ഐസ്ക്രീമില്‍ തലപൂഴ്ത്തി തണുത്തുവിറച്ച് നില്‍ക്കുമ്പോള്‍ 'തീകൊളുത്തി ആത്മഹത്യചെയ്യുകയില്ലെ'ന്ന് ഒരാള്‍ പറഞ്ഞുപോയാല്‍ പരിഹസിച്ചുതള്ളാന്‍ പാടില്ല. അല്ലെങ്കിലും യുഡിഎഫിന്റെ ഇന്നത്തെ അവസ്ഥ കണ്ടാല്‍ ആര്‍ക്കും ആത്മഹത്യാചിന്ത വരും; ഇതെല്ലാം കാണാന്‍ ആവതാക്കാതെ എന്നെയങ്ങ് എടുത്തോളണേ പടച്ചോനേ എന്ന് വിളിച്ചുപറഞ്ഞുപോകും.
കുഞ്ഞാലിക്കുട്ടി ഐസ്ക്രീം കഴിച്ച് അജീര്‍ണംപിടിച്ച് അപകടസന്ധിയിലാണ്. ഉമ്മന്‍ചാണ്ടി പാമൊലിനില്‍ തെന്നിവീണ് നടുവൊടിഞ്ഞിരിക്കുന്നു. (പണ്ട് സ്വിറ്റ്സര്‍ലാന്‍ഡില്‍ ബാങ്കിന്റെ പടിയിറങ്ങുമ്പോള്‍ വീണ് കാലൊടിഞ്ഞപോലെ) മാണിയും ജോസഫും തൊടുപുഴയില്‍ മുങ്ങി വെള്ളം കുടിക്കുന്നു. പിള്ള ഇടമലയാറ്റില്‍ മുങ്ങി പൂജപ്പുരയില്‍ പൊങ്ങിയിരിക്കുന്നു. തൊടുപുഴയില്‍ തൊട്ടാല്‍ തടി പുഴയിലാകുമെന്നാണ് ജോസഫിന് കോണ്‍ഗ്രസിന്റെ അന്ത്യശാസനം. അഞ്ച് സീറ്റിങ്ങെടുക്കും; തടയാമെങ്കില്‍ തടഞ്ഞോളൂ എന്ന് ഗൌരിയമ്മ. കെ സുധാകരന് കണ്ടകശനിയുടെ അപഹാരം നാവിന്റെ രൂപത്തിലാണ്. നാവ് പാമ്പായി സുധാകരനെത്തന്നെ കടിച്ചിരിക്കുന്നു. മുനീറിന് കേസും കൂട്ടവും കഴിഞ്ഞ് ഇന്ത്യാവിഷനില്‍ പോകാന്‍പോലും നേരമില്ല. ചെന്നിത്തലയ്ക്ക് രാജയോഗം കണ്ടെത്താന്‍ ഇനി ഒരു പുരാണനാടകം സംഘടിപ്പിച്ച് രാജാപ്പാര്‍ട്ട് നല്‍കുകയേ നിവൃത്തിയുള്ളൂ എന്നാണത്രേ ജ്യോതിഷമതവും വെറ്റിലശാസ്ത്രവും.
നിരാശതന്നെ നിരാശ. വെള്ളം വറ്റി ഇക്കരെ വരാന്‍ കാത്തിരിക്കുന്ന വയലാര്‍ജി ഒരു പത്തുലക്ഷത്തിന്റെ കേസില്‍പ്പെട്ടു. മിസ്റര്‍ ക്ളീന്‍ എന്ന് നെറ്റിയിലെഴുതി ഒട്ടിച്ചുനടക്കുന്ന സുധീരനെ മുരടനെന്ന് സുധീരം വിളിച്ചു അബ്ദുള്ളക്കുട്ടി. സഹോദരാ എന്ന് വിളിച്ചാല്‍ മതിയായിരുന്നു. സുധീരന് അതിലും വലിയ തെറി പിന്നെ അബ്ദുള്ളക്കുട്ടിയില്‍നിന്ന് കേള്‍ക്കേണ്ടിവരില്ല.
