Sunday, October 11, 2009

കിനാവും കണ്ണീരും

രാജകുമാരന്‍ വന്നത് മണിക്കൂറിന് നാലുലക്ഷം വാടക കൊടുക്കേണ്ട സ്പെഷ്യല്‍ വിമാനത്തില്‍. നാട്ടിലിറങ്ങിയാല്‍ തൃപ്പാദം തറയില്‍ തട്ടാതിരിക്കാന്‍ സ്പെഷ്യല്‍ കാറുവേണ്ടേ-അതിനായി ആറ് സഫാരി വന്നത് ആന്റണിയുടെ വകുപ്പിന്റെ വിമാനത്തില്‍. കോയിക്കോട്ടെ ബിരിയാണി ഒരു രാഷ്ട്രീയ കക്ഷിയുടെ ഭാഗധേയം നിശ്ചയിക്കുന്ന കഥകള്‍ അനവധി കേട്ടിട്ടുണ്ട്. കോയിക്കോടന്‍ ഹോട്ടലിലെ കൊഞ്ചും ഞണ്ടും പൊറോട്ടയും തിന്നിറങ്ങുമ്പോള്‍ ഒരു എംഇഎസ്(മില്‍ക്ക് എഗ് സര്‍ബത്ത്-ഒരു കോഴിക്കോടന്‍ സ്പെഷ്യല്‍ ഡ്രിങ്ക്)കൂടി കഴിച്ചാല്‍ മൊഞ്ച് പിന്നെയും കൂടും. ഹൈബി ഈഡനോ സല്‍മാന്‍ ഖാനോ രാഹുല്‍മോനോ മൊഞ്ച് കൂടുതല്‍ എന്നാണത്രേ ഒരു മൊഞ്ചത്തി സംശയിച്ചത്. വയസ്സ് മുമ്പത്തൊന്‍പതായാലെന്ത്, നമ്മുടെ മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും സമ്മോഹനന്‍. പോരാഞ്ഞ് പരമ്പരാഗതമായി തഴമ്പുള്ള ഫാമിലി. ചത്തുജീവിക്കുന്ന കെ.എസ്.യു വിനെ കപ്പിയും കയറുമിട്ടു പൊക്കാന്‍ വേണ്ട ഖലാസിപ്പണിയുമായാണ് കോടികള്‍ മുടക്കി ഇങ്ങുപോന്നത്.

രാഷ്ട്രീയം കോളേജിന്റെ പടികടത്താന്‍ പറ്റാത്ത ചരക്കാണ്-അക്കാര്യം കറുത്ത കോട്ടിട്ടാലും വെളുത്ത ളോഹയിട്ടാലും നിവര്‍ന്നുനിന്ന് പറയും. അത് രാഷ്ട്രീയമല്ലേ. കെ.എസ്.യു എന്നാല്‍ എന്ത് രാഷ്ട്രീയം. രാഹുല്‍ജിയാകുമ്പോള്‍ രാഷ്ട്രീയം തൊട്ടുതീണ്ടിയിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ ബ്ളേഡുവച്ച് കീറിയ കട്ടിഖദറിനുപകരം മെച്ചപ്പെട്ട ജീന്‍സും ഇറക്കുമതി ചെയ്ത ഷര്‍ട്ടും. വിദേശവസ്ത്രം ബഹിഷ്കരിച്ച ഗാന്ധി എന്ന പേരുപോലും ബഹിഷ്കരിക്കലാണ് പുതിയ കോണ്‍ഗ്രസ് യുവചേതനാ ലൈന്‍.

ആരോ പറഞ്ഞുകേട്ടതാണ്, കേരളത്തില്‍ കോഴിക്കോട് എന്നൊരു സ്ഥലമുണ്ടെന്നും അവിടെ കൊഞ്ച്, കടുക്ക(കല്ലിന്‍മേല്‍ക്കായ്), കൂന്തല്‍(കണവ), ഞണ്ട് തുടങ്ങിയ കടല്‍വിഭവങ്ങള്‍ വറുത്തതും ഉലത്തിയതുമായ നിരവധി ഭോജ്യങ്ങള്‍ കിട്ടുമെന്നും. അതോടൊപ്പം കേട്ടു, കേരളാവിലെ കോളേജായ കോളേജിലെല്ലാം എസ്എഫ്ഐ എന്നൊരു കൂട്ടര്‍ ജയിച്ചുനില്‍പ്പാണെന്ന്. അപ്പോള്‍തന്നെ നെയ്യപ്പം തിന്നാന്‍ തീരുമാനിച്ചു. അങ്ങനെ വിമാനം പിടിച്ച് നേരെയിങ്ങ് പോന്നു. 'ക്യാമ്പസ് ഇന്ററാക്ഷന്‍' എന്നാല്‍, ടാറ്റാ സഫാരി കാറില്‍ കോളേജില്‍ ചെല്ലുക, ആര്‍ക്കും മനസ്സിലാകാത്ത കുറെ കാര്യങ്ങള്‍ പറയുക, കൂടിനില്‍ക്കുന്ന കുട്ടികളുടെ കൈപിടിച്ചു കുലുക്കുക എന്ന മൂന്നിന പരിപാടിയാണ്. കൂട്ടത്തില്‍ കെ.എസ്.യു, എന്‍.എസ്.യു എന്നൊക്കെ പറയുകയുമാകാം. ക്യാമ്പസില്‍ രാഷ്ട്രീയം പാടില്ല എന്നത് മാര്‍ക്സിസ്റ്റുകാര്‍ക്കുള്ള നിയമമാണ്. രാജകുമാരന്‍ വരുന്നത് രാഷ്ട്രീയം പറയാന്‍ വല്ലതുമാന്നോ? ഇനി അഥവാ പറഞ്ഞാല്‍തന്നെ നമ്മുടെ സ്വന്തം രാഷ്ട്രീയമല്യോ. വിശ്വാസികളുടെ രാഷ്ട്രീയം അല്‍പ്പസ്വല്‍പ്പപമൊക്ക ആകാം.

