Sunday, May 30, 2010

കലിയുഗ അവതാരങ്ങള്‍

നാരദക്രിയ എന്നാല്‍ ഏഷണിക്കാരന്റെ പ്രവൃത്തിയാണ്. നാരദന് കലികാരകന്‍ എന്നും പേരുണ്ട്. നര-മനുഷ്യ സമൂഹത്തെ ഭേദിക്കുന്നവനാരോ അവനാണ് നാരദന്‍. ബ്രഹ്മാവിന്റെ തുടയില്‍നിന്നോ നെറ്റിയില്‍നിന്നോ മറ്റോ ആണ് ജനനം. നാട്ടുമ്പുറത്ത് ഏഷണിക്കാരായ ആണിനെയും പെണ്ണിനെയും നാരദനോടുപമിക്കാറുണ്ട്. തമ്മിലടിപ്പിക്കലും ഉപജാപവും കലയാക്കിമാറ്റിയ ശകുനി മഹാഭാരതത്തിലെ പ്രധാന കഥാപാത്രമാണ്. ശകുനി എന്ന പദത്തിന്റെ ലാക്ഷണികാര്‍ഥം വഞ്ചകന്‍ എന്നാണ്. കലഹകാരികളെയും ഏഷണിക്കാരെയും തപ്പിച്ചെല്ലുമ്പോള്‍ അത്തരക്കാരുടെ വലിയ സമ്മേളനങ്ങള്‍ നടത്താനുള്ള വക പുരാണങ്ങളിലുണ്ട്.

കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയത്തിലേക്ക് നോക്കുമ്പോള്‍ പലപല നാരദന്മാരെയും ശകുനിമാരെയും കാണാം. ജോര്‍ജ്, സുധീരന്‍, ബി ആര്‍ പി, നീലകണ്ഠന്‍, അപ്പുക്കുട്ടന്‍- താരതമ്യേന വിഷം കുറഞ്ഞ ഇനങ്ങളാണ്. അഷ്ടിക്കുവേണ്ടി പരപൃഷ്ഠംചൊറിയുന്നവര്‍; അധികാരവും പ്രതാപവും നഷ്ടപ്പെട്ടവര്‍; പൊയ്പ്പോയത് തിരിച്ചുപിടിക്കാനും പുതിയത് വെട്ടിപ്പിടിക്കാനും ഞാണിന്മേല്‍ കളിക്കുന്നവര്‍. ഉപമ ഉദാരവല്‍ക്കരിച്ചാല്‍ പാഷാണത്തില്‍ കൃമി, ചൊറിയന്‍ ചേമ്പ്, ആപ്പുക്കുട്ടന്‍, ക്രൈമേന്ദ്രകുമാരന്‍ എന്നിങ്ങനെയും ഉപമ ആഗോളവല്‍ക്കരിച്ചാല്‍ ഇയാഗോ, യൂദാസ്, ബറാബാസ്, ലൂസിഫര്‍, ഷൈലോക്ക് എന്നിങ്ങനെയും.

ഇത്തരം ഉപമകള്‍ക്കൊന്നും ഉള്‍ക്കൊള്ളാനാകാത്ത ചില കഥാപാത്രങ്ങളും കണ്‍മുന്നിലുണ്ട്. അനേകനാളത്തെ ഗവേഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം അതിലൊരാള്‍ക്ക് ശതമന്യു കൃത്യമായ ഒരു താരതമ്യനെ കണ്ടെത്തി- കലി. പാപത്തിന്റെ ദേവന്‍ അഥവാ മൂര്‍ത്തീകരണമാണ് കലി. പരമദുഷ്ടനാണ്. ഗോമിഥുനങ്ങളെ കൊല്ലാന്‍ ശ്രമിച്ച കലിയെ പരീക്ഷിത്ത് രാജാവ് രാജ്യത്തുനിന്ന് ഇറക്കിവിടാന്‍ തീരുമാനിച്ചു. ഒരുസെന്റ് സ്ഥലമെങ്കിലും വേണം രാപ്പാര്‍ക്കാന്‍ എന്നായി കലി. എങ്കില്‍ അഞ്ചേ അഞ്ചിടത്തേ തന്നെ കാണാന്‍ പാടുള്ളൂ എന്നായി രാജാവ്. മുച്ചീട്ടുകളിക്കുന്നിടം, സ്മോള്‍ അടിക്കുന്നിടം, കനകം- കാമിനി എന്നിവ നില്‍ക്കുന്നിടം, കുത്തിക്കൊല്ലുന്നിടം. ഈ അഞ്ചിടങ്ങളില്‍ കലിയുടെ സഞ്ചാരസ്വാതന്ത്ര്യം സത്യമേവ ജയതേ.

