Sunday, June 21, 2009

വരദാചാരിയുടെ തല!

സ്ക്രീനില്‍ ഫ്ളാഷ് ന്യൂസ് ഒഴികിക്കൊണ്ടിരിക്കുന്നു... .....

'ഭ്രാന്തന്‍ നായയില്‍നിന്നു പിഞ്ചുകുഞ്ഞിനെ കോണ്‍ഗ്രസുകാരന്‍ സാഹസികമായി രക്ഷിച്ചു'....

ന്യൂസ് ടൈം അല്ലെങ്കിലും അവതാരകന്‍ ഉടന്‍ ചാടിവീണു-

"ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ മധു ലൈനിലുണ്ട്'' "മധു! അതിപ്രധാനമായ ഒരു സംഭവമാണ് തലസ്ഥാനത്ത് നടന്നത്, എന്താണ് വിശദാംശങ്ങള്‍.''

"പ്രകാശ്! അംഗന്‍വാടി വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന കുഞ്ഞിന്റെ നേരെ ഭ്രാന്തന്‍നായ ചാടിവീഴുകയായിരുന്നു. തൊട്ടടുത്ത പറമ്പില്‍ ജോലിചെയ്തുകൊണ്ടിരുന്ന കോണ്‍ഗ്രസുകാരന്‍ പൊടുന്നനെ കുഞ്ഞിനെ എടുത്തുമാറ്റുകയും നായയെ തത്സമയംതന്നെ അടിച്ചുകൊല്ലുകയുംചെയ്തു... ഈ അതിസാഹസികമായ പ്രവൃത്തികൊണ്ട് നാടിന്റെ അഭിമാനമായി മാറിയ മാന്യസുഹൃത്ത് നമ്മുടെയൊപ്പമുണ്ട്... അദ്ദേഹം നമ്മുടെ ചാനലിനുവേണ്ടി സംസാരിക്കും.''

"ഇതിലെന്താ കാര്യം ഇതൊക്കെ നാട്ടില്‍ സാധാരണ നടക്കുന്നതല്ലേ! പിന്നൊരു കാര്യം ഞാന്‍ കോണ്‍ഗ്രസുകാരനൊന്നുമല്ല!''

മധു: 'പ്രകാശ്! ഭയങ്കരമായൊരു വെളിപ്പെടുത്തലാണ് നമുക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇദ്ദേഹം ഒരു കോണ്‍ഗ്രസുകാരനല്ല.മാത്രവുമല്ല ഇദ്ദേഹം രാഷ്ട്രീയമില്ലാത്ത ഒരു സാമൂഹ്യപ്രവര്‍ത്തകനാണ്.''

"അല്ലെടോ! താനാണോ അത് തീരുമാനിക്കുന്നത്''. മധുവില്‍നിന്ന് മൈക്ക് പിടിച്ചുപറിച്ച് അയാള്‍ തുടര്‍ന്നു "എനിക്കൊരു രാഷ്ട്രീയമുണ്ട്. ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്.''

ഉടനെ ഫ്ളാഷ് മാറി മിന്നി. കൂടുതല്‍ കടുപ്പത്തില്‍... "..... ഒരു പാവം നായയെ സിപിഐ എമ്മുകാരന്‍ അടിച്ചുകൊന്നു''

"ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അപ്പുക്കുട്ടന്‍, ജയശങ്കര്‍ എന്നിവര്‍ എറണാകുളത്തും ആസാദ് കോഴിക്കോട്ടുംനിന്നു നമ്മോടൊപ്പം ചേരുന്നു.''
ഇത്രയും വായിച്ചപ്പോള്‍, ശതമന്യുവിന്റെ സാഹിത്യമാണിത് എന്ന് ആരും കരുതരുത്. അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ സിബിഐ ചോര്‍ത്തിയപോലെ ഒരു ചാനല്‍ചോര്‍ത്തല്‍ വാര്‍ത്തയാണിത്. ആ തത്സമയ വാര്‍ത്ത അതിന്റെ തീവ്രത ചോര്‍ന്നുപോകാതെ അച്ചടിച്ച 'യുവധാര' മാസികയ്ക്ക് അഭിവാദ്യങ്ങള്‍.