ചെലവുചുരുക്കാന്‍ തീവണ്ടിയിലും 'കന്നുകാലി ക്ളാസി'ലും കയറും. അതുകഴിഞ്ഞ് പ്രത്യേക വിമാനത്തില്‍ ലളിതയാത്ര നടത്തും. അതാണ് ജനാധിപത്യം. കേരളത്തില്‍ ക്രമസമാധാനമില്ലെന്നാണ് ഹൈകമാന്‍ഡിന്റെ ഔദ്യോഗിക നയം. അത് തെളിയിക്കണമെങ്കില്‍ ഏതെങ്കിലും കുരുത്തംകെട്ടവന്റെ ആട്ടോ തുപ്പോ എങ്കിലും കിട്ടണം. കാല്‍വഴുതി വീണാലും മതി. അത്തരം മൂല്യവത്തായ എന്തെങ്കിലും സംഭവിക്കണമെന്ന് പ്രാര്‍ഥിച്ചാണ് കോഴിക്കോട്ടെ ഹോട്ടലിലും കൊച്ചിയിലെ കോളേജിലും ബീച്ചിലുമൊക്കെ 'ഇറങ്ങി'ച്ചെന്നത്. എന്തുഫലം. കൊഞ്ചുകറി കഴിച്ച് ഒന്ന് വയറിളകിയതുപോലുമില്ല. ഹരിയാണയില്‍ ചെന്നപ്പോള്‍ തീവണ്ടിക്ക് കല്ലേറുകിട്ടിയതാണ്. ഇവിടെ 'ബ്ളഡി മലയാളീസ്' ഒന്ന് കൂവിക്കാണിച്ചതുപോലുമില്ല. ആകെ കിട്ടിയത് സുരേഷ് ഗോപി സ്റ്റൈലുള്ള ഒരു പൊലീസുകാരന്‍ 'ചങ്ങായീ'ന്ന് വിളിച്ചതാണ്. ഡിയര്‍ ഫ്രന്‍ഡ് എന്നതിന്റെ കോഴിക്കോടന്‍ മലയാളമാണതെന്ന് തര്‍ജമചെയ്തുകിട്ടിയതോടെ അതിന്റെ കാറ്റും പോയി. എന്നിരുന്നാലും വരുംനാളുകളില്‍ ആ'ചങ്ങായീന്റെ' പുറത്തു കയറാം. വിമാനത്തിനുകൊടുത്ത കോടികളെക്കുറിച്ച് മിണ്ടുകയേ വേണ്ട.

*
ഇനി ഒരു കിനാവിന്റെയും കണ്ണീരിന്റെയും കഥയാണ്. കഥയില്‍ ക്രൈം വീരേന്ദ്രകുമാറിനെ ഒഴിവാക്കുന്നില്ല. ആ പ്രതിഭാശാലി യുഡിഎഫില്‍ ചേര്‍ന്നതിന്റെ ഗുണം വേണ്ടതിലേറെ കണ്ടുതുടങ്ങിയിരിക്കുന്നു. ഇന്ത്യാവിഷനില്‍ എന്താണ് സംഭവിക്കുന്നതെന്ന പേരില്‍ ഒരു ഭയങ്കര കവര്‍സ്റ്റോറിയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇക്കഴിഞ്ഞ വാരം വായിച്ചു കോള്‍മയിര്‍കൊള്ളാനായത്. ചാനല്‍സുന്ദരന്‍കൂടിയായ എം കെ മുനീറും കുഞ്ഞീക്ക എന്ന കുഞ്ഞാലിക്കുട്ടിയും കീരിയും പാമ്പും പോലെയാണെന്ന ആരോപണത്തിന്റെ നട്ടെല്ലൊടിച്ചുകൊണ്ടാണ് വീരവിരചിത കഥ മുന്നോട്ടുപോകുന്നത്. മുനീറും കുഞ്ഞീക്കയും മഹാന്മാര്‍-ഇണപിരിയാത്ത മിത്രങ്ങള്‍.കുഴപ്പമുണ്ടാക്കുന്നത് ദേശാഭിമാനിയും സിപിഎമ്മും. മുനീര്‍ ചെയ്തത് സാധാരണ കാര്യംമാത്രം. പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ പിഡബ്ള്യുഡി കരാറുകാരോട് ചില്ലറ കടം വാങ്ങല്‍. വെറും 20 ലക്ഷം, 25 ലക്ഷം രൂപ. പകരം ഉറപ്പുള്ള ചെക്ക് കൊടുക്കും. കൂട്ടത്തിലൊരു കോണ്‍ട്രാക്ടര്‍ 25 ലക്ഷം തിരികെ കിട്ടാതായപ്പോള്‍ കേസിനുപോയി. മന്ത്രി കടം വാങ്ങിയത് മടക്കിക്കൊടുമെന്ന് കോണ്‍ട്രാക്ടര്‍ കരുതാന്‍ പാടുണ്ടോ? അത് അയാളുടെ തെറ്റ്. പ്രശ്നം കോടതിയിലെത്തിച്ചത് അതിലും വലിയ പാതകം. ഇപ്പോള്‍ പണംകൊടുക്കാനും പിഴയൊടുക്കാനും തടവില്‍കിടക്കാനും കോടതിവിധി വന്നിരിക്കുന്നു. അത് ദേശാഭിമാനി പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കണ്ണീരു വരില്ലേ? ഇതിനെയൊന്നും മാധ്യമസൃഷ്ടിയെന്നും സിന്‍ഡിക്കറ്റെന്നും വിളിക്കാന്‍ ഇവിടെയാരുമില്ലേ? നാട്ടില്‍ കൈരളിയുണ്ട്-മറ്റുപലതുമുണ്ട്. അവരെല്ലാം പണമില്ലാതെയാണോ ചാനല്‍ നടത്തുന്നത്? ക്രൈം നന്ദകുമാര്‍ മുതല്‍ കെ എം റോയിവരെ ലാവ്ലിന്‍ പണം കൈരളിയില്‍ ഒഴുകി എന്ന് പറഞ്ഞിട്ടും ഇന്ത്യാവിഷനെതിരെമാത്രം എന്തേ ഒരു കോടതിവിധി?

