Sunday, February 28, 2010

ഇതിനോ ആദാമേ

ഉപകാരം ചെയ്തവര്‍ക്കാണ് ചിലര്‍ ആദ്യം അടികൊടുക്കുക. കേരളത്തിലെ ജനങ്ങള്‍ക്ക് ഡല്‍ഹിയില്‍നിന്ന് പ്രണബിന്റെ പെട്ടിയിലൂടെയും മമതയുടെ ചാക്കിലൂടെയും കിട്ടിയ പ്രഹരം കണ്ടപ്പോള്‍ ആ ചൊല്ലില്‍ ഒട്ടും പതിരില്ലെന്നാണ് തോന്നിയത്. വോട്ടുചെയ്ത് ജയിപ്പിച്ചവര്‍ക്ക് നല്‍കിയ അടി ഒട്ടും മോശമായില്ല. മന്‍മോഹന്‍സിങ് ആദ്യം പ്രധാനമന്ത്രിയാകുമ്പോള്‍ കേരളത്തില്‍നിന്ന് കോണ്‍ഗ്രസിന് മരുന്നിനുപോലും ഒരു ലോക്സഭാംഗമുണ്ടായിരുന്നില്ല. പക്ഷേ, കേരളത്തിനുവേണ്ടതെന്തെന്ന് കേന്ദ്രത്തില്‍ ചെന്ന് പറയാന്‍ കെല്‍പ്പുള്ളവര്‍ വേണ്ടുവോളമുണ്ടായിരുന്നു. ഇന്ന് കോണ്‍ഗ്രസിനും കൂട്ടര്‍ക്കും പതിനാറ് എംപിമാരുണ്ട്, മൂത്തതും ഇളയതുമടക്കം ആറുകേന്ദ്ര മന്ത്രിമാരുണ്ട്. എന്നിട്ടെന്ത്. ബംഗാളില്‍ മാത്രം രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന മമതാ ദീദിക്ക് മലപ്പുറത്തുനിന്നുപോയ അഹമ്മദ് സാഹിബാണ് സഹായി. മുമ്പ് വിദേശ സഹമന്ത്രിയായി രാവിലെ ലണ്ടനിലും വൈകിട്ട് സിംഗപ്പൂരിലും അന്തിമയക്കത്തിന് ബാങ്കോക്കിലും പിറ്റേന്ന് ദുബായിലും എന്ന നിലയില്‍ ഇന്റര്‍നാഷണല്‍ റോമിങ്ങായിരുന്നു അഹമ്മദ് സാഹിബ്. ഇത്തവണ ആരോ അറിഞ്ഞ് ഒപ്പിച്ച പണിയാണ് ദീദിയുടെ സഹമന്ത്രിപദം. ബജറ്റ് അവതരണത്തിന് ദീദി എത്തുമ്പോള്‍ ചുറ്റിപ്പറ്റിനിന്ന സാഹിബിനെ കണ്ട് 'ഹു ഇസ് ദാറ്റ് ഓള്‍ഡ് മാന്‍?'(ആ കോമളാംഗനായ ചെറുപ്പക്കാരന്‍ യേത്) എന്ന് ദീദി ചോദിച്ചത്രെ. ഇതാണ് ദീദിയുടെ സഹമന്ത്രി എന്ന് ബംഗാളി അനുചരര്‍ പറഞ്ഞപ്പോള്‍ 'എങ്കില്‍ അടുത്തുനിന്ന് ഒരു പടംപിടിച്ചശേഷം സ്ഥലം വിട്ടോളൂ' എന്നായി ദീദി. അങ്ങനെ ദീദിക്കൊപ്പംനിന്ന് എടുത്ത പടം മനോരമയില്‍ അച്ചടിപ്പിക്കാന്‍ കഴിഞ്ഞതാണ് കേരളത്തിന് ഇത്തവണത്തെ റെയില്‍വേ ബജറ്റില്‍ കിട്ടിയ വലിയ നേട്ടം.

കുട്ടികളെ പറ്റിക്കുന്നതുപോലെയാണ് ദീദിയും സാഹിബും കേരളീയര്‍ക്ക് പുതിയ തീവണ്ടികള്‍ 'അനുവദിച്ചത്'. പഴയനാടന്‍ പാട്ടുപോലെ മൂന്നുകുളം തോണ്ടി, അതില്‍ രണ്ടുകുളം പൊട്ട, ഒന്നില്‍ വെള്ളവുമില്ല എന്ന ശേല്. എട്ട് വണ്ടി പ്രഖ്യാപിച്ചതില്‍ മൂന്നെണ്ണം നിലവില്‍ ഓടുന്നതാണ്. കഴിഞ്ഞ വര്‍ഷം എട്ട് വണ്ടി പ്രഖ്യാപിച്ചതില്‍ നാലെണ്ണം മുമ്പ് ലാലു പ്രഖ്യാപിച്ചതുതന്നെ ആയിരുന്നു. ഡല്‍ഹിക്കുള്ള തുരന്തോ വരുമെന്ന് കഴിഞ്ഞ കൊല്ലവും മമതാ ദീദി പറഞ്ഞു, ഇക്കൊല്ലവും ആവര്‍ത്തിച്ചു. തുരന്തോ പക്ഷേ ഇതുവരെ വന്നില്ല. കൃത്യമായി യാത്രക്കൂലി കൊടുക്കുന്നതില്‍ മലയാളികളാണ് മുന്നില്‍. അതുകൊണ്ട് മലയാളിക്ക് ദീര്‍ഘദൂര ട്രെയിനും റെയില്‍വേ സോണുമൊന്നും വേണ്ട-അഹമ്മദ് സാഹിബിന്റെ പ്രകടനംതന്നെ ധാരാളം.

മമത അവഗണിച്ചെങ്കിലെന്ത്, പ്രണബ്കുമാര്‍ മുഖര്‍ജി തരുമല്ലോ വാരിക്കോരി എന്നായിരുന്നു രണ്ടുദിവസത്തെ വാചകമടി. എവിടെ? കേരളമെന്നൊരു സംസ്ഥാനം രാജ്യത്തുണ്ട് എന്ന ഭാവംപോലും പ്രണബ് കാണിച്ചില്ല. എന്തിനാണ് ഇവിടെനിന്ന് കുറെ മന്ത്രിമാരും എംപിമാരും കോണ്‍ഗ്രസിന്റെ കൊടിയുംപിടിച്ച് ഡല്‍ഹിയിലേക്കും തിരിച്ചും പറക്കുന്നത് എന്ന് ചോദിച്ചുപോയാല്‍ കുറ്റംപറഞ്ഞിട്ടൊന്നും കാര്യമില്ല.

