുട്ടികളാണ്. പുതുപ്പള്ളിക്കാരന്‍ നിയമസഭയിലേക്ക് കന്നിയങ്കത്തിന് നോമിനേഷന്‍ കൊടുക്കുമ്പോള്‍ ജനിച്ച ക്ടാങ്ങളെ ഇപ്പോള്‍ വിളിക്കുന്നത് മധ്യവയസ്കരെന്നാണ്. വയസ്സുതിരുത്തിയാല്‍പോലും അവര്‍ക്ക് യൂത്താകില്ല.
പഞ്ചായത്ത് തെരഞ്ഞെടുപ്പു വരുമ്പോള്‍ സംവരണം തരണമെന്ന് വെറുതെ പറയാനുള്ള അവകാശം യൂത്തിനുണ്ട്. നാല്‍പ്പതുകൊല്ലം തനിക്കു താഴെ ആരെയും വളര്‍ത്താതെ പുതുപ്പള്ളിരാജ്യം കാത്തുസൂക്ഷിച്ച നേതാവ് കിരീടവും ഗദയുമായി നില്‍ക്കുകയും നാട്ടിലുള്ള കാളികൂളികള്‍ പാഞ്ഞടുത്ത് ടിയാന്റെ കരം മുത്തുകയും ചെയ്യുന്നത് കണ്ടിട്ടും യൂത്തിന്റെ നട്ടെല്ല് നിവര്‍ന്നിട്ടില്ല. കഷ്ടപ്പെട്ട്; ഉണ്ണാതെ; ഉറങ്ങാതെ പഠിച്ച് പിഎസ്സി പരീക്ഷയെഴുതി സര്‍ക്കാരുദ്യോഗം നേടുന്നവര്‍ക്ക് അമ്പത്തഞ്ചാമത്തെ വയസ്സില്‍ അടുത്തൂപറ്റി വീട്ടില്‍പോകേണ്ടിവരും. പരമാവധി സര്‍വീസ് കിട്ടുക മുപ്പത്തഞ്ച് വര്‍ഷം.
ഇവിടെ പരീക്ഷയുമില്ല; പഠിപ്പുമില്ല-ഒരു മണ്ഡലം ഒത്തുകിട്ടിയാല്‍ പരേതനാകുന്നതുവരെ അത് കൈയില്‍ കിടക്കും. തനിക്കുശേഷം മകനോ മകളോ പാരമ്പര്യസ്വത്ത് കാത്തുസൂക്ഷിച്ച് കൈകാര്യം ചെയ്തുകൊള്ളും. അതിനിടയ്ക്ക് യൂത്തന്‍മാരോ ആര്‍ത്തന്‍മാരോ ചെന്ന് കൈയിടാന്‍ നോക്കിയാല്‍ പൊള്ളും. ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി; ആര്യാടന് നിലമ്പൂര്‍; കോട്ടയത്തെ കെ സി ജോസഫിന് കണ്ണൂരിലെ ഇരിക്കൂര്‍; തിരുവഞ്ചൂരിന് അടൂര്‍-ഇങ്ങനെ കുറെ മണ്ഡലങ്ങള്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. അത് നിയമസഭയിലേക്കെങ്കില്‍, പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമെല്ലാം പാരമ്പര്യ സ്വത്തായ സീറ്റുകള്‍ കിടപ്പുണ്ട്. അങ്ങനെയുള്ളവ വീതംവച്ചു സുഖിക്കാം എന്ന ചിന്ത അശേഷം വേണ്ട എന്നാണ് കൂഞ്ഞൂഞ്ഞിന്റെ നാല്‍പ്പതാണ്ട് കൊണ്ടാടിയതിലൂടെ ഒഴുക്കിവിട്ട സന്ദേശം. ചെന്നിത്തലയ്ക്ക് കരമൊഴിവായി പതിച്ചുകിട്ടിയത് പ്രസിഡന്റ് സ്ഥാനമെങ്കില്‍ കുഞ്ഞൂഞ്ഞ് ഇനി നിത്യഹരിത നിയമസഭാകക്ഷി നേതാവാണ്. ജയിച്ചാല്‍ ഊട്ടി; തോറ്റാല്‍ പ്രതിപക്ഷ നേതാവ്.
*
ജനാധിപത്യ മുന്നണി, ജനാധിപത്യ പാര്‍ടി എന്നെല്ലാം യുഡിഎഫിനെയും കോണ്‍ഗ്രസിനെയുംകുറിച്ച് പതിവായി പറയാറുണ്ട്. എന്താണ് ജനാധിപത്യം എന്ന് തെളിയിച്ചുകൊണ്ടേയിരിക്കയാണ്. സുനാമി വരുന്നു; സ്കൈലാബ് വീഴുന്നു എന്നെല്ലാം കേട്ടതുപോലെയാണ് സംഘടനാ തെരഞ്ഞെടുപ്പ് വരുന്നു എന്നും കേട്ടത്. മാവിലാക്കാവിലെ അടിയുത്സവവും കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പും ഒരുപോലെയാണ്. നല്ല തല്ലുകാണാം. കോണ്‍ഗ്രസിലാണെങ്കില്‍ മുണ്ടുപറിക്കല്‍, ചവിട്ടിവീഴ്ത്തല്‍, ആട്ടിയോടിക്കല്‍ തുടങ്ങിയ പ്രത്യേക ഇനങ്ങളുമുണ്ടാകും. റഫറിമാരായി വരുന്നവര്‍ക്ക് പലതരത്തിലാണ് സ്വീകരണം. തല്ലും കിട്ടും തലോടലും കിട്ടും. ഇതൊക്കെ ഇതാ അടുത്തുകാണാം എന്ന് കരുതിയപ്പോഴാണ് തെരഞ്ഞെടുപ്പ് ഒന്ന് നീട്ടിവച്ചത്. പിന്നെ നീട്ടി നീട്ടി നിരീക്ഷകസ്വാമി പറയുന്നത് എല്ലാം ഒതുങ്ങി; പൂട്ടിക്കെട്ടി; ഇനി ചെന്നിത്തല തന്നെ പ്രസിഡന്റെന്ന്. ബാക്കി ഭാരംതാങ്ങുന്നവരെ മാഡം തീരുമാനിക്കുമെന്ന്. മാഡത്തിന്റെ ഭാരം തലയില്‍വയ്ക്കാന്‍ ഡല്‍ഹിക്കുപറന്ന ലീഡര്‍ക്ക് പക്ഷേ ഇവിടെയുമില്ല ഭാരം; അവിടെയുമില്ല.
ജനാധിപത്യം എന്തെന്ന് മാഡം തീരുമാനിക്കും. അതും ഒരു മൊത്തക്കച്ചവടമാണ്. ബൂത്തുതലം മുതല്‍ മേലാട്ട് എല്ലാം മാഡത്തിന്റെ കല്‍പ്പന. കോത്താഴം കോവാലന്‍ ജില്ലാ പ്രസിഡന്റാകണമെന്നും കുണ്ടുകുഴി കുഞ്ഞാമന്‍ സംസ്ഥാന പ്രസിഡന്റാകണമെണമെന്നും വടക്കേതിലെ വറീത് സെക്രട്ടറി ജനറാളാകണമെന്നും മാഡം എഴുതി അയക്കും. നാവടക്കൂ; പണിയടുക്കൂ എന്നാണ് പഴയ മാഡം പറഞ്ഞിരുന്നത്. നാവടക്കിയില്ലെങ്കിലും പണിയെടുത്തില്ലെങ്കിലും കുഴപ്പമില്ല; ഭാരം വഹിക്കൂ എന്നതാണ് പുതിയ മാഡത്തിന്റെ രീതി. പാര്‍ടിയില്‍ തെരഞ്ഞെടുപ്പു നടന്നില്ലെങ്കിലും നാട്ടില്‍ അതുനടക്കട്ടെ.
സംഘടനാ തെരഞ്ഞെടുപ്പില്‍ നടക്കാതെ പോയ അടിയുത്സവം പഞ്ചായത്തുതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നടക്കട്ടെ എന്നാണ് പുതിയ സിദ്ധാന്തം. പൂരം കാണാന്‍ പോകുന്നതേയുള്ളൂ.
*
ഗൌരിയമ്മയ്ക്ക് പിണക്കം, രാഘവന് പരിഭവം, മാണിസാറിന് വയറിളക്കം, കുഞ്ഞാലിക്കുട്ടിക്ക് പിടലിവേദന. പിള്ളയ്ക്ക് പനിയും ജേക്കബിന് തലകറക്കവും. ജോസഫിന് നടുവേദനയാണ്. അസുഖക്കാരുടെ മുന്നണിയെന്നും യുഡിഎഫിനെ വിളിക്കാം. ശ്രീമതിടീച്ചര്‍ ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഇമ്മാതിരി രോഗികള്‍ക്കായിമാത്രം അനുവദിക്കേണ്ടതാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്നതേയുള്ളൂ. രാഘവന്‍ എന്തിന് പ്രകോപിതനാകുന്നു എന്നാണ് തങ്കച്ചന്റെ ചോദ്യം. പ്രകോപനമില്ലെങ്കില്‍ പിന്നെ രാഘവനുണ്ടോ എന്നൊന്നും തങ്കച്ചന്‍ വക്കീല്‍ ചിന്തിക്കാറില്ല. ഗൌരിയമ്മയുടെ കൊച്ചുപാര്‍ടിയെ പിളര്‍ത്തി അരുക്കാക്കാനാണ് ഉമ്മന്‍ കോണ്‍ഗ്രസിന്റെ ഒരുക്കം. മാണിയെ ഒതുക്കിയില്ലെങ്കില്‍ മണ്ണുംചാരിനിന്ന് കാര്യം സാധിക്കുമെന്ന് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും ഉറപ്പുതന്നെ. അരമനയിലും അങ്ങാടിയിലുമൊക്കെ അലഞ്ഞുതിരിഞ്ഞ് പിസി ജോര്‍ജിനെ പാട്ടിലാക്കിയും പി ജെ ജോസഫിനെ കൂടെക്കൂട്ടിയും രണ്ടാം സ്ഥാനം പിടിച്ചെടുക്കാനുള്ള അധ്വാന വര്‍ഗ പാലാപ്പാര്‍ടിയുടെ സൈദ്ധാന്തിക ശ്രമമാണ് കുഞ്ഞൂഞ്ഞിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും ഉറക്കം കെടുത്തുന്നത്. രായ്ക്കുരാമാനം നായനാരെ അട്ടിമറിച്ച് കരുണാകരന്റെ ആലയില്‍ സറണ്ടറാകാന്‍ ഒട്ടും മടിച്ചിട്ടില്ല പാലാമാണിക്യം. അഥവാ പുഴ വറ്റി പട്ടി ഇക്കരെ വന്നാലോ? പാലാപ്പാര്‍ടിക്കും ഉമ്മന്‍ കോണ്‍ഗ്രസിനും ഒരുപോലെ സീറ്റുകിട്ടിയലോ? ലീഗ് ഔട്ടാകും; ചെന്നിത്തല അരുക്കാകും-മാണിക്യം കസേരയില്‍ കയറും. അത്തരമൊരവസ്ഥ മാണിക്യവും മുന്നില്‍കാണുന്നുണ്ട്; പുതുപ്പള്ളിക്കാരനും പേടിക്കുന്നുണ്ട്. ഇപ്പോഴേ കല്ലെടുത്ത് തലയില്‍വച്ചാല്‍ പിന്നെ ദുഃഖിക്കേണ്ടിവരില്ല. അതുകൊണ്ട് ജോസഫിന് സീറ്റ് വേണമെങ്കില്‍ പാലായിലെ പറ്റുവരവില്‍നിന്ന് കൊടുത്തോളണം.
രാഘവന്‍ ഇല്ലെങ്കിലും സമാന സ്വഭാവമുള്ള വീരരാഘവന്‍ വന്നിട്ടുണ്ട്. മൂര്‍ച്ചയുള്ള കോടാലിക്ക് തീര്‍ച്ചയുള്ള മരം. വീരന് സീറ്റ്; രാഘവന് ആട്ട്. ഐഎന്‍എല്ലിന്റെ കഷണത്തിന് കുഞ്ഞാലിക്കുട്ടിയുടെ ചവിട്ടും. ഗദയും കിരീടവുമായി കുഞ്ഞൂഞ്ഞ്. വാളേന്തിയ ചെന്നിത്തല. ആന്റണിക്കും ലീഡര്‍ക്കും സുധീരനുമെല്ലാം കാണികള്‍ക്കുള്ള ഗ്യാലറി പാസ് മാത്രമേയുള്ളൂ. വയലാര്‍ രവിയെ ഗേറ്റ് കടത്തിവിടേണ്ട എന്ന് ദ്വാരപാലകരെ ശട്ടംകെട്ടിയിട്ടുണ്ട്.