ഇങ്ങനെയെല്ലാമുള്ള സ്ഥിതിയില്‍ മനസ്സ് ശാന്തമാക്കണമെന്ന് ആര്‍ക്കും തോന്നിപ്പോകും. അങ്ങനെ ശാന്തി തേടിയുള്ള യാത്രയില്‍ ഒരു നൃത്തം ആസ്വദിക്കാന്‍ അവസരമുണ്ടാകുന്നത് ഒട്ടും നിഷിദ്ധമല്ല. തണുപ്പുകാലമായതുകൊണ്ട് അസ്വസ്ഥമനസ്സുകളില്‍ അല്‍പ്പം ചൂടുപകരുക എന്ന സദുദ്ദേശ്യമേ സഹാറന്‍പുരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരുന്നുള്ളൂ. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് എന്‍ ഡി തിവാരിയുടെ കോണ്‍ഗ്രസാണ്. കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുമ്പോള്‍ രാജ്ഭവനില്‍ ഇടത്തും വലത്തും മുന്നിലും തരുണീമണികളെ ഇരുത്തുന്നത് മിനിമം പരിപാടിമാത്രം. എന്നെ കാണുമ്പോള്‍ തിവാരിയെപ്പോലെയില്ലേ എന്ന് ചോദിച്ചുവന്ന രോഹിത് എന്ന ചെറുപ്പക്കാരനെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഹിതിന്റെ അമ്മ ഉജ്വല്‍ ഉജ്വല കോണ്‍ഗ്രസുകാരിയായിരുന്നു. തിവാരിയുടെ ശിഷ്യ. ആ ശിഷ്യക്ക് കിട്ടിയ ഗുരുവരമത്രേ മുപ്പത്തൊന്ന് വയസ്സായി 'അച്ഛാ' എന്ന് വിലപിക്കുന്നത്.
എഴുപത്തഞ്ചാംവയസ്സില്‍ ഹൈദരാബാദിലെ രാജ്ഭവന്റെ അന്തപ്പുരത്തില്‍ മൂന്ന് പെണ്‍കുട്ടികളോടൊപ്പം തിവാരിജിക്ക് ശയിക്കാമെങ്കില്‍ യുപിയിലെ സഹാറന്‍പുരിലുള്ള ഡിസിസി നേതാക്കള്‍ക്ക് കാബറേ നൃത്തം ആസ്വദിക്കാമെന്നതില്‍ രണ്ടുതരമില്ല. ബാറുകളില്‍ നൃത്തംചവിട്ടുന്ന യുവതികളാണ് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പരിപാടിക്ക് ആളെ കൂട്ടാന്‍വന്നത്. അല്‍പ്പം വസ്ത്രം ധരിച്ചിരുന്നതുകൊണ്ട് പിറന്നപടി നൃത്തംചെയ്തു എന്ന് കുറ്റംപറയാനാകില്ല. കേരളത്തിലും ഇത്തരം എന്തെങ്കിലും പരിപാടി വേണ്ടിവരും. ഉണ്ണിത്താന്‍, കുഞ്ഞാലിക്കുട്ടി തുടങ്ങിയ കലാപ്രതിഭകളെയും അവരുടെ കലാപ്രകടനങ്ങളും കണ്ട് മടുത്ത പാവം യുഡിഎഫുകാര്‍ക്ക് അതെങ്കിലും ഒരാശ്വാസമാകട്ടെ.