പടപേടിച്ച് പന്തളത്തുചെന്നപ്പോള്‍ അവിടെ രാജ്മോഹന്‍ ഉണ്ണിത്താന്റെ ഗാനമേള എന്നുപറഞ്ഞപോലെയായി വിലക്കയറ്റത്തിന്റെ കാര്യം. ബജറ്റിങ്ങുവരട്ടെ, വിലക്കയറ്റത്തെ പിടിച്ചു ഞാന്‍ കെട്ടും എന്നാണ് പറഞ്ഞിരുന്നത്. ബജറ്റ് വന്നപ്പോള്‍ പെട്രോളിനും ഡീസലിനും വില കുത്തനെ മേലോട്ടുപൊങ്ങി. ഇനി നാട്ടിലുള്ള സകലതിനും വില കയറും. ഇപ്പോള്‍ത്തന്നെ രണ്ടറ്റവും മുട്ടിക്കാന്‍ പെടുന്ന പാട് മനോരമക്കാരനൊഴികെ നാട്ടിലുള്ളവര്‍ക്കാകെ അറിയാം. എരിതീയില്‍ എണ്ണവില ഒഴിച്ചു യുപിഎ സര്‍ക്കാര്‍. വില എന്തോ താനേ പൊങ്ങിപ്പോകുന്നതാണെന്ന മട്ടിലാണ് മനോരമ. പഠിച്ചതല്ലേ പാടൂ. മാതൃഭൂമിക്കാരന് അല്‍പ്പം കല്ലുകടിയും പൊള്ളലുമൊക്കെ ഉണ്ടായി. അടുത്തൊന്നും തെരഞ്ഞെടുപ്പ് ഇല്ല എന്നതാണത്രെ ഇത്രയും കടുപ്പിച്ച ബജറ്റിന് കാരണം. തെരഞ്ഞെടുപ്പടുക്കുമ്പോഴാണല്ലോ സോപ്പ് പതപ്പിക്കേണ്ടത്.

ആറേഴുമാസംകൊണ്ട് വരാനിരിക്കുന്ന കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ കാര്യം പ്രണബ് മുഖര്‍ജിയും മന്‍മോഹന്‍ജിയും അറിഞ്ഞിട്ടേ ഉണ്ടാകില്ല. അത് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള ഹിന്ദി പരിജ്ഞാനം ചെന്നിത്തലയ്ക്ക് ഇല്ലാതെപോയോ എന്തോ. മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു ധനമന്ത്രിയെങ്കിലും ആയാല്‍ മതി എന്നുകരുതി ചെന്നിത്തല ഇക്കണോമിക്സ് ട്യൂഷനു പോകുന്നുണ്ടെന്നും കേള്‍ക്കുന്നു. തങ്കച്ചനെ നാഗാലന്‍ഡിലോ അരുണാചലിലോ ഉള്ള രാജ്ഭവനിലേക്കയച്ച്, മുരളിയെ കയറ്റി നിര്‍ദോഷ കണ്‍വീനര്‍ പദത്തിലിരുത്താമെന്നും പാച്ചുവും കോവാലനും ബാക്കിയുള്ളത് പങ്കിട്ടെടുക്കാമെന്നും മറ്റുമുള്ള ആലോചനകള്‍ക്കിടയില്‍ ബജറ്റിനെക്കുറിച്ചും കേരളത്തിന്റെ വിഹിതത്തെക്കുറിച്ചുമൊന്നും ഓര്‍മിക്കാന്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും നേരമില്ല.

*
ഞാന്‍ ഒരു വികാരജീവിയാണ് എന്ന കെ പി ഉമ്മറിന്റെ ഡയലോഗ് എളുപ്പം മറക്കാനാകുന്നതല്ല. അങ്ങനെ വികാരം കൊണ്ട് കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ ചിലര്‍ പ്രതികരിച്ചിരുന്നു. ഞാന്‍ കെ സുധാകരന് വോട്ട് ചെയ്യുമെന്ന് ഒരു ആഗോള കമ്യൂണിസ്റ്റ് പ്രഖ്യാപിച്ചു. ഇടതുപക്ഷത്തെ പാഠംപഠിപ്പിക്കാന്‍ കുറെ സൈദ്ധാന്തികര്‍ ഇറങ്ങി. ഫലം വന്നപ്പോള്‍ കുരുട്ടുവിദ്യക്കാര്‍ ആഹ്ളാദിച്ചു. ഇടതുപക്ഷത്തിന് തിരിച്ചടികിട്ടിയതില്‍ ആഹ്ളാദാരവമുയര്‍ന്നു. അവസാനം എന്തായി? പ്രണബ്കുമാര്‍ മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് നോക്കിയാല്‍ കഥയുടെ പുരോഗതി ബോധ്യപ്പെടും. 'ഇതിനോ ആദാമേ നിന്നെ ഞാന്‍ തോട്ടത്തിലാക്കി' എന്ന് സകലമാന വികാരജീവികള്‍ക്കും ചോദിക്കാം. ഇടതുപക്ഷത്തെ തകര്‍ത്താല്‍ വരുന്നത് ഭൂകമ്പമോ സുനാമിയോ എന്നേ തെരഞ്ഞെടുക്കാനുള്ളൂ.

*
മുസ്ളിംസമുദായത്തെ ആക്രമിച്ചുനശിപ്പിക്കാനുള്ള വിശാലപദ്ധതിയുടെ കൂട്ടിക്കൊടുപ്പുകാരായി മുസ്ളിംലീഗ് മാറി എന്ന് ശതമന്യു പറഞ്ഞാല്‍ ഒരുപക്ഷേ കുഞ്ഞാലിക്കുട്ടി സാഹിബ് കോപിക്കും. ആക്രിക്കച്ചവടക്കാരെപ്പോലെ പഴയ സാധനങ്ങള്‍ എടുക്കാനുണ്ടോ എന്ന് വിളിച്ചുനടക്കുന്നതിനിടെ ഏതാനും പഴഞ്ചരക്കുകളെ സിപിഐ എമ്മില്‍നിന്ന് അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷകാലത്ത് പ്രത്യേകിച്ചും. അതുകൊണ്ട് ലീഗിനെക്കുറിച്ച് നല്ലതുപറയാനുള്ള സ്വാതന്ത്ര്യം ജമാഅത്തെ ഇസ്ളാമിക്ക് കൊടുക്കാം.

1. തങ്ങളൊഴികെ ഇതര മുസ്ളിംസംഘടനകളെ തീവ്രവാദ നിഴലില്‍ നിര്‍ത്തി മാധ്യമങ്ങളില്‍ കിട്ടുന്ന ലാളനയാണ് മഹാകാര്യമെന്ന ധാരണയിലാണ് ലീഗ്.