സ്വന്തം മുന്നണിയായതുകൊണ്ട് തത്സമയ വിവരണം മനോരമയിലും മാതൃഭൂമിയിലും കാണില്ല. എങ്കിലും ചവിട്ടുനാടകം തകര്‍ത്തുമുന്നേറുകയാണ്. കാണികള്‍ക്ക് അക്ഷമരായി കാത്തിരിക്കാം. കുഞ്ഞുമാണിയുടെ കുഞ്ഞുപാര്‍ടി വളര്‍ന്നുവലുതായി പാണക്കാട്ടെ മട്ടുപ്പാവിനുമുകളിലേക്ക് ഉയരുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ചിന്താവിഷയം.
*
മുരളീമൃദുരവമോ മുരളിച്ചയോ തെരഞ്ഞെടുപ്പില്‍ കേള്‍ക്കില്ല. കേള്‍പ്പിക്കാന്‍ തനിക്കു മനസ്സില്ലെന്നാണ് അച്ഛന്റെ മകന്‍ വാശിപിടിക്കുന്നത്. അഥവാ വോട്ടര്‍മാര്‍ ഓടക്കുഴല്‍നാദത്തിനുവേണ്ടി ആശിച്ചാലും ഒന്നും നടക്കില്ല. അതിനൊക്കെ പണം വേണ്ടേ. അത് കൈയിലില്ലാത്തതാണത്രെ ഇപ്പോഴത്തെ പ്രശ്നം. ഓഹരി വില്‍പ്പനയൊന്നും തല്‍ക്കാലം അജന്‍ഡയിലില്ല.
പണ്ട് ഏകലവ്യന്‍ കളരിക്കുപുറത്തിരുന്ന് കേട്ടും കണ്ടും പഠിച്ചാണ് വില്ലാളിവീരനായത്. അകത്തിരുന്ന അര്‍ജുനന്‍ ഞെട്ടിപ്പോയി പുറത്തിരുന്ന ഏകലവ്യന്റെ കളികണ്ട്. കളി പഠിക്കാനും പയറ്റാനും അകത്തുതന്നെ കയറണമെന്നില്ല. ഇനി കയറ്റാനൊട്ട് സാധ്യതയില്ലെങ്കില്‍ പഠിച്ച കളി പഠിപ്പിച്ചുകൊടുത്താലും മതി. കൈവെട്ടിയവരെ തോല്‍പ്പിച്ച് ജോസഫ് മാഷിന്റെ പണിവെട്ടിയ പള്ളിപ്പാട്ടുകേട്ടില്ലേ. അതുപോലെ, ഇരട്ടശിക്ഷയാണ് പാവം അച്ഛന്റെ മകന്. അച്ഛന് അവഗണനശിക്ഷ; മകന് അയിത്തശിക്ഷ. അല്‍പ്പം കഴിവും ബുദ്ധിയും കൂടിപ്പോയാലത്തെ കുഴപ്പമാണിത്.
എല്‍ഡിഎഫിലിരുന്ന് തഴമ്പുവന്നപ്പോള്‍ റിട്ടയര്‍ചെയ്ത് തെറിവിളിച്ച് പുറത്തുപോയ വീരന് പൊന്നാടയും ആയകാലം മുഴുവന്‍ കോണ്‍ഗ്രസിന്റെ കൊടിപിടിക്കുകയും പിടിപ്പിക്കുകയുംചെയ്ത ലീഡര്‍ക്ക് മുള്‍ക്കിരീടവും. എല്ലാം തൊമ്മനും ചാണ്ടിയും തീരുമാനിക്കുന്നു. മറ്റുള്ളവര്‍ അനുസരിക്കുന്നു.
വാഴ്വേ മായം......

Sunday, September 12, 2010
ഒരുപദേശിയും കള്ളും
ഉപദേശത്തെ ഒട്ടും വിലയില്ലാത്ത ഒന്നായാണ് കണക്കുകൂട്ടിപ്പോരുന്നത്. ആര്‍ക്കും ഒരു ചേതവുമില്ലാതെ കൊടുക്കാവുന്ന ഒന്നാണത്. ആര്‍ക്കും ഏതുസമയത്തും കൊടുക്കാം. നന്നായി പഠിക്കുന്ന കുട്ടിയോട്, 'മോനേ, നീ പുസ്തകം വായിച്ചാല്‍ മാത്രം പോരാ ഇടയ്ക്ക് ഒന്ന് പുറത്തിറങ്ങി നടക്കണം' എന്നുപദേശിക്കാം. സ്നേഹത്തില്‍ കഴിയുന്ന ഭാര്യാഭര്‍ത്താക്കന്‍മാരെ, 'വല്ലപ്പോഴും ഒന്ന് പിണങ്ങിയില്ലെങ്കില്‍ എന്തോന്ന് ജീവിതം' എന്ന കലഹോപദേശത്താല്‍ അനുഗ്രഹിക്കാം. ഇത്തരം ഉപദേശങ്ങളുടെ കണക്കെടുക്കുമ്പോള്‍ നാട്ടിലുള്ള സകലമാന മാന്യന്‍മാരും ഉപദേശികള്‍കൂടിയാണെന്ന് കാണാം.
ഉപദേഷ്ടാവ്, ഗുരു, നിര്‍ദേശകന്‍, ആചാര്യന്‍ എന്നെല്ലാമുള്ള പര്യായങ്ങളാണ് ഉപദേശിക്ക് നിഘണ്ടുവിലുള്ളത്. ക്രൈസ്തവ മത തത്വങ്ങള്‍ പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അവൈദികനെയാണ് പൊതുവെ ഉപദേശി എന്നു വിളിക്കുക. വേദപുസ്തകവുമായി കവലകളില്‍ നീട്ടിയും കുറുക്കിയും ഉപദേശ പ്രസംഗം നടത്തുകയും വിശ്വാസികളില്‍നിന്ന് അന്നന്നത്തെ അഷ്ടിക്കുള്ള വക കണ്ടെത്തുകയും ചെയ്യുന്ന ഉപദേശികള്‍ ഏറെക്കുറെ അന്യം നിന്നുപോയെങ്കിലും മധ്യതിരുവിതാംകൂര്‍ ഭാഗത്ത് അങ്ങിങ്ങ് കാണാം. അവരെ നാട്ടുകാര്‍ക്ക് പൊതുവെ ബഹുമാനമാണ്. അല്ലെങ്കിലും നല്ലതു മാത്രം പറയുന്നവരെ വെറുക്കേണ്ട കാര്യമില്ലല്ലോ.
ഇത്തരം ഉപദേശികള്‍ രാഷ്ട്രീയത്തില്‍ വന്നുവെങ്കില്‍ നന്നായിരുന്നേനെ എന്ന് ചിന്തിച്ചുവശായിരിക്കുമ്പോഴാണ് 'ആറ്റിലേക്കച്യുതാ ചാടല്ലേ' എന്ന ഗാനവുമായി വയലാറില്‍നിന്ന് ഒരുപദേശി രാഷ്ട്രീയ നഭോമണ്ഡലത്തില്‍ സൂര്യന്റെ ശോഭയുമായി ഉദിച്ചുയര്‍ന്നത്. അഴിമതി, സ്വജനപക്ഷപാതം, ഗുണ്ടായിസം, അഹന്ത, കള്ളുകച്ചവടം, ഗ്രൂപ്പിസം, ഉണ്ണിത്താനിസം-ഇത്യാദി വേണ്ടാതീനങ്ങളുടെ ഹെഡ്ഡാപ്പീസാണ് ഇന്നത്തെ ഗാന്ധിപ്പാര്‍ടി എന്നറിഞ്ഞ് കണ്ണീര്‍വാര്‍ക്കുന്ന വേദനിക്കുന്ന കോടീശ്വരനാണ് വയലാര്‍ജി. ഇതൊക്കെ വികേന്ദ്രീകരിക്കാനോ വിട്ടുകൊടുക്കാനോ ഉള്ള ഗുണഗണങ്ങളല്ല എന്നാണദ്ദേഹത്തിന്റെ ആഗോളവല്‍ക്കരണ വിരുദ്ധ സിദ്ധാന്തം.
കള്ളുകച്ചവടം തൊഴിലാക്കിയ അച്യുതനോട് അത് നിര്‍ത്താനുള്ള ഉപദേശം നല്‍കാന്‍ ആ മഹാമനസ്സിനെ പ്രേരിപ്പിച്ചത് വിശാലമായ പാര്‍ടി താല്‍പ്പര്യമാണ്. നാലുകാശുണ്ടാക്കുന്ന കച്ചവടങ്ങള്‍ അങ്ങനെയങ്ങ് ജില്ലാ തലത്തില്‍ ഏല്‍പ്പിച്ചുകൊടുത്താല്‍ കെപിസിസിയും ഹൈക്കമാന്‍ഡും എങ്ങനെ ജീവിക്കും? ലോട്ടറിക്കാര്യത്തില്‍ സുബ്ബയുടെ മുഖമാണ് കോണ്‍ഗ്രസിനെങ്കില്‍ മദ്യക്കച്ചവടത്തില്‍ ചുരുങ്ങിയത് മല്ലയ്യയുടെ പവറെങ്കിലും വേണം.
മലപ്പുറത്ത് വിഷക്കള്ളുകുടിച്ച് കൂട്ടമരണം നടന്നപ്പോള്‍ വയലാര്‍ജിക്ക് ആദ്യം ഓര്‍മ വന്നത് വത്സലശിഷ്യന്‍ അച്യുതനെയാണ്. വിഷക്കള്ളും അച്യുതനും തമ്മിലുള്ള ബന്ധം കൃത്യമായും വ്യക്തമായും സ്പഷ്ടമായും മനസിലാക്കിയ നേതാവ്, ഒരു നിമിഷം പാഴാക്കാതെ ഉപദേശം തൊടുത്തു. അതാണ് പാര്‍ട്ടിക്കൂറ്. 'അച്യുതാ, ശിഷ്യാ, നിര്‍ത്തൂ കള്ളുകച്ചവടം' എന്ന വാമൊഴി കേട്ടവാറെ ശിഷ്യനാടിന്റെ കണ്ണുനിറയുന്നു. കാല്‍ക്കല്‍ വീഴുന്നു. "ആചാര്യ, സചിവോത്തമ, അടിയന്‍ നിര്‍ത്തുന്നു'' എന്ന നിലവിളി കേള്‍ക്കുമാറാകുന്നു.
അങ്ങനെ അച്യുതന്‍ കള്ളുകച്ചവടം അവസാനിപ്പിച്ചു. പക്ഷേ, വിറ്റ കള്ളിന്റെ കണക്കോ?
*
‘കുറ്റബോധം മനസ്സില്‍ നിറയുമ്പോള്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം യാന്ത്രികമായിരിക്കും‘ എന്നത് ഏതോ സിനിമയിലെ ഡയലോഗാണ്. അങ്ങനെയൊരു ഡയലോഗിലേക്ക് അച്യുതനെ നയിച്ചത് ടി എന്‍ പ്രതാപനാണോ വയലാര്‍ജിയാണോ എന്ന് കവടി നിരത്തി കണ്ടെത്തേണ്ടിയിരിക്കുന്നു.
ചിറ്റൂരില്‍നിന്ന് വരുന്ന വിഷക്കള്ളിന്റെ കാര്യം ആദ്യം പറഞ്ഞത് പ്രതാപനാണ്. അതുകേട്ട് മിണ്ടാതിരുന്ന അച്യുതന്‍ വയലാര്‍ജിയുടെ ഉപദേശം കേട്ടപ്പോള്‍ തലയില്‍ തപ്പി. ഒറ്റ നിമിഷംകൊണ്ട് താന്‍ ഗാന്ധിയനാവുകയാണ്; മന്മഥനാവുകയാണ് എന്നങ്ങ് പ്രഖ്യാപിച്ചു. അച്യുതന്റെ കള്ള് നല്ല കള്ളെങ്കില്‍ പിന്നെന്തിന് കച്ചവടം നിര്‍ത്തണം? മലപ്പുറത്ത്; അതും കുഞ്ഞാലിക്കുട്ടിയുടെ കുറ്റിപ്പുറത്ത് വിഷക്കള്ളൊഴുകുമ്പോള്‍ ചിറ്റൂരിലെ അച്യുതന്റെ കാല് എങ്ങനെയാണ് നനയുന്നത്? കുറ്റിപ്പുറത്ത് വെള്ളത്തില്‍ കള്ളും മറ്റവനും ചേര്‍ത്ത് വിറ്റ് ബംഗ്ളാവുപണിതവന്റെ പേര് ദ്രവ്യനെന്നാണുപോലും. മാതാപിതാക്കള്‍ അന്നേ കണക്കുകൂട്ടിയിരുന്നു മകന്‍ മഹാ ദ്രാവക നിപുണനാകുമെന്ന്. ദ്രാവകം വിറ്റ് ദ്രവ്യമുണ്ടാക്കുന്നവന്റെ പേര് ദ്രവ്യനെന്നാകില്‍ കള്ളുവിറ്റ് കാശുമാറുന്നവന്‍ കള്ളനോ? പേരിലുമുണ്ട് പലതരം കളികള്‍.
