Sunday, March 22, 2009

ആനന്ദക്കണ്ണീര്‍

കണ്ണീരിന് നാനാര്‍ഥങ്ങളുണ്ട്. സങ്കടം വന്നാലും സന്തോഷം വന്നാലും നൈരാശ്യം വന്നാലും ആവേശം വന്നാലും കണ്ണീരും കൂടെ വരും. ഓര്‍ക്കാപ്പുറത്ത് ലോട്ടറിയടിച്ചാല്‍ വരുന്ന കണ്ണീരിന് ആനന്ദക്കണ്ണീരെന്നാണ് പറയുക. മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാഹിദാ കമാലിന് ഒരു ഫോണ്‍കാളിന്റെ രൂപത്തിലാണ് ലോട്ടറി വന്നത്.

കോണ്‍ഗ്രസില്‍ അങ്ങനെയാണ്. കാസര്‍കോട്ടായാലും വേണ്ടില്ല; കോത്താഴത്തായാലും വേണ്ടില്ല; സ്ഥാനാര്‍ഥിപ്പട്ടികയില്‍ പേരുവന്നാല്‍മതി. ജയിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. വോട്ടെടുപ്പുതീയതിയാകുമ്പോഴേക്ക് കച്ചവടം ലാഭത്തിന്മേല്‍ ലാഭമാകും. ഏഴും എട്ടും തവണ തോറ്റവര്‍ രണ്ടും മൂന്നും കോടി തലവരിപ്പണം കൊടുത്ത് സ്ഥാനാര്‍ഥിയാകാന്‍ ചുരംകയറുന്നത് അങ്ങനെയുള്ള ചിലതൊക്കെ കണ്ടിട്ടാണ്.

ഷാഹിദയ്‌ക്ക് കാസര്‍കോടിനെയും കാസര്‍കോട്ടുകാര്‍ക്ക് ഷാഹിദയെയും അറിയില്ലെങ്കിലും സ്ഥാനാര്‍ഥിയെന്നുകേള്‍ക്കുമ്പോള്‍ ഒഴുകണം കണ്ണില്‍നിന്ന് കണ്ണീര്‍ധാരയെന്ന് മഹാകവി പന്തളം സുധാകരന്‍ പണ്ട് പാടിയിട്ടുണ്ട്. അതുകൊണ്ട്, കേരളത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ രമേശ് ചെന്നിത്തല നല്‍കിയ സീറ്റിന്റെ വിവരമറിഞ്ഞപ്പോള്‍തന്നെ ആനന്ദക്കണ്ണീര്‍ പൊഴിച്ച ഷാഹിദാ കമാലിനെ വെറുതെ വിടാം. ആ കണ്ണീരിനുവേണ്ടി ലിറ്റര്‍കണക്കിന് സങ്കടക്കണ്ണീര്‍ കുടിച്ചുവറ്റിച്ച ഷാനിമോള്‍ ഉസ്‌മാനോടാണ് ശതമന്യുവിന്റെ ആഭിമുഖ്യം. ഷാനിമോളെ ചതിച്ചതാരാണ് ? ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ അതോ അലുമിനിയം പട്ടേലോ?



ഉമ്മന്‍ചാണ്ടിയുടെ കണ്ണീര്‍ സിദ്ദിഖിന് സീറ്റു കിട്ടാത്തതുകൊണ്ടാണെന്ന് സിദ്ദിഖ് ധരിക്കും. സത്യത്തില്‍ ചെന്നിത്തലയെ വെട്ടാന്‍ പറ്റാത്തതിന്റെ കുശുമ്പന്‍ കണ്ണീരാണത്. ചെന്നിത്തല സിദ്ദിഖിനെ ചതിച്ചപ്പോള്‍ ചെന്നിത്തലയെ ആന്റണി ചതിച്ചു. കൊണ്ടുപോയ ലിസ്റ്റിലെ പാതിപ്പേരും ആന്റണി വെട്ടി. അങ്ങനെയെങ്കില്‍ ഉമ്മന്‍ചാണ്ടിയും ഞെളിഞ്ഞുനടക്കേണ്ട എന്നുകരുതിയ ചെന്നിത്തല വെട്ടിയത് 'ഉ'ഗ്രൂപ്പിന്റെ പട്ടികയാണ്. ഒടുവില്‍ സീറ്റുവിഭജനം പൂര്‍ത്തിയായപ്പോള്‍, ഹൈകമാന്‍ഡിന്റെ കണക്കില്‍ ഒന്ന്, വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ തിരുതമീനിന്റെ തൂക്കംനോക്കി ഒന്ന്, എംഎല്‍എമാര്‍ക്ക് മൂന്ന്, ചെന്നിത്തലയെ 'തിരുടാ തിരുടാ' എന്നുമാത്രം വിളിക്കുന്ന കടത്തനാടന്‍ കളരിയിലെ കച്ചക്കാരന് ഒന്ന്, തോല്‍ക്കാനായി ജനിച്ചവന്റെ പേയ്‌മെന്റ് സീറ്റ് ഒന്ന്, വനിതാ പ്രാതിനിധ്യത്തെ പണ്ടാരമടക്കാന്‍ തോല്‍ക്കുന്ന സീറ്റ് ഒന്ന് എന്നിങ്ങനെ വീതംവച്ചുപോയി.

