മൂന്നാറും വയനാടും തമ്മിലെന്ത്? രണ്ടിടത്തും പച്ചവിരിപ്പിട്ട മലനിരകളുണ്ട്; തണുപ്പുണ്ട്; ടൂറിസ്റുകളെത്തുന്നുണ്ട്. മൂന്നാറിലുമുണ്ട് തേയില; വയനാട്ടിലുമുണ്ട് തേയില. മൂന്നാറിലുമുണ്ട് കൈയേറ്റം; വയനാട്ടിലുമുണ്ട് കൈയേറ്റം.
മൂന്നാറിലെ കൈയേറ്റങ്ങളെക്കുറിച്ച് പ്രമുഖ രാഷ്ട്രീയനേതാവും മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി ചെയര്‍മാനും സാഹിത്യ വിമര്‍ശകനും ഗ്രന്ഥകാരനും നിരവധി അവാര്‍ഡുകള്‍ക്കും തോട്ടങ്ങള്‍ക്കും ഉടമയും സര്‍വോപരി സഹൃദയനുമായ എം പി വീരേന്ദ്രകുമാര്‍ എക്സ് എംപി പറഞ്ഞത് ഇങ്ങനെ: "കൈയേറ്റവും കുടിയേറ്റവും രണ്ടാണ്. ആരാണ് കൈയേറ്റക്കാരെന്ന്ì തീരുമാനിക്കേണ്ടത് മാര്‍ക്സിസ്റ് പാര്‍ടിയുടെ കീഴ്ഘടകങ്ങളല്ല..... മാധ്യമങ്ങളുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ മൂന്നാര്‍ മാത്രമല്ല, മുത്തൂറ്റ് വധക്കേസിലുള്‍പ്പെടെ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുമായിരുന്നില്ല''(മാതൃഭൂമി, 2010ജനുവരി 30) ഇനി വയനാട്ടിലെ ഭൂപ്രശ്നം സംബന്ധിച്ച മാതൃഭൂമിയുടെ ഒന്നാംപേജ് വാര്‍ത്ത നോക്കാം: "കൃഷ്ണഗിരി (വയനാട്): എം വി ശ്രേയാംസ്കുമാര്‍ എംഎല്‍എയുടെ കൈവശത്തിലുള്ള ഭൂമി സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരുêസംഘമാളുകള്‍ കൈയേറി. പോലീസുകാരും റവന്യൂ} ഉദ്യോഗസ്ഥരും നോക്കിനില്‍ക്കെ എകെഎസ് പ്രവര്‍ത്തകരെന്നുìപറയുന്നവര്‍ ഭൂമിയിലെ മരങ്ങളും കാപ്പിച്ചെടികളും വെട്ടി കുടില്‍ കെട്ടുകയുംചെയ്തു. വൈകുന്നേരത്തോടെ രണ്ടു ചെറിയ കുടിലുകളാണ് ഇവര്‍ ഉയര്‍ത്തിയത്.....''
മൂന്നാറിലാകുമ്പോള്‍ കൈയേറ്റവും കുടിയേറ്റവും രണ്ടാണ്. വയനാട്ടിലെത്തുമ്പോള്‍ ശ്രേയാംസ് കുമാറിന്റേത് 'കൈവശ ഭൂമി'. അതില്‍ ആദിവാസികള്‍ അവകാശം സ്ഥാപിക്കുന്നത്, എകെഎസ് എന്നു 'പറയുന്നവരുടെ' കൈയേറ്റം. ശ്രേയാംസ് കുമാറിന്റെ 'കൈവശമുള്ള ഭൂമി' എന്നേ മാതൃഭൂമി പറയുന്നുള്ളൂ. പതിനാറേമുക്കാല്‍ ഏക്കര്‍ ഭൂമിയില്‍ അതിന്റെ യഥാര്‍ഥ അവകാശികളായ ആദിവാസികള്‍ കുടില്‍ കെട്ടിയതിനെതിരെ മൂന്നു പേജിലായി പതിനഞ്ചു വാര്‍ത്തയാണ് ഒറ്റ ദിവസം മാതൃഭൂമി പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയ പകപോക്കലെന്ന് ചെന്നിത്തല, ഗൂഢാലോചനയുടെ ഭാഗമെന്ന് ശ്രേയാംസ് കുമാര്‍, പകപോക്കലെന്ന് തങ്കച്ചന്‍, വാശി തീര്‍ക്കലെന്ന് സുധീരന്‍, രാഷ്ട്രീയ തേജോവധശ്രമമെന്ന് കൃഷ്ണന്‍കുട്ടി, മൂന്നാറില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമെന്ന് കെ എം മാണി, സിപിഎമ്മിന്റെ നിരാശമൂലമെന്ന് വര്‍ഗീസ് ജോര്‍ജ്, ഫാസിസ്റ് നടപടിയെന്ന് ശ്രീധരന്‍പിള്ള. (കയ്യേറ്റമെന്നു കേട്ടാല്‍ ഉറഞ്ഞുതുള്ളുന്ന ചില വ്യത്യസ്ത ജീവികളുടെ ഒച്ച മാത്രം കേട്ടില്ല. മാണി ഇരിക്കുമ്പോള്‍ വാലാടേണ്ടതില്ല എന്ന പ്രമാണം ഓര്‍ത്തിട്ടാകണം). ഒരുകാര്യത്തില്‍ എല്ലാവരും യോജിച്ചിട്ടുണ്ട്. ശ്രേയാംസ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഭൂമി എന്ന് ആരും പറഞ്ഞിട്ടില്ല. ശ്രേയാംസ് തന്നെ പറയുന്നു 'പതിച്ചുകിട്ടാന്‍ അപേക്ഷ നല്‍കിയ' ഭൂമി മാത്രമാണതെന്ന്.
