Sunday, December 13, 2009

കലക്കവെള്ളത്തിലെ മീന്‍പിടിത്തം

ബസ് കത്തിക്കാന്‍ പദ്ധതിയിട്ട കൂട്ടത്തില്‍ സൂഫിയ മഅ്ദനിയുമുണ്ടെന്ന് തടിയന്റവിട നസീര്‍ മൊഴിനല്‍കിയപ്പോള്‍ മാതൃഭൂമിക്കും മനോരമയ്ക്കും ഉത്സവം. സൂഫിയ അബ്ദുള്‍നാസര്‍ മഅ്ദനിയുടെ ഭാര്യ; മഅ്ദനി പിഡിപിയുടെ ചെയര്‍മാന്‍; പിഡിപി ലോക്സഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണിക്ക് പിന്തുണ നല്‍കിയ പാര്‍ടി. ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം? ഇതിന്റെ പനിയാണ് ഇതുവരെ കണ്ടത്. ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയ പാര്‍ടിക്കാര്‍ ചെയ്തതും ചെയ്യുന്നതും ചെയ്യാനിരിക്കുന്നതുമായ കുറ്റങ്ങളെല്ലാം മാര്‍ക്സിസ്റ്റുപാര്‍ടിയുടെ മൂര്‍ധാവില്‍ കെട്ടിവച്ചേ തീരൂ എന്ന്! വെളുക്കെച്ചിരിയുമായി നടക്കുന്ന അബ്ദുസമദ് സമദാനി ഇപ്പോഴും യുഡിഎഫിലുണ്ട്. പുള്ളിക്കാരന്റെ പിന്നാലെ ഏതെങ്കിലും മാധ്യമക്കാരന്‍ ഒന്ന് കൂടിനോക്കട്ടെ. അപ്പോഴറിയാം യുഡിഎഫിന്റെ വെപ്രാളം എന്തിനെന്ന്. അക്കഥയുടെ വിവരണം പിന്നെയാകാം. എന്തിനും വേണമല്ലോ ശക്തമായ തെളിവ്. തെളിവില്ലാതെ പൊളിയെഴുതാന്‍ ശതമന്യുവിന്റെ ശമ്പളം വീരന്റെ ബാങ്കിലല്ല.

തല്‍ക്കാലത്തെ വിഷയദാരിദ്ര്യം തീര്‍ക്കാന്‍ തടിയന്റവിട നസീര്‍ കടന്നുവന്നത് ഭാഗ്യം. അല്ലെങ്കില്‍ വലഞ്ഞുപോയേനെ. പുള്ളിക്കാരന്‍ ചില്ലറ കേസല്ല. പിടിയിലായത് ബംഗ്ളാദേശില്‍. ബോംബുസ്ഫോടനവും സ്ഫോടകവസ്തു കടത്തും തീവ്രവാദി റിക്രൂട്ട്മെന്റുമടക്കം വമ്പന്‍ പരിപാടികളുടെ നടത്തിപ്പുകാരന്‍. ലഷ്കര്‍ ഇ തോയ്ബ എന്ന എമണ്ടന്‍ ചരക്കിന്റെ നടത്തിപ്പുകാരന്‍. ചെയ്തുകൂട്ടിയ പലവകക്കാര്യങ്ങളില്‍ ഒരുറുമ്പുമണിയോളം വലുപ്പമേ ഉള്ളൂ കളമശേരി ബസ് കത്തിക്കലിന്. തടിയില്ലാത്ത തടിയന്റവിടയ്ക്ക് നാട്ടില്‍ എട്ടുകേസുണ്ട്. നാലെണ്ണം യുഡിഎഫിന്റെ കാലത്തു നടത്തിയ മഹദ് പ്രവര്‍ത്തനങ്ങള്‍. ഒന്ന് ഇ കെ നായനാരെ കൊല്ലാന്‍ പദ്ധതിയിട്ടത്. മൂന്നെണ്ണം ഈയടുത്ത കാലത്ത് ചെയ്തുകൂട്ടിയത്.

നായനാരെ കൊല്ലാനുള്ള പദ്ധതി പിടിച്ചപ്പോള്‍ അത് മുഖ്യമന്ത്രിയുടെ ഇമേജ് നന്നാക്കാനുള്ള പരിപാടിയെന്ന് രാഘവനും സുധാകരനും പരിഹസിച്ചു. യുഡിഎഫ് നേതാക്കള്‍ നാടാകെ പാടി നടന്നു-നായനാരെ വധിക്കാന്‍ ശ്രമിക്കുകയോ-ഛായ്, ലജ്ജാവഹം, തട്ടിപ്പ് എന്ന്. '99ല്‍ നടന്ന സംഭവം അന്വേഷിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ കേസ് കോടതിയിലെത്തിച്ചു. പിന്നെ വന്നത് യുഡിഎഫ്. അന്നത്തെ തെരഞ്ഞെടുപ്പില്‍ ജയിലില്‍ കിടക്കുന്ന മഅ്ദനിയുടെയും പിഡിപിയുടെയും തടിയന്റവിട നസീറിന്റെയും പിന്തുണ യുഡിഎഫിന്. അവര്‍ ജയിച്ചു; ഉമ്മന്‍ചാണ്ടി കളിച്ചു. നായനാര്‍ വധശ്രമക്കേസ് ആവിയായി. തടിയന്റവിട നസീര്‍ പുണ്യവാളനായി. അഞ്ചുകൊല്ലം നടന്നത് കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങള്‍. യുഡിഎഫിനെ ജനങ്ങള്‍ ഇറക്കിവിട്ടശേഷം 2006ലാണ് പിന്നെ ആ കേസിന് ജീവന്‍ വച്ചതും കുറ്റപത്രം കോടതിയിലെത്തിയതും. ആരാണ് നായനാര്‍ വധശ്രമക്കേസ് മുക്കിയത്-യുഡിഎഫ്. ആരാണ് അതിന് ചുക്കാന്‍ പിടിച്ചത്-ഉമ്മന്‍ചാണ്ടി. ആരാണ് തടിയന്റവിട നസീറിനെ പിടിക്കാന്‍ വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറിയത്-കേരള പൊലീസ്. ആരുടെ കാലത്ത്-എല്‍ഡിഎഫിന്റെ. എന്നിട്ടും എന്തിനീ ബഹളം-അതാണ് സാറെ രാഷ്ട്രീയം.

*
തടിയന്റവിട നസീര്‍ വന്നതും സൂഫിയ മഅ്ദനി കേസില്‍പെട്ടതും സിപിഐ എമ്മുമായി എന്തുബന്ധം എന്നുമാത്രം ചോദിക്കരുത്. എല്‍ഡിഎഫിന് പിഡിപി പിന്തുണ പ്രഖ്യാപിച്ചില്ലേ. അതുമതി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍. മാറാട്, പൂന്തുറ, വളപട്ടണത്തെ പൈപ്പ് ബോംബ്, മട്ടന്നൂരിലെ നാടന്‍ബോംബ്, എന്‍ഡിഎഫ് ആസ്ഥാനത്തെ സ്ഫോടനം ഇത്യാദി കാര്യങ്ങളൊന്നും മിണ്ടരുത്. കുഞ്ഞാലിക്കുട്ടി സാഹിബിനെയും ഉമ്മന്‍ചാണ്ടി സാഹിബിനെയും വേദനിപ്പിക്കരുത്. അവര്‍ പാവം എന്‍ഡിഎഫിന്റെ പിന്തുണയല്ലേ നേടിയതുള്ളൂ. എന്‍ഡിഎഫ് പറ്റില്ലെന്നു പറഞ്ഞപ്പോള്‍ മുനീര്‍ സാഹിബിന് സീറ്റു കിട്ടാഞ്ഞകാര്യം ആരോടും പറയുകയേ അരുത്.

കുഞ്ഞാലിക്കുട്ടി ചെല്ലുന്നിടത്തെല്ലാം കുഴപ്പമാണ്. അടുത്ത നാളുകളില്‍ നാദാപുരത്ത്, പിന്നെ കാസര്‍കോട്ട്. കാസര്‍കോട്ട് രണ്ടുപേര്‍ കൊല്ലപ്പെട്ടു. അതില്‍ ഒരു ലീഗുകാരനെ കൊന്നത് ആര്‍എസ്എസ്. കത്തിയ വാഹനങ്ങള്‍ക്കും കടകള്‍ക്കും കണക്കില്ല. തമിഴ്നാടിന്റെ ബസ് കത്തിയമര്‍ന്ന അതേ തീതന്നെയാണ് ലീഗുകാരന്റെ പന്തത്തിലും ജ്വലിച്ചത്. കെ.എസ്.യുക്കാര്‍ കത്തിച്ചുകളഞ്ഞ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് വല്ല കൈയും കണക്കുമുണ്ടോ. ഇതൊന്നും അറിയാത്ത നാട്ടുകാരാണ് ഇപ്പോള്‍ പത്രം വായിക്കുന്നത് എന്നുതോന്നുന്ന തോന്നലിനെ നമുക്ക് വാഴ്ത്തിപ്പാടാം.

തടിയന്റവിട നസീറിനെയും സൂഫിയ മഅ്ദനിയെയും കാണിച്ച് സിപിഐ എമ്മിനെ പേടിപ്പിക്കുകയാണ്. പിഡിപി എല്‍ഡിഎഫിന് പിന്തുണ നല്‍കുമ്പോള്‍ ഏതായാലും തടിയന്റവിട നസീര്‍ പിഡിപിക്കാരനല്ല. ബസ് കത്തിക്കുന്ന കാലത്ത് മഅ്ദനിയുടെ പാര്‍ടി എല്‍ഡിഎഫിന് പിന്തുണ നല്‍കിയിട്ടുമില്ല. അന്നും അതിനുശേഷവും കോയമ്പത്തൂര്‍ ജയിലില്‍ചെന്ന്, മഅ്ദനിസാഹിബിന്റെ പിന്തുണ യാചിച്ച കോണ്‍ഗ്രസുകാരില്‍ ഏതൊക്കെ തലകളുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും നന്നായറിയാം. അവരെ ഒന്ന് പേടിപ്പിച്ചു നോക്കിയാല്‍ വല്ലതും തടയുമായിരിക്കും.

*
അച്ചായന്റെ പത്രം പറയുന്നത് തടിയന്റവിട നസീര്‍ സിപിഐ എമ്മിന്റെ സമ്മേളനങ്ങളെ ബാധിക്കും എന്നാണ്. വീരഭൂമിയുടെ കണ്ടുപിടിത്തം, നായനാര്‍ വധശ്രമ കേസ് എല്‍ഡിഎഫ് മുക്കിയെന്നും സിപിഐ എമ്മില്‍ അമര്‍ഷമെന്നും. നോക്കണേ സംഗതികളുടെ പോക്ക്. ലക്ഷ്യം ഭീകരവാദികളെ കണ്ടെത്തലല്ല; അമര്‍ച്ചചെയ്യലല്ല-സിപിഐ എമ്മിനെ തോണ്ടല്‍മാത്രം.