2.ബാല്‍താക്കറേയുടെ മുന്നില്‍ ഷാരൂഖ്ഖാന്‍ കാട്ടിയ ധൈര്യത്തിന്റെ നൂറിലൊരംശംപോലും കാണിക്കാനാകാതെ മുസ്ളിംവിരുദ്ധ മാധ്യമപ്രചാരണങ്ങള്‍ക്കൊത്ത് തുള്ളി ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വം വഷളത്തം വിളിച്ചറിയിക്കയാണ്

3. മുസ്ളിംങ്ങളെ കോര്‍ണര്‍ ചെയ്ത് ആസൂത്രിതമായി മുന്നേറുന്ന പദ്ധതി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള ശേഷി ലീഗില്‍നിന്ന് പ്രതീക്ഷിക്കുന്നത് ലോകത്തെ ഏറ്റവുംവലിയ വിഡ്ഢിത്തമാണ്.

4. ലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം കെ മുനീര്‍ മാധ്യമങ്ങളുടെ മുസ്ളിംവിരുദ്ധ ക്യാമ്പയിന് പാകമായ ചോക്ളേറ്റ്കുട്ടപ്പനാണ്.

5. മുസ്ളിം യൂത്ത് ലീഗ് സംഘടിപ്പിച്ച ദേശീയസമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ മുസ്ളിംയുവതയുടെ സമരവീര്യം മുഴുവന്‍ ഷണ്ഡീകരിച്ച് അതിനെ എങ്ങനെ 'ഐസ്ക്രീംപാര്‍ലറാക്കി'മാറ്റാം എന്നതാണ്.

"തങ്ങള്‍ തീവ്രവാദസംഘടനയല്ലെന്ന് ദിനേന സത്യവാങ്മൂലം സമര്‍പ്പിക്കേണ്ട ഗതികേടിലേക്ക് മുസ്ളിംസംഘടനകള്‍ എത്തിക്കഴിഞ്ഞു. ഇങ്ങനെ സത്യവാങ്മൂലം സമര്‍പ്പിച്ച് സ്വഭാവശുദ്ധിവരുത്തി , തങ്ങള്‍ പാവം പരിശുദ്ധരാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗെന്ന കേരളത്തിലെ മുസ്ളിംലീഗ് സംഘടനയാണ്. തങ്ങള്‍ തീവ്രവാദികളല്ലെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമായി നാടുചുറ്റുക മാത്രമല്ല, തങ്ങളല്ലാത്ത, തങ്ങളോടൊപ്പം നില്‍ക്കാത്ത സകല മുസ്ളിംസംഘടനകളും തീവ്രവാദികളാണ് എന്നാണ് അവരിപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഗള്‍ഫ് മണലാരണ്യത്തില്‍ ചോരനീരാക്കി പണിയെടുത്ത് കുടംബം പോറ്റുന്നവരില്‍നിന്ന് പിരിവെടുത്ത് തുടങ്ങിയ ചാനലിന്റെ അമരക്കാരനാണ് ലീഗ്ക്യാമ്പയിനിലെ പോസ്റ്റര്‍ബോയി. വരികളിലും വരികള്‍ക്കിടയിലും മുസ്ളിംവിരുദ്ധപൈപ്പ്ബോംബുകള്‍ പൊട്ടിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇഷ്ടതാരം. ചാനല്‍ പേരിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് പാവങ്ങളായ ഷെയര്‍ഹോള്‍ഡര്‍മാരും വല്ല സംഘടനയും രംഗത്തുവന്നാല്‍ അവര്‍ തീവ്രവാദികളാണ്, അവരുടെ തീവ്രവാദം തുറന്നുകാട്ടിയതിന്റെ പേരില്‍ ക്രൂശിക്കുകയാണ് എന്നുകരഞ്ഞ് മുഖ്യധാരയുടെ സഹതാപംനേടാം എന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. തീവ്രവാദപേര് പറഞ്ഞ് സമുദായത്തെ ഒറ്റുകൊടുത്താലും വേണ്ടില്ല ചാനല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുക എന്നതാണ് അവരുടെ അജന്‍ഡ''

ജമാഅത്തെ ഇസ്ളാമി മുഖപത്രം പറയുന്നു.

ചോക്ലേറ്റ് കുട്ടന്മാരും ഐസ്ക്രീം ലോലന്മാരും അരങ്ങുതകര്‍ക്കുമ്പോള്‍ അവരെ അനുകൂലിക്കാത്തവരെല്ലാം തീവ്രവാദികള്‍ തന്നെ. തീവ്രവാദം എന്ന് കേള്‍ക്കുമ്പോള്‍ ഓക്കാനം വരുന്ന എന്‍ഡിഎഫ് ഇപ്പോള്‍ ചോക്ലേറ്റ് തിന്ന് പരിശീലിക്കുകയാണല്ലോ.

21 comments:

ശതമന്യു said...

ഉപകാരം ചെയ്തവര്‍ക്കാണ് ചിലര്‍ ആദ്യം അടികൊടുക്കുക. കേരളത്തിലെ ജനങ്ങള്‍ക്ക് ഡല്‍ഹിയില്‍നിന്ന് പ്രണബിന്റെ പെട്ടിയിലൂടെയും മമതയുടെ ചാക്കിലൂടെയും കിട്ടിയ പ്രഹരം കണ്ടപ്പോള്‍ ആ ചൊല്ലില്‍ ഒട്ടും പതിരില്ലെന്നാണ് തോന്നിയത്. വോട്ടുചെയ്ത് ജയിപ്പിച്ചവര്‍ക്ക് നല്‍കിയ അടി ഒട്ടും മോശമായില്ല. മന്‍മോഹന്‍സിങ് ആദ്യം പ്രധാനമന്ത്രിയാകുമ്പോള്‍ കേരളത്തില്‍നിന്ന് കോണ്‍ഗ്രസിന് മരുന്നിനുപോലും ഒരു ലോക്സഭാംഗമുണ്ടായിരുന്നില്ല. പക്ഷേ, കേരളത്തിനുവേണ്ടതെന്തെന്ന് കേന്ദ്രത്തില്‍ ചെന്ന് പറയാന്‍ കെല്‍പ്പുള്ളവര്‍ വേണ്ടുവോളമുണ്ടായിരുന്നു. ഇന്ന് കോണ്‍ഗ്രസിനും കൂട്ടര്‍ക്കും പതിനാറ് എംപിമാരുണ്ട്, മൂത്തതും ഇളയതുമടക്കം ആറുകേന്ദ്ര മന്ത്രിമാരുണ്ട്. എന്നിട്ടെന്ത്. ബംഗാളില്‍ മാത്രം രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന മമതാ ദീദിക്ക് മലപ്പുറത്തുനിന്നുപോയ അഹമ്മദ് സാഹിബാണ് സഹായി. മുമ്പ് വിദേശ സഹമന്ത്രിയായി രാവിലെ ലണ്ടനിലും വൈകിട്ട് സിംഗപ്പൂരിലും അന്തിമയക്കത്തിന് ബാങ്കോക്കിലും പിറ്റേന്ന് ദുബായിലും എന്ന നിലയില്‍ ഇന്റര്‍നാഷണല്‍ റോമിങ്ങായിരുന്നു അഹമ്മദ് സാഹിബ്. ഇത്തവണ ആരോ അറിഞ്ഞ് ഒപ്പിച്ച പണിയാണ് ദീദിയുടെ സഹമന്ത്രിപദം. ബജറ്റ് അവതരണത്തിന് ദീദി എത്തുമ്പോള്‍ ചുറ്റിപ്പറ്റിനിന്ന സാഹിബിനെ കണ്ട് 'ഹു ഇസ് ദാറ്റ് ഓള്‍ഡ് മാന്‍?'(ആ കോമളാംഗനായ ചെറുപ്പക്കാരന്‍ യേത്) എന്ന് ദീദി ചോദിച്ചത്രെ. ഇതാണ് ദീദിയുടെ സഹമന്ത്രി എന്ന് ബംഗാളി അനുചരര്‍ പറഞ്ഞപ്പോള്‍ 'എങ്കില്‍ അടുത്തുനിന്ന് ഒരു പടംപിടിച്ചശേഷം സ്ഥലം വിട്ടോളൂ' എന്നായി ദീദി. അങ്ങനെ ദീദിക്കൊപ്പംനിന്ന് എടുത്ത പടം മനോരമയില്‍ അച്ചടിപ്പിക്കാന്‍ കഴിഞ്ഞതാണ് കേരളത്തിന് ഇത്തവണത്തെ റെയില്‍വേ ബജറ്റില്‍ കിട്ടിയ വലിയ നേട്ടം.