ചാനലിനു വേണ്ടി കടം വാങ്ങിയ ചിലര്‍ക്ക് വ്യക്തിപരമായി എന്റെ ഗ്യാരന്റി ചെക്ക് നല്‍കി. അവര്‍ ചതിക്കില്ല എന്ന വിശ്വാസത്തോടെ. പൊതുമരാമത്ത് മന്ത്രി പിഡബ്ള്യു കോണ്‍ട്രാക്ടറില്‍നിന്ന് കടം വാങ്ങിയ പണത്തിന് ചെക്ക് നല്‍കിയാല്‍ ചതിക്കില്ല എന്നല്ലേ പ്രതീക്ഷിക്കാനാവൂ. പണം തിരികെ കൊടുത്തില്ലെങ്കിലും ചെക്ക് സബ്മിറ്റ് ചെയ്യില്ല എന്നല്ലേ കരുതേണ്ടത്. എന്നിട്ടും കൊടുംചതി നടന്നു. അതേക്കുറിച്ച് പറയൂ പത്ര-മാധ്യമ സുഹൃത്തുക്കളേ. "ഇന്ത്യാ വിഷന്‍ വാര്‍ത്തയില്‍ പുറമെനിന്ന് ഇടപെടലുകള്‍ ഉണ്ടാകില്ല. ആ വാര്‍ത്ത ഇങ്ങനെ നല്‍കണം എന്ന് പറഞ്ഞ് നികേഷിനെ വിളിച്ചിട്ടില്ല''-ഇങ്ങനെ പറയുന്ന ഒരു ചാനല്‍മുതലാളി വേറെയാരുണ്ടീ മലനാട്ടില്‍? അല്ലെങ്കിലും എന്തിന് പ്രത്യേകം വിളിക്കണം. അറിഞ്ഞ് ചെയ്യുന്നുണ്ടല്ലോ. നികേഷ് മുക്കിയ വാര്‍ത്തകളും പി സി ജോര്‍ജിനെവച്ച് ചര്‍ച്ച നടത്താത്തതും മുനീറിനെപ്പറ്റിയുള്ള വാര്‍ത്തകളാണെന്ന് മറ്റാരുപറഞ്ഞാലും കുഞ്ഞീക്ക വിശ്വസിക്കില്ല. ചാനലിന് പ്രചാരം നേടിക്കൊടുത്ത റജീനയുടെ വെളിപ്പെടുത്തലിനെ റജീനയുടെ പുലമ്പലുകള്‍ എന്ന് ചെയര്‍മാന്‍തന്നെ തള്ളിപ്പറഞ്ഞില്ലേ. കുഞ്ഞീക്ക മഹാനാണ്.'ഗള്‍ഫില്‍ ഞാന്‍ ഷെയര്‍ പിരിക്കാന്‍ പോയി ...പക്ഷേ പണക്കാര്‍്മുഴുവന്‍ ഉള്‍വലിയുന്നു. എന്തോ ഒരു തൊട്ടുകൂടായ്മ അവര്‍് കാണിക്കുന്നു.അദൃശ്യമായ ഏതോ കൈകളുടെ ഇടപെടല്‍് വഴിമുടക്കുന്നതായി എനിക്ക് തോന്നി....... ആരാണ് കളിച്ചതെന്ന് അറിയാം പക്ഷേ പറയില്ല.'' വേണമെങ്കില് തുപ്പിക്കാണിക്കാം. എന്തായാലും അത് കുഞ്ഞീക്കയുമല്ല, സുഹൃത്തുക്കളുമല്ല. ക്രൈം വീരേന്ദ്രകുമാറിനൊപ്പം യുഡിഎഫില്‍ ചേക്കേറിയ പത്രത്തില്‍നിന്നും ആഴ്ചപ്പതിപ്പില്‍നിന്നും ഇതുപോലെ നിരവധി കണ്ണീരിന്റെയും കിനാവിന്റെയും കഥകള്‍ ഇനിയും പ്രതീക്ഷിക്കാം.