കശ്മീരില്‍ല്‍ നാല് മലയാളിയുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ട വിവരമറിഞ്ഞ് കേരള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തടിയന്റവിട നസീറിന്റെ വിവരങ്ങള്‍ പുറത്തുവന്നതെന്ന് എല്ലാര്‍ക്കുമറിയാം-പക്ഷേ മിണ്ടില്ല. മിണ്ടിയാല്‍ ക്രെഡിറ്റ് കോടിയേരിക്കാവുമല്ലോ. ബിനാനിപുരം യോഗം, വാഗമണിലെ സിമി ക്യാമ്പ്, തടിയന്റവിട നസീറിന്റെ ബംഗ്ളാദേശ് വിവരങ്ങള്‍-ഇതെല്ലാം കണ്ടെത്തിയതും കേന്ദ്രത്തിന് കൈമാറിയതും കോടിയേരിയുടെ പൊലീസാണെന്നതും മിണ്ടണ്ട. പകരം നമുക്ക് തച്ചങ്കരിക്കളി കളിക്കാം.

*
തച്ചങ്കരി ഐജിയാണ്. ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോഴും അശോകസ്തംഭവുമായി നടന്നയാളാണ്. അന്നും കിട്ടിയിട്ടുണ്ട് കുറെ ചുമതലകളും സ്ഥാനങ്ങളും. ഇപ്പോള്‍ ബംഗളൂരുവില്‍ ചെന്നത് തടിയന്റവിട നസീറിനെ ചോദ്യംചെയ്തുള്ള അന്വേഷണത്തിന് കേരളത്തിന്റെ ഭാഗത്തുനിന്ന് മേല്‍നോട്ടം വഹിക്കാനാണ്. അവിടെ കേന്ദ്ര തീവ്രവാദ വിരുദ്ധ പൊലീസുണ്ട്, കര്‍ണാടകത്തിലെയും ഗുജറാത്തിലെയും പൊലീസുകാരുണ്ട്. അവരെല്ലാം രേഖപ്പെടുത്തുന്ന വിവരം തച്ചങ്കരി എങ്ങനെ അട്ടിമറിക്കും? പിണറായി വിജയനെതിരെ നടന്ന വീടുവിവാദം അന്വേഷിച്ച് കുറ്റവാളികളെ പിടികൂടിയ പൊലീസ് സംഘത്തിന്റെ മേല്‍നോട്ടം തച്ചങ്കരിക്കായിപ്പോയതുകൊണ്ട് ആ പേരുവച്ച് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് പുതിയ വിവാദമുണ്ടാക്കുന്നതിന്റെ സാംഗത്യം വീരേന്ദ്രകുമാറിന്റെയും ബിജെപിക്കാരന്റെയും കുരുട്ടുബുദ്ധിക്കേ പിടികിട്ടൂ.

കലക്കവെള്ളത്തിലെ മീന്‍പിടിത്തത്തെക്കുറിച്ചുമാത്രമല്ല, വെള്ളം കലക്കി മീന്‍പിടിക്കുന്നതിനെക്കുറിച്ചും മലയാളിയെ പഠിപ്പിച്ചുകൊണ്ടിരിക്കയാണ് നിലത്തെഴുത്താശാന്മാര്‍. ഇത് അത്ര നല്ല പാഠമല്ല.

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി, വീടുകയറി പറഞ്ഞത് 'ഉംറയ്ക്ക് പോയതുകൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ എന്നെ പുറത്താക്കിയത്' എന്നായിരുന്നു. വര്‍ഗീയത ഇളക്കിവിട്ടപ്പോള്‍ അല്‍പ്പം വോട്ടുകിട്ടി. ഇപ്പോള്‍ ഇസ്ളാമിക തീവ്രവാദവുമായി സിപിഐ എമ്മിനെ കൂട്ടിക്കെട്ടി മൃദുഹിന്ദു മനസ്സിനെ ഇളക്കിവിടാനാണ് ശ്രമം. ജീവന്‍ കൊടുത്തും മതസൌഹാര്‍ദം കാക്കുമെന്ന് പ്രഖ്യാപിച്ച് ഇറങ്ങുക മാത്രമല്ല, ജീവന്‍തന്നെ കൊടുത്ത് നാടിനോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ മടിച്ചുനിന്നിട്ടില്ലാത്ത മാര്‍ക്സിസ്റ്റുകാര്‍ക്ക് ഈ കോലാഹലം നിസ്സാരംമാത്രം. മഅ്ദനിയെയും പൊക്കിപ്പിടിച്ച് പേടിപ്പിക്കാന്‍ വരുന്നവരോട് 'പോയി പണിനോക്ക്' എന്ന് നെഞ്ചുവിരിച്ചു പറയാന്‍ കഴിയുന്നവരായതുകൊണ്ടാണല്ലോ മാര്‍ക്സിസ്റ്റുകാരെ മാര്‍ക്സിസ്റ്റുകാരെന്ന് വിളിക്കുന്നത്.

18 comments:

ശതമന്യു said...

നായനാരെ കൊല്ലാനുള്ള പദ്ധതി പിടിച്ചപ്പോള്‍ അത് മുഖ്യമന്ത്രിയുടെ ഇമേജ് നന്നാക്കാനുള്ള പരിപാടിയെന്ന് രാഘവനും സുധാകരനും പരിഹസിച്ചു. യുഡിഎഫ് നേതാക്കള്‍ നാടാകെ പാടി നടന്നു-നായനാരെ വധിക്കാന്‍ ശ്രമിക്കുകയോ-ഛായ്, ലജ്ജാവഹം, തട്ടിപ്പ് എന്ന്. '99ല്‍ നടന്ന സംഭവം അന്വേഷിച്ച് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ കേസ് കോടതിയിലെത്തിച്ചു. പിന്നെ വന്നത് യുഡിഎഫ്. അന്നത്തെ തെരഞ്ഞെടുപ്പില്‍ ജയിലില്‍ കിടക്കുന്ന മഅ്ദനിയുടെയും പിഡിപിയുടെയും തടിയന്റവിട നസീറിന്റെയും പിന്തുണ യുഡിഎഫിന്. അവര്‍ ജയിച്ചു; ഉമ്മന്‍ചാണ്ടി കളിച്ചു. നായനാര്‍ വധശ്രമക്കേസ് ആവിയായി. തടിയന്റവിട നസീര്‍ പുണ്യവാളനായി. അഞ്ചുകൊല്ലം നടന്നത് കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങള്‍. യുഡിഎഫിനെ ജനങ്ങള്‍ ഇറക്കിവിട്ടശേഷം 2006ലാണ് പിന്നെ ആ കേസിന് ജീവന്‍ വച്ചതും കുറ്റപത്രം കോടതിയിലെത്തിയതും. ആരാണ് നായനാര്‍ വധശ്രമക്കേസ് മുക്കിയത്-യുഡിഎഫ്. ആരാണ് അതിന് ചുക്കാന്‍ പിടിച്ചത്-ഉമ്മന്‍ചാണ്ടി. ആരാണ് തടിയന്റവിട നസീറിനെ പിടിക്കാന്‍ വിവരങ്ങള്‍ കേന്ദ്രത്തിന് കൈമാറിയത്-കേരള പൊലീസ്. ആരുടെ കാലത്ത്-എല്‍ഡിഎഫിന്റെ. എന്നിട്ടും എന്തിനീ ബഹളം-അതാണ് സാറെ രാഷ്ട്രീയം.

Unknown said...

'നിഷ്പക്ഷ'മാധ്യമങ്ങള്‍ ഈ നാടകം റിപ്പോര്‍ട്ട് ചെയ്യുന്നത് ഒന്ന് നിരീക്ഷിക്കുക.വീരഭൂമിയും മാത്തുപത്രവും അടക്കം.രണ്ടു കാര്യത്തില്‍ ഈ മാധ്യമങ്ങള്‍,ചാനലുകള് ഇത്വരെ വായ തുറന്നിട്ടില.പൂര്‍ണമായി മൂടിവെക്കുന്നു എന്ന് പറയാം.
1) ഉമ്മന്‍ചാണ്ടി നസീറിനെ നായനാര്‍ കേസില്‍ നിന്നൊഴിവാക്കാന്‍ ഫയല്‍ നീക്കിയതിന്റെ രേഖകള്‍,ഓര്‍ക്കുക,ഈ പത്രങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന പോലെ speculation അല്ല,രേഖകള്‍ പുറത്തു വന്നു.സര്‍ക്കാര്‍ രേഖകള്‍ തന്നെ.(അന്നത്തെ ആഭ്യന്ദര സെക്രട്ടറിയുടെ കത്തിന്റെ പൂര്‍ണ രൂപം പുറത്തു വന്നല്ലോ ). ഇന്നുവരെ ഈ വിവരം ജനത്തെ അറിയിച്ചിട്ടില,ഈ മാധ്യമങ്ങള്‍.
2)ഇ. അഹമ്മദിന്റെ ബന്ധുവിനെ (അടുത്ത ബന്ധു) ഒഴിവാക്കാന്‍ കളമശ്ശേരി ബസു കത്തിക്കല്‍ കേസിലെ പ്രതികളെ മാറ്റി. ഇതും ഊഹാമല്ലാ.സര്‍ക്കാര്‍ രേഖകളുണ്ടല്ലോ.
ഈ രണ്ടു കാര്യങ്ങള്‍ ജനത്തോടു പറഞ്ഞാല്‍ ബാക്കി പറയുന്നതിന്റെ മൊത്തം കാറ്റു പോകും എന്നുറപ്പായതിനാലോ എന്നറിയില്ല, ഈ മാഫ്യങ്ങള്ടെ ഓണ്‍ലൈന്‍ എഡിഷനിലും ഈ വാര്ട്തകള് കണ്ടില്ല.

ജനശക്തി said...

കങ്കാരു,
മുക്കേണ്ട കാര്യങ്ങള്‍ മുക്കാന്‍ അറിയാവുന്നതുകൊണ്ടല്ലേ അവരെ നാം “മുക്കിയധാരാ മാധ്യമങ്ങള്‍“ എന്നു വിളിക്കുന്നത്...:)

Unknown said...

തെളിവില്ലാതെ പൊളിയെഴുതാന്‍ ശതമന്യുവിന്റെ ശമ്പളം വീരന്റെ ബാങ്കിലല്ല
വളരെ നന്നായി....പണ്ട് ISRO ചാര കേസ് നെ പറ്റിയും ഒരുപാടു തങ്ങള്‍ എഴുതിയിട്ടുണ്ടല്ലോ.. അതൊക്കെ പച്ച പരമാര്‍ഥം,..കല്ല്‌ വച്ച സത്യങ്ങള്‍ തന്നെ ആയിരുന്നല്ലോ... അല്ലെ... അന്ന് എവിടെ ആയിരുന്നു താങ്ങള്‍ക്ക്‌ ശമ്പളം ...?.