മൂന്നാറിലും റിസോര്‍ട്ടുടമകളും കൈയേറ്റക്കാരും 'കൈവശം' വയ്ക്കുന്ന ഭൂമിതന്നെയാണുള്ളത്. അവര്‍ പറയുന്ന ന്യായംതന്നെ ഇപ്പോള്‍ ശ്രേയാംസിന്റെ ഭൂമിക്കുവേണ്ടി വി എം സുധീരനും പറയുന്നു. സംസ്ഥാനത്ത് ഭൂപരിഷ്കരണ നിയമങ്ങള്‍ അപ്രസക്തമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മൊഴിഞ്ഞ് അടുത്ത ശ്വാസത്തില്‍തന്നെ, 'എം.വി. ശ്രേയാംസ്കുമാര്‍ എംഎല്‍.എയുടെ ഭൂമിയിലെ കൈയേറ്റം സിപിഎമ്മിന്റെ രാഷ്ട്രീയവാശി തീര്‍ക്കലായേ കാണാന്‍ കഴിയൂ' എന്നും സുധീരന്‍ പറയുകയാണ്.
വയനാട്ടിലെ അച്ഛനും മകനും കൈയേറിയ ഭൂമിയെക്കുറിച്ച് ഉമ്മന്‍ചാണ്ടിയാണ് നിയമസഭയില്‍ ആദ്യം പറഞ്ഞത്. രാഷ്ട്രീയ സ്വാധീനവും പത്രത്തിന്റെ മറയുമുപയോഗിച്ച് വയനാട്ടില്‍ ഭൂമി വെട്ടിപ്പിടിച്ചവര്‍, അക്കാര്യം സൌകര്യപൂര്‍വം മറച്ചുവയ്ക്കുകയും പാവപ്പെട്ട കുടിയേറ്റക്കാരെ ഉള്‍പ്പെടെ കിടപ്പാടങ്ങളില്‍നിന്ന് ഇറക്കിവിടാന്‍ ഘോരഘോരം ഒച്ചവച്ച് ഇറങ്ങിത്തിരിക്കുകയുംചെയ്തു. വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി കൈയേറുന്നവര്‍ക്കും കൈമാറ്റം ചെയ്യുന്നവര്‍ക്കും ഇടനിലക്കാര്‍ക്കും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും തടവും പിഴയും കേരള ഭൂസംരക്ഷണ ഭേദഗതി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മൂന്നു മുതല്‍ അഞ്ചുവര്‍ഷംവരെ തടവും 50,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. അച്ഛന്‍ വെട്ടിപ്പിടിച്ച ഭൂമി മകന് കെട്ടിപ്പിടിക്കാം എന്ന ന്യായമാണ് ഇന്നലെവരെ പറഞ്ഞിരുന്നത്. ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍വേ നമ്പര്‍ 754/2ല്‍പ്പെട്ട 16.75 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ ശ്രേയാംസ്കുമാറിന് എന്തെങ്കിലും അവകാശമുണ്ടെന്ന് ഇന്നുവരെ ഒരു കോടതിയും പറഞ്ഞിട്ടില്ല. ഭക്ഷണം പ്രധാന പ്രശ്നമാണ്. കൂടുതല്‍ ഭക്ഷ്യോല്‍പ്പാദനത്തിന് തന്റെ മുത്തച്ഛന് സര്‍ക്കാര്‍ കൊടുത്തതാണ് ഭൂമി എന്നാണ് 'പ്രതി' ന്യായം പറയുന്നത്. എത്രയും പെട്ടെന്ന് ആദിവാസികള്‍ക്ക് പതിച്ചു നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ട ഭൂമിയാണിത്. ആ ഭൂമിയില്‍ ആദിവാസികളെ കയറ്റില്ലെന്നായിരുന്നു വാശി. അതിന് ഉദ്യോഗസ്ഥതലത്തിലെ ദുഃസ്വാധീനം നന്നായി ഉപയോഗിച്ചു. ഇപ്പോള്‍ യഥാര്‍ഥ അവകാശികള്‍ ഭൂമിയില്‍ കയറി കുടിലുകെട്ടി.