ഇടതുപക്ഷ മുന്നണിക്കാര്‍ ഹൈകമാന്‍ഡിനോട് ആളറിയാതെയെങ്കിലും നന്ദി പറയണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചപോലെ തൂത്തുവരാന്‍ ഇക്കുറി എല്‍ഡിഎഫ് പ്രയാസപ്പെടുമെന്ന് എല്ലാവരും ഭയന്നതാണ്. ആ ഭയം മാറ്റുന്നതായി ഹൈകമാന്‍ഡിന്റെ സ്ഥാനാര്‍ഥിപ്പട്ടിക. സുധീരന്‍ പിണങ്ങി പിന്മാറി. ഉണ്ണിത്താന്‍ ഉണ്ണാവ്രതത്തിനൊരുങ്ങുന്നു. സിദ്ദിഖ് സിദ്ധികൂടി. വടക്കന്‍ വെടക്കായി. നാടുനീളെ കോലം കത്തുകയും പ്രകടനം നടക്കുകയുമാണ്. നൂലില്‍കെട്ടിയിറക്കിയ തലസ്ഥാനത്തെ സ്ഥാനാര്‍ഥിയോടൊപ്പം വോട്ടുചോദിച്ച് നടക്കുന്നത് 'ഖദറില്‍പൊതിഞ്ഞ മാംസപിണ്ഡങ്ങ'ളാണ്.

സ്ഥാനാര്‍ഥിയുടെ പുസ്തകം മുഴുവന്‍ വായിച്ചാല്‍ കോണ്‍ഗ്രസിനോട് നല്ല മതിപ്പാണ് തോന്നുക. ഇന്ദിരയുടെ പാഴ്സിക്കാരനായ ഭര്‍ത്താവിന് കുലത്തൊഴിലിന്റെ ഭാഗമായി കിട്ടിയ പേരായ 'ഗാന്ധി'എന്നത് 'ടോഡിവാല'(കള്ളുകച്ചവടക്കാരന്‍) എന്നായിരുന്നെങ്കില്‍ രാജ്യത്തിന്റെ ചരിത്രം എന്താകുമായിരുന്നു എന്നാണ് മേല്‍പ്പടി സ്ഥാനാര്‍ഥിയുടെ സംശയം. ടോറിനോയിലെ കരാറുകാരന്റെ മകളായ സോണിയക്ക് പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് എന്തു വിവരമെന്നും ചോദിക്കുന്ന സ്ഥാനാര്‍ഥിയെയും പേറി തിരുവനന്തപുരത്ത് വോട്ടുതെണ്ടാന്‍ നടക്കുന്ന കോണ്‍ഗ്രസുകാര്‍ ഒഴുക്കുന്നതാണ് ഗതികേടിന്റെ കണ്ണീര്‍.

ആര്‍ക്കും വേണ്ടാത്ത സ്ഥാനാര്‍ഥികളുമായി കേരളത്തിലാകെ ഗതികിട്ടാതലയുന്ന കോണ്‍ഗ്രസുകാരുടെ കണ്ണീരുപോലെയല്ല മാണിസാറിന്റെ പാലാഴിപ്പൂങ്കണ്ണീര്‍. 'എടാ മോനേ, നിന്നെ ഞാന്‍ ഒക്കത്തുകൊണ്ടുനടന്നതല്ലേ, എന്നിട്ടും നീ അച്ചായനെതിരെ പറയാമോടാ' എന്നാണ് മാണിസാര്‍ പത്രക്കാര്‍ക്കുമുന്നില്‍ വാവിട്ട് നിലവിളിച്ചത്. അഴിമതി ആരോപണം ഹിമാലയയുടെ രൂപത്തില്‍ വന്നപ്പാള്‍ ഒരു നേതാവിന്റെ മത്തങ്ങാമുഖം തക്കാളിപോലെ ചുവക്കുന്നതും വിയര്‍പ്പ് ധാരധാരയായി ഒഴുകുന്നതും കേരളീയര്‍ കണ്ടിട്ടുണ്ട്. ഇങ്ങനെയൊരു പൂങ്കണ്ണീരുകാണുന്നത് ആദ്യമായാണ്. അധ്വാനവര്‍ഗ സിദ്ധാന്തിയും ധീരശൂരപരാക്രമിയുമായ മാണിസാര്‍ സ്വന്തം നേര്‍ക്കു വരുന്ന ഏതാക്രമണവും തടുക്കും. അതുപോലെയാണോ പൊന്നുമോന്റെ നേര്‍ക്കുവന്നാല്‍? പിതൃഹൃദയത്തിന്റെ ആകുലതകള്‍ അറിയാത്തവരേ പാലാഴിപ്പൂങ്കണ്ണീരിന്റെ പേരില്‍ മാണിസാറിനെ കുറ്റപ്പെടുത്തൂ.