ബിനാനിപുരം യോഗം, വാഗമണിലെ സിമി ക്യാമ്പ്, തടിയന്റവിട നസീറിന്റെ ബംഗ്ളാദേശ് വിവരങ്ങള്‍-ഇതെല്ലാം കണ്ടെത്തിയതും കേന്ദ്രത്തിന് കൈമാറിയതും കോടിയേരിയുടെ പൊലീസാണെന്നതും മിണ്ടണ്ട. പകരം നമുക്ക് തച്ചങ്കരിക്കളി കളിക്കാം
അതെ അതെ...ഭയങ്കര തൊലികട്ടി തന്നെ ...കേരള പോലീസിന് അഭിമാനിക്കാന്‍ ഇതില്‍ ഇനിയും ഒത്തിരി അധികം കാര്യങ്ങള്‍ ഉണ്ട്...
ഒന്ന് - ബിനാനി പുറം ക്യാമ്പില്‍ നിന്നും പിടിച്ച ഇന്ത്യന്‍ മുജാഹിദ്ദിന്‍ ( സിമി ) ചേട്ടന്മാരെ തുറന്നു വിട്ടത് നമ്മുടെ സ്വന്തം (?) കേരള പോലീസ് തന്നെ ആയിരുന്നില്ലേ ?.
രണ്ടു - അവരെ തുറന്നു വിടാന്‍ സഹായിച്ചത് രണ്ടു MLA സഖാക്കള്‍ തന്നെ ആയിരുന്നല്ലോ ?.
മൂന്നു - ആ പാവം ഇന്ത്യന്‍ മുജാഹിദ്ദിന്‍ ( സിമി ) ചേട്ടന്മാര്‍ തന്നെ ആയിരുന്നല്ലോ ഇന്ത്യയില്‍ പല സ്ഥലത്തും ബോംബു വച്ച് ആളെ കൊന്നത് ?...
ഇതൊക്കെ പോരെ .. കേരള പോലീസിന് അഭിമാനിക്കാന്‍ ....കഷ്ടം തന്നെ അണ്ണാ ...

ജീവന്‍ കൊടുത്തും മതസൌഹാര്‍ദം കാക്കുമെന്ന് പ്രഖ്യാപിച്ച് ഇറങ്ങുക മാത്രമല്ല, ജീവന്‍തന്നെ കൊടുത്ത് നാടിനോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ മടിച്ചുനിന്നിട്ടില്ലാത്ത മാര്‍ക്സിസ്റ്റുകാര്‍ക്ക് ഈ കോലാഹലം നിസ്സാരംമാത്രം
ഇത് ഒരു പുതിയ അറിവാണ് ..?..എടുക്കുന്ന ജീവനുകള്‍ കൂടി മത സൌഹാര്‍ദ്ദം കാക്കാന്‍ ആയിരുന്നോ ?..
മനസിലാകാത്തത് കൊണ്ട് ചോദിക്കുന്നതാണ്... പട്ടാളത്തില്‍ കമ്മ്യൂണിസ്റ്റ്‌ രെജിമെന്റ്റ് വല്ലതും ഉണ്ടോ ?..നാടിനു വേണ്ടി നിങ്ങള്ക്ക് ജീവന്‍ കൊടുക്കാന്‍..?. മദനിയെ പണ്ട് സഖാവ് EMS ഗാന്ധിജി യോട് ഉപമിച്ചതല്ലേ .. അപ്പോള്‍ ശിസ്യരില്‍നിന്നും ഇതിലും വലയിയ ഉണ്ടായില്ല വെടിയും പ്രതീക്ഷിക്കാം
പാര്‍ട്ടിയോടുള്ള പ്രതിബദ്ധത എന്നായിരിക്കും ഉദ്ദേശിച്ചത്... പിന്നെ ചൈനയില്‍ ഒക്കെ നാട് തന്നെ പാര്‍ട്ടി .. പാര്‍ടി തന്നെ നാട് ആണല്ലോ ..ആ ഒരു ഹാങ്ങോവറില്‍ എഴിതി പോയതായിരിക്കും...

മഅ്ദനിയെയും പൊക്കിപ്പിടിച്ച് പേടിപ്പിക്കാന്‍ വരുന്നവരോട് 'പോയി പണിനോക്ക്' എന്ന് നെഞ്ചുവിരിച്ചു പറയാന്‍ കഴിയുന്നവരായതുകൊണ്ടാണല്ലോ മാര്‍ക്സിസ്റ്റുകാരെ മാര്‍ക്സിസ്റ്റുകാരെന്ന് വിളിക്കുന്നത്.
അതെ തികച്ചും ശരിയാണ്... മദനി ബാന്ധവം ( വേദി പങ്കിട്ടത് ) തെറ്റായി പോയി.. എന്ന് വംഗ നാട്ടിലെ ഒരു ആചാര്യന്‍ ഇന്നലെ പറഞ്ഞതെ ഉള്ളു...തെറ്റ് ചെയ്യുക.. കുറെ കാലം കഴിഞ്ഞു അതെല്ലാം ഏറ്റുപറയുക ,,,അത് കൊണ്ടും കൂടി മാര്‍ക്സിസ്റ്റുകാരെ മാര്‍ക്സിസ്റ്റുകാരെന്ന് വിളിക്കാം
തിരുമേനിയുടെ കാലത്തെ ഒരു ഉദാഹരണം മാത്രം പറയാം. സാഹിത്യവും സാമൂഹ്യ പ്രതിബദ്ധതയും..

ചീത്ത വിളികള്‍ പ്രതീക്ഷിച്ചുകൊണ്ട് ....

Rajesh Krishnakumar said...

കഷ്ടം

ഈ നലർ എന്ന കക്ഷി ഒരു നല്ല തെറി പോലും അർഹിക്കുന്നില്ലാലൊ

Unknown said...
This comment has been removed by the author.
Unknown said...

വളരെ നന്നായി...പണ്ട് ISRO ചാര കേസ്നെ പറ്റിയും ഒരുപാടു തങ്ങള്‍ എഴുതിയിട്ടുണ്ടല്ലോ

അറ്റ്‌ ലീസ്റ്റ് ട്വിസ്റ്റ് ചെയ്തു പച്ചക്കള്ളം എഴുതുക. ഇങ്ങനെ പച്ചക്ക് വിളംബല്ല.ഇസ്രോ കേസ് ആരാണ് പൊക്കിക്കൊണ്ട് വന്നതെന്ന്, എങ്ങനെ ആണ് അത് മാധയ്മങ്ങളില്‍ നിറഞ്ഞതെന്നു, അത് 'നന്നായി' അനുഭവിച്ച മഹാന്റെ പുത്രന്‍ കെ.മുരളീധരന്‍ തന്നെ പറഞ്ഞിട്ടുണ്ട്. കൂടെ മറ്റൊന്ന് കൂടി പറഞ്ഞു മുരളി മോന്‍ (നളരിനു അടുത്തകാലം തന്നെ സിന്ദാബാദ് വിളിക്കാന്‍ ഭാഗ്യം കിട്ടട്ടട്ടെ !!)തന്നെ ഒരു നടിയുടെ പേരുമായി അപവാദം പറഞ്ഞത്, കമ്മുക്കള്‍ അല്ലെന്നും അതും ഗാന്ധി ശിഷ്യര്‍ ആണെന്നും, ഈ അടുത്ത കാലത്ത് ഒരഭിമുഖത്തില്‍. മാത്തുപത്രവും, വീരഭൂമിയും മുണ്ടാണ്ടിരുന്നാല്‍ ഈ നാട്ടില്‍ എന്ത് അപവാദം ആര്‍ ആര്‍ക്കെതിരെ പറഞ്ഞാലും കേള്‍ക്കാന്‍ ആളുണ്ടാകുമോ?, ചാരക്കേസ് ആയാലും നടിക്കേസ് ആയാലും.

പിന്നെ എഴുതിയതൊക്കെ വെറും നലര്‍ ചവര്‍ ആയതോണ്ട് ചില ചോദ്യങ്ങള്‍ തിരിച്ചു ചോദിക്കാം.
@മദനി ഭീകരന്‍ ആണോ ?
നലര്‍ : അതെ
@മദനിയെ ആര് പിടിച്ച്ചു ജയില്‍ ഇട്ടു ?
നലര് : എല്‍.ഡി.എഫ് സര്‍ക്കാര്‍
@എത്ര വര്ഷം മദനി ജയിലില്‍ കിടന്നു ?
നലര്‍ : ഒമ്പത് വര്ഷം
@ആ ഒമ്പത് വര്‍ഷത്തില്‍ ഏഴു വര്ഷം(1997മുതല്‍ 2004 മെയ്‌ വരെ)ആരാ കേന്ദ്രഭരണത്തില്‍ ?
നലര്‍:ബീ യപി
@അവര്‍ ദേശസ്നേഹികളല്ലേ,കംമുക്കളെ പോലെ ആണോ ?
നലര്‍ :അമ്പോ ഫയങ്കര രാജ്യസ്നേഹം
@ആ ബീ യപി സര്‍ക്കാരില്‍ IB,റോ , അതിനെ സഹായിക്കാന്‍ യു.ഡി.എഫിന്റെ സംസ്ഥാന പോലിസ് (2001-2006) ഒക്കെ ഇല്ലായിരുന്നോ ?
നലര് : എസ്
@എന്നിട്ടുമെന്തേ റോയെക്കൊണ്ട്, ഐ.ബിയെക്കൊണ്ട്,ഭീകര വിരുദ്ധ squadനെ കൊണ്ട്,യു.ഡി.എഫ് ദേശസ്നേഹി പോലിസിനെകൊണ്ട് ആ ഭീകരവാദിക്കു എതിരെ ശക്തമായ കേസ് കോടതിയില്‍ സമര്‍പ്പിച്ചു ഈ "രാജ്യസ്നേഹികള്‍" മദനിക്ക് വധശിക്ഷ, ജീവപര്യന്തം ശിക്ഷ കൊടുത്തില്ല ?ഊരിവരാന്‍ അനുവദിച്ചു ?

നലര് : ബ, ബ്ബാ, ബ്ബ, ബ ബ്ബ
@എങ്കില്‍ ബിയെപിക്ക് യുഡി.എഫിന് --മദനി,സിമി മുജാഹിദീന്‍ എന്നിവരുമായി, കൊടും ഭീകരരെ കാണ്ടഹാറില്‍ പോയി ജസ്വന്ത് സിംഗ് കൈമാറിയ പോലെ adjustmentഉണ്ടായിരുരുന്നു എന്ന് പറയാമോ ? അഞ്ചു മാസം മുമ്പ് എല്‍.ഡി.എഫിന് പിന്തുണച്ചതാണോ കുഴപ്പമായത് ?

നലര് : ബ, ബ, ബാബ്ബ,

പിന്നെ ഏറ്റവും പുതിയ തമാശ കൂടി
subject : Withdrawal of CASE Reg
(ഫയലില്‍ നസീറിനെ വിടുവിക്കാന്‍ ഭരണത്തില്‍ നിന്ന് ഇറങ്ങുന്നതിനു തൊട്ടു മുമ്പ് )എന്നെഴിതിച്ച്ചു ഫയല്‍ നീക്കിയ അന്നത്തെ ആഫ്യന്ദര തരികിട മഹാന്‍ ചോദിക്കുന്നു എനിക്കെതിരെ ഇതൊരു "തെളിവാണോ" എന്ന് ?
മോനെ നലരെ,രാഷ്ട്രീയ വിരോധം പൊട്ടത്തരം പറയാന്‍ 'മാത്രം' ഉപയോഗിക്കരുത്,ഇടക്കൊക്കെ ആയിക്കോ സാരമില്ല.

Unknown said...

ടോപ്പിക്ക് ഒന്ന് : ISRO ചാര കേസ്.
അത് പൊക്കി കൊണ്ട് വന്നത് ശടമന്യു ആണെന്ന് ഞാന്‍ എഴുതിയോ ?. തങ്ങളുടെ കണ്ടു പിടുത്തം അപാരം തന്നെ. അത് പോട്ടെ .. ഞാന്‍ ഇപ്പോഴും പറയുന്നത് ഈ വിഷയത്തില്‍ ശടമന്യുവും ദേശാഭിമാനിയും ഒന്നിലധികം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. കോടതി വിധിയോടെ അതെല്ലാം പോളിവു ആയിരുന്നെന്നു തെളിഞ്ഞതാണ്. നിങ്ങളുടെ തന്നെ ഇപ്പോഴത്തെ ജിഹ്വ ആയ മാധവന്‍ കുട്ടിക്ക് അതില്‍ ചെറിയതല്ലാത്ത പങ്കു ഉണ്ടായിരുന്നു. ആ നാളികളില്‍ അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ആയിരുന്നു വര്‍ക്ക്‌ ചെയ്തിരുന്നത്.