മൂന്നാറില്‍ ടാറ്റയെങ്കില്‍ വയനാട്ടില്‍ അച്ഛനും മകനും. ടാറ്റ പാട്ടഭൂമിയില്‍ കളിക്കുന്നു; പിതൃപുത്രന്മാര്‍ വെട്ടിപ്പിടിച്ച ഭൂമിയില്‍ കളിക്കുന്നു. കോടതിയുത്തരവുണ്ടെങ്കില്‍ വിട്ടുകൊടുക്കാം എന്നുപറഞ്ഞ് തടിതപ്പുന്നതിനുപകരം അന്തസ്സായി, ആദിവാസികളുടെ ഭൂമി എനിക്കുവേണ്ട എന്നു പറഞ്ഞുകൂടേ? എന്തായാലും ഒരു ജനപ്രതിനിധിയല്ലേ? ജനപ്രതിനിധിക്ക് അന്തസ്സ് പാടില്ലെന്നുണ്ടോ? അതല്ല, ഈ സ്വഭാവവും ഭൂമിപോലെതന്നെ പാരമ്പര്യമായി കിട്ടിയതോ?
എന്തായാലും കൃഷ്ണഗിരിയിലെ പ്രശ്നം വേഗം തീരണം എന്നാണ് ശതമന്യുവിന്റെ ആഗ്രഹം. അതു കഴിഞ്ഞിട്ടുവേണം നമുക്ക് പുറക്കാടിയിലേക്കു പോകാന്‍. പിന്നെ കലക്ടറേറ്റിലേക്ക്. കട്ടുകട്ടങ്ങിരിക്കും ജനങ്ങളെ രണ്ടുനാലുദിനംകൊണ്ട് തണ്ടിലേറ്റി നടക്കുന്നവരുടെ കൂട്ടത്തില്‍ വി എം സുധീരന്റെ മുഖം കണ്ടതുമാത്രമാണ് നാടകത്തിലെ തമാശ. എല്ലാ കോട്ടുകളും ഒരു കാണാച്ചരടുകൊണ്ട് ബന്ധിച്ചിരിക്കുന്നു. കോടാലി ശ്രീധരനും വീരകോടാലിക്കൈയും വി എം സുധീരനുമെല്ലാം ആ ചരടിന്റെ ഭാഗങ്ങള്‍. അതിന്റെ ഏതോ അറ്റത്ത് ടാറ്റയുമുണ്ട്.