കിനാലൂരില്‍ ചാണകവെള്ളം തളിക്കാന്‍ കലി. പറശ്ശിനിയില്‍ കുത്തിത്തിരിക്കാന്‍ കലി. കോഴിക്കോട്ട് മലര്‍ന്നുകിടന്ന് തുപ്പാനും വയനാട്ടില്‍ വെട്ടിപ്പിടിക്കാനും കലി. കണ്ടല്‍ പ്രേമത്തിനും കലി; മരംമുറിച്ച് കടത്താനും കലി. എവിടെവിടെ അസ്വസ്ഥത പുകയുന്നുവോ അവിടവിടെ കുതിച്ചെത്തി എണ്ണയൊഴിച്ച് കത്തിക്കാന്‍ കലീന്ദ്രകുമാര്‍! കൃഷ്ണന്‍കുട്ടി സ്പിരിറ്റ് ചേര്‍ത്ത കള്ളടിച്ച് സ്വര്‍ഗാരോഹണം ചെയ്ത അന്നുമുതലാണ് കലിയുഗത്തിന്റെ ആരംഭം.

കലിയും നളനും ഉള്‍പ്പെട്ട ഒരു കഥയുണ്ട്. ഡെസ്റ്റിമോണയ്ക്ക് ഒഥല്ലോ ഇണയായപ്പോള്‍ ഇയാഗോയ്ക്ക് അസൂയ പെരുത്തപോലെ. ദമയന്തിയെ നളന്‍ മംഗലം കഴിച്ചപ്പോള്‍ കലിക്കും ദുരയും അസൂഷയും മൂത്തു. നളന്റെ രാജ്യം നഷ്ടപ്പെടുത്തും, ദാമ്പത്യം തകര്‍ക്കും എന്ന് കലിയും ദ്വാപരനും പ്രതിജ്ഞയെടുത്തു. നളന്‍ അശുദ്ധമായ തക്കംനോക്കി ആ ശരീരത്തില്‍ കയറി. ചൂതുകളിപ്പിച്ചു. ഒടുവില്‍ ശാപംകയറി കാര്‍ക്കോടകന്റെ വിഷവുംകൊണ്ടായി കലിയുടെ നടപ്പ്. എവിടെ കുഴപ്പത്തിന് വകയുണ്ടോ അവിടെ കലിയുണ്ട്. പിടിക്കപ്പെട്ടാല്‍ പൊട്ടിക്കരയും; മാപ്പിരക്കും. ഏറ്റവുമൊടുവില്‍ താന്നിമരത്തെക്കൂടി നികൃഷ്ടവൃക്ഷമാക്കിയാണ് കലി നളനെ വിട്ടൊഴിഞ്ഞത്. കുറിപ്പ്: കലിയുടെ കഥ സത്യമായും ജീവിച്ചിരിപ്പുള്ള മനുഷ്യരെ ആരെയും ഉദ്ദേശിച്ചല്ല. ഏതെങ്കിലും മൃഗങ്ങളുമായി താരതമ്യം തോന്നുന്നുണ്ടെങ്കില്‍ യാദൃച്ഛികം മാത്രം.