ചോദ്യം ഒന്ന് : ISRO പ്രശ്നത്തില്‍ ദേശാഭിമാനിയുടെ നിലപാട് കരുണാകരന്റെ നിരപരാധിത്വം തെളിയിക്കുന്ന തരത്തില്‍ ആയിരുന്നോ ?....
ഇത് മാതം ആണ് ഞാന്‍ ഉന്നയിച്ച വിഷയം. ഇതിനു കാരണമായത് ശടമാന്യുവിന്റെ താഴെ പറയുന്ന അവകാശവാദവും
":##-> തെളിവില്ലാതെ പൊളിയെഴുതാന്‍ ശതമന്യുവിന്റെ ശമ്പളം വീരന്റെ ബാങ്കിലല്ല <-##:"
രണ്ടു വാക്കില്‍ ഉത്തരം പറയാവുന്ന കാര്യത്തിനു എന്തിനാണ് എവിടെയോ കിടക്കുന്ന മുരളിയും നടിയും ഒക്കെ വെറുതെ ഇതിലേക്ക് വലിച്ചിഴക്കുന്നത്.. ഇതിനാണ് ബ്ല .. ബ്ലാ ബ ബാ .. എന്ന് പറയുന്നത് ....മനസിലായോ ?...

ടോപ്പിക്ക് രണ്ടു : ഈ വിഷയം ഉന്നയിക്കാന്‍ കാരണം ശതമന്യുവിന്റെ താഴെ പറയുന്ന അവകാശവാദവും
"##->ബിനാനിപുരം യോഗം, വാഗമണിലെ സിമി ക്യാമ്പ്, തടിയന്റവിട നസീറിന്റെ ബംഗ്ളാദേശ് വിവരങ്ങള്‍-ഇതെല്ലാം കണ്ടെത്തിയതും കേന്ദ്രത്തിന് കൈമാറിയതും കോടിയേരിയുടെ പൊലീസാണെന്നതും മിണ്ടണ്ട. <-##;"

ചോദ്യം രണ്ടു : ബിനാനിപുരം മുജാഹിദ്ദിന്‍ ( സിമി ) ക്യാമ്പില്‍ നിന്നും പിടിച്ചവരെ തുറന്നു വിട്ടതും..അവരെ തുറന്നു വിടാന്‍ രണ്ടു MLA മാര്‍ ഇടപെട്ടതും.. പിന്നെ അവര്‍ പിന്നെ രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്തി ആളെ കൊന്നതും. ഇതൊന്നും സത്യമല്ല എന്നാണോ താങ്ങള്‍ പറയുന്നത് ?....ഇതിലൊക്കെ കേരള പോലീസിന് അഭിമാനിക്കാന്‍ എന്തോന്ന ഉള്ളത് ?. ഭീകരരെ തുറന്നു വിട്ടതാണോ അഭിമാനിക്കാന്‍ വക ?.
ഇതിനുള്ള പ്രതികരനമായിട്ടു താങ്ങള്‍ മദനിയെ പൊക്കി കൊണ്ട് വന്നു ?.അതും പോരഞ്ഞിട്ട് കുറെ സാങ്ങല്പിക ചോദ്യംഗല്‍ എന്നോട് ചോദിക്കുന്നു..സ്വയം മറുപടിയും തരുന്നു.. ഏതായാലും കലാ പരിപാടി കൊള്ളാം. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കും എന്ന് കേട്ടിട്ടുണ്ട് ..

ടോപ്പിക്ക് മൂന്നു: ശതമന്യുവിന്റെ പ്രസ്താവ്യം "##-> ജീവന്‍ കൊടുത്തും മതസൌഹാര്‍ദം കാക്കുമെന്ന് പ്രഖ്യാപിച്ച് ഇറങ്ങുക മാത്രമല്ല, ജീവന്‍തന്നെ കൊടുത്ത് നാടിനോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ മടിച്ചുനിന്നിട്ടില്ലാത്ത മാര്‍ക്സിസ്റ്റുകാര്‍ക്ക് ഈ കോലാഹലം നിസ്സാരംമാത്രം<-##"

ചോദ്യം മൂന്നു : എപ്പോഴാണ്, അല്ലേല്‍ എവിടെയാണ് മാര്‍ക്സിസ്റ്റുകാര്‍ ജീവന്‍ കൊടുത്തും മത sauhaarddam ഊട്ടി ഒരപ്പിച്ചത് ?.
ചോദ്യം നാല് : എപ്പോഴാണ്, അല്ലേല്‍ എവിടെയാണ് മാര്‍ക്സിസ്റ്റുകാര്‍ ജീവന്‍ കൊടുത്തുംനാടിനോടുള്ള പ്രതിബദ്ധത തെളിയിച്ചത് ?.
ചോദ്യം അഞ്ചു: മാര്‍ക്സിസ്റ്റുകാര്‍ എടുക്കുന്ന ജീവനുകള്‍ മത സൌഹാര്ടതിണോ അതോ നാടിനോടുള്ള പ്രതിബധതക്കോ ?.

മേല്‍ പ്രസ്താവ്യം നടത്തിയത് ഞാന്‍ അല്ല ..ശതമായു ആണ് .. അതുകൊണ്ട് അറിയുമെങ്കില്‍ മേല്പറഞ്ഞ സ്വാഭാവികായ സംശയങ്ങലുകും മറുപടി നല്‍കുക. അല്ലാതെ ബി ജെ പി , വിമാന റാഞ്ചല്‍, കണ്ടഹാര്‍ , ജസ്വന്ത് സിംഗ് എന്നൊക്കെ ആണോ പറയേണ്ടത് ?.. ഇതിനാണ് ബ്ല .. ബ്ലാ ബ ബാ .. എന്ന് പറയുന്നത് ....മനസിലായോ ?...

ടോപ്പിക്ക് നാല് : ശതമന്യുവിന്റെ പ്രസ്താവ്യം "##->മഅ്ദനിയെയും പൊക്കിപ്പിടിച്ച് പേടിപ്പിക്കാന്‍ വരുന്നവരോട് 'പോയി പണിനോക്ക്' എന്ന് നെഞ്ചുവിരിച്ചു പറയാന്‍ കഴിയുന്നവരായതുകൊണ്ടാണല്ലോ മാര്‍ക്സിസ്റ്റുകാരെ മാര്‍ക്സിസ്റ്റുകാരെന്ന് വിളിക്കുന്നത്<-##"
അതെ തികച്ചും ശരിയാണ്... മദനി ബാന്ധവം ( വേദി പങ്കിട്ടത് ) തെറ്റായി പോയി.. എന്ന് വംഗ നാട്ടിലെ ഒരു ആചാര്യന്‍ ഇന്നലെ പറഞ്ഞതെ ഉള്ളു...തെറ്റ് ചെയ്യുക.. കുറെ കാലം കഴിഞ്ഞു അതെല്ലാം ഏറ്റുപറയുക ,,,അത് കൊണ്ടും കൂടി മാര്‍ക്സിസ്റ്റുകാരെ മാര്‍ക്സിസ്റ്റുകാരെന്ന് വിളിക്കാം
തിരുമേനിയുടെ കാലത്തെ ഒരു ഉദാഹരണം മാത്രം പറയാം. സാഹിത്യവും സാമൂഹ്യ പ്രതിബദ്ധതയും..പിന്നെയും ഉണ്ട് .. ക്വിറ്റ്‌ ഇന്ത്യ വിരുദ്ധ നിലപാട്, INA വിരുദ്ധ നിലപാട്, ട്രാക്ടര്‍ വിരുദ്ധ സമരം, കമ്പ്യൂട്ടര്‍ വിരുദ്ധ സമരം, വെട്ടി നിരത്തല്‍ സമരം, ലോക ബാങ്ക് വിരുദ്ധ നിലപാട്, ഐ ഡി ബി ലോണ്‍ വിരുദ്ധ നിലപാട്...അതിന്റെ കൂടെ മദനി ബാന്ധവവും ...ഇതിനോട് ബന്ധമുള്ള വല്ലതും പറയാനുന്ടെല്‍ പറയു വെറുതെ ഉമ്മന്‍ ചാണ്ടിയെയും , വഴിയെ പോനോരെയും ഒക്കെ വലിച്ചി കൊണ്ട് വരല്ലേ ?....

Unknown said...