*
അഴിമതിക്ക് ശിക്ഷ വാങ്ങി ആദ്യം ജയിലില്‍ പോയ കേരളത്തിലെ മുന്‍മന്ത്രി പിള്ളതന്നെ. ഇപ്പോള്‍ പോയത് രണ്ടാംതവണയാണെന്നുമാത്രം. ആ റെക്കോഡിനുപുറമെ, അഴിമതിക്കുറ്റത്തിന് ശിഷിക്കപ്പെട്ടപ്പോള്‍ സ്വീകരണം കിട്ടിയ ആദ്യത്തെ മന്ത്രി എന്ന റെക്കോഡുംകൂടി പിള്ളയ്ക്കുണ്ടെന്നാണ് നമ്മുടെ വീരഭൂമിയിലെ ഇന്ദ്രന്‍ പറയുന്നത്. രണ്ട് റെക്കോഡ് പിള്ളയ്ക്ക് ലഭിച്ചപ്പോള്‍, സ്വന്തം പത്രത്തിന്റെ നടത്തിപ്പുകാര്യങ്ങള്‍ ബംഗാളില്‍ ചെന്ന് മമത ദീദിയെ കണ്ടതിന്റെ വെപ്രാളത്തില്‍ ഇന്ദ്രന്‍ മറന്നേപോയി. പിള്ള പൂജപ്പുര ജയിലിലടക്കപ്പെട്ടു എന്ന മഹാസംഭവം നടന്നപ്പോള്‍ മുഖപ്രസംഗം എഴുതി ഒന്ന് പ്രതികരിക്കാന്‍ ത്രാണിയില്ലാതെ കുത്തിയിരുന്നുപോയ പത്രമാണ് തന്റേതെന്ന് ഇന്ദ്രനെ ആരും അറിയിച്ചതുമില്ല. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അയല്‍പക്കത്ത് പന്നിപ്പനി വന്നാല്‍ അത് രാഷ്ട്രീയപ്രേരിതമെന്നും ഉത്തരവാദിത്തം മാര്‍ക്സിസ്റ് പാര്‍ടിക്കെന്നും മുഖപ്രസംഗമെഴുതുന്ന മാതൃഭൂമിക്കും മനോരമയ്ക്കും പിള്ളയൂടെ പൂജപ്പുരപ്രവേശം കണ്ണിന് പിടിക്കുന്നില്ല. കുഞ്ഞാലിക്കുട്ടിയുടെയും പിള്ളയുടെയും ഉമ്മന്‍ചാണ്ടിയുടെയുമെല്ലാം അഴിമതിവാര്‍ത്തകള്‍ കുഴിച്ചിടാന്‍ ജനങ്ങള്‍ കാണാത്ത പേജുകള്‍ക്കുവേണ്ടി ഗവേഷണം നടത്തുകയാണ് ടിയാന്‍മാര്‍.
*
മാണിസാര്‍ സമര്‍ഥനാണ്. ഒന്നും കാണാതെ എന്തെങ്കിലും ചെയ്യില്ല; പറയില്ല. കഷ്ടപ്പെട്ട് ജോസഫിനെയും കൂട്ടി വിമാനംകയറി ഡല്‍ഹിയില്‍ ചെന്ന്, തൊടുപുഴയ്ക്കിതാ തങ്കംപോലത്തെ സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിച്ചത് പലതും മനസ്സില്‍ കണ്ടുകൊണ്ടുതന്നെ. തലയില്‍ കയറി നിരങ്ങിയാലും ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി മിണ്ടില്ലെന്ന് മാണിസാറിനറിയാം. പി ടി തോമസും പൌലോസും കിടന്ന് കാറിയിട്ടും തൊടുപുഴയില്‍ പ്രകടനം നടത്തി മാണിയെയും ഭാര്യ കുട്ടിയമ്മയെയും തെറിവിളിച്ചിട്ടുമൊന്നും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസ് വെള്ളിത്തളികയില്‍വച്ചുതന്നെ കൊണ്ടുകൊടുക്കും ചോദിക്കുന്ന സീറ്റ്. മാണിയും ലീഗുമില്ലെങ്കില്‍ പിന്നെന്ത് കോണ്‍ഗ്രസ്. തൊടുപുഴക്കാരന്‍ തുള്ളിയാല്‍ മുട്ടുവരെ പൊങ്ങും. പിന്നെ മാണിസാറിന്റെ ചട്ടിയില്‍തന്നെ.