മറ്റൊരുതരം കണ്ണീര്‍ ഒലിച്ചിറങ്ങുന്നത് അങ്ങ് മലപ്പുറത്താണ്. പച്ചപ്പേടിക്കണ്ണീര്‍. പണ്ട് ഒരു തെറിച്ചപെണ്ണ് ഒക്കത്തൊരു കുഞ്ഞുമായി ചാനലില്‍ കയറിയിരുന്ന് ഗീര്‍വാണപ്രസംഗം നടത്തിയിട്ടുകൂടി ലീഗ് കണ്ണീരണിഞ്ഞിട്ടില്ല. കുറ്റിപ്പുറത്തെ വിദ്വാന്‍ സീറ്റ് തട്ടിത്തെറിപ്പിച്ചപ്പോഴും മഞ്ചേരിക്കാര്‍ ഹംസക്കയെ തലയില്‍കയറ്റിയിരുത്തിയപ്പോഴും ഒരിറ്റ് കണ്ണീരുവന്നു. കണ്ണുതുടച്ചുകൊണ്ട് 'അയമ്മദ് സായ്‌വ്' പൊന്നാനിയില്‍നിന്ന് ഓടുകയുംചെയ്തു. എന്നിട്ടും മാറുന്നില്ല കുറ്റിപ്പുറം ബാധ. മലപ്പുറം ജില്ലതന്നെ കുറ്റിപ്പുറമാകുമെന്നാണ് പേടി. അതിന്റെ വേവലാതിമൂത്ത കണ്ണീരാണ് ലീഗിന്റെ കണ്ണില്‍നിന്ന് അനര്‍ഗളനിര്‍ഗളം പ്രവഹിക്കുന്നത്.

വിമതക്കണ്ണീര്‍ എന്ന ഒരു സവിശേഷ ഇനമുണ്ട്. ബിരിയാണിയില്‍ ഉപ്പുപോരാ, ചോറിന് വേവുപോരാ, താടിക്ക് മാര്‍ക്സിന്റെയത്ര മുറ്റുപോരാ എന്നൊക്കെയുള്ള സങ്കടവുംപേറി നടക്കുന്നവരുടെ കണ്ണീരാണത്. അതിന്റെ ഒഴുക്കിന് ശക്തിയും പോരാ. സിനിമാക്കൊട്ടകയില്‍ കയറി കൂവിവിളിക്കുന്നവരുടെ പ്രത്യയശാസ്‌ത്ര ധര്‍മം അനുഷ്ഠിച്ച് ആ കണ്ണീര്‍ അങ്ങനെ വന്നുംപോയുമിരിക്കും-ഇഗ്‌നോറബിള്‍.

***

ഡല്‍ഹിയില്‍ ഒരു രോഗം പടര്‍ന്നുപിടിച്ചിട്ടുണ്ട്. എലിപ്പനി, പക്ഷിപ്പനി എന്നെല്ലാം പറയുന്നതുപോലെ മലയാളിമാധ്യമപ്പനി എന്നാണതിന്റെ പേര്. ഈ പനിപടര്‍ത്തുന്ന മലയാളിമാധ്യമക്കൊതുകുകളുടെ ശല്യംകാരണം ഡല്‍ഹിയില്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക്; പ്രത്യേകിച്ച് ഇടതുപക്ഷ നേതാക്കള്‍ക്ക് നേരേചൊവ്വെ നടക്കാന്‍ കഴിയുന്നില്ല. വായിന്റെ സ്ഥാനത്ത് രക്തം ഊറ്റിക്കുടിക്കാനുള്ള കുഴലുംവച്ച് അതിരാവിലെ എ കെ ജി ഭവന്റെയും അജോയ് ഭവന്റെയും മുറ്റത്ത് കൊതുകുകള്‍ പറന്നുകളിക്കുന്നു. നേതാക്കള്‍ വന്നിറങ്ങുമ്പോള്‍ മൂളല്‍തുടങ്ങും. "രാവിലെ കഴിച്ചത് ഇഡ്ഡലിയോ ദോശയോ?''ഒരുകൊതുകിന്റെ നീട്ടിപ്പിടിച്ച പാട്ട്. "ഏതായാലും നിങ്ങള്‍ക്കെന്തുകാര്യം'' എന്ന് മറുപടിയുണ്ടായെന്നിരിക്കട്ടെ. 'സിപിഐ എം നേതാക്കള്‍ രാവിലെ ഇഡ്ഡലിയോ ദോശയോ കഴിച്ചതെന്ന് പറയാന്‍ എസ് രാമചന്ദ്രന്‍പിള്ള വിസമ്മതിച്ചു. സിപിഐ എം നേതാക്കള്‍ എന്തും കഴിക്കുമെന്നും അത് മറ്റാരുടെയും കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി' -എന്നാവും വാര്‍ത്ത. കേരളത്തില്‍ മഴപെയ്യുമ്പോള്‍ ഡല്‍ഹിയില്‍ കുടപിടിക്കുന്നത് മാധ്യമങ്ങള്‍ ഒരു ശീലമാക്കിയിരിക്കുന്നു.