മഹാ "ഭീകരത'ചര്‍ച്ച ആവുമ്പോ നളര്‍ജ്ജി ഒരു വൃത്തം വരക്കും.ഓ,അടിയന്‍, അതിനുള്ളിലെ കാര്യങ്ങളെ പറയാവൂ .മനസ്സില്ലെങ്കിലോ ? വ്യക്തമായി വസ്തുത പറയുമ്പോ ഉത്തരമില്ല അല്ലെ ?ചോദ്യത്തിന് മറുപടി പറയുക,എന്തിനു കൊടും ഭീക്രരന്‍ ലക്ഷര്‍ നേതാവ ആഷര്‍ മുഹമ്മദിനെ അടക്കം വിട്ടയച്ചു,അതും നാണമില്ലാതെ ഫാരത (അതെ താനൊക്കെ കുട്ടിച്ചോറാക്കിയ ഭാരതം)വിദേശ കാര്യമന്ത്രി ജസ്വന്തന്‍ തന്നെ ആ ഭീകരനെ കൈമാറുക, ലോകത്തില്‍ എവിടെയെങ്കിലും കേട്ടുകേള്‍വി ഉണ്ടോ?അതും ചോദിക്കും ചൂളണ്ട. ഇനി മദനിയിലേക്ക് വരാം,എന്ത് ചെയ്തു തന്റെ "പാര്‍ട്ടികള്‍" എന്നാണു ചോദിച്ചത് ? പത്തു വര്ഷം കല്ത്തുരങ്കില്‍ കിട്ടിയിട്ടും ?എടോ ഇങ്ങനെ ആണ് ഇവിടെ ഇരവാദം,വേട്ടവാദം ഒക്കെ വളരുന്നത്‌,തന്നെ പോലുള്ളവര്‍ രാഷ്ട്രീയം കളിച്ചു വളര്‍ത്തുന്നത് . അല്ലെങ്കില്‍ മദനിക്ക് അന്ന് തന്നെ കുറ്റം കോടതിയിലും പൊതു സമൂഹത്തോടും പറഞ്ഞു തെളിയിച്ചു ജീവപര്യന്തമെങ്കിലും വാങ്ങി കൊടുക്കാംആയിരുന്നില്ലേ ? ഇനി കളമശ്ശേരി ബസ് കത്തിച്ച്ചത് എന്നാ ? പറയെടോ? ഉമ്മനും ആന്റണിയും ഭരിക്കുമ്പോ ?മുഴുവന്‍ തെളിവും നശിപ്പിച്ചു എന്നിട്ട് വീണ്ടും പട്ടി മോങ്ങുന്നു ? നാണം മാനം ഒന്നുമില്ലാതെ വീണ്ടും ചെപ്പടാച്ചി ചോദ്യവുമായി മണ്ടി
നടക്കുവാ ?(ഓ,മാധവന്‍കുട്ടി ഇന്ത്യന്‍ എക്സ്പ്രസ്സ്‌ല് ആയിരുന്നോ ,ഞാന്‍ കരുതി ന്യുയോര്‍ക്ക് ടൈംസ്ല് ആയിരുന്നെന്നു ).പിന്നെ ശതമന്യുവും എഴുതി ചാരക്കേസ് കഥ എന്നുകൂടി പറയുമ്പോ താന്‍ ഒരു സംഭവം തന്നെ എന്ന് ഉറ പ്പിച്ചു.
ISRO പ്രശ്നത്തില്‍ ദേശാഭിമാനിയുടെ നിലപാട് കരുണാകരന്റെ നിരപരാധിത്വം തെളിയിക്കുന്ന തരത്തില്‍ ആയിരുന്നു എന്ന് തോന്നിയത് കൊണ്ടാണല്ലോ, കരുണാകരന്റെ പുത്രന്‍ തന്നെ, "അതൊക്കെ പാര്‍ട്ടിയില്‍ നിന്ന് പാര" വെച്ചതാണ് എന്ന് പറഞ്ഞത്. ദേശാഭിമാനി "മാത്രം" എഴുതിയാല്‍ ആ കേസ് ഇന്നറിയപ്പെടുന്ന ചാരക്കേസ് ആവില്ലായിരുന്നു.എങ്കില്‍ ഇപ്പൊ ഉമ്മന്‍ ഏറ്റവും വലിയ തീവ്രവാദി സഹായി ആയി പൊതു സമൂഹത്തില്‍ അറിയപ്പെടില്ലരുന്നോ,നസീറിന്റെ കേസ് തീര്‍പ്പാക്കാന്‍ ടിയാന് സര്‍ക്കാര്‍ ഫയല്‍ നീക്കിയ വാര്‍ത്ത പുറത്തു വന്നല്ലോ , മറ്റുള്ള വലതു മാധ്യമങ്ങള്‍ ‍ അത് പൂഴ്തി വെച്ചതോണ്ട് വലിയ വിഷയമായില്ല ഇതുവരെ.
"ചോദ്യം രണ്ടു : ബിനാനിപുരം മുജാഹിദ്ദിന്‍ (സിമി )ക്യാമ്പില്‍ നിന്നും പിടിച്ചവരെ തുറന്നു വിട്ടതും..അവരെ തുറന്നു വിടാന്‍ രണ്ടു MLA മാര്‍ ഇടപെട്ടതും.. "
വലിയ തമാശ,എങ്കില്‍ കേന്ദ്ര ഭീകര വിരുദ്ധ സേന എന്തെ അവരെ ഇതുവരെ സംരക്ഷിക്കുന്നു. ആരാണാ എമ്മെല്ലെമ്മാര്‍. കൊണ്ഗ്രെസ്സുകാര്‍ ആണോ ? കംമുക്കള്‍ എങ്കില്‍ പെട്ടെന്ന് അവരെ പിടിച്ചു അകത്തിട്ടു ചുരുങ്ങിയത് രാഷ്ട്രീയ മൈലേജ് എങ്കിലും നേടാന്‍ ഒരു പോസ്ട്ടിട്ടൂറെ തനിക്കു ?

"ഇതിലൊക്കെ കേരള പോലീസിന് അഭിമാനിക്കാന്‍ എന്തോന്ന ഉള്ളത് ?. ഭീകരരെ തുറന്നു വിട്ടതാണോ അഭിമാനിക്കാന്‍ വക ?."
മാനനീയ മാന്യാ ചുരുങ്ങിയത് മനോരമ എങ്കിലും വായിക്കു. "നസീറിന്റെ യാത്രാമാര്‍ഗ്ഗം പിന്തുടര്‍ന്നു കേരള പോലീസ് കര്‍ണാടക മഹാരാഷ്ട്ര പോലീസിനെ അറിയിച്ചെങ്കിലും അലംഭാവം കാണിച്ചു, ചെവിക്കൊണ്ടില്ല." എന്ന് മനോരമ ഒന്ലൈന്‍.ഇനി പറയ്‌ ആരാ അഭിമാനിഛതെന്നും അപമാനിച്ചതെന്നും. വടക്കന്‍ ഗോസായി പോലീസ് ചരക്കുകളലല്ലേ,രാജ്യത്ത് അങ്ങോളമിങ്ങോളം സ്പോടനം മാസാമാസം നടന്നിട്ടും ഒരു intelligensum ഇല്ലാതെ പാന്‍പരാഗ് ചവച്ചോണ്ടിരിക്കുവല്ലേ ? പിന്നെ എന്ത് നസീര്‍?
എടോ,വേദി പങ്കിട്ട കാര്യമൊക്കെ വംഗ നാടിലെ ആരും പറയണ്ട,ഇലക്ഷന്‍ അവലോകനത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് അതൊക്കെ ഉണ്ട്.അതൊക്കെ പറയാന്‍ ആര്‍ജ്ജവം വേണം.അല്ലാതെ തിരുമേനി മാനനീയന്റെ പാര്‍ട്ടികളെ പോലെ എല്ലാം മൂടിവച്ചു അരക്കടിയില്‍ കൂടിയുള്ള adjustment അവിടെ ഇല്ല കേട്ടാ ?
തിരുമെനിയ്ടെ ചോദ്യത്തിന് രണ്ടെ ണ്ണത്തിനു മറുപടി തന്നിട്ടുണ്ട്. ഒരു ബോണസ് ആയി കൂട്ടിയാ മതി.ഭീകരതയെ കുറിച്ചു ചോദിച്ച എന്റെ ചോദ്യത്തിന് ഉത്തരമില്ലെന്നറിയാം.പറയാനും സാധ്യതയില്ല.

Unknown said...

ശ്രി മനോജിന്റെ ബ്ലോഗില്‍ വന്ന ചില പ്രസ്തവ്യങ്ങള്‍ ആണ് എന്റെ കമന്റിനു ആധാരം. അപ്പോള്‍ ആ വൃത്തത്തിനുള്ളില്‍ നിന്നെ എനിക്കു സംസാരിക്കേണ്ട കാര്യമുള്ളൂ. താന്‍ അത് ഏറ്റു പിടിച്ചു നിനക്ക് തോന്നുന്ന കാര്യംഗല്‍ പറയുന്നു.. അത് തന്റെ ഇഷ്ടം. അതിനൊക്കെ കേറി മറുപടി പറയാന്‍ എനിക്കും മനസില്ല .. മനസിലായോടോ ?..

എങ്കിലും പറയുന്നു... ഞാന്‍ ഇട്ട ആദ്യത്തെ കമന്റില്‍ എവിടെയാടോ ഭീകരതയുടെ ചര്‍ച്ച ?..ശടമാന്യുവിന്റെ കമന്റിലെ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ എടുത്തു കാണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത് ..അതുവരെ മനിസിലാക്കാന്‍ കഴിയാതെ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കുന്നത് പോലെ , തനിക്കു സൗകര്യം ഉള്ള വാദങ്ങള്‍ ( മദനിയും, ഉമ്മന്‍ ചാന്‍ ടിയും, ജസ്വന്തും, കണ്ടഹാരും ) ചവറുപോലെ കൊണ്ട് നിറയ്ക്കുന്നത് ആണോടോ ചര്‍ച്ച ?.. എടൊ ബുധിരാക്ഷര്സാ ..എന്റെ കമന്റില്‍ എവിടെയാടോ ഞാന്‍ ബി ജെ പി / ആര്‍ എസ്‌ എസ്‌ കാരെ പ്രകീര്തിച്ചത് ?..ഇവിടെ എതിര്‍ കമന്റ്‌ എഴിതുന്നവര്‍ എല്ലാം RSS/BJP ആണെന്നാണോ തന്റെ കണ്ടുപിടുത്തം.. നിസാര പുള്ളി അല്ലല്ലോ താന്‍.. എവിടെ എങ്കിലും വിമാന റാഞ്ചല്‍ സംഭവത്തെ ഞാന്‍ ന്യായീകരിച്ചു കണ്ടോ ?..പിന്നെ എന്ത് അടിസ്ഥാനംവച്ചാടോ താന്‍ വീണ്ടും വീണ്ടും എന്നോട് അതും പറഞ്ഞു തര്‍ക്കിക്കുന്നത്‌ ?.കഴിയുമെങ്കില്‍ മറുപടി പറയടോ...??? ...തന്റെ മറുപടി കേട്ടിട്ട് ഞാന്‍ പ്രതികരിക്കാം .. അത് പോരെ ?.

പിന്നെ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് എതിനാടോ തന്‍ മറുപടി പറഞ്ഞത് ?..താനല്ലേ എന്റെ കമന്റിനെ ഏറ്റു പിടിച്ചത്. ?...കഴിയുമെകില്‍ വ്യക്തമായ ഉത്തരം കൊട് ?. ചോദ്യങ്ങള്‍ ഒന്ന് കൂടി ആവര്‍ത്തിക്കുന്നു.

ചോദ്യം ഒന്ന് : ISRO പ്രശ്നത്തില്‍ ദേശാഭിമാനിയുടെ നിലപാട് കരുണാകരന്റെ നിരപരാധിത്വം തെളിയിക്കുന്ന തരത്തില്‍ ആയിരുന്നോ ?....
ചോദ്യം രണ്ടു : ബിനാനിപുരം മുജാഹിദ്ദിന്‍ ( സിമി ) ക്യാമ്പില്‍ നിന്നും പിടിച്ചവരെ തുറന്നു വിട്ടതും..അവരെ തുറന്നു വിടാന്‍ രണ്ടു MLA മാര്‍ ഇടപെട്ടതും.. പിന്നെ അവര്‍ പിന്നെ രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്തി ആളെ കൊന്നതും. ഇതൊന്നും സത്യമല്ല എന്നാണോ താങ്ങള്‍ പറയുന്നത് ?..
ചോദ്യം മൂന്നു : എപ്പോഴാണ്, അല്ലേല്‍ എവിടെയാണ് മാര്‍ക്സിസ്റ്റുകാര്‍ ജീവന്‍ കൊടുത്തും മത sauhaarddam ഊട്ടി ഒരപ്പിച്ചത് ?.
ചോദ്യം നാല് : എപ്പോഴാണ്, അല്ലേല്‍ എവിടെയാണ് മാര്‍ക്സിസ്റ്റുകാര്‍ ജീവന്‍ കൊടുത്തുംനാടിനോടുള്ള പ്രതിബദ്ധത തെളിയിച്ചത് ?.
ചോദ്യം അഞ്ചു: മാര്‍ക്സിസ്റ്റുകാര്‍ എടുക്കുന്ന ജീവനുകള്‍ മത സൌഹാര്ടതിണോ അതോ നാടിനോടുള്ള പ്രതിബധതക്കോ ?.
താനല്ലേ എന്റെ കമന്റിനെ ഏറ്റു പിടിച്ചത്.. അതുകൊണ്ട് തന്‍ തന്നെ ആദ്യം മറുപടി പറയടോ...??? ...തന്റെ മറുപടി കേട്ടിട്ട് ഞാന്‍ പ്രതികരിക്കാം .. അത് പോരെ ?.