*
പെട്രോളിന്റെ വിലക്കയറ്റസാധ്യത, തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടിന് എന്തുസംഭവിക്കുന്നു, നാണ്യച്ചുരുക്കം നമ്മളെയും ചുരുക്കുമോ തുടങ്ങിയ 'അരാഷ്ട്രീയ' കാര്യങ്ങളെ അവഗണിച്ച് 'പട്ടി', 'പക്ഷി' തുടങ്ങിയ അന്താരാഷ്ട്ര പ്രശ്നങ്ങളാണ് ഇന്ന് നമ്മുടെ ചിന്താവിഷയം. അത്തരം കാര്യങ്ങളിലാണ് താടിവച്ചവരും വയ്ക്കാത്തവരും സുപ്രഭാതങ്ങളില്‍ ഗവേഷിക്കുന്നതും സന്ധ്യാസമയത്ത് ചര്‍ച്ചിക്കുന്നതും. അക്കൂട്ടത്തില്‍ ഒരു സുപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ലാവ്ലിന്‍ കേസാവട്ടെ നമ്മുടെയും ഇന്നത്തെ ചിന്താവിഷയം. കോഴിക്കോട്ടങ്ങാടിയില്‍ പന്ത്രണ്ടണയ്ക്ക് മഞ്ഞപ്പുസ്തകം വിറ്റുനടന്ന ചെറുക്കന്‍ വാര്‍ത്താ ചാനലുകള്‍ക്ക് പ്രത്യേക ക്ഷണിതാവായി മാറിയ മറിമായം കണ്ടില്ലേ? ആറ്റുനോറ്റിരുന്ന കുറ്റപത്രത്തിന്റെ കോപ്പി സിബിഐയില്‍നിന്ന് കിട്ടിയപ്പോള്‍ ഒന്നാംപേജില്‍ ഒരു വാര്‍ത്തപോലും കൊടുക്കാന്‍ കഴിയാതിരുന്ന മകാരപത്രങ്ങളുടെ ഗതികേട് കണ്ടില്ലേ. എന്നിട്ടും ഇപ്പോഴും ചിലര്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നത്, എന്റെ കൈയില്‍ തെളിവുകളൊന്നുമില്ല, എന്നാലും പിണറായി അഴിമതിക്കാരനാണ് എന്ന ക്രൈം നന്ദകുമാരന്റെ വികടസരസ്വതിയാണ്. കഷ്ടാല്‍ കഷ്ടം. നുണയന്‍ കുമാരന്റെ വക്കീല്‍കുമാരന്മാരും ശിവനും കാളിയുമൊക്കെയാണ് നടപ്പുകാലത്തെ നിയമദീനങ്ങള്‍. പിണറായിക്കെതിരെ 'അനധികൃത സ്വത്തുസമ്പാദന'ത്തിന് കേസുകൊടുത്തപ്പോള്‍ ഒരു കുമാരന്‍ മറ്റൊരു കുമാരനില്‍നിന്ന് വക്കീല്‍ഫീസ് വാങ്ങിയിട്ടില്ലത്രേ. ലാവ്ലിന്‍ കേസ് നടത്താന്‍ പണം നല്‍കുന്നത് പി സി ജോര്‍ജാണെന്ന് ക്രൈംകുമാരന്‍ പറയുന്നു. ഈരാറ്റുപേട്ടയില്‍ വേരറ്റെങ്കിലും പണംകായ്ക്കുന്ന മരം കൂടെയുള്ളപ്പോള്‍ എഴുന്നേറ്റാല്‍ മൂന്നും നാലും ലക്ഷംപിടുങ്ങുന്ന വക്കീലന്മാരെ തീറ്റിപ്പോറ്റുന്നത് ഒരു സുഖംതന്നെ.