Unknown said...

"മന്‍മോഹന്‍സിങ് ആദ്യം പ്രധാനമന്ത്രിയാകുമ്പോള്‍ കേരളത്തില്‍നിന്ന് കോണ്‍ഗ്രസിന് മരുന്നിനുപോലും ഒരു ലോക്സഭാംഗമുണ്ടായിരുന്നില്ല. പക്ഷേ, കേരളത്തിനുവേണ്ടതെന്തെന്ന് കേന്ദ്രത്തില്‍ ചെന്ന് പറയാന്‍ കെല്‍പ്പുള്ളവര്‍ വേണ്ടുവോളമുണ്ടായിരുന്നു"


ഹ ഹാ ഹാ ഹാ ഇതു കലക്കി... അതായിരിക്കും ഇത്തവണ എല്ലാത്തിനേം ഇവിടെത്തന്നെ ജനങ്ങള്‍ അടിച്ചിരുത്തിയത്. അതില്‍ കുറേ ചാടിയും പോയി. ഇനിയും പലരും ചാടി ഓടാന്‍ നോക്കുന്നു. എല്ലാം കാണാന്‍ ഇനിയും അച്ചുമാമനും ശതമന്ന്യുവും ബാക്കി.
കോതിക്കെറുവു എന്നെല്ലാം പറയുന്നത് ഇതാണൊ, എന്തൊ?

Unknown said...

"മന്‍മോഹന്‍സിങ് ആദ്യം പ്രധാനമന്ത്രിയാകുമ്പോള്‍ കേരളത്തില്‍നിന്ന് കോണ്‍ഗ്രസിന് മരുന്നിനുപോലും ഒരു ലോക്സഭാംഗമുണ്ടായിരുന്നില്ല. പക്ഷേ, കേരളത്തിനുവേണ്ടതെന്തെന്ന് കേന്ദ്രത്തില്‍ ചെന്ന് പറയാന്‍ കെല്‍പ്പുള്ളവര്‍ വേണ്ടുവോളമുണ്ടായിരുന്നു"

ചിരിപ്പിച്ചു കൊല്ലകൊല ചെയ്യും...ഹീ ഹീ ഹീ ...
ഈ പറഞ്ഞ കെല്പുള്ളവര്‍ പണ്ട് പാലക്കാടു ഡിവിഷന് വേണ്ടി തമിള്‍ നാടുമായി ചര്‍ച്ചക്ക് പോയത് ശതമന്യു സഖാവ് മറന്നോ ?..
ഹോ.. എന്തൊരു കെല്‍പ്പയിരുന്നു...അതാണ് കെല്പു...സംസാരിക്കാന്‍ അറിയാത്തതുകൊണ്ടാണോ ...അതോ മറ്റുവല്ല കാരണം കൊണ്ടാണോ എന്നറിയില്ല .,, സീതാറാം യെച്ചുരി എന്നാ ഒരു മഹാ കെല്പനെയും കൊണ്ടാണ് തമിള്‍ നാടുമായി മേല്പറഞ്ഞ കെല്പ ശിരോമാണിമാര്‍ ചര്‍ച്ചിക്കാന്‍ പോയത്...
എന്നിട്ടോ ... പരം ആദരണീയ , പരം പൂജനീയ കെല്പ ശ്രീമാന്‍മാര്‍ കെല്പു കൂടുതല്‍ കാരണം , കയ്യിലുള്ള പാലക്കാടു ഡിവിഷനും തമിള്‍ നാടിനു അടിയറ വച്ച് ആര്‍ക്കും വേണ്ടാത്ത , സ്ഥിരമായി നഷ്ടം ഉണ്ടാക്കുന ഒരു മീറ്റര്‍ ഗേജു റൂട് പകരം മേടിച്ചോണ്ട് വന്നു....ഇതാന്ട കെല്പു ..കഷ്ടം ...ത്ഫു...
പാര്‍ടി ഏതായാലും ഇടതു വലതു വ്യത്യാസം ഇല്ലാതെ എല്ലാത്തിനും കെല്പു കൂടുതല്‍ ( hyper "kelp"tivity) കാരണം ഗോസയിയെ കണ്ടാല്‍ കവാത് മറക്കും..നാക്ക് കുഴിഞ്ഞു അണ്ണാക്കിലേക്ക് ഇറങ്ങി പോകും... ഇതിനെ ഒക്കെ സഹിക്കാന്‍ ആണ് കേരളത്തിന്റെ വിധി. എല്ലാ കാലത്തും...

എന്തിനാ അധികം... ഇവന്മാരുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനം വെബ്‌സൈറ്റില്‍ കാണാം...പണ്ട് ജയിച്ച ഒരു ലോനപ്പന്‍ നമ്പാടന്‍ എന്നാ കെല്പന്‍.. കമ എന്ന് പാര്‍ലമെന്റില്‍ മിണ്ടീട്ടില്ല ... മിക്കതിന്റെയും കഥ ഇതൊക്കെ തന്നെ ആണ്...ഇപ്പോഴും.. സുരേഷ് കുറുപ്പും നിങ്ങളുടെ പുതിയ ശത്രു വീരനും ആയിരുന്നു തമ്മില്‍ ഭേദം...