*
മോരും മുതിരയും എന്ന കോമ്പിനേഷനുമാത്രമേ വിലക്കുള്ളൂ. കെ എം മാണിയും പി സി ജോര്‍ജുമാകാം. പി ജെ ജോസഫും പി ടി തോമസുമാകാം. മാത്തുക്കുട്ടിച്ചായനും വീരേന്ദ്രകുമാറുമാകാം. എന്തിന്, ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമാകാം. ചെന്നിത്തലയെ വെട്ടാന്‍ കരുണാകരന്റെ കാലില്‍ ഉമ്മന്‍ചാണ്ടി വീഴുന്ന കാലമാണ് യഥാര്‍ഥ കലികാലം. അരുതാത്തത് പലതും സംഭവിക്കും. കണ്ടില്ലേ ലയനത്തിന്റെയൊരു പരിണാമം. ഇടതുപക്ഷത്തിന് ലാഭമാണ്. മുന്നണിമര്യാദയുടെ പേരില്‍ ചുമക്കേണ്ടിവന്ന വിഴുപ്പ് താഴെ എത്തി. ഇനി അത് പി ടി തോമസ് ചുമലില്‍ വഹിക്കട്ടെ. എനിക്കും യജമാനനുംകൂടി ആയിരത്തി ഒരുനൂറ് ശമ്പളം എന്ന പല്ലവിയുംകൊണ്ട് എത്രകാലം പോകും? സ്വന്തമായി വോട്ടുവല്ലതുമുണ്ടെങ്കില്‍ ശിഷ്ടകാലം കോണ്‍ഗ്രസിനെ സേവിച്ചും മാണി തരുന്നത് കൈനീട്ടി വാങ്ങിയും കഴിയട്ടെ. വീഞ്ഞ്, അപ്പം തുടങ്ങിയ വിശിഷ്ടഭോജ്യങ്ങള്‍ മുടങ്ങാതെ കിട്ടുന്നതിനാല്‍ പട്ടിണിയാകില്ല. ചിലര്‍ മറ്റു ചിലര്‍ക്ക് കുരിശാകുന്നു; ചിലര്‍ സ്വയം കുരിശിന്റെ ഫലം ചെയ്യുന്നു. എങ്ങനെയായാലും കുരിശിന്റെ വഴിതന്നെ.

*
നേര്‍ക്കുനേര്‍ കിട്ടാത്തത് തേടിപ്പിടിക്കണം. സൈക്കിള്‍ ബാലന്‍സുകാരുടെ അനൌസ്മെന്റ് കേട്ടിട്ടില്ലേ- മനമിളക്കുന്ന ചുവടോടെ മാദകറാണി, മദനമോഹിനിയുടെ മോഹനനൃത്തം - വരുവിന്‍; വന്നുകണ്ടാനന്ദിപ്പിന്‍- എന്ന്. അതുപോലെയാണ് യൂത്ത് കോണ്‍ഗ്രസും. അംഗങ്ങളെ തേടി മാധ്യമങ്ങളില്‍ വര്‍ണപ്പരസ്യം. കാറ്റുപോയ യുവജനസംഘടനയ്ക്ക് ഊര്‍ജംപകരാന്‍ രാഹുല്‍ജിയുടെ മുസ്ളി പവര്‍ ട്രീറ്റ്മെന്റ്. നടിമാരും ക്രിക്കറ്റ് താരങ്ങളും വന്നിട്ട് നടക്കാത്തത് പരസ്യംകൊണ്ട് സാധിച്ചുകളയാമെന്ന്. ആര്‍ക്കും വെക്കാം; എവിടെയും വെക്കാം- വെറും പതിനഞ്ചു രൂപ അംഗത്വഫീസ്. വെബ്സൈറ്റിലൂടെ അപേക്ഷിച്ചാല്‍മതി.