കേരളത്തിലെ ഒരു പഞ്ചായത്ത് പ്രസിഡന്റിന് വയറ്റിളക്കംപിടിപെട്ടാല്‍ അതിന് ഡല്‍ഹിയില്‍നിന്ന് പ്രതികരണം വേണമെന്ന് നിര്‍ബന്ധമാണ്. ആ വയറ്റിളക്കം സിപിഐ എമ്മിന്റെ ആഭ്യന്തരപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണോ എന്നാവും ചോദ്യം. പ്രതികരണം എന്തായാലും വാര്‍ത്ത. ഒന്നും മിണ്ടിയില്ലെങ്കില്‍ കേന്ദ്രനേതൃത്വം പ്രതികരിച്ചില്ലെന്നും വാര്‍ത്ത! ഏതു പോക്കണംകെട്ടവനും ചെയ്യാന്‍കഴിയുന്ന കാര്യമാണ് ഒരു കടലാസെടുത്ത് അതില്‍ കുത്തിക്കുറിച്ച് പൊതുചുമരില്‍ ഒട്ടിക്കുക എന്നത്. ഡല്‍ഹിയില്‍നിന്ന് അടുത്തകാലത്ത് എത്രയെത്ര'പോസ്റ്റര്‍ പ്രചാരണ' വാര്‍ത്തകള്‍ വന്നു എന്നാലോചിച്ചുനോക്കൂ. കണ്ണൂരില്‍ സിപിഐ എം ഓഫീസിനുപുറത്ത് ഒരു ചാനല്‍ലേഖകന്‍ സ്വയം പോസ്റ്ററൊട്ടിച്ച് വാര്‍ത്തയുണ്ടാക്കിയതാണ് പിടിക്കപ്പെട്ടതെങ്കില്‍, ഡല്‍ഹിയില്‍ പോസ്റ്റര്‍സേവനം ചെയ്യുന്ന മനോരോഗികളെ ചിലകേന്ദ്രങ്ങള്‍ ചൊല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്നുണ്ട്. അവര്‍ ഒട്ടിക്കും; മാധ്യമക്കുട്ടികള്‍ വാര്‍ത്തയാക്കും. അതേ തല്ലിപ്പൊളിപ്പണി മറ്റാരും ചെയ്യാത്തതുകൊണ്ട് നാട്ടുകാര്‍ക്ക് ആശ്വാസം.

മുംബൈയില്‍ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കറെയുടെ ചിതയ്‌ക്ക് മകന്‍ ആകാശ് തീകൊളുത്താന്‍ നില്‍ക്കവെ, 'എന്തുതോന്നുന്നു' എന്നാണ് ഒരു ചാനലുകാരന്‍ ചോദിച്ചത്. അതിലും വലിയ ഔചിത്യമില്ലായ്‌മയല്ല ഡല്‍ഹിയിലേത് എന്നാശ്വസിക്കാം. എന്നാലും സഹികെടുത്തുന്ന ചൊറിച്ചിലുകാരായി മാധ്യമ പ്രവര്‍ത്തകര്‍ മാറുകയും അത് നേതാക്കള്‍ക്കും ജനങ്ങള്‍ക്കും ശല്യമായി സ്ഥിരീകരിക്കപ്പെടുകയും ചെയ്യുകയാണ്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഈ പണിയെ എന്താണാവോ വിളിക്കേണ്ടത്?

***
വടക്കന്‍ എങ്ങോട്ടുപോയെന്നറിയില്ല. പകരം ഒരു തെക്കന്‍ തിരുവനന്തപുരത്തുവന്നിറങ്ങിയത് ആശ്വാസം. 'മല്യാലം'കേള്‍പ്പിക്കാന്‍ ഒരാളെങ്കിലും വേണമല്ലോ. യൂത്ത്- കെഎസ്‌യൂ നിരാശാ ബാധിതര്‍ക്കും മീശയേതുമില്ലാത്ത കോമള വദനാംബുജം കണ്ട് ആശ്വാസംകൊള്ളാം. ആ മുടിവെട്ടിപ്പിലെങ്കിലും അല്‍പ്പം യുവത്വമുണ്ട്.

11 comments:

ശതമന്യു said...

കണ്ണീരിന് നാനാര്‍ഥങ്ങളുണ്ട്. സങ്കടം വന്നാലും സന്തോഷം വന്നാലും നൈരാശ്യം വന്നാലും ആവേശം വന്നാലും കണ്ണീരും കൂടെ വരും. ഓര്‍ക്കാപ്പുറത്ത് ലോട്ടറിയടിച്ചാല്‍ വരുന്ന കണ്ണീരിന് ആനന്ദക്കണ്ണീരെന്നാണ് പറയുക. മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാഹിദാ കമാലിന് ഒരു ഫോണ്‍കാളിന്റെ രൂപത്തിലാണ് ലോട്ടറി വന്നത്.

കോണ്‍ഗ്രസില്‍ അങ്ങനെയാണ്. കാസര്‍കോട്ടായാലും വേണ്ടില്ല; കോത്താഴത്തായാലും വേണ്ടില്ല; സ്ഥാനാര്‍ഥിപ്പട്ടികയില്‍ പേരുവന്നാല്‍മതി. ജയിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. വോട്ടെടുപ്പുതീയതിയാകുമ്പോഴേക്ക് കച്ചവടം ലാഭത്തിന്മേല്‍ ലാഭമാകും. ഏഴും എട്ടും തവണ തോറ്റവര്‍ രണ്ടും മൂന്നും കോടി തലവരിപ്പണം കൊടുത്ത് സ്ഥാനാര്‍ഥിയാകാന്‍ ചുരംകയറുന്നത് അങ്ങനെയുള്ള ചിലതൊക്കെ കണ്ടിട്ടാണ്.

Anonymous said...