പിള്ളയെ സ്വീകരിക്കാന്‍ പോയെങ്കില്‍ പുലിവാല്‍ പിടിക്കേണ്ടി വന്നേനെ എന്ന് മാണിസാര്‍ പറഞ്ഞത് നിഷ്കളങ്കമായല്ല. നായര്‍പിടിച്ച പുലിവാലിന്റെ കഥ മാണിസാറിന് അന്യമല്ലതന്നെ. പി സി ജോര്‍ജ് എന്ന കണ്ടന്‍പൂച്ചയുടെ വാല്‍പിടിച്ചുപോയതുകൊണ്ട് പെടുന്ന പാട് അദ്ദേഹത്തിനല്ലേ അറിയൂ. താനുംകൂടി പിള്ളയെ സ്വീകരിക്കാന്‍ ചെന്നിരുന്നെങ്കില്‍ എന്‍എസ്എസിനെപ്പോലെ ആകുമായിരുന്നെന്നാണ് പറഞ്ഞതിന്റെ പൊരുള്‍. മാണിസാര്‍ പുലിയെക്കുറിച്ചു പറഞ്ഞാല്‍ അതിലുമുണ്ട് ചില പുലികളികള്‍. അല്ലെങ്കിലും ഈ പി സി ജോര്‍ജ്, അബ്ദുള്ളക്കുട്ടി തുടങ്ങിയ ഇനങ്ങളെ സൂക്ഷിച്ച് കൈകാര്യംചെയ്യണം.
വിരുന്നുവന്നവര്‍ വീട്ടുകാരന്റെ തലയില്‍ കയറരുതെന്ന് സുധീരന്‍ പറഞ്ഞത് വെറുതെയല്ല. ആയകാലം മുഴുവന്‍ കോണ്‍ഗ്രസിനെ തെറിപറഞ്ഞ് നടന്ന് രണ്ടുവട്ടം എംപിയായി മൂന്നാംവട്ടം സീറ്റ് കിട്ടാഞ്ഞപ്പോഴാണ് പെന്‍ഷന്‍ വാങ്ങി കീശയിലിട്ട് ഉറഞ്ഞുതുള്ളി അബ്ദുള്ളക്കുട്ടി മൂവര്‍ണക്കൊടി പിടിച്ചത്- അഥവാ സുധാകരന്‍ പിടിപ്പിച്ചത്. വിരുന്നുചെന്ന ആ കുട്ടി ഇപ്പോള്‍ സുധീരനെ പഠിപ്പിക്കാനിറങ്ങിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ പൊളിറ്റിക്സ് സിദ്ധാന്തിക്കുന്നു. സഹായത്തിന് സുധാകരന്‍. നാവിന്റെ ബലംകൊണ്ട് കുട്ടിയും അലക്കാത്ത ആദര്‍ശത്തിന്റെ കാപട്യഭാരംപേറി സുധീരനും. കിട്ടിയ അവസരത്തില്‍ ചെന്നിത്തല സുധീരനിട്ട് കൊട്ടുന്നു. വിരുന്നുവന്നവന്റെ ആട്ടും തുപ്പും സഹിച്ച് മിണ്ടാതിരിക്കാനും വേണം ഒരു യോഗം- സുധീരയോഗം.