Unknown said...

നാല്പത്തഞ്ച് അമ്പതു കൊല്ലം പതിനഞ്ചും പതിനെട്ടും സീറ്റുമായി ഒടുക്കത്തെ കെല്‍പ്പു കെല്പ്പിയവര് അഞ്ചു കൊല്ലത്തെ നമ്പാടന്റെ
കെല്‍പ്പു തന്നെ പറയണം.
electicity ബോര്‍ഡ് ദല്‍ഹി മഹാരാഷ്ട്ര,രാജസ്ഥാന്‍,ഗുജറാത്ത് styleല്‍ കെല്‍പ്പു കൂട്ടാന്‍,കുറെ കാലായി ചെറ്റ ഗോസായിയും കാലു നക്കികളും പറയുന്നു.എന്നിട്ട് പതിഞ്ചു മുതല്‍ ഇരുപതു മണിക്കൂര് വരെ powerകട്ട് കേല്പ്പിക്കണം.ഡല്‍ഹീലും വടക്കന്‍ രാജ്യങ്ങള്‍,ആന്ദ്ര,കര്‍ണാടക,എന്നിവിടങ്ങളില് പവര്‍കട്ട് ആ കോലത്തില്‍ കേല്പ്പിച്ചു ഉദ്ധരിച്ചിട്ടുണ്ട്.ഷീലാ ദീക്ഷിമ്മ തക്കാളി ഏറു ഒഴിവാക്കാന്‍ പുറം പണിയും യാത്രയും കമ്മി.
കെല്‍പ്പു കുറഞ്ഞത്‌ കൊണ്ട് ഇവിടെ ആ കാര്യത്തില്‍ മാത്തുച്ചായനും വീരച്ചായനും ചുമ്മാ ഒരു പുളു എഴുതാന്‍ പോലും വല്യ പാട്.
ഇനിയും കെല്‍പ്പു കഥകള്‍ ഒരുപാടു പറയാനുണ്ട് മക്കളെ.പിന്നെ വരാം.

Unknown said...

സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ അടിമോടമ ബന്ധമാണോ നളരേ? അതിനെക്കുറിച്ചൂടി ധാര്‍മ്മികരോഷിക്കൂന്ന്..രസോണ്ടാവും. മുഷീല്യ.

Unknown said...

"പാര്‍ടി ഏതായാലും ഇടതു വലതു വ്യത്യാസം ഇല്ലാതെ എല്ലാത്തിനും കെല്പു കൂടുതല്‍ ( hyper "kelp"tivity) കാരണം ഗോസയിയെ കണ്ടാല്‍ കവാത് മറക്കും..നാക്ക് കുഴിഞ്ഞു അണ്ണാക്കിലേക്ക് ഇറങ്ങി പോകും... ഇതിനെ ഒക്കെ സഹിക്കാന്‍ ആണ് കേരളത്തിന്റെ വിധി. എല്ലാ കാലത്തും..."

കെല്പു കഥകള്‍ ഒത്തിരി ഒത്തിരി കഥകള്‍ ഉണ്ട് കങ്ങരു സഖാവെ ...പറയുക...ധൈര്യമായി പറയുക.. ഒട്ടും മുഷിയില്ല ...ഇടതു, വലതു, ബി ജെ പി വ്യത്യാസമില്ലാതെ കെല്പുള്ള ഊമ്പന്മാര്‍ ( എം പി ) കാണിക്കുന്ന ഉത്തരവാദിത്യ ഇല്ലായ്മ പറയുക... അത്രയൊക്കെ നമുക്ക് മനസിലാക്കാന്‍ സാധിക്കണം...

നമ്പാടന്‍ മാഷ് മാത്രമല്ല സഖാവേ കെല്പന്‍ മാരുടെ കൂടെ... തങ്ങള്‍ പാര്‍ലമെന്റിന്റെ വെബ്സൈറ്റ് കണ്ടിട്ടുന്ടെല്‍ ഒരു കാര്യം വ്യക്തമായും മനസിലാക്കാം. സ്റ്റാര്‍ ഇട്ടും ഇടാതെയും ഉള്ള ചില ചോദ്യങ്ങള്‍ ചോദിക്കുക അല്ലാതെ ചര്‍ച്ചകളില്‍ ഇടപെട്ടു സംസാരിക്കുന്നവര്‍ കേരളത്തില്‍ നിന്നും പോയവര്‍ മൂന്നോ നാലോ പേരെ ഉള്ളു. കാരണം അതിനുള്ള കഴിവില്ല എന്ന് തന്നെ ആണ് ഞാന്‍ മനസിലാക്കുന്നത്‌. ചോദ്യം എഴിതി തരാന്‍ നല്ല ഒരു പി എ ഉണ്ടായാല്‍ മാത്രം മതി. ഈ അടുത്ത കാലത്ത് അത് പോലും നന്നായി ചെയ്യാന്‍ അറിയാതെ ഡീസല്‍ നിലയത്തിലെ നാഫ്തയുടെ കണക്കു ചോദിച്ചു ഇളിഭ്യനായ ഒരു പുലി സഖാവ് ഉണ്ട്. കെ ഇ ഇസ്മയില്‍..... സി പി മുഹമ്മദിനോടും പട്ടാമ്പി കാരോടും കേരളം തീര്‍ച്ചയായും നന്ദി ഉള്ളവര്‍ ആയിരിക്കണം. ആ വധൂരിയെ എം എല്‍ ഇ ആക്കി റെവെന്യു മന്ത്രി ആകിയില്ലല്ലോ .. അയാള്‍ ഒരു വട്ടം റെവെന്യു ഭരിച്ചതിന്റെ ആണ് ഇന്ന് സര്‍കാരും ജനങ്ങളും അനുഭവിക്കുന്നത്...വേറൊരുത്തന്‍ സഭ മാറി കയറി പ്രസംഗിച്ചു .. ശങ്കരന്‍ ഫ്രം കാലികറ്റ്..... മുടി പറിച്ചു വെളിച്ചപാട് തുള്ളി ചോദ്യോത്തര പ്രസംഗം നടത്തുന്ന, കരുണാകരന്റെ വോട്ട് മേടിച്ചു , ജയിച്ചപ്പോള്‍ പോയികണ്ടു മധുരം പങ്ങുവച്ചു മണിക്കൂര്‍ ഒന്ന് കഴിയുന്നതുനു മുന്‍പേ കരുണാകരനെ തൊട്ടാല്‍ കുളിക്കണം എന്ന് പറഞ്ഞ വേറൊരു വധൂരിയും പാര്‍ലമെന്റില്‍ ഏതാനും ചോദ്യങ്ങളില്‍ ഒതുങ്ങി...വേറൊരു വന്ദ്യ വയോധികന്‍ , തെന്നല, മുല്ല പെരിയാര്‍ പ്രശ്നത്തില്‍ തമിള്‍ നാട് സഭയില്‍ അലമ്പ് ഉണ്ടാക്കിയപ്പോള്‍ ക മ എന്ന് പറയാതെ മിണ്ടാതിരുന്നു. ഇനി തങ്ങള്‍ക്കു അറിയാവുന്ന കഥകള്‍ പറയുക...എനിക്കറിയുന്നത് അനുസരിച്ച് ഞാനും തുടര്‍ന്ന് എഴുതാം.

