ഒറീസയില്‍ സമൃദ്ധമായ ബലാത്സംഗത്തിനുശേഷം ഒന്ന് നടുനിവര്‍ക്കാന്‍ ഒരു പട്നായിക്കും രണ്ടു ഗദായ്മാരും വണ്ടികയറി നേരെ വന്നത് പി പരമേശ്വരാനന്ദയുടെ കേരളത്തിലേക്കാണ്. ഇവിടെ കള്ളന്മാരില്ല, അവര്‍ക്ക് കഞ്ഞിവയ്ക്കുകയും ചമ്മന്തി അരയ്ക്കുകയും ചെയ്യുന്നവരേ ഉള്ളൂ എന്നാണ് പരമേശ്വര്‍ജിയുടെ അവകാശവാദം. 'ഒറീസയിലെ പ്രശ്നങ്ങള്‍ക്ക്, ശാശ്വതപരിഹാരം കേരളമാതൃക അംഗീകരിക്കലാണ് ' എന്ന് പരമേശ്വര്‍ജി പറയുകയും വിതയത്തില്‍, അച്ചാരുപറമ്പില്‍, താഴത്ത്, ആലത്തറ എന്നിത്യാദി തിരുമേനിമാര് അതിനെ ആമേന്‍ ചൊല്ലി വാഴ്ത്തുകയും ചെയ്തിട്ട് ആഴ്ച ഒന്നാകുന്നതേയുള്ളൂ. താഴത്തെയും തറയിലെയും പിതാക്കന്മാര് കുമ്മനത്തിന്റെ താടിയിലെ വെള്ളനിറത്തെ സാക്ഷാല്‍ പശുവിന്‍പാലിന്റെ വിശുദ്ധിയായി വാഴ്ത്തിപ്പാടിയ നിമിഷത്തില്‍ അവസാനിച്ചു കേരളത്തിലെ മതപരിവര്‍ത്തനപ്രശ്നങ്ങള്‍. ഇനി ഒരു കന്യാസ്ത്രീയെയും കാവിയിട്ടവര്‍ ആക്രമിക്കില്ല; ഒരച്ചനെയും പള്ളിമേടയിലിട്ട് കുത്തിക്കൊല്ലില്ല, ഒരു കുരിശടിയും തച്ചുതകര്‍ക്കില്ല. ഇത് സത്യം സത്യം സത്യം എന്ന് കുമ്മനം മൂന്നുവട്ടം പറഞ്ഞുകഴിഞ്ഞു. ഇതോടെ കേരളത്തിലെ സംഘപരമേശ്വരന്മാര്‍ വിശുദ്ധരാക്കപ്പെട്ടു. താമസിയാതെ അത്ഭുതകൃത്യമുണ്ടാകും; പ്രഖ്യാപനം വത്തിക്കാനില്‍നിന്ന് വരുന്നത് നമുക്ക് ലൈവായി ആഘോഷിക്കാം.
അല്ലെങ്കിലും, സഞ്ചിയും കൊണ്ടുപോയി മാവേലിസ്റ്റോറില്‍ ക്യൂനിന്നാല്‍ അളന്നുതൂക്കി കിട്ടുന്നതല്ല മതവിശ്വാസം. ബിഐഎസ് മുദ്രയുള്ളതെന്ന് പരസ്യംചെയ്ത് വിറ്റഴിക്കാവുന്ന ചരക്കുമല്ല അത്. എല്ലാ മതവും ഒന്നിനൊന്നു മെച്ചമല്ലേ. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നാണ് ഹിന്ദുക്കള്‍ പറയുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് ക്രിസ്തുദേവനാണ്. അള്ളാഹുവാണെങ്കില്‍ പരമകാരുണികന്. പൊന്നാനിയില്‍ചെന്ന് സുന്നത്തുചെയ്യുന്നവന്‍ ഇസ്ലാമും അത്യാവശ്യം കടംതീര്‍ക്കാനുള്ള കാശുപറ്റി കൊന്തയിടുന്നവന്‍ ക്രിസ്ത്യാനിയും ആര്യസമാജത്തിന്റെയോ ചെങ്കോട്ടുകോണം മഠത്തിന്റെയോ പടികയറിച്ചെല്ലുന്നവന്‍ ഹിന്ദുവുമാകുമത്രേ. ആരുപോയാലെന്ത്, പോയില്ലെങ്കിലെന്ത് എന്നുചിന്തിക്കുന്നവരുണ്ട്. വേണ്ടുന്നവന് വേണ്ട മതം സ്വീകരിക്കട്ടെ, വേണ്ടാത്തവന് ചുമ്മാ വീട്ടിലിരിക്കട്ടെ എന്ന് വിവരമുള്ളവര്‍ പറയും. പിന്നെന്തിനാണ് ഒറീസയില്‍ ഇക്കണ്ട കൊലയും കൊള്ളയും കൊള്ളിവയ്പും ബലാത്സംഗവുമൊക്കെ നടക്കുന്നത് എന്ന ചോദ്യം ന്യായം തന്നെ. അവിടെ എന്നാ എങ്കിലും നടക്കട്ടെ, നമുക്ക് ഇവിടെ ഭായി ഭായി കളിക്കാം എന്നാണ് താഴത്തെ പിതാവും കുമ്മനവും വട്ടമേശസമ്മേളനംനടത്തി കൈയടിച്ച് തീരുമാനിച്ചത്.