കുറെ നേരമായി താന്‍ മദനി മദനി എന്ന് പറഞ്ഞു രോമാഞ്ചം കൊള്ളുന്നു... മദനി തീവ്രവാദി / ഭീകരന്‍ / രാജ്യ ദ്രോഹി ആണെന്ന് ഞാന്‍ എവിടെ എങ്കിലുംപറഞ്ജോടോ ?..ഉത്തരം പറയടോ ?. താന്‍ മദനിയെ രാജ്യ സ്നേഹിയും, മതെതാരനും, സാമ്രാജ്യത്ത വിരുദ്ധനും, നിഷ്കളങ്കനും, ഇനി എല്ലാ സദ്ഗുനങ്ങളുടെ മൂര്തിമാത് രൂപവും ഒക്കെ ആയി കണ്ടു ആരാധിച്ചോടോ.. എനിക്ക് ഒരു വിരോധവും ഇല്ല... പിന്നെ എന്തിനാടോ മദനിയുമായി വേദി പങ്കിട്ടത് തെറ്റായി പോയി എന്ന് കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ വിലയിരുത്തിയത് ?..മറുപടി പറയടോ ?.ചിലപ്പോള്‍ കലികാലം അല്ലെ ... പുണ്യ പ്രവര്‍ത്തികള്‍ക്കും , പുണ്യ വാന്മാര്‍ക്കും ക്ഷീണ കാലും ആയതു കൊണ്ടാകും... അല്ലെടോ ?..

ഉമ്മന്‍ ചാണ്ടി രാജി വച്ചിട്ട് വര്ഷം നാല് ആവാറായി ... അവര്‍ ചെയ്ത തെറ്റുകള്‍ അത് പോലെ തുടരാന്‍ ആണോ കംമുനിസ്ടുകാരെ ജനങ്ങള്‍ തിരഞ്ഞെടുത്തത് ?..എന്നിട്ട് ഈ നാല് വര്ഷം എന്താടോ മദനി/സൂഫിയ അറെസ്റ്റ്‌ ചെയ്യാത്തത്... ഉമ്മന്‍ ചാണ്ടി കുറ്റ കാരന്‍ ആണെങ്കില്‍ അങ്ങേര്‍ക്കെതിരെ കേസ് എടുക്കട്ടെ... ആരാടോ അതിനു എതിര് നില്കുന്നത് ...എടൊ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ.. അതിനു മദനി, നസീര്‍ എന്നൊക്കെ പറഞ്ഞു എന്നോട് എന്തിനാടോ തര്‍ക്കിക്കുന്നത്‌... ഞാന്‍ അവരുടെ പേര് പറഞ്ഞു അച്യുതാനന്ദന്‍ സര്‍കാരിനെ എവിടെ എങ്കിലും കുറ്റം പറഞ്ഞോ ?. മറുപടി പറയടോ ?..ഇനി ബാക്കി ഒരു നസീര്‍ ആണ് ...അത് പിന്നെ പറയാം...

Unknown said...

അതെ ബി ജെ പി ഭരിച്ചു കുട്ടി ചോരാക്കിയത് തന്നെ ആണ് .. ഒരു സംശയവും ഇല്ല . കോണ്‍ഗ്രസിന്‌ അമ്പതു വര്ഷം കൊണ്ട് ഉണ്ടായ അപചയം ബി ജെ പി ക്ക് ഏഴു വര്ഷം കൊണ്ട് ഉണ്ടായി . ഈ മതവും ജാതിയും പിടിച്ചുള്ള രാഷ്ട്രീയം ആദ്യ കാലങ്ങളില്‍ മുന്നേറ്റം ഉണ്ടായാലും തിരിച്ചടി ഉറപ്പാണ്‌.. തനിക്കുള്ള ഉത്തരം കിട്ടിയോടോ ?.

ഇന്ത്യയില്‍ കോണ്‍ഗ്രെസിനു മാത്രമേ , കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ നെഹ്‌റു കുടുംബത്തിനു മാത്രമേ സുസ്ഥിര ഗോവെര്‍മെന്റ്റ് ഉണ്ടാക്കാന്‍ പട്ടു എന്ന് വ്യപകായ ഒരു വിശ്വാസം ഉണ്ട്. അത് ഒരു പരിധി വരെ ശരിയാണ് താനും.. കാരണം, ..കഴിഞ്ഞ പര്ലിഅമെന്ട തിരഞ്ഞെടുപ്പിലെ അവരുടെ വിജയം തന്നെ. ഭരിച്ചു കൊണ്ടിരിക്കുന്നവരോട് സ്വാഭാവികമായി ഉണ്ടാവുന്ന എതിര്പുകളെ മറികടന്നാണ് അവര്‍ വീണ്ടും അധികാരത്തില്‍ എത്തിയത്. കലകലങ്ങള്‍ ആയി നടമാടുന്ന അഴിമതിയും , വിദേശ വിധേയത്വവും ഒക്കെ അവരുടെ ആദ്യ ഭരണത്തിലും ഉണ്ടായി എങ്കിലും ജനങ്ങള്‍ വീണ്ടും അവര്‍ക്ക് വോട്ടു ചെയ്തത് മേല്‍ പറഞ്ഞ വിശ്വാസത്തില്‍ അല്ലാതെ മറ്റു എന്ത് കാരണം കൊണ്ടാണ് ?..

ഇനി മദനിയുടെ കാര്യം .. അത് തന്റെ മറുപടി കേട്ടിട്ട് പറയാം...

Unknown said...

ശരിക്കും മദനിയുടെ കാര്യത്തില്‍ തന്റെ പ്രശ്നം എന്താണ് ?. കുറെ നേരം ആയല്ലോ മദനി മദനി എന്ന് പറഞ്ഞു കൊണ്ട് എന്നോട് തര്കിക്കുന്നു ...? മനസിലാകാത്തത് കൊണ്ട് ചോദിക്കുന്നതാണ്...മറുപടി വല്ലതും ഉണ്ടോ ?..

എനിക്ക് ഒരു പ്രശ്നവും ഇല്ല... ഞാന്‍ അങ്ങോരെ ഭീകരവാദി / രാജ്യദ്രോഹി ആക്കാന്‍ എവിടെയും ശ്രമിച്ചിട്ടില്ല ..ഉണ്ടോടോ ? .. മറുപടി പറയു ?. അയാള്‍ അങ്ങനെ ആണോ എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല... പണ്ട് അയാള്‍ അങ്ങിനെ ആയിരുന്നു എന്ന് എനിക്ക് അറിയാം.. അങ്ങേര്‍ക്കു കൊയംബതുര്‍ ജയില്‍ ഒരു ബോധി വൃക്ഷ തണല്‍ ആയിരുന്നു .. ബോധോദയം കിട്ടി എന്നൊക്കെ ഏറ്റു പറയുമ്പോള്‍ മറിച്ചൊന്നുംപറയാനില്ല...
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും....എന്നായാലും....ഇതില്‍ തന്റെ പ്രശ്നം എന്താണ് ?..

ഷൈജൻ കാക്കര said...

നാട്ടിലെ ചെക്കന്മാരെല്ലാവരും, ഹരിപ്പാട്‌ രമണിയുടെ പേർ പറഞ്ഞാൽ രമണിയുടെ പണി പിന്നെന്താ? അതാ കാക്കര മദനിയോടും പറയുന്നത്‌, ബോംബ്‌ പൊട്ടിച്ച്‌ കളിക്കുന്ന ശിഷ്യൻമാർ ഐ.എസ്‌.എസ്‌, പി.ഡി.പി, പിന്നെ അങ്ങയുടെ വീട്ടിലും സൂഫിയയുടെ പർദ്ദ ഷോപ്പിലോ എന്നു വേണ്ട ഒന്നിലതികം ലിങ്കുകൽ താങ്ങളിലേകു നീളുന്നു. ഞാനും വിശ്വസിക്കാം എല്ലാം കെട്ടുകഥകൾ, മാധ്യമ സിൻഡികേറ്റ്‌, പോലിസ്‌ കഥകൾ പക്ഷെ എന്റെ മനസാക്ഷി കോടതിയിൽ അങ്ങയെ വിചാരണ ചെയ്യാൻ കേരള സമൂഹത്തിൽ ഉണ്ടാക്കിയ വർഗ്ഗീയ ചിന്തകൾ തന്നെ ധാരാളം.

ramachandran said...

അബ്ദുനാസര്‍ മഅ്ദനിയും അദ്ദേഹം നയിക്കുന്ന പിഡിപിയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ദഹിക്കാത്തവര്‍ സങ്കല്‍പ്പിക്കാനാവാത്ത തരത്തിലുള്ള നുണക്കഥകളിലേക്കുപോവുകയാണ്.

'വീഴ്ച എന്നു പറയുമ്പോള്‍ അത് കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോകുന്നതുതന്നെയാണ്.' ശരി. രാഷ്ട്രീയം എന്നാല്‍ ഇന്നലെ ഒരാള്‍ ചെയ്ത കാര്യങ്ങള്‍ നോക്കി മാത്രം തീരുമാനിക്കുന്നതല്ല. ഇന്നലെ നല്ലവനായിരുന്നയാള്‍ ഇന്ന് മോശക്കാരനായാല്‍ അയാളെ അന്തസ്സായി പുറത്താക്കുകയാണ് ശരി. ഇന്നലെ മേശപ്പെട്ട രാഷ്ട്രീയം കൈകാര്യം ചെയ്തയാള്‍ക്ക് ഇന്ന് ശരിയായ വഴിയിലേക്ക് വരാന്‍ വിലക്കുകളില്ല.

എന്തിന്, പിഡിപി വര്‍ഗീയ കക്ഷിയാണെന്ന പല്ലവി തുടര്‍ച്ചയായി ഉരുവിടുന്നു? ആ പാര്‍ട്ടി ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയതുകൊണ്ടുമാത്രം അവരുടെ മുഖം എക്കാലത്തും വികൃതമായിത്തന്നെ തുടരണമെന് വാശിപിടിക്കുന്നത് ഏത് ലക്ഷ്യം സാധിക്കാനാണ്? പിഡിപിയെന്നല്ല, ഒരുപാര്‍ട്ടിയുടെയും ജാതകം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റു നല്‍കുന്ന പണിയല്ല മററുപാര്‍ട്ടികളുടേത്.

പിഡിപിയെ എല്‍ഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തുകയാണെങ്കില്‍ പരിശോധന വേണം; എല്ലാ ഘടകകക്ഷികളുടെയും അംഗീകാരവും വേണം. ഇവിടെ പിഡിപി എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ്. അങ്ങനെ പിന്തുണയ്ക്കാന്‍ വരുന്നവരോട്, നിങ്ങളെ ഞങ്ങള്‍ നോക്കില്ല, നിങ്ങളോട് മിണ്ടില്ല-വേണമെങ്കില്‍ പിന്തുണതന്ന് പൊയ്ക്കോളൂ എന്ന് സിപിഎം പറയാത്തതാണ് കുറ്റം!

എത്രമാത്രം കാപട്യക്കാരാണ് നമ്മുടെ മാധ്യമങ്ങള്‍. പുട്ടില്‍ തേങ്ങയെന്നതുപോലെ ഇടവിട്ട് പിഡിപിയെ 'വര്‍ഗീയ കക്ഷി' എന്നു വിളിച്ചതുകൊണ്ട് ഇവര്‍ എന്ത് മഹാലക്ഷ്യമാണ് സാധിക്കാന്‍ പോകുന്നത്?മഅ്ദനിയോ അനുയായികളോ കുറ്റക്കാരാണെങ്കില്‍ നിയമത്തിന്റെ വഴിയില്‍ പരിശോധിക്കപ്പെടണം; കുറ്റംതെളിഞ്ഞാല്‍ ശിക്ഷിക്കുകയും വേണം. അതിനാണല്ലോ നാട്ടില്‍ നിയമമുള്ളത്.