പിന്നെ കെല്പു ഉള്ളവര്‍ ഇല്ല എന്നൊന്നും കരുതരുത് സഖാവേ ... അതിനു പച്ച മലയാളത്തില്‍ പറഞ്ഞാല്‍ അണ്ടി ഉറപ്പു വേണം. തമിള്‍ നാട്ടിലെ ഒരു പൊതുമേഖല സ്ഥാപനത്തിന്റെ ഓഹരി വില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ രാജികത്ത് അയച്ചു വില്പന തടഞ്ഞ ഡി എം കെ നേതൃത്വത്തെ കണ്ടു പഠിക്കട്ടെ നമ്മുടെ ബ്രഹ്മാണ്ട കെല്പന്മാര്‍. നമ്മുടെ ഊമ്പന്മാര്‍ക്ക് അറിയാവുന്നത് പരലമെന്റിനു പുറത്തു അവഗണിച്ചു എന്ന് പറഞ്ഞു ധര്‍ണ ഇരിക്കാനും കരയാനും മാത്രമാണ് എന്ന് തോന്നിപോകുന്നു.. ശരിയല്ലേ സഖാവേ...വെറും പതിനേഴു എം പി മാരെ വച്ച് അവരുടെ സംസ്ഥാനത്തിന് താല്പര്യമുള്ള വകുപ്പുകളില്‍ ഏഴ് മന്ത്രിമാരെ ചോദിച്ചു വാങ്ങി വികസനം നടത്തുന്ന ഡി എം കെ അണ്ണന്മാരെ കണ്ടു പഠിക്കട്ടെ നമ്മുടെ ഊമ്പന്‍ പട.തഫു

manoj pm said...

ദയവായി അശ്ലീല പ്രയോഗങ്ങള്‍ ഒഴിവാക്കിയാലും.

ജിവി/JiVi said...

തമിഴ്നാടിന്റെ പ്രാദേശികരാഷ്ട്രീയത്തെ ഇനിയും പുകഴ്ത്തിക്കൊണ്ടേയിരിക്കുക.

നമ്മള്‍ ദേശീയ പാര്‍ട്ടികളില്‍നിന്നുള്ളവരെ തെരെഞ്ഞെടുത്തയക്കുന്നു. ആ പാര്‍ട്ടികളുടെ ദേശീയനിലപാടിനൊപ്പമേ നമ്മുടെ പ്രതിനിധികള്‍ക്ക് നില്‍ക്കാനാവൂ. ഡി എം കെ ചെയ്യുന്നതുപോലത്തെ വിലപേശല്‍ എല്ലാവരും തുടങ്ങിയാല്‍ പിന്നെ അധികം വൈകാതെ മലയാളിക്കും തമിഴനും തെലുങ്കനും മറാത്തിക്കും ഒക്കെ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ആളുകളെ അയക്കേണ്ടതില്ലാത്ത അവസ്ഥ വരും.

ദേശീയതക്കൊപ്പം നില്‍ക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കേണ്ടത് കേന്ദ്ര ഗവ. അവശ്യം ചെയ്യേണ്ട കാര്യം മാത്രമാണ്. പാര്‍ലമെന്റിനുപുറത്ത് കോണ്‍ഗ്രസ്സിന്റെ ദേശീയനേതൃത്വത്തോട് ഇത്തരത്തില്‍ വിലപേശല്‍ നടത്തേണ്ടത് നമ്മുടെ കോണ്‍ഗ്രസ്സ് എം പി മാരുടെ മാത്രമല്ല കെ പി സി സിയുടെ മൊത്തം ചുമതലയുമാണ്.

jayan said...

വികസനം നടത്തുന്ന ഡി എം കെ അണ്ണന്മാരെ കണ്ടു പഠിക്കട്ടെ നമ്മുടെ ഊമ്പന്‍ പട.തഫു

ee nalan enna rajya snehikku oru rajmohan unnithanannante oru mughachaya..!!!

oppam gandhiyarum adharshavanmarum
sarvopari nadinivendi swayam samarpichavarumaya congressannanmarude oru swaravum..........!!!!!!!!!

Jay congress...jay nala dhamayanthi...jay hoooooooooo!!!! HOOOOOOO....

Unknown said...

dear manoj
മോശം പരാമര്‍ശങ്ങള്‍ക്ക് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
ദയവായി പ്രസ്തുത പോസ്റ്റ്‌ ഡിലീറ്റ് ചെയ്താലും.

Unknown said...

ജിവി പറയുന്നത് വളരെ ശരിയാണ്....
എല്ലാം ദേശീയതയുടെ പ്രശനമാണ്. അല്ലാതെ നമ്മുടെ എം പി മാര്‍ കഴിവ് കെട്ടവര്‍ ആയതു കൊണ്ടല്ല.
അതുകൊണ്ട് തുടര്‍ന്നും പരലമെന്റിനു മുന്‍പില്‍ ധര്‍ണ നടത്തുക...ദേശീയത വളര്‍ത്തുക.

ജിവി/JiVi said...

ദേശീയപാര്‍ട്ടികളായ ഇടതുപാര്‍ട്ടികളുടെ നിര്‍ണ്ണായകമായ പിന്തുണയോടെ കഴിഞ്ഞ യു പി എ സര്‍ക്കാര് കേന്ദ്രത്തിലുണ്ടായിരുന്നപ്പോള്‍ കൂടുതല്‍ പരിഗണന കേരളത്തിനു ലഭിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗം തന്നെയായ കോണ്‍ഗ്രസ്സ് എം പി മാര്‍ അവിടെയുണ്ടായിരുന്നെങ്കില്‍ അതിലും കൂടുതല്‍ ലഭിച്ചേനെ എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ അന്ന് പറഞ്ഞിരുന്നത്. ഇപ്പോള്‍ 16 കോണ്‍ഗ്രസ്സ് എം പി മാര്‍ ഉണ്ടാവാന്‍ ആ പ്രചാരണവും കാരണമായിട്ടുണ്ട്. എന്നിട്ട് കിട്ടുന്നത് വട്ടപ്പൂജ്യം. കഴിവുകേട് എം പി മാരുടെ മാത്രമല്ല, കെ പി സി സിയുടെ മൊത്തം. കോണ്‍ഗ്രസ്സ് ദേശീയനേതൃത്വത്തിന്റെ പരിമിതിയും നിരുത്തരവാദിത്വവും. ദേശീയതയുടെ പരാജയവും. എന്നിട്ട് വാചകമോ? രാജ്യത്തിന്റെ ദീര്‍ഘകാല ആവിശ്യങ്ങളെ മുന്‍ നിര്‍ത്തിയുള്ള ബജറ്റെന്ന്!