ഇതെല്ലാം സഹിക്കുന്ന മലയാളിക്ക് ഒരു വരദാചാരിയെ സഹിക്കുന്നതിന് എന്തുപ്രശ്നം എന്ന് ന്യായമായും ചോദിക്കാം. വരദാചാരിക്ക് പിണറായി വിജയനോട് ഒരു പകയുണ്ട്. തന്നെ മനോരോഗ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തയാളാണ് പിണറായി. ആ പക തീര്‍ക്കാനുള്ള അവസരം കിട്ടിയപ്പോള്‍ ഭംഗിയായി ഒരു താങ്ങുതാങ്ങി. വരദാചാരിയുടെ തല മനോരമയും തല്‍പ്പരകക്ഷികളും അതിനുമുമ്പുതന്നെ ലാവ്ലിന്‍കേസുമായി കൂട്ടിക്കെട്ടിയിരുന്നു. സഹകരണവകുപ്പിലെ ഫയലിന്റെ പ്രശ്നത്തിലാണ് മന്ത്രി കുറിപ്പെഴുതിയതെന്ന് എല്ലാവരും സൌകര്യപൂര്‍വം അങ്ങ് മറന്നു. പത്രങ്ങള്‍ എഴുതിയതല്ലേ; അതുതന്നെ താനും പറഞ്ഞാലെന്തെന്ന് വരദാചാരിക്കും തോന്നി. ഗ്രഹണിപിടിച്ച സിബിഐക്ക് ചക്കക്കൂട്ടാന്‍ കിട്ടിയ ആഘോഷമായിരുന്നു 'വരദാചാരിയുടെ തല' കിട്ടിയപ്പോള്‍. ഇപ്പോള്‍ ആ തല തലകീഴ് മറിഞ്ഞിരിക്കുന്നു. ലാവ്ലിന്റെ തലയല്ല, സഹകരണത്തിന്റെ തലയാണത് എന്ന് തെളിഞ്ഞിരിക്കുന്നു.

ആര്‍ക്കും മിണ്ടാട്ടമില്ല. മുഖത്ത് നാണവും തോന്നുന്നില്ല. “എന്താണ് വരദാചാരിയുടെ തലയെക്കുറിച്ച് താങ്കള്‍ക്ക് പറയാനുള്ളത്? ആ തല സിപിഐ എമ്മിനെ തകര്‍ക്കുമോ?” എന്ന് ഷാനി പ്രഭാകരന്‍ ചാനലില്‍ ഒച്ചവയ്ക്കുന്നത് കേള്‍ക്കാന്‍ കൊതിച്ചിരുന്ന ശതമന്യു നിരാശനായി. 'തല'സ്പെഷ്യലുമായി കോഴിക്കോട്ടുനിന്ന് ബഷീറും കോത്താഴത്തുനിന്ന് കോസലവംശജനും മൈക്കുപിടിച്ചവതരിക്കുന്നതും കണ്ടില്ല. ഇനി അടുത്താഴ്ചത്തെ അലര്‍ച്ചപ്പംക്തിയില്‍ എന്തെങ്കിലും കേള്‍ക്കാനിടവരുത്തണേ എന്നാണ് പ്രാര്‍ഥന. വാരാന്തക്കാരന്‍ അരവക്കീലിന്റെ രാഷ്ട്രീയക്കോപ്രായ രസായനവും പ്രതീക്ഷയുണര്‍ത്തുന്നു.
*

വീരന്റെ ഉരുളയ്ക്ക് ഗൌഡയുടെ ഉപ്പേരി. കൃ.കുട്ടിക്ക് ചിറ്റൂരിലെ അച്യുതനുമായി ചതുരംഗം കളിക്കാനാണ് പണ്ടേ ഇഷ്ടം. അത് ശിഷ്ടകാലം അഭംഗുരം തുടരട്ടെ എന്ന് ഗൌഡാജി നിശ്ചയിച്ചിരിക്കുന്നു. ഇനി വീരന് പോകാം-ശീതനിദ്രയിലേക്ക്. തല്‍ക്കാലം തന്നെക്കൊണ്ട് നാടിന് കാര്യമൊന്നുമില്ലാത്ത സ്ഥിതിക്ക് ശീതനിദ്രതന്നെയാണ് ഉത്തമം.