എന്തായാലും കോണ്‍ഗ്രസല്ലേ, തന്‍കുഞ്ഞല്ലേ എന്നമട്ടില്‍ പൊതിഞ്ഞുമാത്രമേ വഴക്കിന്റെ കാര്യം മകാരമാധ്യമങ്ങള്‍ പുറത്തെടുക്കുന്നുള്ളൂ. അവര്‍ക്കിപ്പോള്‍ പുതിയ ഒരു ഇരയെയാണ് കിട്ടിയത്. സ്വത്വരാഷ്ട്രീയം. മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍ സ്വത്വരാഷ്ട്രീയത്തിനെതിരും അനുകൂലവുമായ കടുത്ത പോരാട്ടം നടക്കുന്നുവത്രേ. എന്താണ് സ്വത്വരാഷ്ട്രീയം എന്നു മനസ്സിലാക്കിയിട്ടൊന്നുമല്ല വാര്‍ത്താപ്പടപ്പ്. എന്തോ ഒരു സാധനം. മഞ്ഞളുപോലെ വെളുത്തിട്ട്. അത് മാര്‍ക്സിസ്റ്റുകാര്‍ പൊക്കിപ്പിടിച്ച് തട്ടിക്കളിക്കുന്നുവെന്നാണ് ആഘോഷം. ചേട്ടന്മാര്‍ക്ക് മനസ്സിലാകാത്ത ചിലതൊക്കെ ഉള്ളതുകൊണ്ടാണല്ലോ മാര്‍ക്സിസം-ലെനിനിസം എന്നൊക്കെ പറയുന്നത്. അല്ലെങ്കില്‍ മാണിസാറിന്റെ അധ്വാനവര്‍ഗ സിദ്ധാന്തം പോലെ, സുധീരന്റെ ആദര്‍ശവൈകൃത സിദ്ധാന്തംപോലെ, ബി ആര്‍ പിയുടെയും കെ എം റോയിയുടെയും വാര്‍ധക്യമനോവിഭ്രാന്ത സിദ്ധാന്ത സംഹിതപോലെ എടുക്കാച്ചരക്കായിപ്പോകില്ലേ മാര്‍ക്സിസം-ലെനിനിസം.

സ്വത്വരാഷ്ട്രീയം കണ്ട് ആര്‍ക്കും പനിക്കേണ്ടതില്ല. അതങ്ങ് എണ്ണയൊഴിച്ച് കത്തിച്ച് പുതിയ പ്രത്യയശാസ്ത്ര പ്രതിസന്ധി ജനിപ്പിക്കാനും നോക്കേണ്ട. അല്‍പ്പസ്വല്‍പ്പം ബുദ്ധിയും ചിന്താശേഷിയുമുള്ളവര്‍ അഭിപ്രായം പറയും; തര്‍ക്കിക്കും- ചിലപ്പോള്‍ രൂക്ഷമായി വാദപ്രതിവാദം നടത്തും. എല്ലാം കഴിഞ്ഞാല്‍ അഭിപ്രായസമന്വയത്തിലെത്തുകയും ചെയ്യും. അതല്ലാതെ ഒരാള്‍ കല്‍പ്പിക്കുകയും മറ്റുള്ളവര്‍ അനുസരിക്കുകയും ചെയ്യുന്ന ഏര്‍പ്പാട് കമ്യൂണിസ്റ്റുകാര്‍ക്ക് വശമില്ല. സംവാദം കാണാതെ സംഘര്‍ഷം കൊതിക്കുന്നവര്‍ക്ക് സ്വസ്തിയുണ്ടാകട്ടെ.