കേരളത്തില്‍ ഒരു വിഷമദ്യക്കേസിലും ഒരു പ്രതി മുന്‍കൂര്‍ കുറ്റം സമ്മതിച്ച് 'ഞാന്‍ ഈ കച്ചവടം നിര്‍ത്തുകയാണ്' എന്ന് പ്രഖാപിച്ചിട്ടില്ല. അക്കണക്കില്‍ കൊടുക്കണം അച്യുതന് നുറില്‍ നൂറ് മാര്‍ക്ക്. ഇനി ചോദ്യം ചെയ്യുകപോലും വേണ്ട. ആര്‍ക്കൊക്കെ, എത്ര, ഏതുതരത്തിലുള്ള കള്ള് വിറ്റു എന്ന് അച്യുതന്‍ മണിമണിപോലെ പറഞ്ഞുകൊള്ളും. വയലാര്‍ജിയുടെ സഹായംകൂടി ഉള്ളപ്പോള്‍ അന്വേഷണം സുഖം; സുഖകരം.
*
അച്യുതനെ ഒഴിവാക്കി കൃഷ്ണന്‍കുട്ടിക്ക് ചിറ്റൂര്‍ സീറ്റ് കൊടുക്കാനുള്ള എളുപ്പവഴി വീരേന്ദ്രകുമാര്‍ വയലാര്‍ജിക്കു പറഞ്ഞുകൊടുത്തതോ അതോ വയലാര്‍ജിയുടെ വിളഞ്ഞ പുത്തിയില്‍ വിരിഞ്ഞതോ എന്ന് കണ്ടെത്താന്‍ ഒരന്വേഷണ കമീഷനെത്തന്നെ വയ്ക്കേണ്ടിവരും. സ്വന്തം ഗ്രൂപ്പിലുള്ളവരെ തുണയ്ക്കാനും തള്ളാനും വയലാര്‍ജിക്കുള്ള വിരുത് പണ്ടുപണ്ടേ പുകള്‍പെറ്റതാണ്. ലീഡറും ഡീലറും തമ്മിലുള്ള വ്യത്യാസവും സാമ്യവും പഠിക്കട്ടെ രാഷ്ട്രീയ വിദ്യാര്‍ഥികള്‍.
പടിപ്പുരയ്ക്ക് പുറത്തുനിന്ന് ഒരാള്‍ ഇതൊക്കെ കാണുന്നുണ്ടെന്നും അവസരം കിട്ടിയാല്‍ അകത്തുകടന്ന് ചറപറാ ഉപദേശം ചൊരിയുമെന്നും എല്ലാവരും ഓര്‍ക്കുന്നത് നന്ന്. അതിന്റെയൊരു കുറവേ ഉള്ളൂ ഇന്ന് കോണ്‍ഗ്രസിന്.

Sunday, August 29, 2010
സുബ്ബയുടെ പാര്‍ടി
ഓണവും ഓണാഘോഷവും കഴിഞ്ഞു. എന്നിട്ടും രണ്ടുകാര്യമാണ് ബാക്കിനില്‍ക്കുന്നത്. ഒന്ന്, സബ്‌സിഡി നിരക്കിലുള്ള അവശ്യസാധന വിതരണം. രണ്ട്, കോണ്‍ഗ്രസിലെ തമ്മിലടി. ഉണ്ണികളെ കണ്ടാല്‍ ഊരിലെ പഞ്ഞം അറിയാം. യൂത്തിനെ കണ്ടാല്‍ മൂത്തതിന്റെ അവസ്ഥ മനസിലാക്കുകയുമാവാം.
എലിപ്പാഷാണത്തിന് പഞ്ചാമൃതമെന്ന പേരിട്ടതുപോലെയാണ് കോണ്‍ഗ്രസിന്റെ ജനാധിപത്യപാര്‍ടി എന്ന പേര്. ഗരീബി ഹഠാവോ, ജയ് ജവാന്‍ ജയ് കിസാന്‍, ആം ആദ്മി എന്നെല്ലാം കോണ്‍ഗ്രസുകാര്‍ പറഞ്ഞത് കേട്ടിട്ടുണ്ട്; കേള്‍ക്കുന്നുമുണ്ട്. അതുപോലെ വെറുതെ പറയാനുള്ള ഒന്നാണ് അവര്‍ക്ക് ജനാധിപത്യവും. കഴിഞ്ഞ ദിവസം ലീഡര്‍ജി പറഞ്ഞതുതന്നെയാണ് അതിന്റെ ശരി. സ്വന്തം പാര്‍ടിയില്‍ തെരഞ്ഞെടുപ്പു നടത്താന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും?
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറയുന്നതും പറയിക്കുന്നതുമല്ല കോണ്‍ഗ്രസ്. അത് ഒരു വല്ലാത്ത സാധനമാണ്. മാര്‍ക്സിസ്റ്റുകാര്‍ രാപ്പകല്‍ കഷ്ടപ്പെട്ട്, നാട്ടിലെ സകലമാന പ്രശ്നങ്ങളിലും ഇടപെട്ട്, മഴയും വെയിലുംകൊണ്ട് സമരംചെയ്ത്, പെന്‍ഷനും സഹായങ്ങളും വീടും ആടും കോഴിയുമെല്ലാം അര്‍ഹതയ്ക്കൊത്ത് നേടിക്കൊടുത്ത ശേഷമാണ് വോട്ടുചോദിച്ച് ചെല്ലുക. കോണ്‍ഗ്രസിനാകട്ടെ, അമ്മാതിരി അധ്വാനമൊന്നും പണ്ടേ ഇഷ്ടമല്ല. ആര്‍ക്കെങ്കിലും ആവശ്യങ്ങള്‍ വന്നാല്‍ ഖദറിട്ട നേതാക്കളുടെ വീട്ടിലേക്ക് ചെന്നാല്‍ മതി. സഹകരണ ബാങ്കിലെ ലോണ്‍ പാസാക്കുന്നതുമുതല്‍ റവന്യൂ റിക്കവറിക്ക് ഗഡുക്കള്‍ അനുവദിപ്പിക്കുന്നതുവരെയുള്ള സേവനങ്ങള്‍ ആവശ്യാനുസരണം ചെയ്തുകൊടുക്കപ്പെടും. എല്ലാറ്റിനും നിശ്ചിത നിരക്കുണ്ടെന്നുമാത്രം. മരണത്തിനും കല്യാണത്തിനും മാമോദീസാ മുക്കലിനും തിരണ്ടുകല്യാണത്തിനും കഞ്ഞിമുക്കി വടിപ്പരുവമാക്കിയ ഖദര്‍ കുപ്പായവുമിട്ട് വെളുക്കെച്ചിരിച്ച് വരുന്നതാണ് ഉദാത്തമായ രാഷ്ട്രീയ പ്രവര്‍ത്തനം. കോണ്‍ഗ്രസ് അങ്ങനെ നടന്നാല്‍ മതി. വീടുകയറേണ്ട, കത്തുകൊടുക്കേണ്ട, വോട്ടുചോദിച്ച് സ്ക്വാഡ് പ്രവര്‍ത്തനം നടത്തേണ്ട, വോട്ടര്‍മാരുടെ കണക്കെടുക്കേണ്ട. ഇതെല്ലാം ചെയ്യുന്ന മാര്‍ക്സിസ്റ്റുകാര്‍ക്ക് കിട്ടുന്നപോലെ കോണ്‍ഗ്രസിനും വോട്ടുകിട്ടും; അധികാരവും കിട്ടും.
ഈ രാഷ്ട്രീയവും ഇതിന്റെ രഹസ്യവും ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും നല്ലതുപോലെ അറിയാം. മാര്‍ക്സിസ്റ്റുകാര്‍ ദേശാഭിമാനിയിലൂടെ ഒരു ഗോള്‍ അടിച്ചാല്‍ ഒരു ഡസന്‍ ഗോള്‍ തിരിച്ചടിക്കാന്‍ മനോരമയുണ്ട്, മാതൃഭൂമിയുണ്ട്, ഏഷ്യാനെറ്റുണ്ട്, ഇന്ത്യാ വിഷനുണ്ട്-അവയുടെ അനുസാരികള്‍ അനേകമുണ്ട്. മതനിരപേക്ഷത പറഞ്ഞ് പിടിക്കുന്ന വോട്ടിനേക്കാള്‍ കിട്ടും ജാതിയും മതവും പറഞ്ഞാല്‍. ഒരുഭാഗത്ത് പാണക്കാട്ടെ ലീഗ്. ചവിട്ടിക്കൊല്ലലും കൈവെട്ടുമടക്കമുള്ള മതനിരപേക്ഷ പ്രവര്‍ത്തനങ്ങളുടെ മൊത്തവ്യാപാരം ഇപ്പോള്‍ അവിടെയാണ്. മറുവശത്ത് കുഞ്ഞാട് കോണ്‍ഗ്രസ്. മലയോരത്ത് ഒരു ഞെട്ടില്‍ രണ്ടില മതി എന്നും കുതിരപ്പുറത്തേറിയവര്‍ ഇങ്ങ് പോരട്ടെയെന്നും വിശുദ്ധ പിതാക്കന്മാര്‍ കല്‍പ്പിച്ചാല്‍ പ്ളാവിലയ്ക്കുപിന്നാലെ വരിവരിയായി പോകുന്ന കുഞ്ഞാടുകള്‍. ഹിന്ദുത്വ വോട്ടാണെങ്കില്‍ തരംതിരിച്ച് ചാക്കിലാക്കി ഗോഡൌണില്‍ വച്ചിരിക്കയാണ്. ലേലത്തിന്റെ സമയമനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകുമെന്നു മാത്രം. ഇങ്ങനെ പണമുണ്ടെങ്കില്‍ വാങ്ങാവുന്നതേയുള്ളു വോട്ടുകളെന്നിരിക്കെ, ജനസേവനം നടത്തി വോട്ടുനേടാമെന്നു കരുതുന്ന മാര്‍ക്സിസ്റ്റുകാരെ ആരു വിലവയ്ക്കാന്‍!
മുമ്മൂന്നു കൊല്ലം കൂടുമ്പോള്‍ സമ്മേളനം നടത്തുന്നതും വിമര്‍ശവും സ്വയം വിമര്‍ശവും നടത്തുന്നതും ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതുമെല്ലാം ശുദ്ധ ഭോഷ്കുതന്നെ. അങ്ങനെ വല്ലതും കോണ്‍ഗ്രസിലുണ്ടോ? സമ്മേളനം എന്നു പറഞ്ഞാല്‍ ആള്‍ക്കൂട്ടം. വിമര്‍ശം എന്നു പറഞ്ഞാല്‍ എതിര്‍ഗ്രൂപ്പുകാരനെതിരായ പഴിപറച്ചില്‍. ഭാരവാഹി തെരഞ്ഞെടുപ്പ് എന്നു പറഞ്ഞാല്‍ ഹൈക്കമാന്‍ഡ് തൊട്ടുകാട്ടുന്നയാളെ വാഴിക്കല്‍. ജനാധിപത്യം എന്നാല്‍ കരിമീന്‍, താറാവ്, കണമ്പ്, ആറ്റുകൊഞ്ച്, കണവ തുടങ്ങിയ വിഭവങ്ങള്‍ സ്വാദിഷ്ടമായി ആരുണ്ടാക്കുന്നുവോ അയാളില്‍ ഹൈക്കമാന്‍ഡ് കനിഞ്ഞാലുണ്ടാകുന്ന ആധിപത്യം. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പു മാറ്റിവച്ചതില്‍ ആര്‍ക്കുമാര്‍ക്കും കുണ്ഠിതം വേണ്ടതില്ല എന്നര്‍ഥം. ഡിസിസികള്‍ വീതിക്കാന്‍ ആകാഞ്ഞപ്പോഴാണ് പാര്‍ടിയിലെ സംഘടനാ തെരഞ്ഞെടുപ്പിന് കര്‍ട്ടന്‍ വീണത്. യൂത്തിന്റെ കാര്യത്തില്‍ ഉ ഗ്രൂപ്പും ചെ ഗ്രൂപ്പും തമ്മിലാണ് നേരിട്ടു പോര്. കള്ള മെമ്പര്‍ഷിപ്പുമുതല്‍ കാലുവാരലും ചാക്കിട്ടുപിടിത്തവും എന്നുവേണ്ട പറയാന്‍ കൊള്ളാത്ത പലപല പരിപാടികളുമാണ് അരങ്ങേറുന്നതത്രെ. പഴയ എ ഗ്രൂപ്പാണ് താന്‍ നയിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. തന്റേത് അതിവിശാലമായ ഐ ഗ്രൂപ്പാണെന്ന് ചെ ഗ്രൂപ്പ് നായകന്‍ ചെന്നിത്തല. രണ്ടും പോക്കാണ്, ഞങ്ങളാണ് മാന്യരെന്ന് മൂന്നാം ചേരി. യഥാര്‍ഥ ഐ ഗ്രൂപ്പിന്റെ നായകന് ഇപ്പോള്‍ ഐയുമില്ല, എയുമില്ല-അയ്യയ്യേ അവസ്ഥയാണ്. അത്താഴപ്പഷ്ണിയുമായി ഉമ്മറപ്പടിക്കല്‍ വിളി കാത്ത് പഴയ 'മു'ഗ്രൂപ്പ് കിടക്കുന്നു. 'അമ്മാ വല്ലതും തരണേ..'എന്ന ദീനവിലാപമാണ് കേള്‍ക്കുന്നത്.