മതവിശ്വാസം അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്ന് ഭരണഘടന കട്ടായം പറയുന്നുണ്ട്. നീ ക്രിസ്ത്യാനിയാകണമെന്നോ ഹിന്ദുവാകണമെന്നോ ആര്‍ക്കും നിര്‍ബന്ധിക്കാന്‍ പറ്റില്ല. അതുകൊണ്ട് ഒറീസയില്‍ ക്രൈസ്തവ മിഷണറിമാര്‍ നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം നടത്തുന്നുണ്ടെങ്കില്‍ അത് തെറ്റുതന്നെ. അങ്ങനെ തെറ്റുചെയ്തവരെ ചുട്ടുകരിച്ചും ബലാത്സംഗംചെയ്തും ആട്ടിപ്പായിച്ചും തങ്ങള്‍ പ്രതികരിക്കുമെന്ന് പറയുന്ന കുമ്മനത്തിന്റെ പാര്‍ടിയാണ് യഥാര്‍ഥ ക്രൈസ്തവ ബന്ധു. ബലാത്സംഗക്കാര്‍ക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പും കുടിക്കാന്‍ വീഞ്ഞും കടിച്ചുവലിച്ചു തിന്നാന്‍ അപ്പവും കരുതിവയ്ക്കാനുള്ള ചുമതല ഏതുപറമ്പിലാണ് അച്ചാരം കൊടുത്തത് എന്നേ അറിയാനുള്ളൂ. പാലക്കാട്ടെത്തിയ പടനായകന്മാരും ഗദായിമാരും തൃശൂര്‍വഴി പാലായിലേക്കു നീങ്ങട്ടെ.
****
പലരും കരുതിയിരിക്കുന്നത് ഒറീസയില്‍ മതപരിവര്‍ത്തനംകൊണ്ട് സഹികെട്ടാണ് കുമ്മനത്തിന്റെ പാര്‍ടി വാളും പന്തവുമായി ഇറങ്ങിത്തിരിച്ചതെന്നാണ്. അവിടത്തെ കുമ്മനന്മാര്‍ വലിയ 'സവര്‍ണ' ജാതിക്കാരാണ്. ചില്ലറ ജോലി നടത്താന്‍ ആളുവേണം. അതിന് 'താണ' ജാതിക്കാരല്ലാതെ മറ്റാരെയും കിട്ടില്ല. ഇശോയുടെ പേരുപറഞ്ഞ് കുറെ നീളന്‍കുപ്പായക്കാര്‍ വന്ന് അവരെ പാട്ടിലാക്കിയാല്‍ നാട്ടിലെ പറമ്പുകിളയ്ക്കാന്‍ ആളെക്കിട്ടുമോ? പോത്തിനെ കുളിപ്പിക്കാന്‍ ആളുവേണ്ടേ? നല്ല വാക്കുപറഞ്ഞും ഭീഷണിപ്പെടുത്തിയും അത്യാവശ്യം കൈപ്രയോഗം നടത്തിയും പഹയന്മാരെ പിന്തിരിപ്പിക്കാന് നോക്കി. അനുസരിക്കാഞ്ഞപ്പോഴാണ് കന്യകാലയങ്ങള്‍ കത്തിക്കുക, പള്ളി തകര്‍ക്കുക, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്യുക, വൈദികനെ കൊല്ലുക തുടങ്ങിയ മൈനര്‍ നടപടിആരംഭിച്ചത്. ഒരു മുന്നറിയിപ്പുമാത്രമേ നല്‍കിയിട്ടുള്ളൂ. ആകെ മരിച്ചത് 50 പേര് മാത്രം. ബാക്കിയുള്ളവരെ കാട്ടിലേക്ക് ഓടിപ്പോകാന്‍ അനുവദിച്ചിട്ടുണ്ട്. അവര്‍ കുറച്ചുനാള്‍ പ്രകൃതിയെ സ്നേഹിക്കട്ടെ. എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാവുന്നതാണ്. തിരിച്ചുവരുമ്പോള്‍ ജോ രാമനായാല്‍ മതി. മേരി നാരായണിയാവട്ടെ. കുര്യന് കോരനെന്ന പേരുകൊടുക്കാം. ഇത്രയും എളുപ്പത്തില്‍ തീര്‍ക്കാവുന്ന ഒരു പ്രശ്നവും ഉയര്‍ത്തിപ്പിടിച്ചാണ് കമ്യൂണിസ്റ്റുകാര്‍ 'ഒറീസ, ഒറീസ' എന്നു കൂവുന്നത്. കേരളത്തില്‍ വട്ടമേശയ്ക്കു ചുറ്റുമിരുന്നതുപോലെ നാലുവട്ടം ഭൂവനേശ്വറില്‍ ഇരുന്നാല്‍ ബലാത്സംഗം പ്രണയകേളിയാക്കി മാറ്റാം.
ഗീതാശ്ലോകങ്ങള്‍ ചൊല്ലി, പത്തുകല്പനകള് ചൊല്ലി, വീണ്ടുംവീണ്ടും വാങ്കുവിളിച്ച് മതസൌഹാര്‍ദ ഘോഷയാത്ര നടത്തുന്നത് വല്ല സ്കൂള്‍ വാര്‍ഷികത്തിനും ആലോചിക്കാം. മരപ്പണിക്കാരന്റെ മകനായതുകൊണ്ടും സര്‍വകലാശാലകളില്‍പോയി ഉന്നത ബിരുദം നേടാത്തതുകൊണ്ടും മുക്കുവന്മാരെ അനുയായികളാക്കിയതുകൊണ്ടും പണ്ടൊരു മനുഷ്യനെ ചിലര്‍ വേട്ടയാടിയിരുന്നു; അവന്റെ നവീന ചിന്തകളെ പുച്ഛിച്ചിരുന്നു. ഹന്നാസ്, കയ്യഫാസ്, പരീശന്മാര് തുടങ്ങിയ അത്തരം പ്രതിഭകളുമായി നമ്മുടെ താഴത്തെയും മേലത്തെയും പിതാക്കന്മാര്ക്ക് താരതമ്യമൊന്നുമില്ല.
****
ഒറീസയിലെ പിതാക്കന്മാര്ക്ക് വിവരമില്ലാത്തുകൊണ്ടാണ്. അവരും കാവിക്കാരെ വിളിച്ചിരുത്തി വിതൌട്ട് ഷുഗര്‍ ചായയും ബിസ്ക്കറ്റും കൊടുത്ത് കെട്ടിപ്പിടിച്ചാല്‍ എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമായിരുന്നു. നിങ്ങള്‍ കുഷ്ഠരോഗികളായ ദളിതരുടെ മുറിവുകളില്‍ ലേപനം തേക്കരുത്; പട്ടിണികിടക്കുന്ന കോരന് കഞ്ഞി അനത്തിക്കൊടുക്കരുത്; പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടിക്ക് ഉടുപുടവ കൊടുക്കരുത്. ആരെങ്കിലും നിങ്ങളുടെയടുത്തേക്ക് അഭയം തരണേ എന്നു യാചിച്ച് കടന്നുവന്നാല്‍ കാവിക്കാരുടെ ആശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊടുക്കുക. നിങ്ങള്‍ നഗരങ്ങളില്‍ നക്ഷത്ര ആശുപത്രികളും കൂറ്റന്‍ ഷോപ്പിങ് മാളുകളും മെഡിക്കല്‍ കോളേജുകളും സ്വാശ്രയ കോളേജുകളും തുടങ്ങുക. അവയില്‍ പ്രവേശനത്തിനും നിയമനത്തിനും നിരക്കു നിശ്ചയിച്ച് പിരിവുനടത്തുക. പിരിവിന് ഭംഗംവരുമ്പോള്‍ സമരത്തിനിറങ്ങുക. നിങ്ങള്‍ ഞായറാഴ്ചതോറും മാര്‍ക്സിസ്റ്റുകള്‍ക്കെതിരെ ഇടയലേഖനങ്ങളിറക്കുക.