Unknown said...

"കഴിഞ്ഞ യു പി എ സര്‍ക്കാര് കേന്ദ്രത്തിലുണ്ടായിരുന്നപ്പോള്‍ കൂടുതല്‍ പരിഗണന കേരളത്തിനു ലഭിച്ചിരുന്നു."
അതു നമുക്കങ്ങ് ഉറപ്പിക്കാം. ഏതടിസ്താനത്തില്‍ നോക്കിയാലും രണ്ടും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തന്നെ.പിന്നെ കഴിഞ്ഞ യു പി എ സര്‍ക്കാര്‍ 5 വര്‍ഷവും ഭരിച്ചു. അതിന്റടിസ്താനത്തിലാവും ജീവി ഇതു പറഞ്ഞത് എന്നു വിശ്വസിക്കുന്നു.ഈ യു പി എ സര്‍ക്കാര്‍ ഒരു വര്‍ഷമേ ആയുള്ളൂ എന്നതിനാല്‍ പരിഗണന ഇനിയും ഉണ്ടാവും എന്നു വിശ്വസിക്കാം. എന്നാലും എം പി മാരുടെ പ്രകടനം ഇപ്പോള്‍തന്നെ താരത്മ്യം ചെയ്യാന്‍ സാധിക്കും.എന്തുകൊണ്ടും ഇതിനു മുന്നുണ്ടായ എം പി മാരുടെ പ്രകടനം (പ്രത്യേകിച്ച് മുടി ഉള്ളതും ഇല്ലാത്തതും ആയ ചിലരുടെ) വെച്ചു നോക്കുംബൊള്‍..........എന്തു പറയാന്‍...

ജനശക്തി said...

ജിവി പറഞ്ഞതാണു കാര്യം.

ജിവി/JiVi said...

മിക്കളേ,

കഴിഞ്ഞ ലോക്സഭയുടെ സ്റ്റാറ്റിസ്റ്റിക്സില്‍നിന്നും ഒരു റിപ്പോര്‍ട്ട് വായിക്കാം:

The statistics also say that MPs of the Communist Party of India-Marxist (CPI-M) were most involved in parliament proceedings in comparison to the number of seats while MPs of the Congress, which led the United Progressive Alliance government, participated the least.
“On an average, an MP spoke 30 times in the Lok Sabha. Of the major parties, an average Congress MP participated least in the proceedings of parliament. An average CPI-M MP participated the most,” according to the statistics.
“MPs of the (opposition) Bharatiya Janata Party (BJP) accounted for a quarter of all participation in debates (with 21 percent of the seats). Congress MPs accounted for 20 percent of all participation in debates (with 28 percent of seats) and MPs of the CPI-M accounted for 12 percent of all participation in debates (with eight percent of seats),” the PRS statistics says.

ഈ എം പിമാരില്‍ സുരേഷ് കുറുപ്പും സെബാസ്റ്റ്യന്‍പോളും പി കരുണാകരനും വര്‍ക്കല രാധാകൃഷ്ണനും കൃഷ്ണദാസും ഒക്കെ വരും. പക്ഷെ എറണാകുളം പാസഞ്ചര്‍ കോട്ടയം വരെ നീട്ടാനല്ല സുരേഷ് കുറുപ്പ് തന്റെ സമയം വിനിയോഗിച്ചത്. വിവിധ വിഷയങ്ങളില്‍(പ്രാദേശിക വാദങ്ങളെ നേരിടേണ്ടതടക്കം) രാജ്യത്തിന്റെ നയരൂപീകരണം, നയങ്ങള്‍ക്കനുസൃതമായ നിയമനിര്‍മ്മാണം ഒക്കെ സംബന്ധിച്ച ചര്‍ച്ചകളില്‍ ഇടപെടാനാണ്. അതാണ് എം പി മാരുടെ പാര്‍ലമെന്റിനകത്തെ ജോലി. അല്ല്ലാതെ ഡി എം കെക്കാര്‍ ചെയ്യുന്നതുപോലെ എല്ലാവ്വരും ചെയ്താല്‍ പിന്നെ ഇന്ത്യന്‍ പാര്‍ലമെന്റ് അധികകാലം നിലനില്‍ക്കില്ല എന്നാണ് ഞാന്‍ ആദ്യമേ സൂചിപ്പിച്ചത്.

ഇനി താരതമ്യത്തിനുവേണ്ടി ഇപ്പോഴത്തെ ലോക്സഭയില്‍നിന്നും ഒരു വാര്‍ത്തകൂടി വായിക്കാം:
Congress President Sonia Gandhi sought an explanation from MPs on their absence from the Lok Sabha, when the question hour virtually collapsed because of missing members. She has asked for a list of absentee MPs and warned of firm action against those who skip parliamentary proceedings from party, according to Times of India.

ഈ എം പി മാരില്‍ ആരൊക്കെയുണ്ടാവും - പി ടി തോമസ്, ആന്റോ ആന്റണി, ജോസ് കെ മാണി, കൊടിക്കുന്നില്‍ സുരേഷ്....

ജനശക്തി said...

മുകളിലെ കമന്റ് ഒന്നുകൂടി ഇടുന്നു.

ജിവി പറഞ്ഞതാണു കാര്യം.

Unknown said...