“സ്ഥാനാര്‍ഥിയെന്നുകേള്‍ക്കുമ്പോള്‍ ഒഴുകണം കണ്ണില്‍നിന്ന് കണ്ണീര്‍ധാരയെന്ന് മഹാകവി പന്തളം സുധാകരന്‍ പണ്ട് പാടിയിട്ടുണ്ട്“

കലക്കി. ഇതിന്റെ ലിങ്ക് കിട്ടാന്‍ വല്ല വഴിയുമുണ്ടോ?

Anonymous said...

അങ്ങനെ ഒരു മഹാകവി ശരിക്കും ഉണ്ടോ?

Anonymous said...

എല്ലാവരുടെയും കണ്ണീരിന്റെ കാര്യം ശതമന്യു പറഞ്ഞു.
വെളിയത്തിന്റെ കണ്ണീര്‍ ആരും കാണുന്നില്ലേ?
തിരുവനന്തപുരത്തും മാവേലിക്കരയിലും വയനാടിലും തൃശൂരിലും മദനി ഇല്ലെങ്കില്‍ സി പി ഐ ജയിക്കില്ല. അതുകൊണ്ട് ഇപ്പോള്‍ പി ഡി പി വര്‍ഗീയ. കക്ഷിയല്ല. നാളെ അങ്ങനെ ആയേക്കും.

Anonymous said...

തിരഞ്ഞെടുപ്പ് കഴിയട്ടെ. ആരെല്ലാം കണ്ണീര്‍ പൊഴിക്കും എന്ന് കാണാം

Anonymous said...

india shining- kanneer aano, 2004 kaneer..athoru onnonnara kanneeraayirunnu..

Anonymous said...

Shornur Kanneer, Nandigram Kanner,Alapuzh kananer etc

Anonymous said...

dattaathreya rao kanneer,uma unni kanneer,raman pilla kanneer,vatakara scape goat sreeshan kanneer,bk shekar kanneer,pump mukundan kanneer...

Anonymous said...

PINARYI KANNEER
Mathrubhumi
ലാവലിന്‍: പിണറായിയുടെ ലക്ഷ്യം സ്വന്തം നേട്ടമെന്ന്‌ സി.ബി.ഐ.

ല്‍ തട്ടിപ്പുമാര്‍ഗത്തിലൂടെ തെറ്റിദ്ധരിപ്പിച്ചു

തിരുവനന്തപുരം: സര്‍ക്കാറിനെയും മന്ത്രിസഭയെയും വ്യക്തിപരമായ നേട്ടത്തിനുവേണ്ടി തട്ടിപ്പുമാര്‍ഗത്തിലൂടെ തെറ്റിദ്ധരിപ്പിച്ചാണ്‌ പിണറായി വിജയന്‍ എസ്‌.എന്‍.സി. ലാവലിനുമായുള്ള കരാര്‍ ഒപ്പിടുന്നതിന്‌ അംഗീകാരം നേടിയെടുത്തതെന്ന്‌ സി.ബി.ഐ.യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭാംഗങ്ങള്‍ അറിഞ്ഞിരിക്കണമെന്ന പ്രാഥമികമായ കടമപോലും ലംഘിക്കപ്പെട്ടു. വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജവകുപ്പ്‌ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി (ഇരുവരും കേസില്‍ പ്രതികളാണ്‌) എന്നിവരാണ്‌ മന്ത്രിസഭയുടെ അറിവിലേക്ക്‌ വിവരങ്ങള്‍ വരുന്നത്‌ തടഞ്ഞത്‌. ഈ സാഹചര്യത്തില്‍ വ്യക്തിപരമായ നേട്ടം ലക്ഷ്യമിട്ടാണ്‌ പിണറായി വിജയന്‍ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന്‌ സര്‍ക്കാറിന്റെ അനുമതി, തട്ടിപ്പിലൂടെ സംഘടിപ്പിച്ചത്‌-സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

മലബാര്‍ കാന്‍സര്‍ സെന്ററിലെ സ്‌പെഷല്‍ ഓഫീസറായി തന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എന്‍. ശശിധരന്‍നായരെ പിണറായി വിജയന്‍ നിയമിച്ചത്‌ തന്റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പു വരുത്താനാണ്‌. മന്ത്രിസ്ഥാനത്തുനിന്ന്‌ മാറിയ ശേഷവും ശശിധരന്‍നായര്‍ പിണറായി വിജയനുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നു.

പദ്ധതിയുടെ നവീകരണവും കാന്‍സര്‍ സെന്ററിനുള്ള സഹായധനവും സംബന്ധിച്ച കരാറുകളെക്കുറിച്ച്‌ തനിക്ക്‌ വിശദാംശങ്ങളറിയില്ല എന്ന പിണറായി വിജയന്റെ വാദം അംഗീകരിക്കാനാവുന്നതല്ലെന്ന്‌ സി.ബി.ഐ. പറയുന്നു. എസ്‌.എന്‍.സി. ലാവലിന്‍ സീനിയര്‍ വൈസ്‌പ്രസിഡന്റ്‌ ക്ലോസ്‌ട്രെന്‍ഡല്‍, കനേഡിയന്‍ ഹൈക്കമ്മീഷന്‍ എന്നിവരുമായി പിണറായി വിജയന്‍ നേരിട്ട്‌ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്‌. കരാറിനുള്ള വായ്‌പതുകയ്‌ക്ക്‌ സര്‍ക്കാര്‍ ജാമ്യം നില്‍ക്കുന്നതിന്‌ മന്ത്രിയായ പിണറായി വിജയന്‍ നേരിട്ട്‌ ചര്‍ച്ച നടത്തിയത്‌ അദ്ദേഹത്തിന്റെ അമിത താത്‌പര്യം വെളിച്ചത്തുകൊണ്ടുവരുന്നു.

മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സഹായധനം എന്ന പുതിയ പഴുത്‌ ഏര്‍പ്പെടുത്തിയാണ്‌ പിണറായി വിജയന്‍ ഈ ഗൂഢാലോചനയിലേക്ക്‌ പ്രവേശിക്കുന്നതെന്നാണ്‌ സി.ബി.ഐ.യുടെ കണ്ടെത്തല്‍. ഊര്‍ജ സെക്രട്ടറിയായി കാലാവധി പൂര്‍ത്തിയാക്കിയ കെ. മോഹനചന്ദ്രനെ കെ.എസ്‌.ഇ.ബി. ചെയര്‍മാനാക്കി നിലനിര്‍ത്തിയും കരാറിനെ എതിര്‍ത്ത ധനകാര്യ സെക്രട്ടറി വരദാചാരിയുടെ ബുദ്ധി പരിശോധിക്കണമെന്ന്‌ നോട്ടെഴുതി ഇതിനെ എതിര്‍ത്തവരെ തളര്‍ത്തിയും പിണറായി വിജയന്‍ കരാര്‍ സാധ്യമാക്കിത്തീര്‍ക്കുകയായിരുന്നു.

കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പിണറായി വിജയന്റെ നേതൃത്വത്തില്‍ കാനഡയില്‍ പോയ സംഘത്തില്‍ സാങ്കേതികജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത്‌ കെ.എസ്‌.ഇ.ബി. ചെയര്‍മാന്റെ തീരുമാനമായിരുന്നെന്നും അദ്ദേഹം സാങ്കേതിക ജ്ഞാനമുള്ളവരുമായി മുമ്പ്‌ സംസാരിച്ചിരിക്കാമെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഉറപ്പാക്കുന്നതിന്‌ നിയമപരമായി നിലനില്‍ക്കുന്ന കരാര്‍ ഉണ്ടാക്കാഞ്ഞതാണ്‌ ഗൂഢാലോചനയ്‌ക്ക്‌ മുഖ്യ തെളിവായി സി.ബി.ഐ. ഉയര്‍ത്തിക്കാട്ടുന്നത്‌. ഇത്‌ മന്ത്രിയെന്ന നിലയില്‍ തന്റെ ശ്രദ്ധയില്‍ ഉദ്യോഗസ്ഥര്‍ പെടുത്തിയില്ലെന്നാണ്‌ അദ്ദേഹത്തിന്റെ മൊഴി. ഈ രണ്ട്‌ വാദങ്ങളും നിലനില്‍ക്കുന്നതല്ലെന്ന്‌ സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന്‌ വൈദ്യുതി പദ്ധതിയുടെ നവീകരണം മാത്രം പഠിക്കാന്‍ നിയോഗിച്ചതല്ല ബാലാനന്ദന്‍ കമ്മിറ്റിയെന്നും സംസ്ഥാനത്തെ വൈദ്യുതിക്ഷാമത്തെക്കുറിച്ച്‌ പൊതുവില്‍ പഠിക്കുകയായിരുന്നു ആ കമ്മിറ്റിയുടെ ചുമതലയെന്നുമുള്ള പിണറായിയുടെ വാദവും സി.ബി.ഐ. തള്ളിക്കളഞ്ഞു. 100.5 കോടി രൂപയ്‌ക്ക്‌ ഈ മൂന്ന്‌ പദ്ധതികളുടെയും നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി ശുപാര്‍ശ മറികടന്നായിരുന്നു എസ്‌.എന്‍.സി. ലാവലിന്‍ കരാറിലേക്ക്‌ പിണറായി വിജയന്‍ നീങ്ങിയത്‌. കരാറിന്റെ സപ്ലൈ കോണ്‍ട്രാക്ടിനും മന്ത്രിസഭയുടെ അംഗീകാരം വാങ്ങിയിരുന്നില്ല. ഊര്‍ജ സെക്രട്ടറിയാണ്‌ മന്ത്രിസഭയ്‌ക്കുള്ള രേഖ തയ്യാറാക്കിയതെന്നായിരുന്നു പിണറായിയുടെ മൊഴി. വിദേശത്തുനിന്നുള്ള സഹായധനം കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ വാങ്ങണമെന്ന നിബന്ധന കാറ്റില്‍പ്പറത്തി ടെക്‌നിക്കാലിയയെന്ന ചെന്നൈയില്‍ മേല്‍വിലാസമുള്ള സ്ഥാപനം വഴി ആദ്യഗഡു വാങ്ങിയതും ശരിയല്ല. ഇത്‌ ഉദ്യോഗസ്ഥരുടെ വീഴ്‌ചയായാണ്‌ പിണറായി വിജയന്‍ സി.ബി.ഐയ്‌ക്ക്‌ മൊഴി നല്‍കിയത്‌. ഇതും അംഗീകരിക്കപ്പെട്ടില്ല.