ഇനി പഞ്ചായത്ത് തെരഞ്ഞെടുപ്പ്, അതുകഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ്. സംഘടനാ തെരഞ്ഞെടുപ്പിന് അടുത്തൊന്നും സമയം കിട്ടുമെന്നു തോന്നുന്നില്ല. അല്ലെങ്കില്‍തന്നെ വെറുതെ അതിന് സമയം കളയേണ്ട കാര്യമെന്ത്? ഹൈക്കമാന്‍ഡിന്റെ ആധിപത്യത്തിനപ്പുറം എന്തിന് ജനാധിപത്യം. അഥവാ അങ്ങനെ വല്ലതും വേണമെങ്കില്‍ മിടിമിടുക്കന്മാരായ ഇവന്റ് മാനേജ്മെന്റ് കുട്ടികളെ ഏല്‍പ്പിച്ചാല്‍ പോരെ. ബിജെപിക്ക് പതിനഞ്ചുകൊല്ലത്തെ വൈറ്റ് വാഷ് നടത്തിക്കൊടുക്കാന്‍ കരാറെടുത്തത് ഏഷ്യാനെറ്റിന്റെ തലവനാണ്. അതുപോലെ വല്ല തലയും വാടകയ്ക്കെടുത്താല്‍ ജനസമ്പര്‍ക്കം അവരങ്ങ് നടത്തിക്കൊള്ളും.
*
കോണ്‍ഗ്രസിന്റെ പുതിയ മുഖത്തെക്കുറിച്ച് അറിയാത്തവരാണ് സംഘടനാ തെരഞ്ഞെടുപ്പ്, ജനാധിപത്യം എന്നെല്ലാം പറഞ്ഞ് നേരം കൊല്ലുന്നത്. ഈ നാട് തീരെ നന്നാകുമെന്ന് തോന്നുന്നില്ല. ഒരുപാട് വയസ്സുള്ള പാര്‍ടിയാകുമ്പോള്‍ പുതിയ മുഖമാണ് വേണ്ടത് പീതാംബരക്കുറുപ്പിനെപ്പോലെ കുറ്റിത്താടിയും വലിയ ഒച്ചയുംകൊണ്ട് നടന്നാല്‍ ആരും തിരിഞ്ഞുനോക്കിയെന്നു വരില്ല. അമ്പതുകഴിഞ്ഞാലും യുവത്വം തുടിക്കണം. അത് മീശവടിച്ചും തൊലി മിനുക്കിയും കുര്‍ത്തയിട്ടുമൊന്നുമല്ല, പ്രവൃത്തിയിലൂടെയാണ് ജനങ്ങളെ വിശ്വസിപ്പിക്കേണ്ടത്. ശശി തരൂരിനെ നോക്കൂ. ആര്യാടന്‍ മുഹമ്മദിന്റെ പാര്‍ടിയില്‍ തന്നെയോ ഈ മനുഷ്യന്‍ എന്ന് ചിന്തിച്ചുപോയാല്‍ അത് കുറ്റമാണോ? ഒന്നും കെട്ടും മൂന്നും കെട്ടും എന്ന് പണ്ട് കുഞ്ഞാലിക്കുട്ടിയുടെ പാര്‍ടിക്കാര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. ഒന്നില്‍കൂടുതല്‍ വിവാഹം ആകാമെന്നത് ആ നിലയ്ക്ക് യുഡിഎഫിന്റെ നയംതന്നെയാണ്. ഈയിടെ ഉണ്ണിത്താന്‍ ഒരാശ്വാസക്കെട്ടു നടത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ നാട്ടില്‍ പിടിയിലായി. അന്ന് ഉണ്ണിത്താനെതിരെ പറഞ്ഞത് മോശമായിപ്പോയെന്നും വേണ്ടപ്പോഴെല്ലാം കെട്ടാനുള്ള സ്വാതന്ത്ര്യം പൌരന്റെ മൌലികാവകാശമാണെന്നും സിദ്ധാന്തിക്കപ്പെട്ടു. മറ്റെവിടെ പിടിച്ചാലും മൌലികാവകാശത്തില്‍മാത്രം പിടിക്കാന്‍ പാടില്ല. അതുകൊണ്ട് ഉണ്ണിത്താന്‍ മഞ്ചേരിയില്‍ പോയതും ശശി തരൂര്‍ പുഷ്കര ഗ്രാമത്തില്‍നിന്ന് മലയാളത്തിന്റെ വധുവായി വിയര്‍പ്പിന് കോടികള്‍ വിലയുള്ള സുനന്ദ മാഡത്തെ പാലക്കാട്ടുനിന്ന് ഹെലികോപ്റ്റര്‍ വഴി ഗുരുവായൂരിലെത്തിച്ച് അവിടെനിന്ന് കോയമ്പത്തൂര്‍ വഴി ആകാശമാര്‍ഗേ അനന്തപുരിയിലെ ചാനല്‍ക്യാമറയ്ക്കുമുന്നിലെത്തിച്ചതും തെറ്റുമല്ല; കുറ്റവുമല്ല.
മൂന്നാം കല്യാണത്തിന്റെ രണ്ടാം റിസപ്ഷന്‍ ഏഷ്യാനെറ്റ് ലൈവായി കാണിച്ചിരുന്നില്ലെങ്കില്‍ അനന്തപുരിയിലെ വോട്ടര്‍മാര്‍ കുഴങ്ങിപ്പോകുമായിരുന്നു. മലയാളത്തിന്റെ മരക്കവയിത്രി യുവമിഥുനങ്ങളെ ആശ്ളേഷിച്ച് ആശീര്‍വദിക്കുന്നത് കണ്ട് മനം കുളിര്‍പ്പിക്കാന്‍ അവസരമൊരുക്കിയ ഏഷ്യാനെറ്റ് നീണാള്‍ വാഴട്ടെ. അത്യന്താധുനിക രീതികളോടും സംസ്കാര സമ്പന്നതയോടും പൊരുത്തപ്പെട്ടു പേകാന്‍ കഴിയാത്തവരാണ് മൂന്നാം കെട്ട്, മൂരാച്ചിത്തരം എന്നെല്ലാം പറയുന്നത്. കെട്ട് എത്രാമത്തേതാണെന്നോ കൊട്ടും കുരവയുമിടേണ്ടത് വധൂവരന്മാരുടെ കെട്ടുപ്രായമായ മക്കളാണെന്നതോ ആഗോളവല്‍കൃത കാലത്ത് ഒരു പ്രശ്നമല്ല. അതൊക്കെ സ്വകാര്യം; വ്യക്തിപരമായ കാര്യം.
ചെങ്കല്‍ചൂളയിലെ പാവങ്ങള്‍ക്ക് ശിവന്‍കുട്ടിയോട് ദേഷ്യപ്പെടാം. ആ പാവം ഇടയ്ക്കിടെ അങ്ങോട്ട് ചെല്ലുന്നുണ്ടല്ലോ. സ്വന്തം പാര്‍ലമെന്റംഗത്തെ കാണണമെങ്കില്‍ ഇനി ബാഴ്സലോണയില്‍ പോകേണ്ടിവരും. ബാഴസലോണയ്ക്ക് തിരുവനന്തപുരത്തോട്ട് ഇതുവരെ ടിക്കറ്റ് കിട്ടിയിട്ടില്ല. കുമരകത്ത് കൊളംബിയക്കാരിയെയും കൊണ്ടുവന്ന് വിശ്രമവേളകളെ ഉല്ലാസപ്രദമാക്കിയ യൂവനേതാവിന്റെ യുവത്വം തുടിക്കുന്ന അനുയായിക്ക് വിയര്‍പ്പിന് വിലയുള്ള മൂന്നാം ഭാര്യയുണ്ടാകുന്നതില്‍ ഒരുതരത്തിലുമുള്ള മുറുമുറുപ്പ് കോണ്‍ഗ്രസില്‍ ഉയരേണ്ടതില്ല. എതിര്‍ക്കുന്നവര്‍ അപരിഷ്കൃതര്‍.
ഇനി വിയര്‍പ്പിന്റെ വിലയുടെ കാര്യത്തിലാണോ എതിര്‍പ്പ്? അതു തീരെ വേണ്ട. വിയര്‍പ്പിന്റെയല്ല, ഒരു ശ്വാസത്തിനുപോലും വമ്പന്‍ വിലയുള്ള മണികുമാര്‍ സുബ്ബയും കോണ്‍ഗ്രസുകാരനാണല്ലോ. നേപ്പാളില്‍ കൊലപാതകക്കേസില്‍ അകത്തായപ്പോള്‍ ജയിലുചാടി അതിര്‍ത്തികടന്ന് അസമിലെത്തിയ മണിരാജ് ലിംബോ ഒരു സുപ്രഭാതത്തില്‍ ഖദറിട്ട് കോണ്‍ഗ്രസായി. മണികുമാര്‍ സുബ്ബയായി. എംഎല്‍എയായി, എംപിയായി. എളിയ നിലയില്‍ ഭാഗ്യക്കുറി നടത്തി പണിതുടങ്ങിയ സുബ്ബ കാണെക്കാണെ കോണ്‍ഗ്രസിന്റെ ഭാഗ്യതാരകമായി. ഇപ്പോള്‍ സുബ്ബയെ കാണാനില്ല. അസം പൊലീസ് നാലുപാടും പായുന്നു. കോടതി വാറന്റിറക്കുന്നു. ചെറിയ കുറ്റമേ ചെയ്തിട്ടുള്ളൂ-ഒരു ബലാത്സംഗം. മെഡിക്കല്‍ പരിശോധനയില്‍ സംഗതി തെളിഞ്ഞു. അസം ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അതോടെ സുബ്ബ എന്ന ലിംബോ മുങ്ങി. ഏതെങ്കിലും മന്ത്രിവസതിയിലോ സാക്ഷാല്‍ ഹൈകമാന്‍ഡിന്റെ അകത്തളത്തിലോ കാണും. ഒരു ബലാത്സംഗം ചെയ്തത് അത്രവലിയ തെറ്റോ എന്ന് ചോദിച്ച് സുബ്ബയ്ക്കുവേണ്ടിയും രംഗത്തിറങ്ങട്ടെ സാംസ്കാരിക സദാചാര നായകര്‍.
*
സുബ്ബയുടെയും തരൂരിന്റെയും കോണ്‍ഗ്രസില്‍തന്നെയാണല്ലോ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കോടാലിസുധീരനും. ആഗോളവല്‍കൃതകാലത്തിന് അനുയോജ്യമായ ആ സമുന്നത സാംസ്കാരിക പ്രസ്ഥാനത്തിനാകട്ടെ പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ഓരോ വോട്ടും.

Sunday, August 22, 2010
കുതിരസവാരിഗിരി
'ഒരുരൂപാ നോട്ടുകൊടുത്താല്‍ ഒരുലക്ഷം കൂടെപ്പോരും' എന്നത് പഴയ ഭാഗ്യക്കുറിച്ചൊല്ല്. ഇപ്പോള്‍ ഒരു രൂപാപോലും കൊടുക്കാതെ കോടികളാണ് പോരുക. സംശയമുണ്ടെങ്കില്‍ വി ഡി സതീശനോടോ പി ടി തോമസിനോടോ ചോദിക്കാം. എന്തേ കേരളം അനങ്ങാത്തത്, തോമസ് ഐസക് അനങ്ങുന്നത്, അഴിമതി കണ്ടില്ലേ, കുടിശ്ശികപ്പിരിവ് നടക്കുന്നുണ്ടോ എന്നെല്ലാം ചാനലിലും പ്രസ്ക്ളബ്ബിലും കയറി ചോദിച്ചുകൊണ്ടേയിരിക്കണം. ചിലര്‍ അങ്ങനെയാണ്. എന്തെങ്കിലും പറഞ്ഞുകൊണ്ടേയിരുന്നില്ലെങ്കില്‍ ഉറക്കം കിട്ടില്ല.