*
കഴിഞ്ഞ ദിവസം ഫോണില്‍ ശതമന്യുവിന് ഒരു തെറിവിളി കിട്ടി. “താന്‍ മാര്‍ക്സിസ്റ്റുകാര്‍ക്കുവേണ്ടിയാണല്ലോടാ എഴുതുന്നത്, തന്റേത് കൂലിയെഴുത്തല്ലേടാ“ എന്നാണ് അങ്ങേത്തലയ്ക്കലെ ചോദ്യം. ഉത്തരം പറയാതിരുന്നപ്പോള്‍ ടിയാന്‍ പിന്നെയും കോപിഷ്ടനായി. അവസാനത്തെ തെറി ഇങ്ങനെയായിരുന്നു-

"തന്നെയൊന്നും വെച്ചേക്കില്ലെടാ ബ്ളഡി വരദാചാരീ......''.

14 comments:

ശതമന്യു said...

സ്ക്രീനില്‍ ഫ്ളാഷ് ന്യൂസ് ഒഴികിക്കൊണ്ടിരിക്കുന്നു... .....

'ഭ്രാന്തന്‍ നായയില്‍നിന്നു പിഞ്ചുകുഞ്ഞിനെ കോണ്‍ഗ്രസുകാരന്‍ സാഹസികമായി രക്ഷിച്ചു'....

ന്യൂസ് ടൈം അല്ലെങ്കിലും അവതാരകന്‍ ഉടന്‍ ചാടിവീണു-

"ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ മധു ലൈനിലുണ്ട്'' "മധു! അതിപ്രധാനമായ ഒരു സംഭവമാണ് തലസ്ഥാനത്ത് നടന്നത്, എന്താണ് വിശദാംശങ്ങള്‍.''

"പ്രകാശ്! അംഗന്‍വാടി വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന കുഞ്ഞിന്റെ നേരെ ഭ്രാന്തന്‍നായ ചാടിവീഴുകയായിരുന്നു. തൊട്ടടുത്ത പറമ്പില്‍ ജോലിചെയ്തുകൊണ്ടിരുന്ന കോണ്‍ഗ്രസുകാരന്‍ പൊടുന്നനെ കുഞ്ഞിനെ എടുത്തുമാറ്റുകയും നായയെ തത്സമയംതന്നെ അടിച്ചുകൊല്ലുകയുംചെയ്തു... ഈ അതിസാഹസികമായ പ്രവൃത്തികൊണ്ട് നാടിന്റെ അഭിമാനമായി മാറിയ മാന്യസുഹൃത്ത് നമ്മുടെയൊപ്പമുണ്ട്... അദ്ദേഹം നമ്മുടെ ചാനലിനുവേണ്ടി സംസാരിക്കും.''

"ഇതിലെന്താ കാര്യം ഇതൊക്കെ നാട്ടില്‍ സാധാരണ നടക്കുന്നതല്ലേ! പിന്നൊരു കാര്യം ഞാന്‍ കോണ്‍ഗ്രസുകാരനൊന്നുമല്ല!''

മധു: 'പ്രകാശ്! ഭയങ്കരമായൊരു വെളിപ്പെടുത്തലാണ് നമുക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇദ്ദേഹം ഒരു കോണ്‍ഗ്രസുകാരനല്ല.മാത്രവുമല്ല ഇദ്ദേഹം രാഷ്ട്രീയമില്ലാത്ത ഒരു സാമൂഹ്യപ്രവര്‍ത്തകനാണ്.''

"അല്ലെടോ! താനാണോ അത് തീരുമാനിക്കുന്നത്''. മധുവില്‍നിന്ന് മൈക്ക് പിടിച്ചുപറിച്ച് അയാള്‍ തുടര്‍ന്നു "എനിക്കൊരു രാഷ്ട്രീയമുണ്ട്. ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്.''

ഉടനെ ഫ്ളാഷ് മാറി മിന്നി. കൂടുതല്‍ കടുപ്പത്തില്‍... "..... ഒരു പാവം നായയെ സിപിഐ എമ്മുകാരന്‍ അടിച്ചുകൊന്നു''

kili said...