*
ഹീനഭാഷ എന്ന് ഒരു കുറ്റപ്പെടുത്തല്‍ കണ്ടു. സംസ്കൃതത്തില്‍ പറഞ്ഞാല്‍ അത് മാധുര്യമൂറുന്ന തെറിയാകുമോ എന്തോ. വാക്കും നോക്കും അശ്ളീലമായാലും അതിന്റെ ഏനക്കേട് പത്രദ്വാരത്തിലൂടെ തീര്‍ക്കാമെന്നുണ്ടെങ്കില്‍ ആരെയും ബിനാമിയെന്നോ വൃത്തികെട്ടവനെന്നോ വിളിക്കാം. ശതമന്യുവിന് പക്ഷേ, ഒരുത്തനും ലഘുത്വത്തെ വരുത്തുവാന്‍ മോഹമില്ല ഒരുത്തനും പ്രിയമായിപ്പറവാനും ഭാവമില്ല പറയാനുള്ളതു നേരേ ചൊവ്വേ. കള്ളം പറയുന്നയാള്‍ കള്ളന്‍തന്നെ. ഭൂമിതട്ടിപ്പുകാരന്‍, സാഹിത്യ ചോരന്‍, പൊങ്ങച്ചക്കാരന്‍ എന്നിങ്ങനെയുള്ളവരെ കണ്ടാല്‍, 'എടോ കുമാരാ, താനേതു പുളിയാര്‍മലക്കാരന്‍'എന്നെങ്കിലും ചോദിച്ചുപോയില്ലെങ്കില്‍ ഭാഷ എന്ന സാധനം എന്തിന്?

21 comments:

ശതമന്യു said...

എന്തായാലും കോണ്‍ഗ്രസല്ലേ, തന്‍കുഞ്ഞല്ലേ എന്നമട്ടില്‍ പൊതിഞ്ഞുമാത്രമേ വഴക്കിന്റെ കാര്യം മകാരമാധ്യമങ്ങള്‍ പുറത്തെടുക്കുന്നുള്ളൂ. അവര്‍ക്കിപ്പോള്‍ പുതിയ ഒരു ഇരയെയാണ് കിട്ടിയത്. സ്വത്വരാഷ്ട്രീയം. മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍ സ്വത്വരാഷ്ട്രീയത്തിനെതിരും അനുകൂലവുമായ കടുത്ത പോരാട്ടം നടക്കുന്നുവത്രേ. എന്താണ് സ്വത്വരാഷ്ട്രീയം എന്നു മനസ്സിലാക്കിയിട്ടൊന്നുമല്ല വാര്‍ത്താപ്പടപ്പ്. എന്തോ ഒരു സാധനം. മഞ്ഞളുപോലെ വെളുത്തിട്ട്. അത് മാര്‍ക്സിസ്റ്റുകാര്‍ പൊക്കിപ്പിടിച്ച് തട്ടിക്കളിക്കുന്നുവെന്നാണ് ആഘോഷം. ചേട്ടന്മാര്‍ക്ക് മനസ്സിലാകാത്ത ചിലതൊക്കെ ഉള്ളതുകൊണ്ടാണല്ലോ മാര്‍ക്സിസം-ലെനിനിസം എന്നൊക്കെ പറയുന്നത്. അല്ലെങ്കില്‍ മാണിസാറിന്റെ അധ്വാനവര്‍ഗ സിദ്ധാന്തം പോലെ, സുധീരന്റെ ആദര്‍ശവൈകൃത സിദ്ധാന്തംപോലെ, ബി ആര്‍ പിയുടെയും കെ എം റോയിയുടെയും വാര്‍ധക്യമനോവിഭ്രാന്ത സിദ്ധാന്ത സംഹിതപോലെ എടുക്കാച്ചരക്കായിപ്പോകില്ലേ മാര്‍ക്സിസം-ലെനിനിസം.

കാഴ്ചകൾ said...

മാണിസാറിന്റെ അധ്വാനവര്‍ഗ സിദ്ധാന്തം പോലെ, സുധീരന്റെ ആദര്‍ശവൈകൃത സിദ്ധാന്തംപോലെ, ബി ആര്‍ പിയുടെയും കെ എം റോയിയുടെയും വാര്‍ധക്യമനോവിഭ്രാന്ത സിദ്ധാന്ത സംഹിതപോലെ .........
കൊള്ളാം ഇഷ്ടപ്പെട്ടു.