*
കോടിയേരിയുടെ മക്കള്‍ മരുന്നുകമ്പനി തുടങ്ങി, പി കെ ശ്രീമതിയുടെ മകന്റെ ഭാര്യയെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി എന്നെല്ലാമുള്ള കഥകള്‍ ഇറങ്ങുന്നുണ്ട്. മനോരമയ്ക്ക് ഇത് പതിവു സൂക്കേടാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്നത്. കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ഉപതെരഞ്ഞെടുപ്പു പ്രമാണിച്ച് ഇത്തരം ഐറ്റംസിന്റെ സൂപ്പര്‍ ധമാക്ക വരാന്‍ പോകുന്നു. മരുന്നു കമ്പനി വാര്‍ത്ത ഒറ്റദിവസമേ നിന്നുള്ളൂ. പിറ്റേന്ന് മനോരമ സ്വയം തിരുത്തി. കോടിയേരിയുടെ മക്കള്‍ക്ക് അങ്ങനെയൊരു കമ്പനിയില്ല.(തിരുത്തിയിട്ടെന്ത്-അത് ചില ചാനലുകളും കാര്‍ട്ടൂണിസ്റ്റുകളും ഏറ്റെടുത്തല്ലോ-അതാണ് കളി) ഇങ്ങനെ വ്യക്തമായ വാര്‍ത്തയാണ് വരുന്നതെങ്കില്‍ തിരുത്തു കൊടുപ്പിക്കാനും കൊടുത്തില്ലെങ്കില്‍ നിയമനടപടി എടുക്കാനും സൌകര്യമാണ്. അതുകൊണ്ടാണല്ലോ 'സമ്പന്ന പക്ഷപാതം', 'സുഖഭോഗാസക്തി' തുടങ്ങിയ കാടടപ്പന്‍ വെടി വരുന്നത്.

പണ്ടത്തെ മാര്‍ക്സിസ്റ്റ് പത്രിക, സേവ് ഫോറം ബുള്ളറ്റിന്‍ തുടങ്ങിയ അദൃശ്യ വാര്‍ത്താ സ്രോതസ്സുകള്‍ ഇന്ന് നമ്മോടൊപ്പമില്ല. പകരം ഒരു 'പാഠം' വന്നു. അതിന്റെ അകാലവിയോഗത്തിന്റെ വിടവുനികത്താന്‍ അവതരിച്ചത് ഒരു വികലജന്മമാണ്. അതാണിപ്പോള്‍ മനോരമ-മാതൃഭൂമി-മാധ്യമങ്ങളുടെ 'വിശ്വേസ്ഥ സ്ഥാപനം.' മന്ത്രി പി കെ ശ്രീമതിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ മകന്റെ ഭാര്യ ഉണ്ടായിരുന്നു എന്നതാണ് പുതിയൊരു വമ്പന്‍ വാര്‍ത്തയായി മൂളിച്ചത്. പേഴ്സണല്‍ സ്റ്റാഫില്‍ ചിലരെ മന്ത്രിമാരുടെ സൌകര്യത്തിന് അനുസരിച്ചാണ് നിയമിക്കുന്നതെന്നത് ആരുമറിയാത്ത ആനക്കാര്യമല്ല. അടുത്ത ബന്ധുവിനെ നിയമിച്ചത്, ഇന്നത്തെ ഇതേ രീതിയില്‍ വാര്‍ത്തയാക്കിയപ്പോള്‍(മനോരമ മാത്രം മൂന്നുതവണ വാര്‍ത്തയെഴുതി) അന്തസ്സായി മന്ത്രി ശ്രീമതി കൈക്കൊണ്ട തീരുമാനം ബന്ധുവിനെ സ്റ്റാഫില്‍നിന്ന് ഒഴിവാക്കുക എന്നതായിരുന്നു. സംഗതി അവിടെ തീരേണ്ടതാണ്. ഒഴിവാക്കപ്പെട്ട പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് പെന്‍ഷന്‍ കിട്ടുമോ, കിട്ടിയാല്‍തന്നെ അത് വാങ്ങുമോ എന്നെല്ലാം നിയമപരവും വ്യക്തിപരവുമായ കാര്യങ്ങള്‍. എന്നിട്ടും ഒന്നരക്കൊല്ലത്തിനുശേഷം അതെങ്ങനെ മനോരമയുടെ ഒന്നാംപേജ് വാര്‍ത്തയായി? മാതൃഭൂമിയില്‍ വീരേന്ദ്രകുമാറിന്റെ 'വിശ്വേസ്ഥ ഭൃത്യ'ന്റെ കോളത്തിന്റെ തലക്കെട്ടായി? ഗതികെട്ട് പുല്ലുതിന്നുന്ന പുലിയെക്കുറിച്ച് കേട്ടിട്ടുണ്ട്. സിപിഐ എമ്മിനെതിരെയെങ്കില്‍ എന്തും തിന്നാന്‍ മടിക്കാത്ത പത്രങ്ങളെ കാണുന്നുമുണ്ട്. ഇപ്പോള്‍ വഴിവക്കില്‍ ഒളിച്ചുവില്‍ക്കുന്ന കൊച്ചുപുസ്തകമാണ് സ്രോതസ്സ്. വിശ്വേസ്ഥേന്ദ്രന് ധൈര്യമുണ്ടോ വയനാട്ടിലെ ഭൂമികൈയേറ്റത്തെക്കുറിച്ച് നാലുവരി എഴുതാന്‍? ക്രൈം-വീര ബാന്ധവത്തെക്കുറിച്ച് ഉപന്യസിക്കാന്‍?