*
സ്വാതന്ത്ര്യം ദുബായിലെ ഡാന്‍സ് ബാറിലാണോ ചെന്നൈയിലെ ചിന്നവീട്ടിലാണോ ഡല്‍ഹിയിലെ സെന്റ് സ്റീഫന്‍സ് ആശുപത്രിയിലാണോ അതോ ഒറ്റപ്പാലത്തെ സഹകരണ ബാങ്കിന്റെ ക്യാഷ് കൌണ്ടറിലാണോ എന്നൊന്നും നിശ്ചയിക്കാന്‍ പറ്റില്ല. തൂണിലും തുരുമ്പിലും അതുണ്ട്. വകഭേദങ്ങള്‍ പലതാണ്. ഉണ്ണിത്താനു വേണ്ട സ്വാതന്ത്ര്യം മഞ്ചേരിയില്‍ നിര്‍ഭയം നിരങ്കുശം പരനാരീസമേതം പോകാനുള്ളതാണ്. സക്കറിയക്കുവേണ്ടത് എവിടെയും മൈക്കുകെട്ടി കമ്യൂണിസ്റുകാരെ കൂവിവിളിക്കാനുള്ളത്. അബ്ദുള്ളക്കുട്ടിക്ക് സുധാകരേട്ടനൊപ്പം ഉല്ലസിക്കാനുള്ളത്. കെ എസ് മനോജിന് ഇനിയും മത്സരിക്കാനുള്ളത്. ശിവരാമന് ചെന്നിത്തലാജിക്കൊപ്പം ഡല്‍ഹിയിലും തിരുവനന്തപുരത്തും കറങ്ങിയടിക്കാനുള്ളത്. ഇത്തരം സ്വാതന്ത്ര്യം കിട്ടുന്നിടത്തേക്ക് അവര്‍ പോകും. അതിലെന്തിത്ര വാര്‍ത്ത?
സഹകരണ ബാങ്കിലെ കാഷ്യര്‍ഭാര്യയുടെ പണത്തട്ടിപ്പു പിടിച്ച് അവരെ പകല്‍വാച്ചറാക്കിയിരുന്നില്ലെങ്കില്‍ ശിവരാമന് കമ്യൂണിസം മടുക്കില്ലായിരുന്നുവെന്നാണ് ഒറ്റപ്പാലത്തുകാര്‍ പറയുന്നത്.
തവളപിടിത്തത്തിനെന്നപോലെ ചാക്കും ടോര്‍ച്ചുമായി ചെന്നിത്തലയ്ക്ക് യാത്ര തുടരാം. ഇനിയും ഇത്തരം വല്ലതിനെയും സംഘടിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷ നല്ലതാണ്്. അബ്ദുള്ളക്കുട്ടി തുടങ്ങിവച്ച ഒഴുക്ക് എന്നാണ് ഒരു ചാനല്‍ചര്‍ച്ചകന്‍ പറഞ്ഞുകേട്ടത്. ഇതാണ് ഒഴുക്കെങ്കില്‍ ഉദ്ഘാടകന് മാര്‍ക്സിസ്റ് പാര്‍ടി നന്ദി പറയണം. ഇത്തരക്കാര്‍ പുറത്തുപോയാലാണ് പാര്‍ടിയുടെ യശസ്സുയരുക. എംപിസ്ഥാനം കിട്ടിയില്ലെങ്കില്‍ പാര്‍ടി വേണ്ട എന്നു കരുതുന്നവര്‍ക്ക് 'അഴകുള്ളവനെക്കാണുമ്പോള്‍' പലതും വിളിക്കാന്‍ തോന്നുന്നവര്‍ എന്നൊരു വിശേഷണവുമുണ്ട്. ചില ജീവികള്‍ക്ക് മറ്റുള്ളവര്‍ മോശമായി കരുതുന്ന വസ്തുക്കളാകും ഭക്ഷണം. സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെടുന്നവരും സ്വാര്‍ഥമോഹികളായി പാര്‍ടിയില്‍നിന്ന് അകലുന്നവരും കോണ്‍ഗ്രസിന്റെ ഇഷ്ടക്കാരാകുന്നതില്‍ അത്ഭുതമില്ല എന്നര്‍ഥം. സിപിഐ എമ്മിന് തുരുമ്പു ചിതറിപ്പോകുന്ന ആശ്വാസം ലഭിക്കും. കോണ്‍ഗ്രസിലെ വിറകുവെട്ടികളും വെള്ളംകോരികളും ചുമലേറ്റി നടക്കട്ടെ പുതിയ അവതാരങ്ങളെ.
*
രണ്ടു വാല്‍കഷ്ണങ്ങള്‍:
1.കെ എസ് മനോജ് സിപിഐ എമ്മിനെതിരെ കേസുകൊടുക്കുന്നുവെന്ന്. വാദിക്കാന്‍ മഠത്തിലെയും കാളീശ്വരത്തെയും മൂന്നാര്‍ റിസോര്‍ട്ടിലെയും രാജരാമശിവന്മാര്‍ അണിനിരക്കട്ടെ. കോടതിയില്‍ തോറ്റാലും നമുക്ക് ചാനലില്‍ ജയിക്കാം.