അല്ലയോ ഒറീസയിലെ സഭാമക്കളേ, നിങ്ങള്‍ക്ക് അവിടെ എന്താണ് നഷ്ടപ്പെടാനുള്ളത്. അല്‍പ്പം ചോര-അത് നമ്മുടെ കര്‍ത്താവ് ആ കുരിശില്‍ ഒഴുക്കിയതിന്റെ അത്രയും വരുമോ? കന്യാസ്ത്രീയുടെ മാനം-അത് കന്യകയായ മറിയത്തിന്റെ കണ്ണീരിന്റെ അത്ര വരുമോ? പൊളിഞ്ഞുപോയ പള്ളികളും കത്തിപ്പോയ കിടപ്പാടങ്ങളും നമുക്ക് പുനര്‍നിര്‍മിക്കാം. അതിനായി ഇക്കൊല്ലത്തെ നിയമനക്കോഴയുടെ പാതിപോലും വേണ്ടതില്ല. നിങ്ങള്‍ ഇങ്ങോട്ടു വരുവിന്‍. ഇവിടെ, ഈ തകര്‍ക്കപ്പെടുന്ന വിശ്വാസത്തെ ഓര്‍ത്ത് വ്യാകുലപ്പെടുവിന്‍. അവിശ്വാസികളുടെ ഭരണത്തിനെതിരെ സമരം നയിപ്പിന്‍. ആ സമരമുന്നണിയില്‍ നമുക്ക് ശത്രുവുമായി ഐക്യപ്പെടാം. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഒന്നിച്ചു കൊടിയേന്താം. കൂട്ടുവരുന്നുണ്ട് മാനനീയ പരമേശ്വരന്. കൊടിപിടിച്ചു വരുന്നുണ്ട് കരുണാമയനായ കുമ്മനം.
ഇക്കൊല്ലം സമരം നടത്തിയാല്‍ അടുത്ത കൊല്ലത്തെ കച്ചവടം നടക്കും. കിട്ടുന്നതില്‍ ഒരുപങ്ക് ഒറീസയിലേക്ക് കൊടുത്തയക്കാം. നിങ്ങളും പിന്തുടരുവിന് ഈ പാത. "തെക്കുതെക്കൊരു ദേശത്ത്......''
പട്ടക്കാരന്‍ കിഴക്കോട്ടും അര്‍ത്ഥി പടിഞ്ഞാറോട്ടും മുഖംതിരിച്ചുനിന്ന് സാത്താനെ മൂന്നുവട്ടം തള്ളിപ്പറയുന്ന ചടങ്ങുണ്ട്, മാമോദീസയോടനുബന്ധിച്ച്. സഭാനിയമങ്ങളില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. സാത്താനെ തള്ളിപ്പറയുന്നതോടൊപ്പം കുമ്മനത്തെ ആവാഹിക്കുന്ന പരിപാടിയും ഉള്‍പ്പെടുത്താവുന്നതാണ്. അതിനുവേണ്ടിയും ഒരു വട്ടമേശസമ്മേളനമാകാം.
13 comments:

"അല്ലയോ ഒറീസയിലെ സഭാമക്കളേ, നിങ്ങള്‍ക്ക് അവിടെ എന്താണ് നഷ്ടപ്പെടാനുള്ളത്. അല്‍പ്പം ചോര-അത് നമ്മുടെ കര്‍ത്താവ് ആ കുരിശില്‍ ഒഴുക്കിയതിന്റെ അത്രയും വരുമോ? കന്യാസ്ത്രീയുടെ മാനം-അത് കന്യകയായ മറിയത്തിന്റെ കണ്ണീരിന്റെ അത്ര വരുമോ? പൊളിഞ്ഞുപോയ പള്ളികളും കത്തിപ്പോയ കിടപ്പാടങ്ങളും നമുക്ക് പുനര്‍നിര്‍മിക്കാം. അതിനായി ഇക്കൊല്ലത്തെ നിയമനക്കോഴയുടെ പാതിപോലും വേണ്ടതില്ല. നിങ്ങള്‍ ഇങ്ങോട്ടു വരുവിന്‍. ഇവിടെ, ഈ തകര്‍ക്കപ്പെടുന്ന വിശ്വാസത്തെ ഓര്‍ത്ത് വ്യാകുലപ്പെടുവിന്‍. അവിശ്വാസികളുടെ ഭരണത്തിനെതിരെ സമരം നയിപ്പിന്‍. ആ സമരമുന്നണിയില്‍ നമുക്ക് ശത്രുവുമായി ഐക്യപ്പെടാം. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ഒന്നിച്ചു കൊടിയേന്താം. കൂട്ടുവരുന്നുണ്ട് മാനനീയ പരമേശ്വരന്. കൊടിപിടിച്ചു വരുന്നുണ്ട് കരുണാമയനായ കുമ്മനം.