18 comments:

ശതമന്യു said...

രാഷ്ട്രീയം കോളേജിന്റെ പടികടത്താന്‍ പറ്റാത്ത ചരക്കാണ്-അക്കാര്യം കറുത്ത കോട്ടിട്ടാലും വെളുത്ത ളോഹയിട്ടാലും നിവര്‍ന്നുനിന്ന് പറയും. അത് രാഷ്ട്രീയമല്ലേ. കെ.എസ്.യു എന്നാല്‍ എന്ത് രാഷ്ട്രീയം. രാഹുല്‍ജിയാകുമ്പോള്‍ രാഷ്ട്രീയം തൊട്ടുതീണ്ടിയിട്ടില്ല......

കേരളത്തില്‍ ക്രമസമാധാനമില്ലെന്നാണ് ഹൈകമാന്‍ഡിന്റെ ഔദ്യോഗിക നയം. അത് തെളിയിക്കണമെങ്കില്‍ ഏതെങ്കിലും കുരുത്തംകെട്ടവന്റെ ആട്ടോ തുപ്പോ എങ്കിലും കിട്ടണം. കാല്‍വഴുതി വീണാലും മതി. അത്തരം മൂല്യവത്തായ എന്തെങ്കിലും സംഭവിക്കണമെന്ന് പ്രാര്‍ഥിച്ചാണ് കോഴിക്കോട്ടെ ഹോട്ടലിലും കൊച്ചിയിലെ കോളേജിലും ബീച്ചിലുമൊക്കെ 'ഇറങ്ങി'ച്ചെന്നത്. എന്തുഫലം. കൊഞ്ചുകറി കഴിച്ച് ഒന്ന് വയറിളകിയതുപോലുമില്ല....

A Cunning Linguist said...

tracking...

Ajith said...

When Prakash Karat visit travel from Delhi to Kerala ,is he not using an aeroplane? When he lands in Kerala is he travelling in car or bullock cart?

The so called lefists have no moral right to question Rahul 's visit.

Congress as well as Commumists are good in all type of Gimmicks.

Your post reminds one malayalm sayong- Randu kalil manthullavan oru kalil manthullavane kaliyakkunnathu pole.

ഇടിമുഴക്കം said...

Agp

വിവരക്കേട് ജന്മസിദ്ധവും പൈതൃകവുമാണെന്ന് മുകളിൽ ഇട്ട പരട്ട കമന്റിൽ നിന്ന് മനസ്സിലായി. പ്രകാശ് കാരാട്ട് വായു സേനയുടെ പ്രത്യേക വിമാനത്തിൽ ആറ് ടാറ്റ സഫാരി വണ്ടിയുമായല്ല കേരളത്തിലേക്ക് വരിക. വരുന്നത് വനിതാ കോളേജിൽ ചെന്ന് പെൺകുട്ടികൾക്ക് കൈ കൊടുക്കുവാനുമല്ല. ഒരു സാധാരണ എം.പിയിൽ കവിഞ്ഞ് എന്ത് അധികാരസ്ഥാനമാണ് ഇന്ത്യാമഹാരാജ്യത്ത് ഈ ചോക്ലേറ്റ് കുമാരൻ വഹിക്കുന്നത്? ഇന്ത്യ തന്റെ തറവാട്ട് സ്വത്താണെന്ന രീതിയിലാണല്ലൊ പുള്ളിയുടെ ഓരോ പ്രസ്താവനകൾ? . അത്രയ്ക്ക് ജനകീയനാണെങ്കിൽ കോഴിക്കോട് ഹോട്ടെലിൽ ചെന്ന് പൊറോട്ട കഴിച്ച പോലെ , കോൺഗ്രസ്സ് ഭരിക്കുന്ന ഡെൽഹിയിലെ ചാന്ദിനി ചൌക്കിലെ സുരീന്ദർ സിങിന്റെ ധാബയിലൊ മുംബൈ ചൌപ്പാത്തിയിലെ ഗുജറാത്തി ധാബയിലൊ ചെന്ന് ആലു പറാത്തയോ ജിലേബിയോ കഴിക്കാൻ ധൈര്യം കാണിക്കട്ടെ.

karamban said...

ശതമന്യൂ...
"മന്ത്രി പി കെ ശ്രീമതിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ മകന്റെ ഭാര്യ ഉണ്ടായിരുന്നു എന്നതാണ് പുതിയൊരു വമ്പന്‍ വാര്‍ത്തയായി മൂളിച്ചത്. പേഴ്സണല്‍ സ്റ്റാഫില്‍ ചിലരെ മന്ത്രിമാരുടെ സൌകര്യത്തിന് അനുസരിച്ചാണ് നിയമിക്കുന്നതെന്നത് ആരുമറിയാത്ത ആനക്കാര്യമല്ല."

പക്ഷെ, കുക്കെങ്ങനെ ഗസറ്റഡ് റാങ്കില്‍ ചാടീ? അതും രണ്ടു വര്‍ഷം കൊണ്ട്? അതല്ലെ മനോരമ വാര്‍ത്തയുടെ കാതല്‍?

"ഒഴിവാക്കപ്പെട്ട പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് പെന്‍ഷന്‍ കിട്ടുമോ, കിട്ടിയാല്‍തന്നെ അത് വാങ്ങുമോ എന്നെല്ലാം നിയമപരവും വ്യക്തിപരവുമായ കാര്യങ്ങള്‍."