വിഎസ് പറഞ്ഞത് ശരിയാണ്. അന്വേഷണം തുടരുകതന്നെ വേണം. അത് മഅ്ദനി സ്വാഗതം ചെയ്തതും ശരി. പിണറായിയും പറഞ്ഞിട്ടുണ്ട്, ഇടതുപക്ഷത്തിന് പിന്തുണ നല്‍കുന്നതുകൊണ്ട് മഅ്ദനിക്കെതിരായ ഒരന്വേഷണവും നിന്നുപോകില്ലെന്ന്. മഅ്ദനിയാണെങ്കില്‍, വര്‍ഗീയത പറയുന്നില്ലെന്നു മാത്രമല്ല, മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇനിയും ജയിലില്‍ പോകാന്‍ മടിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. പിന്നെ എവിടെയാണ് തകരാറ്?



മഅ്ദനിയുടെ പിന്തുണ യുഡിഎഫിനായിരുന്നുവെങ്കില്‍ ആരെങ്കിലും മിണ്ടുമോ? മിണ്ടിയിട്ടുണ്ടോ?പിണറായിയും മഅ്ദനിയും ഒരേവേദിയില്‍ സംഗമിച്ചാണ് മറ്റൊരപരാധം! 'വോട്ടുചെയ്ത് മിണ്ടാതെ പൊയ്ക്കൊള്ളുക' എന്ന ന്യായം കോണ്‍ഗ്രസിന് അംഗീകരിക്കാനാവുമായിരിക്കും. ഇടതുപക്ഷത്തിന്റെ സ്വഭാവത്തില്‍ അത്തരം നെറികേടുകള്‍ക്ക് സ്ഥാനമില്ല. അന്തസ്സിന്റെ രാഷ്ട്രീയവും നാട്ടില്‍ ഉണ്ടല്ലോ.

വിവാദം ഉണ്ടാകുന്നതുംഎണ്ണയൊഴിച്ചുകത്തിക്കുന്നതും എല്‍ഡിഎഎല്‍ഡിഎഫ് അല്ല. സിപിഐ എം അല്ല. രമേശ് ചെന്നിത്തലയ്ക്കാണ് പിഡിപിയും രാമന്‍പിള്ളയുടെ പാര്‍ട്ടിയും എല്‍ഡിഎഫിന് പിന്തുണ നല്‍കുന്നതില്‍ ആശങ്ക. എല്‍ഡിഎഫിലെ ഘടകകക്ഷികളോട് സിപിഐ എമ്മിന്റെ പെരുമാറ്റം തൃപ്‌തിതികരമല്ലെന്ന പല്ലവിയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എല്ലാറ്റിന്റെയും ലക്ഷ്യം ഒന്നുമാത്രം-പിഡിപിയുടെ എല്‍ഡിഎഫിനുള്ള പിന്തുണ വോട്ടായി മാറരുത്. അതിനായി എന്റെ രണ്ടുകണ്ണുപോയാലും തരക്കേടില്ല, ഇടതുപക്ഷത്തിന്റെ ഒരു കണ്ണെങ്കിലും പോയിക്കാണണം എന്നമനോഭാവം.

എല്ലാ ദിവസവും വിവാദമുണ്ടാക്കുകയാണ്. വാര്‍ത്തയില്‍ പിടിച്ചുനില്‍ക്കാന്‍ വല്ലാതെ കൊതിക്കുന്നവര്‍ ആ വലയില്‍ വീഴാന്‍ എളുപ്പമാണ്. എന്തൊക്കെ വിവാദങ്ങളുണ്ടായിട്ടും ജനങ്ങള്‍ മനോഭാവം മാറ്റുന്നില്ല.വിവാദം സൃഷ്ടിക്കുന്നതിന്റെ അവസാന രൂപമാണ് മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തോട് പരാതിപറഞ്ഞു എന്ന വാര്‍ത്ത. ബുധനാഴ്ച രാത്രി മനോരമ ചാനല്‍ പറഞ്ഞ്ത്, മുഖ്യമന്ത്രി പ്രകാശ് കാരാട്ടിന് കത്തയച്ചു എന്നായിരുനു. രാവിലെ മനോരമ പത്രം ഇറങ്ങിയപ്പോള്‍ കത്തയച്ച കാര്യത്തിന് സ്ഥിരീകരണമില്ലെന്നായി! അതേസമയം വെബ് പോര്‍ട്ടലില്‍ രണ്ടും കെട്ട വാര്‍ത്ത തുടര്‍ന്നു.ഈ വിഷയത്തില്‍ ഏതാനും ചില പത്രങ്ങള്‍ ഇന്ന് കൊടുത്ത വാര്‍ത്ത നോക്കാം.

ആദ്യത്തേത് മനോരമ തന്നെയാകട്ടെ. മനോരമ വെബ്സൈറ്റിലെ വാര്‍ത്ത ഇതാണ്.
മംഗളം ഇങ്ങനെഎഴുതുന്നു. മാധ്യമത്തിന് വിവരങ്ങള്‍ കുറച്ചുകൂടി ആധികാരികമാണ്.
മാതൃഭൂമി ആരെക്കാളും പിന്നിലാകരുതല്ലോ.
എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസ് മിണ്ടാതിരുന്നില്ല.

ഇത് എങ്ങനെയെന്ന് വ്യക്തമാകുന്നില്ല.
മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ടെങ്കിലോ ഫോണ്‍ ചെയ്തിട്ടുണ്ടെങ്കിലോ അത് തുറന്ന കത്തോ പൊതുയോഗ പ്രസംഗമോ ആകുന്നില്ലല്ലോ. രണ്ടുപേര്‍ക്കിടയില്‍ നടക്കുന്ന ഒരു ആശയവിനിമയം മാത്രം. അങ്ങനെയൊരു കത്തിന്റെ പ്രശ്‌നമേ സാധാരണ നിലയില്‍ ഉദിക്കുന്നില്ലെന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്കറിയാം

Unknown said...

"...അപ്പോള്‍ ആ വൃത്തത്തിനുള്ളില്‍ നിന്നെ എനിക്കു സംസാരിക്കേണ്ട കാര്യമുള്ളൂ. ....."
മാനനീയാ അങ്ങുന്നു വൃത്തത്തിനുല്ലിലോ ബിന്ദുവിലോ നിന്ന് സംസാരിച്ചോ ആര്‍ക്കു ചേതം. പക്ഷെ അങ്ങനെ വൃത്തത്തില്‍ "മാത്രം'സംസാരിക്കാന്‍ മനസ്സ് വരുന്നത് തന്നെ ആണ് തന്റെ ആശയപരമായ പരാജയത്തിന്റെ ആദ്യ പടി. ഇനി അങ്ങനെ മാത്രേ എല്ലാരും സംസാരിക്കാന്‍ പാടുള്ളൂ എന്ന് പറയുന്നത്, നിസ്സഹായാവസ്ഥ, അസഹിഷ്ണുത.
"....ശടമാന്യുവിന്റെ കമന്റിലെ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ എടുത്തു കാണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത് ...."
തന്റെ കമന്റിലെ വിവരക്കേടും,സ്വയം കണ്ണില്‍ കോല് വളര്‍ന്നവന്‍, മറ്റുള്ളവന്റെ കണ്ണിലെ പൊടിയെ പറ്റി ഗീര്വാനിക്കുന്നതിലെ തൊലിക്കട്ടി എടുത്തു കാണിക്കുക മാത്രമാണ് ഞാന്‍ ചെയ്തത് .അത് നാലാള്‍ കാണുമ്പോ ജാള്യം ഉണ്ടാകാം.
"മദനിയും,ഉമ്മന്‍ചാന്‍ ടിയും, ജസ്വന്തും, കണ്ടഹാരും ചവറുപോലെ കൊണ്ട് നിറയ്ക്കുന്നത് ആണോടോ ചര്‍ച്ച ?..

മദനിയും,ഉമ്മന്‍ ചാന്‍ ടിയും,ജസ്വന്തും,കണ്ടഹാരും ഒക്കെ പറയുമ്പോ എന്തിനാ പൊള്ള്ന്നെ . മദനി 'തല്‍ക്കാലം' അല്ലെങ്കിലും ഉമ്മന്‍ ചാന്‍ടിയും, ജസ്വന്തും, കണ്ടഹാരും ഇഷ്ടക്കാരുറെ കൂട്ടത്തിലല്ലേ, അതുകൊണ്ടല്ലേ ഇത്തരം വാദങ്ങളുമായി വരുന്നത്. വീണ്ടും ചോദിക്കുന്നു എന്തിനാ ഇത്ര വെപ്രാളം,കേന്ദ്ര മന്ത്രി തന്നെ കൊടും ഭീകരന്‍ ലക്ഷര്‍ തോയ്ബാ നേതാവ് ആസ്ഹറിനെ കൈനീട്ടം കൊടുത്തത് പറയുമ്പോ എന്തിനാ മത്സ്യം കരക്ക്‌ പെട്ട പോലെ ഇത്ര പെടപടപ്പു.

"ഇവിടെ എതിര്‍ കമന്റ്‌ എഴിതുന്നവര്‍ എല്ലാം RSS/BJP ആണെന്നാണോ...?
അല്ല, അല്ലെ അല്ല,ബ്ലോഗര്‍ മരത്തലയന്‍ പറഞ്ഞ പോലെ "തള്ളേ..പണ്ട് നുമ്മയും സഖാവായിരുന്നെന്ന് അവകാശപ്പെടാത്ത ഒരു സംഘപരിവാറിയെയൊ കാങ്കിര്‍സുകാരനെയോ കണ്ടിട്ട് മരിക്കണമെന്ന മോഹം വടികുത്തിപ്പിരിയത്തേ ഉള്ളൂ എന്നാണ് തോന്നുന്നത്." ഇപ്പൊ ഉറപ്പായില്ലേ താന്‍ അതൊന്നുമല്ലെന്ന്.എന്റെ മോഹം വടികുത്തിപ്പിരിക്കല്ലേ.