പാര്‍ട്ടി പണിയിലൂടെ നേതാക്കള്‍ കണക്കറ്റ പണം ഉണ്ടാക്കുന്നുണ്ടെന്നറിയാത്തവര്‍, ഈ ബൂലോഗത്ത് മാത്രമെയുള്ളൂ‍ എന്നു തോന്നുന്നു.ബ്ലോഗൊന്നും വായിക്കാത്ത സാധാരണക്കാര്‍ക്ക് ഇതൊരു പുതിയ കാര്യമല്ല..

പിന്നേ...നാടിനെ സേവിക്കാഞ്ഞിട്ട് അവര്‍ക്ക് ഉറക്കം വരുന്നില്ല...ഒന്ന് പോ കൂവേ..

മനുഷ്യര്‍ ജന്മനാ ആര്‍ത്തിപ്പണ്ടാരങ്ങളല്ലേ?

പണമുണ്ടാക്കുന്നവനു വേണ്ടി റ്റൈപ്പ് ചെയ്യാനും ആളുണ്ട്...

ആ‍ഹ്, എള്ള് ഉണങ്ങുന്നത് എണ്ണയ്ക്ക്, എലിക്കാട്ടമെന്തിനാണാവോ?

പത്രകിശോരന്‍ said...

കിളി,
തന്റെ തന്ത എന്നു പറയാന്‍ എന്റെ സസ്കാരം അനുവദിക്കുന്നില്ല. ഓരോരുത്തരും തന്റെ അനുഭവത്തിലുള്ളതേ പറയൂ. കിളിക്ക് സ്വന്തം അനുഭവം രാഷ്ട്രീയത്തിലെ പിതൃശൂന്യതയുടേതാണ്. മറ്റുപലര്‍ക്കും അങ്ങനെയുള്ളതല്ല.
തന്റെ സ്വന്തക്കാര്‍ പണമുണ്ടാകാന്‍ രാഷ്ട്രീയത്തില്‍ പോയിട്ടുണ്ടെങ്കില്‍ അത് തന്റെ കാര്യം. ആര്‍ത്തിപ്പണ്ടാരങ്ങളുടെ കുടുംബത്തില്‍ ജനിച്ച താന്‍ എന്ന എലിക്കാട്ടം എന്തിനുവേണ്ടി ഉണങ്ങിയാലും ഇവിടെയാര്‍ക്കും ഒരുചുക്കുമില്ല. തന്നെപ്പോലുള്ള എലിക്കാട്ടങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടുകയും വേണ്ട. ഒരുപദേശി വന്നിരിക്കുന്നു. തനിക്കൊന്നും വേറെ പണിയില്ലേടാ കൂവേ. തന്റെ ഭാഷയില്‍തന്നെ മറുപടി വേണമെന്നുള്ളതുകൊണ്ടാണ് ഇത്രയും തരംതാണത്.
ഇനി തനിക്കുള്ള മറുപടി മാന്യമായ ഭാഷയില്‍തന്നെയാകും. അതുവരെ ക്ഷമീരെടാ പിതൃശൂന്യാ.....

Unknown said...

എഡോ കിളി, താന്‍ ഏതു ലോകത്താണ് ജീവിക്കുന്നത് ?.

ശതമന്യു ഉവാച : --> Begin
രാഷ്ട്രീയമായി കെട്ടിച്ചമച്ച; ഗൂഢാലോചനയിലൂടെയും ഉപജാപങ്ങളിലൂടെയും കരുപ്പിടിപ്പിച്ച കേസിന്റെ ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടാനും അതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കാനും രാഷ്ട്രീയത്തിന്റെ വഴിതന്നെ വേണം. പിണറായി വിജയനെ രാഷ്ട്രീയമായി അവസാനിപ്പിക്കാനും സിപിഎമ്മിനെ കരിതേച്ചു കാണിക്കാനും കെട്ടിച്ചമച്ചതാണ് ഈ കേസ് എന്ന യാഥാര്‍ത്ഥം ജനങ്ങള്‍ അറിഞ്ഞേതീരൂ എന്നതാണ് പാര്‍ട്ടിയുടെ നിലപാട്.
അതേസമയം തന്നെ കേസിന്റെ നിയമപരമായ വശങ്ങളെ അതിന്റെ വഴിയിലൂടെതന്നെ നേരിടണം. അതുതന്നെയാണ് തുടക്കംമുതല്‍ പാര്‍ട്ടിയുടെ നിലപാട്. അതാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതും.