ഇതൊക്കെതന്നെയല്ലേ തെരെഞ്ഞെടുപ്പിലും പറഞ്ഞ് വോട്ട് ചോദിച്ചത്? ദോഷം പറയരുതല്ലൊ ഒരെണ്ണം (അതു മറ്റെ സ്താനാര്‍ധ്തിയുടെ കുഴപ്പം ആണെന്നു പ്രത്യേകം പറയണൊ?) ഒഴികെ മറ്റൊരാളും ഇപ്പ്രാവശ്യം ലോകസഭാ കണ്ടില്ല.കേരളത്തിലെ ജനങ്ങള്‍ "അച്ചു - ലാവ്ലിന്‍പിണറായി" അടി കണ്ട് മടുത്തിട്ടാണെന്ന ന്യായം പറയാം, എന്നാല്‍ ബഗാളിലൊ? ഇത്രയും ചെറിയ ഒരു എം പി സംഘം സീ പി എമ്മി നു ഈയടുത്ത കാലഘട്ടത്തില്‍ ഉണ്ടായിട്ടില്ല.ഇതില്‍പ്പരം എങ്ങനെയാ മാഷേ ഒരു പാര്‍ട്ടിയുടെ എം പി മാരുടെ പെര്‍ഫൊര്‍മന്‍സു അളക്കുക? ഒന്നു പറഞ്ഞു തരാവൊ? അപ്പൊ ലോകസഭയില്‍ ചെന്നു ചുമ്മാ ഇരുന്നിട്ടൊ അതു റ്റീ വിയില്‍ കണ്ടൊ, ചോദ്യം ചുമ്മാ ചോദിച്ചിട്ടൊ (മുന്‍ കമന്റില്‍ പറഞ്ഞ പൊലെ - നാഫ്ത എത്രയാ?) കാര്യമില്ല,ജനങ്ങള്‍ക്കു ബോധ്യപ്പെടണം, അവര്‍ക്ക് ഉപകരിക്കണം. കുറുപ്പ് കോട്ടയത്തിനു എന്തു ചെയ്തു എന്നതു മാത്രമല്ലായിരുന്നു ചോദ്യം,കോട്ടയത്തിനു പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത കുറുപ്പു എന്തിനു എം പി ആകണം? അതായിരുന്നു ചോദ്യം. അപ്പൊ എന്തെലും ചെയ്യണം അതു ജനത്തിനു ബോധ്യം വരണം.അല്ലേല്‍ ഇപ്പറയുന്നത് ജീവിക്കു പോലും മനസ്സിലാകില്ല.

ജിവി/JiVi said...

ഇതൊക്കെത്തന്നെ പറഞ്ഞുകൊണ്ടാണ് തെരെഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചത്. പക്ഷെ അതിനെ (തൃണമൂലും)കോണ്‍ഗ്രസ്സുകാര്‍ ഖണ്ഡിച്ചതുകണ്ട് ബോധിച്ചിട്ടാണോ ജനം സി പി എംനെ തോല്‍പ്പിച്ചത്?

പി അര്‍ എസ് തയ്യാറാക്കിയത് തിരഞ്ഞെടുപ്പിനു മുമ്പായിരുന്നല്ലോ. സി പി എം കൂട്ടത്തോടെ തോറ്റതുകൊണ്ട് തങ്ങളുടെ അളവുകോലുകള്‍ തെറ്റായിപ്പോയെന്ന് മനസ്സിലാക്കി ബന്ധപ്പെട്ടവര്‍ ആ സ്റ്റാറ്റിസ്റ്റിക്സ് തിരുത്തുമെന്ന് കരുതാം. മിക്കളിനു അവരെ ഈ കാര്യത്തില്‍ സഹായിക്കാന്‍ പറ്റുമെങ്കില്‍ അത് ചെയ്തുകൊടുക്കണം.

ജിവി/JiVi said...

എറണാകുളം പാസഞ്ചര്‍ കോട്ടയം വരെ നീട്ടണമെന്നും പറഞ്ഞ് സുരേഷ് കുറുപ്പ് പാര്‍ലമെന്റിനകത്ത് ബഹളം വെച്ചില്ല എന്നതിനര്‍ത്ഥം കോട്ടയത്തിനുവേണ്ടി ഒരു എം പി എന്ന നിലയില്‍ ഒന്നും ചെയ്തില്ല എന്നല്ലല്ലോ മിക്കളേ.

അല്ല, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൂടുതല്‍ പരിഗണനകിട്ടി എന്ന് ഞാന്‍ എഴുതിയതിനെ ഉറപ്പിച്ച മിക്കളുതന്നെ ഇപ്പോ ഇങ്ങനെയും എഴുതുന്നത്!

Unknown said...

പിന്നെയല്ലാതെ? സീ പി എം പറയുന്നത് ശരിയായിരുന്നെങ്കില്‍, അതു ജനങ്ങള്‍ക്ക് ബോധ്യമായെങ്കില്‍ പിന്നെയെങ്ങനെ ഇത്ര വലിയ തോല് വി? അതൊ ഇതു ശരിക്കും ജനത്തിനു മൊത്തം ബോധ്യമായ കാര്യം, പിന്നെ ഒരു രസത്തിനു വേണ്ടി തോല്പിച്ചതാന്നൊ ജീവി കരുതിയത്? യു പി എ യെ സപ്പോര്‍ട്ട് ചെയ്തപ്പോഴും സീ പി എം ആ ഗവ:നു ഉണ്ടാക്കിയ പൊല്ലാപ്പു എത്രയാ.ഇതെല്ലാം ജനം മറന്നു ഒരു ഉപകാരവുമില്ലാത്ത(ഉപകാരം ഇല്ലാ എന്ന് പറയാന്‍ പറ്റില്ലാ.എം പി ഫണ്ടു മൊത്തം പാര്‍ട്ടിയല്ലെ ഊറ്റിയത്) മുഴുവന്‍ സമയവും സഭയില്‍ ഹാജരായി ഉറക്കം തൂങ്ങുന്ന എം പി മാരെ വീണ്ടും തെരെഞ്ഞെടുക്കാന്‍ മാത്രം മണ്ടന്മാരാണൊ അവര്‍? ഒന്നാലോജിച്ചു നോക്കൂ. അതൊ ഇവരെല്ലാം രാജ്യത്തിന്റെ നയരൂപീകരണം കേരളത്തില്‍ ഇരുന്നു,കേരളത്തിനു വേണ്ടി നടത്തട്ടെ എന്ന് വിചാരിച്ചു കാണുമൊ? എന്തൊ.....

"കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൂടുതല്‍ പരിഗണനകിട്ടി" ഈ ഗവ: നിന്നും കിട്ടും വെയ്റ്റ് ചെയ്യൂ... പിന്നെ അച്ചുതാനന്തന്‍ ഗവ: ഭരിക്കുന്ന പോലെയുള്ള പരിഗണനയാണൊ ഉദ്ധേശിച്ചത്? സോറി അത്തരം പരിഗണന അല്ലാ ഞാന്‍ ഉദ്ധേശിച്ചത്.കറുപ്പിന്റെ കോട്ടയം വികസനം വളരെയേറെ ചര്‍ച്ചചെയ്തതല്ലെ.കുറുപ്പിനു വരെ മനസ്സിലായി സ്വന്തം കഴിവു കൊണ്ട് നടക്കില്ലാന്നു, അതല്ലെ അദ്ധേഹം അവസാനം വിജയിക്കാന്‍ ബീ ജെ പീ സഹായം പോലും തേടിയതു.

Unknown said...

മിക്കിളേ വിവരമില്ലായ്മ വിളമ്പുന്നതില്‍ നാണക്കേടൊന്നും തോന്നുന്നില്ലേ? ശീലമായിപ്പോയി അല്ലേ. സാരോല്യാ.