"എവിടെ എങ്കിലും വിമാന റാഞ്ചല്‍ സംഭവത്തെ ഞാന്‍ ന്യായീകരിച്ചു കണ്ടോ ?.."
ഇനി പറയ്‌,ഇങ്ങനെ എത്ര എത്ര സംഭവങ്ങള്‍ ഉണ്ട് തനിക്കു ന്യായീകരിക്കാന്‍ "വയ്യാത്തതായി" എന്ന്. ലിസ്റ്റൊന്നു താ, ഇത്രത്തോളം തന്റെ തൊണ്ടയില്‍ കോലിട്ടപ്പോഴല്ലേ, ഞാന്‍ "ന്യായീകരിക്കുന്നില്ല" എന്നെങ്കിലും പറയുന്നത്, ഇനിയും പറയേണ്ടി വരും.അത് കഴിഞ്ഞു ഞാന്‍ പ്രതികരിക്കാം. എങ്കിലും തന്റെ ചോദ്യത്തിന് നേരത്തെ തന്നെ രണ്ടെന്നത്തിനു ഞാന്‍ പ്രതികരിച്ചിരുന്നു. അത് വീണ്ടും എഴുതുന്നു.
/////"ISRO പ്രശ്നത്തില്‍ ദേശാഭിമാനിയുടെ നിലപാട് കരുണാകരന്റെ നിരപരാധിത്വം തെളിയിക്കുന്ന തരത്തില്‍ ആയിരുന്നു എന്ന് തോന്നിയത് കൊണ്ടാണല്ലോ, കരുണാകരന്റെ പുത്രന്‍ തന്നെ, "അതൊക്കെ പാര്‍ട്ടിയില്‍ നിന്ന് പാര" വെച്ചതാണ് എന്ന് പറഞ്ഞത്. ദേശാഭിമാനി "മാത്രം" എഴുതിയാല്‍ ആ കേസ് ഇന്നറിയപ്പെടുന്ന ചാരക്കേസ് ആവില്ലായിരുന്നു.എങ്കില്‍ ഇപ്പൊ ഉമ്മന്‍ ഏറ്റവും വലിയ തീവ്രവാദി സഹായി ആയി പൊതു സമൂഹത്തില്‍ അറിയപ്പെടില്ലരുന്നോ,നസീറിന്റെ കേസ് തീര്‍പ്പാക്കാന്‍ ടിയാന് സര്‍ക്കാര്‍ ഫയല്‍ നീക്കിയ വാര്‍ത്ത പുറത്തു വന്നല്ലോ , മറ്റുള്ള വലതു മാധ്യമങ്ങള്‍ ‍ അത് പൂഴ്തി വെച്ചതോണ്ട് വലിയ വിഷയമായില്ല ഇതുവരെ.

Unknown said...

"ചോദ്യം രണ്ടു : ബിനാനിപുരം മുജാഹിദ്ദിന്‍ (സിമി )ക്യാമ്പില്‍ നിന്നും പിടിച്ചവരെ തുറന്നു വിട്ടതും..അവരെ തുറന്നു വിടാന്‍ രണ്ടു MLA മാര്‍ ഇടപെട്ടതും.. "
വലിയ തമാശ,എങ്കില്‍ കേന്ദ്ര ഭീകര വിരുദ്ധ സേന എന്തെ അവരെ ഇതുവരെ സംരക്ഷിക്കുന്നു. ആരാണാ എമ്മെല്ലെമ്മാര്‍. കൊണ്ഗ്രെസ്സുകാര്‍ ആണോ ? കംമുക്കള്‍ എങ്കില്‍ പെട്ടെന്ന് അവരെ പിടിച്ചു അകത്തിട്ടു ചുരുങ്ങിയത് രാഷ്ട്രീയ മൈലേജ് എങ്കിലും നേടി ക്കൂടെ ?ലോകസഭയില്‍ ചോദ്യം ചോദിക്കാന്‍ പന്ന ബീയെപി, കൊണ്ഗ്രെസ്സ് എംപി മാര്‍ കാശ് വാങ്ങിയതിനു കേസും അറസ്റ്റും ഒക്കെ നടന്നിട്ടില്ലേ, എന്നിട്ടും ആ "ഭീകര" എം എല്ലേ മാരെ എന്തെ കേസ് രാജ്യ ദ്രോഹമായിട്ടുകൂടി അറസ്റ്റു ചെയ്യുന്നില്ല, കേന്ദ്ര ഭീകര വിരുദ്ധ സേന ? (കോടിയേരി പ്ലീസിനെ ഒന്നിനും കൊള്ളില്ലാ എന്നറിയാമല്ലോ )
അത് കഴിഞ്ഞു ഇത്രയും എഴുതി ഞാന്‍ മുന്‍ കമ്മെന്റില്‍ "തിരുമെനിയ്ടെ ചോദ്യത്തിന് രണ്ടെ ണ്ണത്തിനു മറുപടി തന്നിട്ടുണ്ട്. ഒരു ബോണസ് ആയി കൂട്ടിയാ മതി." (എവിടെ ഒന്നും വായിക്കാതെ പല്ലുതേക്കാതെ, രാവിലെ തന്നെ പുലഭ്യം പറയാന്‍ ഇറങ്ങുകല്ലേ)
ഇനി തന്റെ മറ്റൊരു ചോദ്യം അതിങ്ങനെ.. "പിന്നെ എന്തിനാടോ മദനിയുമായി വേദി പങ്കിട്ടത് തെറ്റായി പോയി എന്ന് കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ വിലയിരുത്തിയത് ?.. ഇതിനും മുന്‍ കമ്മെന്റില്‍ മറുപടി ഉണ്ട്...(എവിടെ വായിച്ച്ല്ലല്ലോ കമന്റുന്നത്..)
ആ മറുപടി ഇതായിരുന്നു "എടോ,വേദി പങ്കിട്ട കാര്യമൊക്കെ വംഗ നാടിലെ ആരും പറയണ്ട,ഇലക്ഷന്‍ അവലോകനത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് അതൊക്കെ ഉണ്ട്.അതൊക്കെ പറയാന്‍ ആര്‍ജ്ജവം വേണം.അല്ലാതെ തിരുമേനി മാനനീയന്റെ പാര്‍ട്ടികളെ പോലെ എല്ലാം മൂടിവച്ചു അരക്കടിയില്‍ കൂടിയുള്ള adjustment അവിടെ ഇല്ല കേട്ടാ ?"
എന്തിനാ മാനനീയ നളര്‍ജ്ജി എന്നൊക്കൊണ്ട് ഇങ്ങനെ കോപ്പി പേസ്റ്റ് ചെയ്യിക്കുന്നത്, തന്റെ പുത്തിയില്‍ ഇത് കേറാന്‍ (കേറന്നില്ലെന്നു നടിക്കുന്നു എന്നറിയാം എങ്കിലും) ഞാന്‍ എത്ര തവണ കോപി പേസ്റ്റ് ചെയ്യണം. മാനനീയന്‍ ഇങ്ങനെ എഴുതിയില്ലേ,
"എവിടെ എങ്കിലും വിമാന റാഞ്ചല്‍ സംഭവത്തെ ഞാന്‍ ന്യായീകരിച്ചു കണ്ടോ ?.." അതിന്റെ മറുപടി ഒന്ന് കൂടി ഞാന്‍ ആവര്‍ത്തിക്കുന്നു
ഇനി പറയ്‌, ഇങ്ങനെ എത്ര എത്ര സംഭവങ്ങള്‍ ഉണ്ട് തനിക്കു ന്യായീകരിക്കാന്‍ "വയ്യാത്തതായി" വലതന്‍മാരുടെ വക എന്ന്.ആ ഒരു ലിസ്റ്റൊന്നു താ...അതിനു ശേഷം ഞാന്‍ പ്രതികരിക്കാം തന്‍റെ ചോദ്യത്തിന്, എന്കിലുംക് രണ്ടെന്നത്തിനു ഞാന്‍ ബോണസ് ആയി വെറും വെറുതെ മറുപടി തന്നു കഴിഞ്ഞു.

Unknown said...

ചോദ്യത്തിന് ഉത്തരം തരാതെ വീണ്ടും പഴയ പല്ലവി ആവര്‍ത്തിക്കും എന്നറിയാം എങ്കിലും,മാനനീയ നളര്‍ജ്ജി തന്നെ തന്ന ലിങ്ക് വെച്ചു (നല്ര്‍ജ്ജിയു ടെ ആരോപണം)ഒരു ചിന്ന സംശയം ചോദിക്കട്ടെ(മുന്‍ കമ്മാന്റില്‍ ഉള്ള പ്രസക്ത ഭാഗം )
ലോകസഭയില്‍ ചോദ്യം ചോദിക്കാന്‍ പന്ന ബീയെപി, കൊണ്ഗ്രെസ്സ് എംപിമാര്‍ കാശ് വാങ്ങിയതിനു കേസും അറസ്റ്റും ഒക്കെ നടന്നിട്ടില്ലേ,എന്നിട്ടും ആ കേരള "ഭീകര" എം എല്ലേമാരെ എന്തെ കേസ് രാജ്യദ്രോഹമായിട്ടുകൂടി അറസ്റ്റു ചെയ്യുന്നില്ല, കേന്ദ്രഭീകര വിരുദ്ധ സേന ? (കോടിയേരി പ്ലീസിനെ ഒന്നിനും കൊള്ളില്ലാ എന്നറിയാമല്ലോ !!)ഇത്ര വലിയ രാജ്യദ്രോഹം ചെയ്ത കേരള എമ്മെല്ലെമാരെ (നളര്‍ജ്ജിക്ക് മാത്രം അറിയാവുന്ന) ജയിലിടാന്‍ മടിക്കുന്ന കേന്ദ്ര ഭരണത്തിനു എതിരെ നമുക്ക് ഒരുമിച്ചു നീങ്ങാമോ ? ഐബി, റോ,സ്പെഷ്യല്‍ ടാസ്ക് ഫോര്‍സ്,anti terror ടീം എല്ലാം നാം പോക്കറ്റിന്നു പണം കൊടുത്തു പോറ്റുന്നില്ലേ.കേന്ദ്ര സര്‍ക്കാര്‍ ആ എമ്മെല്ലെമാരെ എന്തെ സംരക്ഷിക്കുന്നു ? ഓര്‍ക്കുക, ഇത് 'സംസ്ഥാന' ദ്രോഹമല്ല, "രാജ്യ' ദ്രോഹമാണ്. കേന്ദ്ര സര്‍ക്കാരിലെ ആരാണ് അവരെ സംരക്ഷിക്കുന്നത്. നമുക്ക് കേന്ദ്ര സര്‍ക്കാരിനെതിരെ ഒരുമിച്ചു കമന്റിടാം എന്താ തയ്യാറാണോ ?

Unknown said...

"അങ്ങേര്‍ക്കു കൊയംബതുര്‍ ജയില്‍ ഒരു ബോധി വൃക്ഷ തണല്‍ ആയിരുന്നു .. ബോധോദയം കിട്ടി എന്നൊക്കെ ഏറ്റു പറയുമ്പോള്‍ മറിച്ചൊന്നുംപറയാനില്ല...
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും....എന്നായാലും....ഇതില്‍ തന്റെ പ്രശ്നം എന്താണ് ?.."

മദനി ആവട്ടെ,പ്രഗ്യാ സിംഗ് ആവട്ടെ, കാസര്‍കോട് ഒരു മാസം മുമ്പ് "ബസ്സുകള്‍ കത്തിച്ച" എന്‍.ഡി.എഫും അതിനെ വെള്ള പൂശാന്‍ ഓടിയ വീരനും ചാണ്ടിയുമാവട്ടെ, withdrawal of case-Reg(status of case,examine the case എന്നൊന്നുമല്ല )എന്ന് കുറിച്ചു naseerനെ വിടുവിക്കാന്‍ ഫയല് നീക്കിയ യു.ഡി.എഫ് പായലുകള്‍ ആവട്ടെ,നായനാര്‍ വധക്കേസ് പിന്‍വലിക്കാന്‍ ഉമ്മന്റെ അടുക്കല്‍ ചെന്ന് സൗഹൃദം പുതുക്കിയെന്നു കോടിയേരി പറയുന്ന ഒന്നാം പ്രതി അമീര അലി ആവട്ടെ, ജസ്വന്ത് സിന്ഹോ മോഡിയോ ആവട്ടെ,ആര്‍ക്കും
ബോധിവൃക്ഷ ചോട്ടില്‍ ബോധോദയം കിട്ടിയേക്കാം മോനെ ദിനേശാ നളരാ. എല്ലാം കാണൂ, കേള്‍ക്കൂ. അപ്പൊ തിരിയും ഫൂമി ഉരുണ്ടതെന്നു.