ഞാനും നിങ്ങളും കൊടുക്കുന്ന കാശു മേടിക്കുന്നത് എങ്ങനെ വ്യക്തിപരം ആകും?

karamban said...

ഇടിമുഴക്കം 'മുഴങ്ങിയത് ' വിവരക്കേടാണല്ലോ!!!
രാഹുല്‍ ഗാന്ധി ഒരു മുന്‍പ്രധാനമന്ത്രിയുടെ മകനാണ്‌. അങ്ങേര് എസ്.പി.ജി. പ്രൊട്ടക്ഷന് അര്‍ഹനാണ്‌.

ഇടിമുഴക്കം said...

ഹഹഹ ഭയങ്കര വിവരം

ലാൽ ബഹദൂർ ശാസ്ത്രിയുടേയും, മൊറാർജി ദേസായിയുടേയും,നരസിംഹറാവു വിന്റേയും വി.പി സിംഗിന്റേയും മക്കൾക്ക് എസ് പി ജി പ്രൊട്ടെക്ഷൻ ഉണ്ടോ ബുദ്ധിരാക്ഷസാ

Unknown said...

This article reveals a typical communist mindset, incapable of observing things from the perspective of the opposition or person being criticized. This article adds one more to such immature and defective attitude which the communist party has been maintaining for quite a long time.

The ruling congress party believes that Rahul Gandhi will be the PM candidate in some of the future parliament elections, and he will be the face of Indian government in the international arena. Therefore Rahul must establish or emerge himself as a trustworthy politician for all the parts of India. He can NOT reach such a height by simply sitting in 10 Janpath ( like what shatamanyu insists ).

Irrespective of any profession, everyone needs growth. This is achieved by selling/marketing themselves. This is same for Obama , Pinarayi ,VS or whoever it may be. The Nava Kerala Yathra, Mathikettan , Munnar operation etc were attempts to sell/market themselves to a certain extend. I can give a hell lot of such marketing tactics. (fraud tactics)

Here Rahul Gandhi is doing the same thing; he sell/market himself so that he could be a acceptable leader and politician. He and his party things, it’s one of the shortcut to attain his goal, and they are doing what they thing right….! Yes we can definitely doubt his sincerity in such gimmicks. Unfortunately that was not being raised by Manoj in this article.

In such gimmicks, Rahul has his own limitations, compared to VS, Pinarayi or AKG. Unlike them Rahul needs Z category security. I hope Mnoj can realize this REALITY.
Otherwise HATS OFF to Manoj and my apology for this comment…… Rahul’s security must be more alert especially in a place like Kerala, just because, now a days Kerala looks like a “terrorist breeding tube”.

Infact, I would like to appreciate his attempts to market himself. Because, he could have achieved some cabinet portfolio, without doing all these gimmicks. He has been doing such road shows for quite some time. Initially he was a total failure, and in the last parliament election, I think, he has proved his capability.

Talking to common people, whether its college students, “chaya mackani”, or “dhaba” is something we must appreciate, whether its Rahul, VS, Pinarayi , Balan or any politician. Instead the comments made by minister Balan were obscene.

ജനശക്തി said...

രാഹുല്‍ ഗാന്ധി സുരക്ഷാനിയമവും കാറ്റില്‍പ്പറത്തി

Unknown said...

@@@=> പേഴ്സണല്‍ സ്റ്റാഫില്‍ ചിലരെ മന്ത്രിമാരുടെ സൌകര്യത്തിന് അനുസരിച്ചാണ് നിയമിക്കുന്നതെന്നത് ആരുമറിയാത്ത ആനക്കാര്യമല്ല.

തികച്ചും ശരി. മുന്‍പും ഇങ്ങനെ ഒക്കെ കേട്ടിട്ടുണ്ട്......എന്നാല്‍ മരുമകളെ പാചക കാരി ആയി നിയമിച്ചു സര്‍ക്കാര്‍ ശമ്പളം/ആജീവനാന്ത പെന്‍ഷനും തരപെടുത്തി കൊടുക്കുന്നത് ഇതാദ്യമായാണ് കേള്‍കുന്നത്. ഒരു സിനിമയില്‍ തിലകന്‍ മരുമകളായി വരുന്ന കല്പനയ്ക്ക് ഭക്ഷണത്തിന് കാശ് കൊടുക്കുന്ന രംഗം ഉണ്ട്. ശ്രീമതി ടീച്ചര്‍ക്ക് അങ്ങനെ വല്ല നിര്‍ബന്ധവും ഉണ്ടേല്‍ സ്വന്തം കയ്യില്‍ നിന്നും കൊടുക്കണം,..അല്ലാതെ സര്‍ക്കാര്‍ ഖജനാവില്‍ കയ്യിട്ടു വരരുതു... ഏതായാലും നാണം കെട്ട എര്പാടായി പോയി.

@@@-> അടുത്ത ബന്ധുവിനെ നിയമിച്ചത്, ഇന്നത്തെ ഇതേ രീതിയില്‍ വാര്‍ത്തയാക്കിയപ്പോള്‍ അന്തസ്സായി മന്ത്രി ശ്രീമതി കൈക്കൊണ്ട തീരുമാനം ബന്ധുവിനെ സ്റ്റാഫില്‍നിന്ന് ഒഴിവാക്കുക എന്നതായിരുന്നു. സംഗതി അവിടെ തീരേണ്ടതാണ്.