പിണറായി വിജയനെ വിചാരണ ചെയ്യുക എന്നത് ഈ കേസ് മെനഞ്ഞവരുടെ ഉദ്ദേശമാണ്.
എന്തിന് നിങ്ങള്‍ വിചാരണയില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നു, വിചാരണ നേരിട്ട് 'അഗ്നിശുദ്ധി വരുത്തൂ' എന്നാണ് നിഷ്കളങ്കമെന്ന് തോന്നിപ്പിക്കുംവിധം ഉയര്‍ത്തുന്ന വാദം. ചില ശുദ്ധാത്മാക്കള്‍ അത് വിശ്വസിച്ച് ആ വാദത്തിന്റെ വക്താക്കളായിട്ടുമുണ്ട്.

ഒരു വ്യക്തിയെ വ്യാജമായ ആരോപണങ്ങള്‍കൊണ്ടുമൂടിയശേഷം, ആ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയണമെങ്കില്‍ കോടതിയില്‍ പോയി കൂട്ടില്‍ കയറിനില്‍ക്കണം എന്നാണ് പറയുന്നത്. ലാവ്ലിന്‍ കേസ് വന്ന വഴി ഇന്നാട്ടിലെ സാധാരണ ജനങ്ങള്‍ക്കറിയാം.

രാഷ്ട്രീയമായും നിയമപരമായും ഈ കടന്നാക്രമണത്തെ നേരിടും എന്നാണ് സിപിഐ എമ്മിന്റെ തീരുമാനം. നിയമപരമായി നേരിടുകയെന്നാല്‍, നേരെ സിബിഐയുടെ കോടതിയില്‍ ചെന്ന് കൂട്ടില്‍ കയറി നില്‍ക്കലല്ല. സംസ്ഥാനത്തെ മന്ത്രിയെന്ന നിലയിലാണ് പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പിണറായി വിജയന്‍ ഇടപെട്ടത്. ഔദ്യോഗിക കൃത്യനിര്‍വഹണമാണത്. അതിന് നിയമപരമായ പരിരക്ഷയുണ്ട്. അതിനുവേണ്ടിയാണ് പ്രോസിക്യൂഷന്‍ അനുമതി എന്ന വ്യവസ്ഥ. ലാവ്ലിന്‍ കേസ് നിയമപരമേയല്ല. രാഷ്ട്രീയ ദുഷ്ടലാക്കോടെ കെട്ടിച്ചമച്ചതാണത്. നിയമത്തിന്റെ ഒരു കണക്കിലും പെടുത്തിയല്ല വിജിലന്‍സ് അന്വേഷണത്തിന്മേല്‍ യുഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. ഒരു പൈസയുടെ അഴിമതി സിബിഐ കണ്ടെത്താത്ത കേസ് കൂറ്റന്‍ അഴിമതിയെന്ന് സംഘടിതമായി പ്രചരിപ്പിക്കുന്നത് നിയമവും വകുപ്പും നോക്കിയല്ല. ഇപ്പോള്‍ ഗവര്‍ണര്‍ മന്ത്രിസഭയെ വെല്ലുവിളിച്ചുകൊണ്ട് സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതും നിയമത്തെയും ഭരണഘടനയെയും മാനിച്ചുകൊണ്ടല്ല

എല്ലാറ്റിലും കളിച്ചത് രാഷ്ട്രീയമാണ്. സിപിഐ എമ്മിനെ തകര്‍ത്തുകളയണമെന്ന് മോഹിക്കുന്ന ആ രാഷ്ട്രീയത്തോട് രാഷ്ട്രീയമായിത്തന്നെ പ്രതികരിച്ചേ തീരൂ.
ശതമന്യു ഉവാച : --> End

! said...