അങ്ങനെ പറച്ചിലിന്റെ വല്ലാത്ത അസുഖമുള്ള ആരോ കഴിഞ്ഞ ദിവസം കുതിരപ്പുറത്തു സഞ്ചരിക്കുന്നതാണ് സ്വപ്നം കണ്ടത്. കൊച്ചിവഴി കാറില്‍ പോകുമ്പോഴും കുതിരപ്പുറത്തുകയറിയാലും ഒരേ അനുഭവമാണത്രെ. അത് നല്ലതുതന്നെ. പരിസ്ഥിതി വാദം, പ്രണയം എന്നെല്ലാം പറഞ്ഞുനടക്കുന്ന കെല്‍ട്രോണ്‍ നീലാണ്ടനും കണ്ടല്‍ (കെ) സുധാകരനുമെല്ലാം അത് കണ്ട് പഠിക്കണം. എന്തൊക്കെ പ്രശ്നങ്ങളാണ് ഒറ്റയടിക്ക് പരിഹരിക്കപ്പെടുക. കുതിരപ്പുറത്ത് ഒരു ചുകന്ന ലൈറ്റുകൂടി ഫിറ്റ് ചെയ്ത് ഏമാന്‍ യാത്ര തുടങ്ങിയാല്‍, നാടിനെ അലട്ടുന്ന പെട്രോള്‍ വിലവര്‍ധന ഏശുകയേ ഇല്ല. കാറിന്റെ പുകയും കുതിരച്ചാണകവും തമ്മില്‍ തുലനം ചെയ്താല്‍ പരിസ്ഥിതിക്കിണങ്ങുന്നത് ചാണകംതന്നെ. റോഡ് പണിയുടെ പൊല്ലാപ്പ് തീരെയുണ്ടാകില്ല. കുതിരക്കെന്തിന് റബറൈസ്ഡ് റോഡും പതിബെല്ലും. നാല്‍പ്പത്തഞ്ചുമീറ്റര്‍ പാതയുടെ പ്രശ്നമേ ഉദിക്കുന്നില്ല. ഇതാണ്, കഴിവുള്ളവര്‍ കസേരയിലിരിക്കണം എന്ന് പറയുന്നത്. ശബരിമല അയ്യപ്പന് കറങ്ങുന്ന കസേര ശുപാര്‍ശചെയ്ത ചങ്ങാതിക്ക് കുതിരസവാരിഗിരിഗിരി കൂട്ട്.
ഭാഗ്യക്കുറിയില്‍ തുടങ്ങി സവാരിഗിരിയിലെത്തിപ്പോയതാണ്. ലോട്ടറിയാണ് യഥാര്‍ഥ വിഷയം. തോമസ് ഐസക് കഷ്ടപ്പെട്ട് സിക്കിമിലും ഭൂട്ടാനിലും പോയി ചാക്കുകണക്കിന് ടിക്കറ്റ് തലച്ചുമടായി കൊണ്ടുവന്ന് ഇവിടെ വില്‍ക്കുന്നതാണ് എന്ന് കണിശമായും തോന്നിപ്പോകും വി ഡി സതീശന്റെ പറച്ചില്‍ കേട്ടാല്‍. ഐസക് മന്ത്രിയാകുന്നതിനുമുമ്പും ഇന്നാട്ടില്‍ ലോട്ടറിയുണ്ടായിരുന്നുവെന്ന് സതീശനുമാത്രം അറിയില്ല. വാര്‍ത്ത ചോര്‍ത്തിക്കൊടുപ്പുകാരന്റെ കൂടെക്കിടന്ന് രാപ്പനിയും കുബുദ്ധിയും സ്വായത്തമാക്കിയ പി ടി തോമസിന് സതീശന്റെയത്ര മാന്യതയുടെ ആവശ്യമില്ല. ഉണ്ട ചോറിന് നന്ദികാണിക്കാന്‍ പുള്ളിക്ക് പണ്ടേ നല്ല മിടുക്കാണ്. ഗുരുനാഥന്‍ പി സി ജോര്‍ജാണോ വീരേന്ദ്രകുമാറാണോ ആവോ. രണ്ടുപേരുടെയും നിലവാരത്തിനൊപ്പം ഏതാണ്ട് എത്തിയിട്ടുണ്ട് കോണ്‍ഗ്രസിലെ ഈ യുവകോമള വൃദ്ധന്‍.
തോമസ് ഐസക്കിനെ മീശപിരിച്ച് പേടിപ്പിച്ച്, കോക്രികാട്ടി തമാശിച്ചാല്‍ ലോട്ടറി വിവാദമാകുമെന്നും അത് തെരഞ്ഞെടുപ്പിലെ ഒറ്റനമ്പറാക്കാമെന്നുമുള്ള ആശയാണ് ആശാന്‍മാരുടെ മനം നിറയെ. കുറെപ്പണം കുടിശ്ശികയുണ്ട്; പിരിച്ചെടുക്കുന്നില്ല എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. പിന്നെപ്പിന്നെ, അന്യസംസ്ഥാനങ്ങളില്‍നിന്ന് ഇന്നാട്ടിലേക്ക് ലോട്ടറി വരുന്നു; തടയൂ; തടയൂ സര്‍ക്കാരേ എന്നായി. ആരുതടയണം എന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് പണ്ട് സംശയമുണ്ടായിരുന്നില്ല. കേന്ദ്രം തടയണം; സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല എന്ന് പലവട്ടം കത്തെഴുതി. അന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നു. ഇന്ന് പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സ്വന്തക്കാരെ വേലായുധാ എന്നുതന്നെ വിളിക്കണം; കരളുകണ്ടാല്‍ ചെമ്പരത്തിപ്പൂവ് എന്നുതന്നെ പറയണം.
കേന്ദ്രം നിയമം കൊണ്ടുവരുന്നു; ലോട്ടറിക്കാര്‍ക്കുവേണ്ടി വാദിക്കാന്‍ ചിദംബരവും ഭാര്യയും സ്വന്തക്കാരും വരുന്നു. എന്നിട്ടും ഐസക്കിനോടാണ് ഉമ്മന്‍ചാണ്ടിയുടെ മുറുമുറുപ്പ്. നിങ്ങള്‍ ലോട്ടറി നടത്തുന്നുണ്ട്; അതുകൊണ്ട് മറ്റു ലോട്ടറി തടയാന്‍ നിങ്ങള്‍ക്ക് അധികാരമില്ല എന്നാണ് കേന്ദ്രം കേരളത്തോട് പറയുന്നത്. അഥവാ സാന്റിയാഗോ മാര്‍ട്ടിന്റെയും കെന്നഡിയുടെയും കേന്ദ്രത്തില്‍ കൈ വയ്ക്കണമെങ്കില്‍ കേരളത്തിന്റെ ഭാഗ്യക്കുറി ആദ്യമങ്ങ് നിര്‍ത്തിക്കോളണമെന്ന്. അത് തല്‍ക്കാലം നടപ്പുള്ള കാര്യമല്ലെന്ന് സതീശന് നന്നായറിയാം. പാവപ്പെട്ട ലോട്ടറി വില്‍പ്പനക്കാരന്റെ കഞ്ഞിയില്‍തന്നെ വേണമല്ലോ മണലിറക്കാന്‍. കേരളത്തില്‍ ഗവമെന്റുണ്ട്; ഭാഗ്യക്കുറി വകുപ്പുണ്ട്; പരാതിയില്ലാതെ ലോട്ടറി നടക്കുന്നുമുണ്ട്. സിക്കിമിലും നാഗാലാന്‍ഡിലുമെല്ലാം അങ്ങനെ വല്ലതുമുണ്ടോ?
*
മണികുമാര്‍ സുബ്ബ എന്നൊരു നേതാവുണ്ട് കോണ്‍ഗ്രസിന്. വലിയ പുള്ളിക്കാരനാണ്. ആസ്തി രണ്ടായിരം കോടിക്കുമുകളില്‍. സ്വന്തം നാട് അങ്ങ് നേപ്പാളിലാണ്. ഒരു കൊലപാതകക്കേസില്‍ പെട്ടപ്പോള്‍ അതിര്‍ത്തികടന്നിങ്ങ് പോന്നു. അത്തരം പാവങ്ങളെ പടച്ചവന്‍ തുണച്ചില്ലെങ്കില്‍ വലിയ ദൈവമായ കോണ്‍ഗ്രസ് തുണയ്ക്കുമല്ലോ. കേസ് കൊലപാതകം മാത്രമായതുകൊണ്ട് ആദ്യം അസം നിയമസഭയിലേക്കേ കോണ്‍ഗ്രസ് ടിക്കറ്റ് കിട്ടിയുള്ളൂ. രണ്ടുതവണ എംഎല്‍എയായപ്പോള്‍ മറ്റുചില തട്ടിപ്പുകേസുകള്‍ കൂടി വന്നു. അതോടെ പ്രൊമോഷന്‍. അസമിലെ തേജ്പുര്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക്. ഇങ്ങനെയൊക്കെയാണ് പാര്‍ടി വളര്‍ത്താന്‍ കഴിയുക. പലരും ധരിച്ചിട്ടുണ്ടാകും കര്‍ണാടകത്തിലെ ബിയര്‍ മല്ലയ്യനൊക്കെയാണ് പാര്‍ലമെന്റിലെ വന്‍കിട പാര്‍ടി എന്ന്. തെറ്റിപ്പോയി. സുബ്ബണ്ണനുമുന്നില്‍ മല്ലയ്യന്‍ വെറും തൃണമൂല്‍.
കോണ്‍ഗ്രസ് എംപിയായിരുന്ന സുബ്ബണ്ണനാണ് ഇന്ത്യയിലെ ഏറ്റവും വലിയ ലോട്ടറി രാജാവ്. ആ അണ്ണനുവേണ്ടിയാണ് ചിദംബരയ്യാവും ഹൈകമാന്‍ഡിലെ സകല അയ്യനണ്ണന്മാരും തുനിഞ്ഞിറങ്ങിയത്. ഇവിടെ സതീശനും പി ടി തോമസും ബഹളംവച്ചിട്ട് കാര്യമൊന്നുമില്ല. ചാക്കുകണക്കിന് ലോട്ടറിടിക്കറ്റ് കൊണ്ടുവന്ന് കേരളത്തില്‍ തള്ളുന്നവര്‍ക്കെതിരെ കേന്ദ്രം നടപടിയെടുക്കണം. അല്ലെങ്കില്‍ അതിനുള്ള അധികാരം കേരളത്തിന് കൊടുക്കാന്‍ കേന്ദ്രത്തില്‍ പോയി സമ്മര്‍ദിക്കണം. അതൊന്നുംചെയ്യാതെ ദേശാഭിമാനിക്ക് അഡ്വാന്‍സ് നല്‍കിയ രണ്ടുകോടിയുടെ കഥപറഞ്ഞ് ഒറ്റനമ്പര്‍ കളി നടത്താന്‍ നോക്കിയാല്‍ സംഗതി പാളിപ്പോവുമേ.
മാത്തുക്കുട്ടിച്ചായന് പകരം വന്നയാള്‍ മിടിമിടുക്കനാണെന്നാണ് ശതമന്യു ആദ്യം കരുതിയത്. പക്ഷേ, ശകുനം നന്നല്ല. മനോരമയുടെ വരവുകണക്കില്‍ സാന്റിയാഗോ മാര്‍ട്ടിന്‍ വക വരവു ക എത്ര ക എന്ന് അളന്നു തിട്ടപ്പെടുത്തി പരസ്യപ്പെടുത്തിയാണ് മാര്‍ട്ടിനെക്കൊണ്ട് ദേശാഭിമാനിക്കഥ പറയിച്ചിരുന്നതെങ്കില്‍ പത്രാധിപ മഹാശയന്റെ മാന്യത അളന്നു തിട്ടപ്പെടുത്താന്‍ കഴിഞ്ഞേനെ.
സിക്കിം ശിങ്കത്തിന്റെയും ഭൂട്ടാന്‍ ഡിയറിന്റെയും പരസ്യം വിളമ്പി പണം എണ്ണിവാങ്ങുന്നവരാണ് മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും എല്ലാം എന്നിരിക്കെ ദേശാഭിമാനി വാങ്ങുന്ന പരസ്യക്കൂലിക്കുമാത്രം എന്തേ ഒരയിത്തം? പരസ്യപ്പണം അഡ്വാന്‍സായി വാങ്ങിയപ്പോള്‍ അതിനെ കോഴയെന്നു വിളിച്ചവര്‍, ആ പണം തിരിച്ചുകൊടുത്തിട്ടുണ്ട് എന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചതില്‍ ശതമന്യുവിന് പെരുത്ത് ആശ്വാസമുണ്ട്. ദേശാഭിമാനി പരസ്യത്തിന് പണം വാങ്ങിയതിന്റെ കണക്ക് പറഞ്ഞ് സര്‍ക്കാരിനെ പേടിപ്പിക്കുന്നതില്‍ എവിടെ ന്യായം? അങ്ങനെയെങ്കില്‍ അതിനേക്കാള്‍ പണം നിര്‍ഭയം നിരന്തരം വാങ്ങിക്കൊണ്ടേയിരിക്കുന്നവരല്ലേ “ലോട്ടറി മാഫിയയുടെ വലിയ സംരക്ഷകര്‍?