ഇതിനാണ് വീണിടത്ത് കിടന്നുരുളുക എന്ന് പറയുന്നത്. എന്തായാലും മന്ത്രിയുടെ നീതിബോധം , മൂല്യ ബോധം, ധാര്‍മിക വിശുദ്ധി അപാരം തന്നെ....മൂല്യാധിഷ്ടിത രാഷ്ട്രീയം തന്നെ. സഖാവെ ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോഴാണ് കോണ്‍ഗ്രസുകാരും കംമുനിസ്ടുകാരും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലല്ലോ എന്ന് കുറെ ആളുകള്‍ക്ക് എങ്കിലും തോന്നി പോകുന്നത്.

@@@

Unknown said...

ഒരു ചിന്ന സംശയം.കെ ആര്‍.ഗൌരിയമ്മ യുടെ അനുജന്റെ,അനിയത്തിയുടെ ഒക്കെ മക്കള്‍ അവരുടെ സ്റ്റാഫില്‍ ഇല്ലായിരുന്നോ,ഈ.എമ്മെസ്‌ മന്ത്രി സഭയില്‍ പി.കെ കുഞ്ഞിന്റെ മകന്‍ ഹാരിസ്‌ സ്റ്റാഫില് ഇല്ലാര്യിരുന്നോ,ഇങ്ങനെ ഒരുപാടു ലിസ്റ്റ് . യു.ഡി.എഫ് പുണ്യാളന്‍ മാരുടെ കാര്യം കട്ട പൊഹ .അപ്പൊ പറഞ്ഞു വന്നത്..മുകളില്‍ സൂചിപ്പിച്ച്ചവര്‍ ആരെങ്കിലും 'ഫ്രീ' ആയി നിയമപരമായി, കിട്ടുന്ന പെന്‍ഷനോ മറ്റാനുകൂല്യമോ ഒന്നുമില്ലാതെ, കൈപ്പറ്റാതെ പ്രവര്‍ത്തിച്ചവര്‍ ഉണ്ടെങ്കില്‍, അതിന്റെ ഒരു ലിങ്ക് അല്ലെങ്കില്‍ ഏതെങ്കിലും പത്രത്തില്‍ വാര്‍ത്ത (മനോരമ, മാതൃഭൂമി ആയാലും മതി !!)ഒന്നു കൊടുത്താല്‍ വളരെ ഉപകാര പ്രദം.

അപ്പൊ ചോദ്യമിതാണ്, അപ്പോഴുന്നുമില്ലാത്ത ഭയങ്കര "ആദര്‍ശം' ഇപ്പൊ എങ്ങനെ വന്നു ? പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍ .സീപീയെമ്മിനെ
'നന്നാക്കാനും'അതിന്റെ പാതിവ്രത്യ,പത്നിവ്രത്യങ്ങള്‍ നിലനിര്‍ത്താനും, ഓ, എന്തൊരു ആക്രാന്തം !!

Unknown said...

ആക്രാന്തവും ആദര്‍ശവും ഒക്കെ അളക്കാന്‍ പോകുന്നതിനു മുപു പോസ്റ്റ്‌ ഒന്ന് വായിക്കാമായിരുന്നു. താങ്ങള്‍ പറഞ്ഞ സകല പുണ്യാളന്‍ മാരുടെയും ബന്ധുക്കള്‍ പേര്‍സണല്‍ സ്ടഫ്ഫില്‍ ഉണ്ടായിരുന്നിരിക്കാം. ഫ്രീ ആയി സര്‍ക്കാര്‍ ശമ്പളം തരപെടുത്തി കാണും..(സ്വജന പക്ഷപാതം).... എന്നാല്‍ അതിലൊന്നും ഒരു മരുമകളെ പിടിച്ചു "പാചക കാരി" ആക്കിയതായി കേട്ടിട്ടില്ല ഇതുവരെ... എന്നാണ് ഞാന്‍ പറഞ്ഞത്... മുന്‍ പറഞ്ഞ പുണ്യാളന്മാര്‍ മരുമകളെ പാചക കാരി ആക്കി സര്‍ക്കാര്‍ ശമ്പളം തര പെടുത്തി കൊടുത്തിട്ടുന്ടെല്‍, അതിന്റെ ഒരു ലിങ്ക് ( ദേശാഭിമാനി, ലിങ്ക് തന്നാലും മതി ) തരാവോ ?..

മന്ത്രിയുടെ മരുമകള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സ്ത്രീ ആയതു കൊണ്ട് , അവരെ ഒന്ന് സഹായിക്കാന്‍ ദീനാനുകമ്പ തുളുമ്പുന്ന ശ്രീമതി ടീച്ചര്‍ അവരെ പാചക കാരി ആയി നിയമിച്ചു എന്ന് വിശ്വസിക്കാന്‍ പ്രയാസം ആണ് സുഹൃത്തേ.

വെറുതെ വീട്ടില്‍ ഇരുന്നു മുഷിയുന്ന കൊണ്ട് , ഒരു നേരം പോക്കിനായി "പാചക കാരി" ആയി നിയമനം തേടി എന്നും വിശ്വസിക്കാന്‍ വയ്യ.

മിക്കവാറും മരുമകളുടെ കൈ പുണ്യം (പാചക നൈപുണ്യം) ഒന്ന് മാത്രമാവും പരിഗണിക്ക പെട്ടിട്ടുണ്ടാവുക.

ശ്ലാഖനീയം തന്നെ ..

ഇടിമുഴക്കം said...