12 കാരണങ്ങളാല്‍ കുറ്റക്കാരന്‍

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ 12 കാരണങ്ങളാല്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്നാണ്‌ സി.ബി.ഐ.യുടെ കണ്ടെത്തല്‍.

1. 100 കോടി ചെലവില്‍ പദ്ധതി നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ട്‌ വന്ന്‌ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ തന്നെ 374 കോടിയുടെ എസ്‌.എന്‍.സി. ലാവലിന്‍ കരാര്‍ ഒപ്പുവെച്ചു.

2. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാറിലേര്‍പ്പെട്ടു. എം.സി.സി.ക്കുള്ള ഗ്രാന്റിന്‌ നിയമപരമായ കരാറുണ്ടാക്കിയില്ല. ഇതുമൂലം കാന്‍സര്‍ സെന്ററിന്‌ ലഭിക്കേണ്ട 86.25 കോടി രൂപ നഷ്‌ടമായി.
3. തലശ്ശേരി കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഈ കരാറുമായി ബന്ധപ്പെടുത്തി ചിത്രത്തിലേക്ക്‌ കൊണ്ടുവന്നത്‌ പിണറായി വിജയനാണ്‌.

4. മലബാര്‍ കാന്‍സര്‍ സെന്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്നതിന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ മിനുട്‌സില്‍ പിണറായി വിജയനും ഒപ്പിട്ടിട്ടുണ്ട്‌.

5. ആരോഗ്യവകുപ്പിന്റെ കീഴിലാണ്‌ കാന്‍സര്‍സെന്റര്‍ വരികയെങ്കിലും അതിനായി അമിത താല്‌പര്യമെടുത്തു.

6. ലാവലിനുമായി കരാറുണ്ടാക്കുന്നതിന്‌ മുമ്പുതന്നെ കാന്‍സര്‍സെന്റര്‍ രൂപവത്‌കരണത്തിനുള്ള ശുപാര്‍ശ പിണറായി വിജയന്‍ ധനമന്ത്രിക്ക്‌ 97 ഏപ്രിലില്‍ അയച്ചു. ഇതില്‍ 100 കോടിയായിരിക്കും നവീകരണ പദ്ധതിക്കുള്ള സഹായമെന്ന്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

7. പി.ആര്‍.ഡി. പ്രസിദ്ധീകരിച്ച 'മുഖ്യമന്ത്രിയും മാര്‍പാപ്പയും ഭഗവദ്‌ഗീതയും' എന്ന പ്രസിദ്ധീകരണത്തില്‍ 100 കോടി കാന്‍സര്‍ സെന്ററിന്‌ സഹായധനമായി ലഭിക്കാന്‍ കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍ ക്യൂബന്‍ സര്‍ക്കാറുമായി കരാറിലൊപ്പിട്ടുവെന്ന്‌ പറയുന്നുണ്ട്‌.

8. എസ്‌.എന്‍.സി. ലാവലിന്‍ വൈസ്‌പ്രസിഡന്റ്‌ ക്ലോസ്‌ട്രെന്‍ഡല്‍ പിണറായി വിജയന്‌ അയച്ച കത്തില്‍ 103 കോടി രൂപയാണ്‌ കാന്‍സര്‍സെന്ററിനുള്ള സഹായധനമെന്നും അതില്‍ 98.4 കോടി കനേഡിയന്‍ സര്‍ക്കാറിന്റെ വിഹിതമായിരിക്കുമെന്നും പറയുന്നു.

9. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച്‌ എസ്‌.എന്‍.സി. ലാവലിന്‍ തയ്യാറാക്കിയ പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയായിരുന്നു.

10. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച എം.ഒ.യു. പിണറായി വിജയന്റെ അനുവാദത്തോടെയാണ്‌ ഊര്‍ജ സെക്രട്ടറി ഒപ്പിട്ടതെന്ന കാര്യത്തിന്‌ അദ്ദേഹത്തിന്‌ മറുപടി ഉണ്ടായില്ല.

11. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ജലപദ്ധതികളുടെ നവീകരണകരാറില്‍ പ്രതിപാദിക്കുന്നില്ല. ആഗോള ടെന്‍ഡര്‍ ഒഴിവാക്കിയതിന്‌ കാരണം തന്നെ കാന്‍സര്‍ സെന്ററിനുള്ള സഹായധനം ആണെന്നിരിക്കെ, ഇത്‌ മറച്ചുവെച്ചത്‌ കുറ്റകരമാണ്‌.

12. നവീകരണ പദ്ധതി കരാറിന്റെ പ്രധാന സവിശേഷത കാന്‍സര്‍സെന്ററിനുള്ള സഹായധനമാണെന്ന്‌ ഉയര്‍ത്തിക്കാണിച്ചശേഷം അന്തിമ കരാറില്‍നിന്ന്‌ അത്‌ ഒഴിവാക്കിയത്‌ മനഃപൂര്‍വമാണ്‌. നവീകരണ പദ്ധതിയുമായി ഇത്‌ പിന്നീട്‌ ചേര്‍ത്തു വായിക്കാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍.

Anonymous said...

PINARYI KANNEER
Mathrubhumi.........blah blah blah....
See 200 Mathrubhumi - same "story'

No,No take Mathrubhumi from january 2009,keralayathra-going to be postponed,...leader change...c.p.m office capture story...what happened..