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ലോട്ടറി വഴി ഒഴുകുന്ന കോടികള്‍ക്ക് നന്ദിപ്രകാശനം അവര്‍ നടത്തട്ടെ. അതിന്റെ പേരില്‍, സര്‍ക്കാര്‍ ലേബലില്‍ ലോട്ടറി ക്വട്ടേഷനെടുത്ത സുബ്ബമാരെയും മാര്‍ട്ടിന്‍മാരെയും സംരക്ഷിക്കട്ടെ. ആ പരിപാടി മറച്ചുവയ്ക്കാന്‍ തോമസ് ഐസക്കിന്റെ മുതുകില്‍തന്നെ കയറിത്തുള്ളണമെങ്കില്‍ ആ ആഗ്രഹവും നടക്കട്ടെ. ഒരു സതീശനും മറ്റൊരു പി ടി തോമസും ഒരു ചെന്നിത്തലയും പറഞ്ഞതുകൊണ്ട് തോമസ് ഐസക് അഴിമതിക്കാരനാണ് എന്ന് ആരെങ്കിലും കരുതിക്കൊള്ളുമെങ്കില്‍ അതും നടക്കട്ടെ. റോസ് ഹൌസിനു മുന്നില്‍ ചെന്ന് ആരെങ്കിലും ഓരിയിട്ടാല്‍ തെറിച്ചുപോകുന്നതാണ് ആ മൂക്ക് എന്ന് കരുതുന്നവരുടെ വിശ്വാസ സ്വാതന്ത്ര്യവും ഹനിക്കരുതല്ലോ. എല്ലാം കഴിഞ്ഞ് വിയര്‍ത്തുക്ഷീണിച്ച് വീട്ടിലേക്കു പോകുമ്പോള്‍ പറഞ്ഞുറപ്പിച്ച ക്വട്ടേഷന്‍ നിരക്കില്‍ വിട്ടുവീഴ്ച ചെയ്യരുത് സതീശനും പി ടി തോമസും.
*
മുരളി നിരാഹാരമിരിക്കുന്നതില്‍ തെറ്റില്ല. ദുര്‍മേദസ്സിന് ഏറ്റവും പറ്റിയ മരുന്നുതന്നെ നിരാഹാരം. അതുപക്ഷേ പിതാവിന് അറിയില്ല. എല്ലാവരെയും നന്നായി ഭക്ഷണം കഴിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. കഴിഞ്ഞ ദിവസം കെപിസിസി നേതൃയോഗത്തിലെ പങ്കാളികള്‍ക്ക് ലീഡര്‍ വിളമ്പിയ ഭക്ഷണത്തിന്റെ മാഹാത്മ്യം കണ്ടില്ലേ. സ്വന്തം പാര്‍ടിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പറ്റാത്തവരാണോ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കുന്നതെന്നാണ് ലീഡര്‍ ചോദിച്ചത്. കോണ്‍ഗ്രസിന്റെ കഥ ഇതിനേക്കാള്‍ മനോഹരമായി ആരുപറയും?
തെരഞ്ഞെടുപ്പു വരുമ്പോഴേക്കും മറ്റാരും ഒന്നും ചെയ്യേണ്ടിവരില്ലെന്നാണ് തോന്നുന്നത്. കടിച്ചതും പിടിച്ചതും പോയ ജോസഫ് ഒരുഭാഗത്ത്. രണ്ടാം പാര്‍ടി ഞാനോ നീയോ എന്ന് മാണിയും കുഞ്ഞാലിക്കുട്ടിയും. ഏതു കുറുമുന്നണിയും ആവാമെന്ന് കരുതുന്ന ചെറു കൃമികീടങ്ങള്‍. എന്തൊക്കെ സംഭവിക്കുമോ ആവോ?

Sunday, August 8, 2010
അവിഹിത സന്താനം
ജനനസമയത്തുതന്നെ വാര്‍ധക്യത്തിന്റെ അസ്ക്യത കാണിക്കുന്ന കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ ഏതുനിലയില്‍ എത്തും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പൂരപ്പറമ്പിലാണ് ജനനം. പുതിയ പാര്‍ടി ഉണ്ടായതാണോ? സോഷ്യലിസ്റ്റ് ജനതയ്ക്ക് (ഡെമോക്രാറ്റിക്) തുടക്കമായി എന്നാണ് മാതൃഭൂമി എഴുതിയത്. സ്വന്തം പി എമാരെ വച്ച് രജിസ്റ്റര്‍ചെയ്ത ഒരു പാര്‍ടിയില്‍ വീരനും കൂട്ടരും ലയിച്ചു എന്നെഴുതുന്നതിനു പകരം പുതിയ ഒന്ന് ജനിച്ചു എന്ന്. ആയിരമല്ല; പതിനായിരമല്ല; തൊള്ളായിരങ്ങളുടെ സാന്നിധ്യത്തില്‍
പൂരപ്പറമ്പില്‍ പിറന്നുവീണ രാഷ്ട്രീയ ജന്തുവിന് ഒരവിഹിത സന്താനത്തിന്റെ ഗുണഗണങ്ങളെല്ലാമുണ്ട്. ഇന്നലെവരെ വീരനെക്കുറിച്ച് മാതൃഭൂമി പറഞ്ഞത് ജനതാദള്‍-എസ് സംസ്ഥാന അധ്യക്ഷന്‍ എന്നാണ്. അങ്ങനെ ഒരു പാര്‍ടി നിലവിലുണ്ട്. ആ പാര്‍ടിയുടെ അധ്യക്ഷന്‍ പ്രൊഫ. എന്‍ എം ജോസഫാണ്. വീരനെ പുറത്താക്കിയ ശേഷമാണ് ജോസഫ് മാഷ് പ്രസിഡന്റായത്. എന്നിട്ടും വീരന്‍ പറഞ്ഞു, തന്റെ പാര്‍ടി ജനതാദള്‍ എസും താന്‍ അതിന്റെ പ്രസിഡന്റുമാണെന്ന്. ആ പാര്‍ടി ഇപ്പോള്‍ പിരിച്ചുവിട്ടോ? അതോ വീരന്‍ രാജിവച്ചോ?
എന്തും പറയാന്‍ മടിക്കേണ്ടതില്ല എന്നാണ് പുളിയാര്‍ മലയിലെ പാരമ്പര്യശാസ്ത്രം. ആക്രിക്കടയില്‍ പത്രക്കെട്ടുകള്‍ തൂക്കി വിറ്റ് സര്‍ക്കുലേഷന്റെ കള്ളക്കണക്കെഴുതുന്നയാളാണ് മാത്തുക്കുട്ടിച്ചായന്‍ എന്ന് പറഞ്ഞുനടന്നത് വീരന്റെ പത്രമാണ്. അച്ചായന്റെ പത്രം തിരിച്ചടിച്ചത് വീരഭൂമിയുടേത് ആടുജീവിതമാണെന്നത്രെ. അതായത് ആടിന് തിന്നാന്‍ മാത്രമുള്ള പത്രമെന്ന്. മാത്തുക്കുട്ടിച്ചായന്‍ അന്തരിച്ചപ്പോള്‍ എല്ലാവരും സങ്കടപ്പെട്ടു. വീരന് ഇതാ ഒരു സ്പെഷ്യല്‍ സങ്കടം വന്നിരിക്കുന്നു. "സ്നേഹിച്ചു മതിവരാതെ'' മാത്തുക്കുട്ടിച്ചായന്‍ യാത്രയായെന്ന് വാരാന്തപ്പതിപ്പില്‍ മുഴുപ്പേജ് ലേഖനം. എഴുത്തുതൊഴിലാളികള്‍, അച്ചടിക്കാന്‍ കടലാസ്, ലജ്ജയില്ലാത്ത മനസ്സ്-ഇത്രയും ചേരുവകള്‍കൊണ്ട് ഏതു ദേശീയ പത്രത്തിനും സ്വന്തം മാനേജിങ് ഡയറക്ടറെ പ്രൊമോട്ട് ചെയ്യാം. അങ്ങനെയുള്ള മാനേജിങ് ഡയറക്ടര്‍ക്ക് ആരാന്റെ പാര്‍ടിയുടെ നേതാവാകാം; അത് നടക്കില്ലെന്നു വരുമ്പോള്‍ പിഎമാരെക്കൊണ്ട് പുതിയ പാര്‍ടി രജിസ്റ്റര്‍ ചെയ്യിക്കാം. യു ആര്‍ അനന്തമൂര്‍ത്തിയെ കൊണ്ടുവരാന്‍ കഴിഞ്ഞത് പരമ ഭാഗ്യം. (ജനനം അവിഹിതമെങ്കിലും പേറെടുക്കാന്‍ ഡോക്ടര്‍തന്നെ വേണമല്ലോ) ആ പാവം മലയാളം വായിക്കാത്തത് അതിലേറെ ഭാഗ്യം.
റാം മനോഹര്‍ ലോഹ്യ എന്ന് ഇടയ്ക്കിടെ ഉരുവിട്ടാല്‍ സോഷ്യലിസമായി. സോഷ്യലിസ്റ്റ് പാര്‍ടിക്ക് എന്തിന് ഒരു പ്രസിഡന്റ്? ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പോരെ? അല്ലെങ്കില്‍തന്നെ പരമ വീര സോഷ്യലിസ്റ്റ് തന്റെ പാര്‍ടിയുടെ ജില്ലാ അധ്യക്ഷന്‍മാരെ പേരുവിളിക്കാറില്ല, സഖാവെ എന്നുവിളിക്കാറില്ല, പകരം സംബോധന 'മിസ്റ്റര്‍ ഡിസ്ട്രിക്ട് പ്രസിഡന്റ്' എന്നാണ്. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വീരഹാസം ഏറ്റുവാങ്ങാന്‍ അര്‍ഹത മണിയടിക്കാര്‍ക്കും ചരടുവലിക്കാര്‍ക്കുമാണ്. അല്ലാത്തവര്‍ക്ക് ആ നയനകടാക്ഷഭാഗ്യമില്ല. അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നതിന്റെ തഴമ്പ് ഇപ്പോഴും ഉണ്ട്. അടിയന്തരാവസ്ഥ നടപ്പാക്കിയവരുടെ കൂടെ കിടക്കുന്നതിന് അതൊരു തടസ്സമല്ല.
പുതിയ പാര്‍ടിക്ക് സിഇഒ ആയി. ഇനി ഒരു പിആര്‍ഒ വേണം. സംവരണമാണ് തസ്തിക. ഇന്ന് ഭൂമിമലയാളത്തില്‍ യോഗ്യനായ ഒരാളെയേ കാണാനുള്ളൂ-ക്രൈം നന്ദകുമാര്‍. മാതൃഭൂമിയെ മുഖപത്രമായി പ്രഖ്യാപിക്കാം. കര്‍ണാടകത്തില്‍നിന്ന് ഇനി ഇലക്ഷന്‍ ഫണ്ടൊന്നും വരാനില്ലാത്തതിനാല്‍, കിട്ടിയ കോടി സ്വയം പുതച്ച് നക്കാപ്പിച്ച പാര്‍ടിക്കാര്‍ക്കെറിഞ്ഞുകൊടുത്തു ഞെളിയുന്ന കാഴ്ചയും ഇനി ഉണ്ടാകില്ല.
ലീഡര്‍ക്ക് മൂത്രശങ്ക വന്നപ്പോള്‍ മകന്‍ സ്ഥാനാര്‍ഥിപ്പട്ടികയിലെത്തിയ നാടാണിത്. തന്റെ മകന് മികച്ച രാഷ്ട്രീയഭാവി സ്വപ്നം കണ്ടതാണ്. അതിന് കൃഷ്ണന്‍കുട്ടിക്ക് ക്വട്ടേഷന്‍ കൊടുത്ത് ചെന്നൈക്ക് വണ്ടി കയറിയതുമാണ്. ഇന്നത്തെ വിശ്വസ്തന്‍ അന്നത്തെ ചതിയനായിരുന്നു. തന്നെ തോല്‍പ്പിച്ചത് മാതൃഭൂമിയാണെന്ന് ആണയിട്ട കൃ. കുട്ടി അച്ഛന്റെ മോനെ വെട്ടിമാറ്റി തിരുവല്ലാക്കാരനെ മന്ത്രിയാക്കി. ആ കൃ. കുട്ടി ഇന്ന് അകത്തും തിരുവല്ലാക്കാരന്‍ പുറത്തും! ആറ്റുനോറ്റുകിട്ടിയ മന്ത്രിക്കസേരയില്‍നിന്ന് രണ്ടുദിവസംകൊണ്ട് പണ്ട് പാനൂരിലെ കുറുപ്പാള്‍ ഇറക്കിവിട്ടു. ആ കുറുപ്പാളിന്റെ പരമ്പരയില്‍പെട്ട ആര്‍ക്കെങ്കിലും പിന്നെ പരിഗണന കൊടുക്കാമോ? കെ പി മോഹനനെ മന്ത്രിപദത്തില്‍ നിന്നൊഴിവാക്കാന്‍ അയോഗ്യത പി ആര്‍ കുറുപ്പിന്റെ മകന്‍ എന്നതുമാത്രമായിരുന്നു. ന്യായീകരിച്ചതോ? "കഴിവു കുറവാണ്. മന്ത്രിയായാല്‍ ഭരണം ചേട്ടന്‍ നടത്തും അനിയന്‍ കച്ചവടം നോക്കി നില്‍ക്കും'' എന്ന്. വടകരക്കാരന്‍ പേമനാഥന് മന്ത്രിമോഹമുദിച്ചപ്പോള്‍ "നിലപാടില്ലാത്തവന്‍'' എന്നാക്ഷേപിച്ചു. നിലപാടും കഴിവും ഒത്തിണങ്ങിയ സ്വന്തം മകനെ കൃഷ്ണന്‍കുട്ടി മൂലയ്ക്കിരുത്തുകയുംചെയ്തു. ഇനിയെങ്ങാനും വല്ല മന്ത്രിസ്ഥാനവും വന്നാലോ? മോഹനനും പ്രേമനാഥും കൃഷ്ണന്‍കുട്ടിയും തമ്മിലടിക്കും. അമ്പയറായി മകന്‍ നില്‍ക്കും. ഒടുവില്‍ അമ്പയര്‍ ബോളും കൊണ്ടുപോകും. ഇത്രയും തിരക്കഥ തയ്യാറാക്കി വച്ചിട്ടുണ്ട്.
സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്) പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരായിരുന്നു ഉചിതം. സഹപ്രവര്‍ത്തകരെ വേലക്കാരായി കാണുന്ന വീരനേതാവിന്, സ്വന്തം പാര്‍ടിക്കാരെ വീട്ടില്‍കയറ്റാത്ത കൃഷ്ണന്‍കുട്ടി പിന്തുണക്കാരനാകുമ്പോള്‍ സോഷ്യലിസവും വളരും; ജനാധിപത്യവും വളരും. ആ വളര്‍ച്ചയുടെ കണക്കുമായി പിആര്‍ഒ കുമാരന്‍ കര്‍മനിരതനാകട്ടെ. നീലകണ്ഠന്‍ വായ്പ്പാട്ടു പാടട്ടെ. ഒന്നോ രണ്ടോ സീറ്റ് എവിടെയെങ്കിലും കൊടുത്ത് ശല്യം തീര്‍ക്കാന്‍ ഉമ്മന്‍ചാണ്ടിക്കും ആവതുണ്ടാകട്ടെ. സീറ്റുകൊടുത്താല്‍ നാവ് വാടകയ്ക്ക് കിട്ടുമെന്നിരിക്കെ മൂല്യം തിട്ടപ്പെടുത്തി വേണം ഏതു കച്ചവടവും എന്നുമാത്രം.
*
രണ്ടുദിവസമേ മന്ത്രിയായിരുന്നുള്ളൂവെങ്കിലും റിസര്‍വ് വനത്തില്‍നിന്ന് ഒറ്റ മരവും വെട്ടിക്കില്ല എന്ന ഉശിരന്‍ പ്രഖ്യാപനം നടത്തി അസ്സല്‍ പരിസ്ഥിതി പ്രേമിയായിട്ടാണ് അന്ന് വീരോചിതം രാജി വച്ചത്. മലന്തോട്ടത്തിലെ മരത്തിന് വിലപറഞ്ഞ് വിറ്റ് കാശുമാറുമ്പോള്‍ മരങ്ങളോട് പ്രണയ പാരവശ്യം. കായംകുളം കൊച്ചുണ്ണിയുടെ ഹരിശ്ചന്ദ്ര വേഷമോ പോപ്പുലര്‍ ഫ്രണ്ടിന്റെ ഗാന്ധിയന്‍ കുപ്പായമോ ആണ് അതിന് താരതമ്യം. ഇതൊക്കെ പറയാന്‍ പി രാജന്‍ (മാതൃഭൂമിയുടെ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍) തന്നെയാണ് നല്ലത്.
"സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച 'ഭക്ഷ്യവിള'യുടെ കെട്ടുകഥ കുടുംബത്തിനുതന്നെ അപമാനകരമാണെന്ന് എം പി വീരേന്ദ്രകുമാര്‍ ഓര്‍ക്കുന്നില്ല. തന്റെ അച്ഛനുള്‍പ്പെടെ നാലു തലമുറ സോഷ്യലിസ്റ്റുകളാണെന്നാണ് വീരേന്ദ്രകുമാര്‍ വീറോടെ വാദിക്കുന്നത്. സ്വാതന്ത്ര്യസമരത്തില്‍ ദേശീയപ്രസ്ഥാനം മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ അന്തിമ പോരാട്ടത്തിന് ഒരുങ്ങുന്ന കാലമായിരുന്നു അത്. അതേ കാലത്ത് ബ്രിട്ടീഷ് പട്ടാളത്തിന് വേണ്ടി കൂടുതല്‍ ഭക്ഷ്യവിളയുണ്ടാക്കാന്‍ സാമ്രാജ്യത്വ സര്‍ക്കാര്‍ ആഹ്വാനം മുഴക്കി. സ്വാതന്ത്ര്യസമരത്തിനു വേണ്ടി പ്രവര്‍ത്തിക്കാനോ പ്രാണന്‍ വെടിയാനോ ആയിരുന്നു മഹാത്മാഗാന്ധിയുടെ ആഹ്വാനം. ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം ത്യാഗോജ്വലമായ സമരത്തിലൂടെ ചരിത്രം സൃഷ്ടിക്കുമ്പോള്‍ പത്മപ്രഭ എന്ന സോഷ്യലിസ്റ്റ് നേതാവ് കാപ്പിത്തോട്ടമുണ്ടാക്കുകയായിരുന്നു എന്നാണ് മകന്‍ മാലോകരോട് പറയുന്നത്.''(പരിവര്‍ത്തനവാദി മാസിക, ലക്കം1)
ഇനി ശതമന്യുവിന് ഒന്നും പറയാനില്ല. കോണ്‍ഗ്രസ് താങ്ങി നടക്കട്ടെ പുതിയ അവിഹിത രാഷ്ട്രീയജന്മത്തെ.
*
വീരന് സോഷ്യലിസം പറയാമെങ്കില്‍ മാണിസാറിന് കെ എം ജോര്‍ജിന്റെ ശിഷ്യത്വം അഭിനയിക്കുകയുമാവാം. ബാലകൃഷ്ണപിള്ള തീരെ മാര്‍ദവമില്ലാതെ മാണിസാറിനെ ആക്രമിക്കരുതായിരുന്നു. കെ എം ജോര്‍ജ് ഹൃദയം പൊട്ടി മരിച്ചത് സ്ഥാനമോഹികളുടെ ഒളിപ്രയോഗവും ചതിയുംമൂലമെന്ന് മാര്‍ദവലേശമില്ലാതെ പറഞ്ഞ്,ആ സ്ഥാനമോഹിയുടെ കട്ടി മീശയെയും നീളന്‍ ജൂബയെയും കുറിച്ച് പിള്ള നടത്തുന്ന ഒളിപ്രയോഗം പി സി ജോര്‍ജിന്റെ നിലവാരത്തിലായി. കോണ്‍ഗ്രസുകാരനും പള്ളിക്കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പില്ലാത്തയാളുമായ മാണിവക്കീല്‍ ചാടിവീണ് സ്ഥാനാര്‍ഥിയായതും അതില്‍പിന്നെ മന്ത്രിപദത്തില്‍ കയറിയതും പാലായുടെ മാണിക്യമായതും എങ്ങനെ എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. പള്ളിക്കോണ്‍ഗ്രസില്‍നിന്ന് പുറത്തായ പിള്ള പറയണോ അതിന്റെ കഥ? മാണിസാറിന്റെ കട്ടയും പടവും മടക്കിക്കാന്‍ കച്ചവരിഞ്ഞിറങ്ങിയ പി സി ജോര്‍ജിന് ഇപ്പോള്‍ പാലായിലെ അടുക്കളത്തോട്ടത്തിന്റെ ചുമതലയാണ്. തൊഴുത്തും കന്നുകാലി വളര്‍ത്തലും പി ജെ ജോസഫിന് കിട്ടിയിട്ടുണ്ട്. അവിടെ ഇപ്പോള്‍ ആനയില്ല. മാണിസാര്‍ ആനയെ വാങ്ങുമ്പോള്‍ അനുയോജ്യമായ വകുപ്പ് പിള്ളയ്ക്കും ലഭിക്കും. അപ്പോള്‍ മാണിക്യത്തെ കുടുമയില്‍ ചൂടേണ്ടതാണ്. തലമറന്ന് എണ്ണതേക്കരുത്.

Sunday, July 25, 2010
ചില ചാനല്‍ വിശേഷങ്ങള്‍
ഇന്ത്യന്‍ ദൃശ്യമാധ്യമചരിത്രത്തിലെ കുതിച്ചുചാട്ടവും നാഴികക്കല്ലും എന്തായിരുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ- ഒളവണ്ണ പഞ്ചായത്തിലെ മുതുവനത്തറക്കാരി റജീന. ഒക്കത്ത് കൈക്കുഞ്ഞുമായി ഇന്ത്യാവിഷന്‍ ചാനലില്‍ ചെന്ന് ആ യുവതി നടത്തിയ വെളിപ്പെടുത്തലുകളോടെ പുതിയ; അനുകരണീയമായ വാര്‍ത്താചാനല്‍ സംസ്കാരമല്ല, ഒരു വിപ്ളവംതന്നെയാണ് സംഭവിച്ചത്. വാര്‍ത്തയും വിശകലനവും വിനോദപരിപാടികളുമല്ല ചാനലിന്റെ വിജയത്തിന് അടിസ്ഥാനം എന്ന സിദ്ധാന്തം രൂപംകൊണ്ടതും അതില്‍പ്പിന്നെയാണ്. ലൈംഗികച്ചുവയുള്ള പരിപാടികള്‍ക്കാണ് മാര്‍ക്കറ്റ് കിട്ടുക എന്നത് ബിഒടി (ഉണ്ടാക്കി കൈവശംവച്ച് അവസാനം കൈമാറുന്ന ഏര്‍പ്പാട്) മാധ്യമവിപ്ളവകാരിക്ക് അന്നേ അറിയാമായിരുന്നു. റജീന കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് എരിവും പുളിയും ചേര്‍ത്ത് പറഞ്ഞപ്പോള്‍ അത് ഉശിരന്‍ മാര്‍ക്കറ്റുള്ള പരിപാടിയായി. അതില്‍പ്പിന്നെ അത്തരം പരിപാടികള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടമായിരുന്നു മലയാളത്തിലെ വാര്‍ത്താചാനലുകളുടേതെന്ന് വിപ്ളവത്തിന്റെ ആസൂത്രകന്‍ ഇപ്പോള്‍ നമ്മോട് പറയുന്നു. അഭയകേസിലെ സിസ്റ്റര്‍ സെഫിയുടെ നാര്‍ക്കോ പരിശോധനാ സിഡി മനോരമ ന്യൂസ് അതേപടി സംപ്രേഷണം ചെയ്തത് റജീനാവിപ്ളവത്തിന്റെ ചുവടുപറ്റിയാണുപോലും. അതിലും ഉണ്ടല്ലോ ലൈംഗികബന്ധത്തിന്റെ കഥകള്‍.
വാര്‍ത്ത കൊടുക്കലല്ല, ഉണ്ടാക്കലാണ് ചാനലിന്റെ ധര്‍മം. സാധാരണ വാര്‍ത്ത പോരാ, മാതാപിതാക്കളും കുട്ടികളും ഒന്നിച്ചിരുന്ന് കാണാന്‍ പറ്റാത്ത വാര്‍ത്തതന്നെ വേണം. മനോരമ ഇപ്പോള്‍ ഇന്ത്യാവിഷന് പഠിക്കുകയാണ്. പണ്ട് ചാരസുന്ദരിമാരുടെ ഇക്കിളിക്കഥകള്‍ സമാഹരിച്ച് പരമ്പരയാക്കി സര്‍ക്കുലേഷന്‍ കൂട്ടിയതിന്റെ ചാനല്‍പ്പതിപ്പ് അരങ്ങേറുന്നു. മംഗലാപുരത്ത് പബ്ബില്‍ കയറി ശ്രീരാമസേനക്കാര്‍ പെണ്‍കുട്ടികളെ അടിച്ചോടിച്ചത് കണ്ട് ആഹ്ളാദിച്ച ചാനലാണ് മുനീറിന്റേത്. പബ്ബില്‍ കയറുന്നവര്‍ക്ക് ഇങ്ങനെത്തന്നെ കിട്ടണമെന്നായിരുന്നു ചാനലിന്റെ ഉദ്ബോധനം. പടച്ചോനെക്കുറിച്ച് എഴുതുന്നയാളിന്റെ കൈവെട്ടണമെന്ന അതേന്യായം. അതും വിപ്ളവത്തിന്റെ കണക്കില്‍ പെടുത്താവുന്നതാണ്.
മുനീര്‍ നല്ല ജനാധിപത്യവാദിതന്നെ. സ്വന്തം പാര്‍ടിയിലെ നേതാവിനെതിരെ ആരോപണമുന്നയിക്കാന്‍ ഒരു പെണ്‍കുട്ടിയെ സ്വന്തം ചാനലിലേക്ക് കൊണ്ടുവരാന്‍ ഒത്താശ ചെയ്യുകയും അതിലൂടെ ശത്രുനേതാവിന്റെ രാഷ്ട്രീയഭാവിയില്‍ മാലിന്യനിക്ഷേപം നടത്തുകയും ചെയ്യുന്നതാണ് പുതിയ കാലത്തെ ജനാധിപത്യം. അത്രയ്ക്കങ്ങ് ജനാധിപത്യത്തിന്റെ സൂക്കേട് വര്‍ധിച്ചിട്ടുണ്ടെങ്കില്‍, ആ നേതാവിന്റെ അനുയായിയായി തുടരാന്‍ തന്നെക്കിട്ടില്ല എന്നുകൂടി മുനീര്‍ പറയേണ്ടിയിരുന്നില്ലേ? ആ നേതാവിന്റെ കൂടെ മന്ത്രിസഭയിലിരുന്ന് കരാറുകാരില്‍നിന്ന് ഇരന്ന് വാങ്ങിയ കാശുകൊണ്ട് കുറെയെണ്ണത്തിനെ തീറ്റിപ്പോറ്റിയാണല്ലോ ചാനല്‍ നടത്തിയത്.
സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനം നടത്തുന്ന പുത്തന്‍ വക്കം മുനീര്‍മൌലവിയും സ്വാഹാഭിമാനി വിപ്ളവപ്രതിഭയും ഒളിച്ചുവയ്ക്കുന്ന ചിലതുണ്ടല്ലോ. ചാനലിന്റെ കടം; കരാറുകാര്‍ കൊടുത്ത കേസുകള്‍; വ്യാജരേഖയുണ്ടാക്കി വായ്പ തട്ടിയതിന്റെ പൊല്ലാപ്പ്, സ്വയംഭൂവായി വന്ന വിയര്‍പ്പോഹരി- അങ്ങനെ പലതും. ഒരാള്‍ മാതൃഭൂമിലും അപരന്‍ കലാകൌമുദിയിലും കയറിയിരുന്ന് വിപ്ളവപ്രസംഗം നടത്തുമ്പോള്‍ അത്തരം കഥകള്‍ എന്തേ മറന്നുപോയി? അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിക്കുമ്പോള്‍ സ്വന്തം ചെയര്‍മാന്റെയും പ്രിയപ്പെട്ടവരുടെയും അഴിമതി ഒഴികെയാണ് യുദ്ധമെന്ന് വാര്‍ത്താ വിപ്ളവപ്രതിഭയ്ക്ക് ഗസറ്റില്‍ പ്രസിദ്ധം ചെയ്യേണ്ടിവരും.
*
വിപ്ളവാനന്തര യാത്ര വീരഭൂമിയിലേക്കാണെന്നും കേള്‍ക്കുന്നുണ്ട്. മുനീറല്ലെങ്കില്‍ തെരഞ്ഞെടുക്കാന്‍ പറ്റിയ കേന്ദ്രം അതുതന്നെയാണ്. വീരേന്ദ്രകുമാര്‍, നന്ദകുമാര്‍, നികേഷ്കുമാര്‍. വാര്‍ത്താ മാധ്യമരംഗത്ത് കുമാരസംഭവം നടക്കാന്‍ പോകുന്നു. എന്തൊക്കെയാകണം പുതിയ വിപ്ളവകരമായ പരിപാടികളെന്ന് നന്ദകുമാര്‍ ക്ളാസെടുക്കും.
മാധ്യമങ്ങള്‍ രാഷ്ട്രീയം കളിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയക്കാരായും തിരിച്ചും രൂപാന്തരം വന്നതിന്റെ കഥകളും ധാരാളം. ഒരു ചാനല്‍ തുടങ്ങുക; അതിന്റെ തലപ്പത്തിരിക്കുക; ഒളവണ്ണയ്ക്ക് വണ്ടി അയച്ച് റജീനയെ കൂട്ടിക്കൊണ്ടുവന്ന് പ്രസംഗിപ്പിക്കുക. ഇത്രയേ ഉള്ളൂ വിജയരഹസ്യം. ഇനി അതുകൊണ്ടും സംഗതി നടക്കുന്നില്ലെന്ന് വന്നാല്‍ സ്വന്തം ലേഖകനെ മൈദപ്പശയും പോസ്ററുംകൊണ്ട് ഏതെങ്കിലും പാര്‍ടി ആപ്പീസിന്റെ മതിലിനടുത്തിറക്കി വിട്ടാല്‍ മതി. എല്ലാം കഴിഞ്ഞാല്‍ ഞാന്‍തന്നെ മഹാന്‍ എന്ന് ഇംഗ്ളീഷിലും മലയാളത്തിലും എഴുതിയ ടീഷര്‍ട്ടുമായി ആഴ്ചപ്പതിപ്പിന്റെ ആപ്പീസുകള്‍ കയറിയിറങ്ങിയാല്‍ മതി. മഹത്വം ഇടങ്ങഴിക്കണക്കിന് കിട്ടും. മാധ്യമങ്ങള്‍ നിയന്ത്രിക്കുന്ന നാട്ടില്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നവര്‍തന്നെ മഹാന്മാര്‍. മഹാനുഭാവന്മാര്‍ക്ക് പ്രണാമമര്‍പ്പിക്കാം.
*
ജഡ്ജി നല്ല ജഡ്ജി ജഡ്ജി നല്ല ജഡ്ജിയാണ്. എം വി ജയരാജന്‍ പറഞ്ഞ അത്രയും കുഴപ്പങ്ങളൊന്നുമില്ല. ചിലപ്പോള്‍ ഇരുത്തം ശരിയാകില്ല. തന്റെ ഇരുത്തമല്ല, ശബരിമല അയ്യപ്പന്റെ ഇരുത്തമാണ് ശരിയാകാത്തതെന്നുവരെ പറഞ്ഞുകളയും. അയ്യപ്പന് കറങ്ങുന്ന കസേരയിലിരുന്നുകൂടേ എന്നാണ് ഒരു ചോദ്യം. പതിനെട്ടാംപടിയുടെ എണ്ണം കൂട്ടാനും ആറ്റുകാല്‍ പൊങ്കാല മൈതാനിയിലേക്ക് മാറ്റാനും ആഗ്രഹിച്ചുപോകും. ഇനിയിപ്പോള്‍, തിരുവനന്തപുരത്തുകാര്‍ ഗിന്നസ് ബുക്കിലേക്ക് കടക്കുന്ന മൈതാനി നിര്‍മിക്കേണ്ടിവരും. സ്ഥലം കിട്ടുന്നില്ലെങ്കില്‍ അറബിക്കടല്‍ നികത്താനുള്ള അപേക്ഷയുമായി ചെന്നാല്‍ മതി. താന്‍തന്നെ വാദം കേട്ട് വിധിപറയുകയും ആ വിധിയെ ന്യായീകരിച്ച് പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്യും.
കര്‍ട്ടനുമുന്നിലുള്ള കാര്യങ്ങളല്ല, പുറകിലുള്ളത് എത്തിനോക്കാനാണ് ജഡ്ജിയദ്ദേഹത്തിന് കൂടുതല്‍ താല്‍പ്പര്യം. വിധിയെ വിമര്‍ശിക്കാം; ജഡ്ജിയെ വിമര്‍ശിച്ചുകൂടെന്നാണല്ലോ പ്രമാണം. ജഡ്ജിക്ക് വിധി പറയാം; മൈക്കുകെട്ടി വിമര്‍ശിച്ചവര്‍ക്ക് മറുപടി കൊടുക്കാം എന്നൊരു മറുന്യായമുണ്ടോ ആവോ. അഡീഷണല്‍ സെക്രട്ടറിയെ ശിഖണ്ഡിയെന്ന് വിളിച്ചു. ശിഖണ്ഡി എന്നാല്‍ നപുംസകം. ഒരു ന്യായാധിപന് ആരെയും എന്തും വിളിക്കാനുള്ള നിയമനിര്‍മാണവും നടത്തേണ്ടിവരും. അഡ്വക്കറ്റ് ജനറലിന്റെ ആപ്പീസിലെ കര്‍ട്ടന്‍ പൊക്കിനോക്കാനുള്ള ആഗ്രഹം എങ്ങനെയാണ് ജഡ്ജിക്കുണ്ടാകുന്നത്? വിഡ്ഢികള്‍ എങ്ങനെ വിധി പുനഃപരിശോധിക്കുമെന്ന ചോദ്യവും ആത്മനിഷ്ഠംതന്നെ. താന്‍ പിടിച്ച മുയലിന് നാല് കൊമ്പുണ്ടെന്ന് പ്രസംഗിച്ച് സമര്‍ഥിക്കുന്നവര്‍തന്നെ വേണം കൊമ്പിന്റെ എണ്ണം തിട്ടപ്പെടുത്താനുള്ള റിവ്യൂ ഹര്‍ജി പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാനും.
കോടതിയാണ്; എതിര്‍ത്ത് മിണ്ടിക്കൂടാ എന്ന നിയമമൊന്നും ഇന്ത്യാ മഹാരാജ്യത്തില്ല. ജഡ്ജിമാരെ വിമര്‍ശിച്ചുകൂടെന്ന ആചാരവും ഇല്ല. ജഡ്ജി സ്റ്റേജില്‍ കയറി രാഷ്ട്രീയം പ്രസംഗിച്ചാല്‍ രാഷ്ട്രീയത്തിന്റെ ഭാഷയില്‍തന്നെ മറുപടി കിട്ടും. കോടതിമുറിയില്‍ അഹിതം പറഞ്ഞാല്‍, ചോദ്യംചെയ്ത് കോടതിയില്‍തന്നെ ആളുകളെത്തും. അതാണ് നടപ്പുരീതി. ഏതെങ്കിലുമൊരു ജഡ്ജിയുടെ അഭിപ്രായത്തെയോ നിലപാടിനെയോ ഖണ്ഡിച്ച് ആരെങ്കിലും മിണ്ടിപ്പോയാല്‍ അതാ കോടതിക്കെതിരെ യുദ്ധം നടത്തുന്നു എന്ന് ബഹളംവയ്ക്കുന്നവരെ സൂക്ഷിക്കണം. അവരുടെ ഉദ്ദേശ്യം വേറെയാണ്. ഇവിടെ വിമര്‍ശം വസ്തുനിഷ്ഠം; കാര്യമാത്ര പ്രസക്തം. ജഡ്ജിക്കുമില്ല; വിമര്‍ശകര്‍ക്കുമില്ല കൊമ്പ്.
*
‘ഇതുവരെ പുറപ്പെട്ടില്ലേ?’ എന്ന ചോദ്യത്തിന് ‘വേണമെങ്കില്‍ അരമണിക്കൂര്‍മുമ്പേ പുറപ്പെടാ‘മെന്ന് മറുപടി പറയുന്ന ഒരു ചലച്ചിത്രരംഗമുണ്ട്. അങ്ങനെ അരമണിക്കൂര്‍മുമ്പേ പുറപ്പെടാന്‍ നമ്മുടെ വീരേന്ദ്രകുമാരന്‍ പുതിയൊരു കുമാരനുമായി രംഗത്തിറങ്ങിയിരിക്കുന്നു. ദീപക് കുമാരന്‍. ലാവ്ലിന്‍ കേസിന്റെ കാര്യം ഇപ്പോള്‍ തലയ്ക്ക് സ്ഥിരതയുള്ള ആരും മിണ്ടാറില്ല. കുറെ കാലം മുങ്ങിത്തപ്പിനോക്കിയിട്ടും ആഗ്രഹിച്ചപോലെ ഒന്നും കിട്ടിയില്ല. മാത്രമല്ല, ഒടുവില്‍ സിബിഐ കോടതിയില്‍, പിണറായി വിജയന്‍ പണം വാങ്ങിയെന്നത് അടിസ്ഥാനത്തിന്റെ തരിമ്പുപോലുമില്ലാത്ത ആരോപണമാണെന്ന് സത്യവാങ്മൂലത്തിലൂടെ തെളിയിക്കുകയും ചെയ്തു. സാധാരണ മാനസികാവസ്ഥയും മാന്യതയുമുള്ളവര്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കും. കുമാരന്മാര്‍ക്ക് അങ്ങനെ പറ്റുമോ? ഉടനെ വരുത്തി ഒരു വാടകക്കുമാരനെ. അത്തരക്കാര്‍ക്ക് ഇന്നതേ പറയാവൂ എന്നില്ല. ഇപ്പോള്‍ പറയുന്നു, റബ്കോ എന്ന സ്ഥാപനം ജനിക്കുന്നതിനും പിണറായി മന്ത്രിയാകുന്നതിനും മുമ്പ് റബ്കോയുമായി താന്‍ പ്രൊജക്ട് പങ്കുവച്ചുവെന്ന്. സ്നേഹം പങ്കിടുന്നതുപോലെ ഒരു പ്രൊജക്ട് പങ്കിടല്‍. അങ്ങനെയുള്ള പങ്കിടലിന്റെ തത്സമയ ദൃശ്യങ്ങളുമായി വീരേന്ദ്രകുമാറിന്റെ കങ്കാണിമാരുടെ അസമയത്തെ അഴിഞ്ഞാട്ടം. ഒരു കുമാരന്‍ മുങ്ങിയതിന്റെ കുറവുതീര്‍ക്കാന്‍ മറ്റൊരു കുമാരന്‍ വരുമ്പോള്‍ എല്ലാ കുമാരന്മാര്‍ക്കും സന്തോഷം.

Subscribe to:
Posts (Atom)