ഷൈജൻ കാക്കര said...

സത്വമായാലും സ്വത്വമായാലും സാദാജനത്തിന്‌ മനസിലാകില്ല. അതിനാൽ പാർട്ടി ഒരു “മഹാസംഭവമാണെന്ന്‌” വരുത്തിതീർക്കണമെങ്ങിൽ ബുദ്ധിജീവികൾ ഇങ്ങനേയും ചർച്ചിക്കും...

വിശപ്പൊക്കെ അവിടെ നിൽക്കട്ടെ...

arup said...

വിശപ്പേ മാറ്റാന്‍ വെറുതെ അപ്പ കഷ്ണം ഇട്ടു കൊടുത്താല്‍ മതി ... അല്ലെ കാകരെ ....പിന്നെ Sociology, economics, political science, philosophy തുടങ്ങിയതെ സോഷ്യല്‍ studies എല്ലാമ വേസ്റ്റ് അന്നേ ... എല്ലാത്തിനും ഉത്തരം കോമണ്‍ സെന്‍സും,idealogy യും, theology യും ഒക്കെ മതിയല്ല്ലോ ...അല്ലെ

ഷൈജൻ കാക്കര said...

അരുപ്‌... “വിശപ്പേ മാറ്റാന്‍ വെറുതെ അപ്പ കഷ്ണം ഇട്ടു കൊടുത്താല്‍ മതി ”
---
അപ്പോഴും അപ്പകക്ഷണം ഇട്ടുകൊടുക്കുന്ന പ്രത്യേയശാസ്ത്രമെ മനസ്സിൽ വരു അല്ലേ? അപ്പകക്ഷണം ഉണ്ടാക്കുന്ന ശാസ്ത്രമാണ്‌ കാക്കരയ്ക്ക്‌ പഥ്യം!

Unknown said...

അരുപ് ആക്കിയതാണെന്ന് കാക്കരക്ക് മനസിലായില്ലേ?

ഷൈജൻ കാക്കര said...

മനോഹര മാരാർ...

അരുപിന്റെ “ആക്കൽ” മനസ്സിലാകാതെയല്ല, പരസ്പരം “ആക്കുന്നതുകൊണ്ട്‌” കാര്യമില്ലല്ലോ? അതിനാൽ “ആക്കലിൽ” കയറിപിടിച്ചില്ല. അത്ര തന്നെ...

shaji.k said...

ചില മാര്‍ക്സിസ്റ്റ്‌ ബുദ്ധിജീവികളുടെ നിലപാടുകള്‍ തെറ്റായിരുന്നു എന്നും പാര്‍ട്ടി മീഡിയകള്‍ വരെ അതിനു ഉപയോഗിച്ചു എന്ന് ചിന്ത വാരികയിലെ ലേഖനം കണ്ടില്ലേ.

കെ ഇ എന്‍ മലക്കം മറിഞ്ഞത് കണ്ടോ ,സ്വത്വ വാദ രാഷ്ട്രീയം ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല എഴുതിയിട്ടുമില്ല എന്നും ഉണ്ടെങ്കില്‍ പിന്‍വലിക്കാം എന്നാണ് ചാനലിനോട് പറഞ്ഞത്.

എന്തായാലും പാര്‍ട്ടിയുടെ ഈ നിലപാടിനോട് ഞാന്‍ യോജിക്കുന്നു.
ഇപ്പോഴാണ് പാര്‍ട്ടി ഇചാശക്തി കാണിക്കുന്നത് ,ഈ കപട കമ്യുണിസ്റ്റ്‌ ബുദ്ധിജീവികളുടെ തടവറയില്‍ നിന്നും പുറത്തു വരുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു.

ramachandran said...