2. രാഹുല്‍ കൊച്ചിയില്‍ വന്നപ്പോള്‍ ചാനലുകള്‍ ഞെട്ടിയെന്ന്. ഞെട്ടിക്കാനുള്ള പെട്ടികളും വിമാനമാര്‍ഗം ടാറ്റാ സഫാരി കാറിനൊപ്പം കൊച്ചിയില്‍ ഇറക്കിയിട്ടുണ്ടാകണം. കാലേക്കൂട്ടി പറഞ്ഞുറപ്പിച്ച് ഇനിയും ഇത്തരം 'മിന്നല്‍' സന്ദര്‍ശനങ്ങള്‍ നടക്കട്ടെ. ഞെട്ടാനും ഞെട്ടിക്കാനുമുള്ളവര്‍ക്ക് ഒരാഴ്ച മുമ്പ് വിവരംകൊടുത്താല്‍മതി.
3 comments:
തവളപിടിത്തത്തിനെന്നപോലെ ചാക്കും ടോര്‍ച്ചുമായി ചെന്നിത്തലയ്ക്ക് യാത്ര തുടരാം. ഇനിയും ഇത്തരം വല്ലതിനെയും സംഘടിപ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷ നല്ലതാണ്്. അബ്ദുള്ളക്കുട്ടി തുടങ്ങിവച്ച ഒഴുക്ക് എന്നാണ് ഒരു ചാനല്‍ചര്‍ച്ചകന്‍ പറഞ്ഞുകേട്ടത്. ഇതാണ് ഒഴുക്കെങ്കില്‍ ഉദ്ഘാടകന് മാര്‍ക്സിസ്റ് പാര്‍ടി നന്ദി പറയണം. ഇത്തരക്കാര്‍ പുറത്തുപോയാലാണ് പാര്‍ടിയുടെ യശസ്സുയരുക. എംപിസ്ഥാനം കിട്ടിയില്ലെങ്കില്‍ പാര്‍ടി വേണ്ട എന്നു കരുതുന്നവര്‍ക്ക് 'അഴകുള്ളവനെക്കാണുമ്പോള്‍' പലതും വിളിക്കാന്‍ തോന്നുന്നവര്‍ എന്നൊരു വിശേഷണവുമുണ്ട്. ചില ജീവികള്‍ക്ക് മറ്റുള്ളവര്‍ മോശമായി കരുതുന്ന വസ്തുക്കളാകും ഭക്ഷണം. സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെടുന്നവരും സ്വാര്‍ഥമോഹികളായി പാര്‍ടിയില്‍നിന്ന് അകലുന്നവരും കോണ്‍ഗ്രസിന്റെ ഇഷ്ടക്കാരാകുന്നതില്‍ അത്ഭുതമില്ല എന്നര്‍ഥം. സിപിഐ എമ്മിന് തുരുമ്പു ചിതറിപ്പോകുന്ന ആശ്വാസം ലഭിക്കും. കോണ്‍ഗ്രസിലെ വിറകുവെട്ടികളും വെള്ളംകോരികളും ചുമലേറ്റി നടക്കട്ടെ പുതിയ അവതാരങ്ങളെ.
ആദിവാസി ഭൂമി സമരക്കാരായ ളാഹ ഗോപാലന്‍ ബി.ആര്‍.പി ഭാസക്കര്‍, സാറാ ജോസഫ്, നീലാണ്ടന്‍ കാളിശ്വരം രാജ് ജനശക്തി സുഗതന്‍ എം ആര്‍ മുരളി ആപ്പ് കുട്ടന്‍ വള്ളിക്കുന്ന് തുടങ്ങി ക്രൈം നന്ദകുമാര്‍ വരെയുള്ളവര്‍ പ്രതികരിക്കാത്തതില്‍ ദുരൂഹതയില്ലെ. കൈയേറ്റമാണോ കൈവശമാണോ ശരി എന്ന് ഇവര്‍ പറയുന്നത് വരെ ദുരൂഹമായി തുടരും
കിരണേ..ചങ്കില്‍ കൊള്ളുന്ന ചോദ്യങ്ങള്‍ ചോദിക്കല്ലെ.കാര്യങ്ങള്‍ പറയല്ലേ.
Post a Comment