ഇക്കൊല്ലം സമരം നടത്തിയാല്‍ അടുത്ത കൊല്ലത്തെ കച്ചവടം നടക്കും. കിട്ടുന്നതില്‍ ഒരുപങ്ക് ഒറീസയിലേക്ക് കൊടുത്തയക്കാം. നിങ്ങളും പിന്തുടരുവിന് ഈ പാത. "തെക്കുതെക്കൊരു ദേശത്ത്......''
really poweful words
ദേ....ഇവിടെയും മാനസിക പീഢനം... അദ്വാന്‍ജീ... രക്ഷിയ്ക്കണേ... :(
മതപരിവർത്തനം തടയാൻ മതേതര ഇന്ത്യയുടെ പാർലമന്റ് നിയമം പാസാക്കണമെന്ന് ബി.ജെ.പി...............ഭരണം കിട്ടിയാൽ അവർ തന്നെ അതു പാസാക്കും. അങ്ങനെ ഭരണഘടന അനുശാസിക്കുന്ന മത സ്വാതന്ത്ര്യവും വർഗീയ രാഷ്ട്രീയക്കാർ കൊണ്ടുപോണു.............................
"അവിടത്തെ കുമ്മനന്മാര്‍ വലിയ 'സവര്‍ണ' ജാതിക്കാരാണ്. ചില്ലറ ജോലി നടത്താന്‍ ആളുവേണം. അതിന് 'താണ' ജാതിക്കാരല്ലാതെ മറ്റാരെയും കിട്ടില്ല. ഇശോയുടെ പേരുപറഞ്ഞ് കുറെ നീളന്‍കുപ്പായക്കാര്‍ വന്ന് അവരെ പാട്ടിലാക്കിയാല്‍ നാട്ടിലെ പറമ്പുകിളയ്ക്കാന്‍ ആളെക്കിട്ടുമോ? പോത്തിനെ കുളിപ്പിക്കാന്‍ ആളുവേണ്ടേ? നല്ല വാക്കുപറഞ്ഞും ഭീഷണിപ്പെടുത്തിയും അത്യാവശ്യം കൈപ്രയോഗം നടത്തിയും പഹയന്മാരെ പിന്തിരിപ്പിക്കാന് നോക്കി. അനുസരിക്കാഞ്ഞപ്പോഴാണ് കന്യകാലയങ്ങള്‍ കത്തിക്കുക, പള്ളി തകര്‍ക്കുക, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്യുക, വൈദികനെ കൊല്ലുക തുടങ്ങിയ മൈനര്‍ നടപടിആരംഭിച്ചത്."
കലക്കന്‍ ശതമന്യു. ഒറീസ്സയിലെ സവര്ണ്ണന്മാര് നടത്തുന്ന അക്രമത്തിനെതിരേ പ്രതികരിച്ച ശതമന്യുവിനോട് ഐക്യദാര്‍ഡ്യം രേഖപ്പെടുത്തിക്കൊള്ളുന്നു.
ബലം പ്രയോഗിച്ചുള്ള മത പരിവര്‍ത്തനം എന്ന് സംഖപരിവാര്‍ പറയുന്നതു കേട്ടാല്‍ വിശ്വസിക്കാന്‍ മാത്രം മന്ദ ബുദ്ധികള്‍ ഇവിടെ ആരാണുള്ളത്? 100 കോടി ഹിന്ദുക്കള്‍ക്കിടെ വന്നു 2 കോടി ക്രിസ്തിയാനികള്‍ അവരെ നിര്‍ബന്ധിച്ചു മത പരിവര്‍ത്തനം നടത്തുന്നു എന്ന് പറഞ്ഞാല്‍ തന്നെ ആര്‍ക്കും മനസ്സിലാവും അത് നടക്കുന്ന ഒരു കാര്യം ആണെന്ന്!!