*
പലരെയും കൊടിപിടിപ്പിച്ച സുധാകരന്‍ ഇനി അഴിപിടിക്കുമെന്ന് തോന്നുന്നു. പത്രപ്രവര്‍ത്തകനെ ശുംഭനെന്ന് വിളിച്ചപ്പോള്‍ തിരിച്ചങ്ങോട്ട് 'തിണ്ണനിരങ്ങീ' എന്ന വിളിയാണ് കണ്ണൂരില്‍ കിട്ടിയത്. ഒട്ടും അഹങ്കാരവും ധാര്‍ഷ്ട്യവുമൊന്നുമില്ലാത്ത ആ നല്ല നേതാവിന്റെ കോടതിവിരുദ്ധപ്രകടനത്തെക്കുറിച്ച് ആരും ഒന്നും പ്രതികരണജീവികള്‍ മിണ്ടിക്കേള്‍ക്കുന്നില്ല. നാട്ടില്‍ ഇങ്ങനെ പലതും നടക്കുമ്പോള്‍ നമ്മുടെ ധികൃതശക്രന്‍ ബീയാര്‍പിയെന്താ 'മേരിക്കുണ്ടൊരു കുഞ്ഞാട്' പാടി നടക്കുവാന്നോ? പ്രതികരണത്തിന്റെ സ്റോക്ക് കാലിയായെന്ന് തോന്നുന്നു.
2 comments:
അഴിമതിക്ക് ശിക്ഷ വാങ്ങി ആദ്യം ജയിലില്‍ പോയ കേരളത്തിലെ മുന്‍മന്ത്രി പിള്ളതന്നെ. ഇപ്പോള്‍ പോയത് രണ്ടാംതവണയാണെന്നുമാത്രം. ആ റെക്കോഡിനുപുറമെ, അഴിമതിക്കുറ്റത്തിന് ശിഷിക്കപ്പെട്ടപ്പോള്‍ സ്വീകരണം കിട്ടിയ ആദ്യത്തെ മന്ത്രി എന്ന റെക്കോഡുംകൂടി പിള്ളയ്ക്കുണ്ടെന്നാണ് നമ്മുടെ വീരഭൂമിയിലെ ഇന്ദ്രന്‍ പറയുന്നത്. രണ്ട് റെക്കോഡ് പിള്ളയ്ക്ക് ലഭിച്ചപ്പോള്‍, സ്വന്തം പത്രത്തിന്റെ നടത്തിപ്പുകാര്യങ്ങള്‍ ബംഗാളില്‍ ചെന്ന് മമത ദീദിയെ കണ്ടതിന്റെ വെപ്രാളത്തില്‍ ഇന്ദ്രന്‍ മറന്നേപോയി. പിള്ള പൂജപ്പുര ജയിലിലടക്കപ്പെട്ടു എന്ന മഹാസംഭവം നടന്നപ്പോള്‍ മുഖപ്രസംഗം എഴുതി ഒന്ന് പ്രതികരിക്കാന്‍ ത്രാണിയില്ലാതെ കുത്തിയിരുന്നുപോയ പത്രമാണ് തന്റേതെന്ന് ഇന്ദ്രനെ ആരും അറിയിച്ചതുമില്ല. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അയല്‍പക്കത്ത് പന്നിപ്പനി വന്നാല്‍ അത് രാഷ്ട്രീയപ്രേരിതമെന്നും ഉത്തരവാദിത്തം മാര്‍ക്സിസ്റ് പാര്‍ടിക്കെന്നും മുഖപ്രസംഗമെഴുതുന്ന മാതൃഭൂമിക്കും മനോരമയ്ക്കും പിള്ളയൂടെ പൂജപ്പുരപ്രവേശം കണ്ണിന് പിടിക്കുന്നില്ല. കുഞ്ഞാലിക്കുട്ടിയുടെയും പിള്ളയുടെയും ഉമ്മന്‍ചാണ്ടിയുടെയുമെല്ലാം അഴിമതിവാര്‍ത്തകള്‍ കുഴിച്ചിടാന്‍ ജനങ്ങള്‍ കാണാത്ത പേജുകള്‍ക്കുവേണ്ടി ഗവേഷണം നടത്തുകയാണ് ടിയാന്‍മാര്‍.
വെറും ചവറുകൂന.. അതായിരിക്കുന്നു യു.ഡി.എഫ്. "അഞ്ചു വര്ഷം മാറി മാറി..." എന്നാ പല്ലവി ഇത്തവണ നമുക്ക് തിരുത്തിക്കുരിക്കാം
Post a Comment