ഗാണ്ടു സോറി ഗാണ്ടാ

മനുഷ്യനെ ഇങ്ങനെ ചിരിപ്പിക്കലെ
പുതിയ ഓരൊ ഐ ഡി ഉണ്ടാക്കി സി പി എം നെ തറി വിളിക്കുന്ന പരട്ടകളുടെ കൂട്ടത്തിൽ നിന്ന് വന്ന ഒരു എം.വി രാഘവൻ പ്രതിരൂപമേ അങ്ങേക്ക് നമസ്കാരം.
പോസ്റ്റിനെ പറ്റി വല്ലതും ക്രിയാത്മകമായി പറയാൻ അറിയില്ലെങ്കിൽ ചെന്ന് ഉമ്മൻ ചാണ്ടിയുടേയൊ ചെന്നിത്തലയുടേയൊ വിഴുപ്പ് അലക്ക്.. തന്നെ പോലെ ഉള്ള നിർഗുണ പരബ്രഹ്മങ്ങൾക്ക് പറ്റിയ പണി അതാണ് (ശതമന്യു ക്ഷമിക്കുക ഇത്തരം ഹിജ്ഡകളോട് മര്യാദ ഭാഷ പ്രയോഗിക്കാൻ മനസ്സു വരുന്നില്ല). നിന്റെ ഒക്കെ നാലു മുൻതലമുറ ശ്രമിച്ചിട്ട് ഒരു രോമം പോലും പിഴുതെടുക്കാൻ പറ്റിയിട്ടില്ല സി പി എം ന്റെ.. ഒന്നു പോടൈ ..

Unknown said...

വിവരക്കേട് ശര്ദ്ധിക്കുന്നത് നേരില്‍ കാണുക. ഗൌരിയമ്മയും,പി.കെ കുഞ്ഞും മുതല്‍ സകല യു.ഡി.എഫ്കാരും മക്കളെ, മരുമക്കളെ,ചെട്ടാനിയന്‍മാരുടെ മക്കളെ അടക്കം staffല് എടുത്തിട്ടു ണ്ട്.പക്ഷെ പാചകക്കാരി ആക്കിയില്ല.ഇതിനു ശ്രീമതിയെ അഭിനന്ദിക്കണം.വെറും കുക്ക് മാത്രമാക്കി എന്നതിന്,അല്ലാതെ വന്നപ്പോള്‍ തന്നെ gazatted പോസ്റ്റില്‍ നിയമിച്ച്ചില്ല.മുകളില്‍ പറഞ്ഞ മറ്റു മന്ത്രിമാരും ശ്രീമതിയും ചെയ്തതില്‍ നിയമപരമായി, തെറ്റുണ്ടോ,അങ്ങനെ ഒരു പ്രിസിഡന്സ് ഉണ്ടല്ലോ.

Unknown said...

ചൂത്തിയെ സോറി ഇടിവെട്ടെ..

നിനക്ക് ചിരി വരാന്‍ മാത്രം നിന്നോട് ഞാന്‍ വല്ലതും പറഞ്ഞോ ?. ഞാന്‍ മനോജിനോടും, "ഫ്രീ വോയിസ്‌" നോടും ആണ് സംസാരിച്ചത്. നീ എന്തിനാ എല്ലാവരുടെയും വക്താവ് ആകുന്നതു. സ്വന്തം നിക്കര്‍ ഇട്ടാല്‍ പോരെ, വല്ലവന്റെയും ഒക്കെ നിക്കര്‍ എടുത്തിടാണോ.. അതൊന്നും നിനക്ക് പാകമാകില്ല ഇടിമുഴക്കം.... പിന്നെ ഈ പേര് മാറ്റി വല്ല "കൊതുക് മൂളല്‍" എന്നാ പേര നിനക്ക് ചേരുന്നത്.

ഈ പോസ്റ്റില്‍ വന്ന നിന്റെ കമന്റുകളില്‍ എന്തോന്നാടാ , എവിടെ ആടാ "ക്രിയാത്മകം" ഇരിക്കുന്നത്. നിന്റെ മറുപടികള്‍ എല്ലാം അരിഎത്ര ? പയര്‍ അഞ്ഞാഴി .. എന്നാ പോലെയോ , "ഉപ്പുമാങ്ങയുടെ അണ്ടി" എന്ന് പറയുമ്പോള്‍ നീ മനസിലാക്കുന്നത്‌ "എമ്ബ്രന്തിരിയുടെ കുണ്ടി" അതുപോലെ ഒക്കെ ആണ്.

ഹിജഡ, നിര്‍ഗുണ പരബ്രഹ്മം, ക്രിയാത്മകം, തുടങ്ങിയ വാക്കുകള്‍ നിരത്തി വച്ചാല്‍ മാത്രം പോര. വേണ്ട ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല...

Unknown said...

"........വേണ്ട ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല..."

ഒന്നും പറയണ്ടാ.കൊട് കൈ..വെരി ഗുഡ്. തലേലെ കിഡ്നി ഇടക്കൊക്കെ കത്തുമല്ലേ.

Unknown said...

:)

താങ്ങള്‍ സ്വന്തം തലയില്‍ കത്തിച്ചു കൊണ്ടിരിക്കുന്നത് വല്ലപ്പോഴും ഒക്കെ കെടുത്തി വക്കാന്‍ ശ്രദ്ധിക്കണേ ......

Unknown said...

thaankale pole "oothal" vashamilla. athond ketutthaan aavathilla.
---)(