പിന്നെ ഫീസ് മേടിക്കാതെ സ്കൂളും കോളേജും എങ്ങനെ നടത്താമെന്ന് ശതമന്യു തന്നെ ഒന്നു കാണിച്ചു കൊടുത്താല്‍ നന്നായിരിക്കും!!
പള്ളി പള്ളിക്കൂടം നടത്തുന്നത് പണമുണ്ടാക്കാനാണോ സുവി? നാട്ടിലെ പാവങ്ങളെ അക്ഷരം പഠിപ്പിക്കാനല്ലേ. അതിന് എന്തിന് ലാഭക്കണ്ണ്?
ഫീസ് മേടിക്കണം. പക്ഷേ കോഴയാകാമോ?
നിയമനത്തിനും പ്രവേശനത്തിനും കോഴ പാടുണ്ടോ?
ഒറീസയില്‍ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാന്‍, കുഷ്ഠരോഗിയുടെ ചലവും ചോരയും ഒപ്പിയെടുക്കാനാണ് തിരുവസ്ത്രമണിഞ്ഞവര്‍ പോയത്. അവരെ വേട്ടയാടുന്നവര്‍ക്കെതിരെ ഉയരാത്ത വികാരം ഇവിടെ എങ്ങനെ 'വിശ്വാസ'ത്തിന്റെ പേരില്‍ ആളിക്കത്തുന്നു എന്നതാണ് പ്രശ്നം.
കേരളത്തില്‍ ഒരു പള്ളിയും മാര്‍ക്സിസ്റ്റുകാര്‍ ആക്രമിച്ചിട്ടില്ല. ഒരു പട്ടക്കാരനെയും തല്ലിയിട്ടില്ല. ഒരു കന്യാസ്ത്രീയെയും അപമാനിച്ചിട്ടില്ല.
മരിച്ചുപോയ മത്തായി ചാക്കോ എന്ന മാര്‍ക്സിസ്റ്റ് നേതാവിന്റെ പേരില്‍ അന്ത്യ കൂദാശാ വിവാദം ഉണ്ടാക്കിയത് മതാന്ധത ബാധിച്ച ഒരു പുരോഹിതനാണ്. അതിന് സിപിഎം മറുപടി പറഞ്ഞാല്‍ അതെങ്ങനെ ഒറീസയിലെ കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതിനേക്കാള്‍ വലിയ കുറ്റമാകും?
പാഠപുസ്തകത്തില്‍ മതേതരത്വത്തെക്കുറിച്ചു പറയുകയും ജവഹര്‍ ലാല്‍ നെഹ്രുവിനെ ഝദ്ധരിക്കുകയും ചെയ്താല്‍ അതെങ്ങനെ മതനിന്ദയാകും?
സ്വാശ്രയത്തട്ടിപ്പുകള്ക്കെതിരെ നിലപാടെടുത്താല്‍ അതെങ്ങനെ 'വിശ്വാസ ഭഞ്ജന'മാകും?
ഒറീസയില്‍ സമൃദ്ധമായ ബലാത്സംഗത്തിനുശേഷം....
Can you explain the Nandhi gram rapes by CPM??
അനോണി തന്നെ ഒരു പോസ്റ്റിടിന്. ചക്കയെന്നു പറഞ്ഞാ ചുക്കെന്നെ കേള്‍ക്കാവൂ.
ഒറീസയിലെ പാവപ്പെട്ട, വായില്‍ വിരലിട്ടാല്‍ കടിക്കാത്ത, സംഘണ്ണന്മാരെക്കുറിച്ച് കുറ്റം പറഞ്ഞാ പാപം കിട്ടും ശതമന്യുവണ്ണാ. അദ്വാനിയണ്ണന്‍ ദാണ്ടെ കെട്ടിടം പണിത് കൊടുക്കുന്നു.കൊന്നാല്‍ പാപം കെട്ടിടം പണിത് കൊടുത്താല്‍ തീരുമെന്നല്ലേ.
അനോണിയണ്ണേയ്,
ബലാത്സംഗത്തോടാണ് താല്പര്യം അല്ലേ?
ശ്രീബാല തിയറ്ററിലെ ഉച്ചപ്പടം കാണുക.
നല്ല ലേഖനം
Post a Comment