എന്നാ ഞമ്മക്കിശ്ശി ഡൌട്ട്, അദ് ദാ ഇവിടന്ന് തൊടങ്ങ്യേണ്. ഇനി ഞാന്‍ ഇതു പറഞ്ഞേന് കിളീനെ വിളിച്ചപോലെ ആളെവിട്ട് പിതൃശൂന്യത വിളിച്ചറിയിക്കല്ലേ... ഞമ്മക്ക് അറിവിണ്ടാ‍ക്കാന്‍ ഇങ്ങന്യൊക്കല്ലേ പറ്റൂ, അല്ലാണ്ട് ഇങ്ങടെ മാതിരി ഗര്‍ഭത്തീന്ന് അറിവും പേറി എല്ലാര്‍ക്കും വരാനൊക്ക്വോ?

കുറ്റപ്പുഴ (Crime River) ഒഴുകി പെരിയാറായ കഥ (ഒന്നാം ഭാഗം)

Unknown said...

ഖഗമേ..നീ ഓടി നടന്ന് കമന്റിടുകാണോ? മാധവേട്ടന്റെ മാനം കളയല്ലേ

! said...

മാധ്‌വേത്തോ.. മാനം കീഴേണ്‌ടാ അതോ മേല്യാ...?

Unknown said...

നിരാശപ്പെടുത്തിയല്ലോടാ ഖഗമേ. മേഷ്ടരോട് ചോദിച്ച് മനസ്സിലാക്കാനല്ലേ ഞാന്‍ നെന്നെ ഉസ്കൂളില്‍ ചേര്‍ത്തേ? പോരാ പോരാ.പഠിപ്പ് തെകഞ്ഞിട്ടില്ല.ഒന്നാം ക്ലാസില്‍ ഇത്രകൊല്ലം പഠിച്ചിട്ടും നിനക്കീ സംശയോ? നീ ഇനിയും ഇനിയും വട്ടം വരച്ച് പഠിക്കണം.സ്ലേറ്റ് പൊട്ടിയാ പറയണംട്ടോ. മാധവേട്ടന്‍ പുതിയതൊരെണ്ണം വാങ്ങി തരാം.നീയൊന്ന് വൃത്തിയായി വട്ടം വരച്ച് കണ്ടാ മതിയാരുന്നു.

! said...

മാധ്‌വേത്തോ മ്മക്ക് തുമ്പ്യേ പിദിച്ച് കളിക്കാടാ....എന്ത്നാ വെര്‍ദെ പിണറായീന്റെ പോലെ ങ്ങക്കൊന്ന്വറീല്ല, ങ്ങള് സിന്‍ഡിക്കേറ്റാന്ന് ശിഷ്യപ്പെട്ണത്. മ്മടെ സംശം മേഷ്ടരേട്ടോട് ചോയ്ച്ചോളാ... അദ്ന് പറ്റ്യേ ആ‍ളല്ല മാധ്‌വേത്തന്‍ ന്ന് അറിയാണ്ടല്ല. ന്നാല്‌ം പൊട്ടസ്ലേറ്റീക്കൂടെ കാണണ മനാണ്ട ഏട്ടേ മാനം...

Unknown said...

തുമ്പിയൊക്കെ നീ വിട്ടില്ലല്ലേ? ലാവലിനിലൊക്കെ പിടിച്ച് കളിക്ക്യാന്‍ തൊടങ്ങിയപ്പോ മാധവേട്ടന്‍ വിചാരിച്ചൂ നീ തുമ്പീനെയൊക്കെ വിട്ടൂന്ന്..ആരാണ്ടാ ഖഗമേ ഈ സിന്‍ഡ് ഇക്കേറ്റ്? മാധവേട്ടനും കൂടിയൊന്ന് പറഞ്ഞ് താ.ഇനി സൂക്ഷിക്കാലോ.ആരാ ഈ പിണറായി? നീ വല്യ വല്യ കാര്യങ്ങളാണല്ലോടാ ഖഗമേ പറയണത്..