So Mathrubhumi KANNEER....

പിപ്പിള്‍സ്‌ ഫോറം. said...

കേരള സാഹിത്യ അക്കാദമിയും ദലയും ജുണ്‍ 12 ന് മില്ലെനിയം സ്കൂളില്‍ വെച്ച് നടക്കുന്ന വി എസ് വിരുദ്ധ സമ്മേളനം ബഹിസ്കരിക്കുക.

സാമൂഹ്യ നന്മക്കുവേണ്ടി,സാമൂഹ്യനീതിക്കുവേണ്ടി, അഴിമതിക്കെതിരായി നിരന്തരം പോരാടുന്ന കേരള മുഖ്യമന്ത്രിയും സി പി ഐ എമ്മിന്റെ അനിഷേധ്യ നേതാവും ജനകോടികളുടെ ആരാധ്യപുരുഷനുമായ വി എസ് അച്ചുതാനന്ദനെ സര്‍ സി പി യോട് ഒപമിക്കുകയും
അപവാദപ്രചരണങളും അവഹേളനങളും നടത്തുന്ന സി പി എമ്മിന്റെ സുപ്പിരിയര്‍ അഡ്‌വൈസറെന്ന് എന്ന് സ്വയം നടിച്ച് നടക്കുന്ന നീറികെട്ട സുകുമാര്‍ അഴിക്കോടിനെ ബഹിഷ്‌ക്കരിക്കുക.
കേരള മുഖ്യമന്ത്രിയെ അപമാനിക്കാന്‍ .സി പി ഐ എമ്മിന്റെ പോളിറ്റ് ബ്യുറോ മെമ്പറെ ‍ സുകുമാര്‍ അഴിക്കോട് തെറിപറയുംപ്പോള്‍ കൂട്ടത്തില്‍ ഇളീച്ചിരിക്കുന്ന സാദിക്കലിയും ആണും പേണ്ണും കെട്ട ഗോപിയെയും പറ്റി ദലക്കാര്‍ക്ക് എന്താണ് പറയാണുള്ളത്.നക്കാപിച്ചകള്‍ക്ക് വേണ്ടി എന്ത് നെറികേടും കാഅണിക്കുന്ന ഇവരെ ദ്ദുബായിലെ ജനങള്‍ തിരിച്ചറിയണം

പിണറായിയെ പാര്‍ട്ടി സിക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി പാര്‍ട്ടിക്ക് ഏറ്റ കളങ്കം കഴുകിക്കളയുക.

പിണറായിക്കുവേണ്ടീ സ്ഥിരം കുരക്കുന്ന സുകുമാര്‍ അഴിക്കോട് സമചിത്തത പാലിക്കുക.. താങ്കള്‍ കേരളിയ സമൂഹത്തിന്ന് ഇതുവരെ എന്താണ് ചെയ്തിട്ടുള്ളത്. ഒരു ചുക്കും ചെയ്തീട്ടീല്ല.ഇനി താങ്കളുടെ യാതൊരു സേവനവും സമൂഹത്തിന്ന് ആവശ്യവുമില്ല. താങ്കള്‍ ഇന്ന് അഴിമതിക്കാരനായ പിണറായിയോട് ചേര്‍ന്ന് നിന്ന് സി പ്പി ഐ എമ്മീന്റെ താത്വകാചര്യനാകാനാണ് ശ്രമിക്കുന്നത്. താങ്കളെപ്പോലുള്ള നെറികെട്ടവനെ പി ംകൃഷ്ണപ്പിള്ളയും എ കെ ജി യും ഇ എം എസും സി എച്ച് കാണാരനും പോറ്റിവളര്‍ത്തിയ പ്രസ്ഥാനം ഒരിക്കലുമ്മ് അംഗികരിക്കില്ല.

സാഹിത്യരംഗത്ത് കാര്യമായിട്ടൊന്നും ചെയ്യാന്‍ കഴിയാത്ത എന്നോ കാലാഹരണപ്പെട്ടുപോയിട്ടുള്ള സാഹിത്യ അക്കാദമി ചെയര്‍മാന്‍ എം മുകുന്ദന്‍ ജനകോടികളുടെ അവകാശപോരാട്ടങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള വി എസിനെ പിണറായിക്കുവേണ്ടി അപവാദം പറഞ്ഞ് ആളാകാന്‍ നോക്കരുത്.

നക്കാപിച്ചകള്‍ക്കു വേണ്ടി യജമാനന്മാരുടെ പിന്നില്‍ വാലാട്ടി നടന്ന് അവര്‍ എറിഞ്ഞ് കൊടുക്കുന്നത് വാരിത്തിന്ന് , യജമാന പ്രിതിക്കുവേണ്ടി വി എസിന്നെതിരെ ചാടിക്കടിക്കുന്ന കെ ഇ എന്‍ കുഞ്ഞഹമ്മദിനെപ്പോലുള്ള നികൃഷ്ടജിവികള്‍ നാടിന്ന് തന്നെ അപമാനമാണ്.

സാഹിത്യകാരന്മാര്‍ നന്മയുടെ ഭാഗത്ത് നിലയുറപ്പിക്കുക. തിന്മക്കെതിരെ പോരാടുക.നക്കാപിച്ചകള്‍ക്ക് വാലാട്ടാതിരിക്കുക