! said...

മാധ്‌വേത്തോ, എന്തിനാണ്ട്ടാ വേണ്ടാത്തോട്ത്ത്ക്ക് വിചാരോം കൊണ്ട് നട്ക്ക്ണ്. ച്ചിരി നൊരപ്പന്‍ കിട്ട്വോന്ന് നോക്ക് ടാ... എവ്ടേലും പണ്ടാരടങ്ങ്വാ നല്ലേ... ബെറ്തെന്തിനാ അറിയാത്ത്ത് ചൊറ്ഞ്ഞ് തൊള്ള ബെട്ക്കാക്ക്ണ്. ലാവലയിലൊന്നും കുടുങ്ങീല്ലേ ഏത്തക്ക് നന്ന്.

Unknown said...

മാധവേട്ടന്റെ നൊരപ്പക്കുട്ടാ..ഇയ്ക്കെല്ലാം മന്‍സിലായി. ലാവലേന്ന് ഒരുത്തനെങ്കിലും രക്ഷപ്പെട്ടോട്ടേന്ന് വെച്ചാ നെന്നെ ഉസ്കൂളില്‍ ചേര്‍ത്തേ..നീയാണേ സ്ലേറ്റും പൊട്ടിച്ച് മാനോം നോക്കി, മാധവേട്ടന്റെ മാനോം കളഞ്ഞ്..തൃപ്തിയായി ഖഗമേ തൃപ്തിയായി.

കമന്റിനു ആല്‍മാവുണ്ടോന്ന് കൂടി നീ ചോയ്ച്ചാ എല്ലാമായി നെനക്ക്‍ള്ള സ്ലേറ്റ് മേഷ്ടരു വാങ്ങിത്തരാന്‍ ഏര്‍പ്പാടാക്കി. വട്ടം വര്‍ച്ച് പഠിച്ച് മിടുക്കനാകണംട്ടോ..കരിമ്പനകളില്‍ കാറ്റു വീശിത്തുടങ്ങി..ജന്മാന്തരങ്ങളിലെവിടെ വെച്ചെങ്കിലും കണ്ടുമുട്ടാം.വിട ഖഗമേ..

! said...

മാധ്‌വേത്തോ,
അത് ചോയ്ച്ച ചോദ്യല്ലേര്‍ന്ന്

മേഷ്ടരേട്ടക്ക് ഒറ്റ ഉത്തരേ ഉണ്ടാര്ന്ന്‌ള്ളൂ ‘എനിയ്ക്കറിഞ്ഞൂടാ’

വീണ്ടും കണ്ടുമുട്ടുന്നത്.
അതോര്‍ത്തപ്പൊ വല്ല്യ പേടി.

ഒരെട്ടുകാലിയായി ജനിച്ചെങ്കിലോ? പൂര്‍വ്വജന്മസ്മരണയുള്ള ഒരു വിഷച്ചിലന്തി. ചെരിപ്പുകൊണ്ട് അടിച്ചുകൊന്നിട്ട് കൃതജ്ഞത അനുസ്മരിക്ക ഏത്തോ.

അപ്പൊ വദ,മാധ്‌വേത്തോ, വദ...

. said...

മാധവന്നായരേ..., ഡാ, കിളിയേ...പഞ്ചവര്‍ണ്ണമേ,

നിങ്ങളിവിടെ തമ്മീ തല്ലിക്കളീച്ചോ. ഒളിവുജീവിതകാലത്ത് കാലേല്‍ നീര്‍ക്കോലികടിച്ച് മരിച്ച എന്നെപ്പോലുള്ള സഖാക്ക്ഖളെ മറന്നിട്ട്. നന്നാവൂല്ലെടാ, നന്നാവൂല്ല... നിങ്ങളൊന്നും. എനിക്കിതൊന്നും കാണാന്‍ മേല, ഞാനീ ചിതലി മലയില്‍ തലതല്ലിച്ചാ‍ാകും... ഇത് സത്യം...സത്യം...സത്യം!!!