ഒരു മംഗളം വാര്‍ത്ത‍ നോക്കെന്റെ മാളോരേ.....

"സിപിഎമ്മിനുള്ളില്‍ ചര്‍ച്ച ചെയ്യേണ്ടതു സ്വത്വ രാഷ്‌ട്രീയമല്ല സ്വത്ത്‌രാഷ്‌ട്രീയമാണെന്നു യൂത്ത്‌ കോണ്‍ഗ്രസ്‌. തൊഴിലാളി മുതലാളി വര്‍ഗമല്ലാതെ മറ്റുവിഭാഗങ്ങളുടെ സ്വത്വം അംഗീകരിക്കാന്‍ പാടില്ലെന്നു പറയുന്ന സിപിഎം പിണറായി വിജയനും ഇ.പി.ജയരാജനും ഉള്‍പ്പെട്ട നേതാക്കള്‍ ഏതുവര്‍ഗത്തിലാണുപെടുന്നതെന്നു വ്യക്‌തമാക്കണമെന്നു യൂത്ത്‌കോണ്‍ഗ്രസ്‌ മുന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ ആവശ്യപ്പെട്ടു.""
-----------------------
ആശയമോ അതെന്തുട്ടു സമാനമാന്നപ്പ ....!, ആമാശയം മാത്രമറിയുന്ന യൂത്തന്‍മാരുടെ തീട്ട രാഷ്ട്രിയം. PCജോര്‍ജുമാരുടെയും അബ്ദുള്ളകുട്ടി സുധാകരധികളുടെയും വീരേന്ദ്ര നന്ദകുമാരണമാരുടെയും ആമാശയ രാഷ്ട്രിയമാണ് മക്കളെ സുഗപ്രദം........ജയ്‌... ഹോ...!

ജിവി/JiVi said...

സ്വത്വം എന്നൊക്കെ യൂത്തന്മാര്‍ ആദ്യമായി കേള്ക്കായല്ലേ. സത്വം എന്നുപറഞ്ഞാല്‍ അത് മൂത്ത കോണ്ഗ്രനസ്സ് നേതാവാണെന്ന് അവര്ക്റഞറിയാം. പിന്നെയുള്ളത് സ്വത്ത്. അത് വേണ്ടത്ര ഉണ്ടാക്കാന്‍ സത്വങ്ങള്‍ കാരണം കഴിയുന്നില്ല. എന്തെല്ലാം സ്വത്വ പ്രശ്നങ്ങള്‍.

സുദർശൻ said...

കഴിഞ്ഞകാല പെരുന്നിയൻസവർണ്ണ ചൂഷകരാഷ്ട്രീയ കുതന്ത്രങ്ങളും കൊടുംചതികളും സാധാരണക്കാരും പാവപ്പെട്ടവരുമായ ഇടതുവലതു ആർ എസ് എസ് ചേരികളിലെല്ലാം പെട്ട ആദിവാസിദളിത് ക്രൈസ്തവ മുസ്ലിം വിഭാഗങ്ങൾ സ്വത്വബോധത്തിലൂടെ തിരിച്ചറിയുന്നു എന്ന വിഭ്രാന്തികളിൽ നിന്നും ഉടലെടുത്തതാണ് സ്വത്വബോധ വിരുദ്ധതാ വർഗ്ഗരാഷ്ട്രീയ വാതം.മാണിയാണെങ്കിൽ മറിച്ചിടാനാവാത്ത മലപോലെ മന്നൻ ദീർഘദർശനങ്ങൾ മലർപ്പൊടിസ്വപ്നമാക്കും വിധം പെരുന്നയെ ഭയപ്പെടുത്തുന്നു.
ഈ സന്നിഗ്ദഘട്ടത്തിലാണ്, പെരുന്നിയൻ ഗൂഠാലോചനാ സമിതിയിൽ ആസൂത്രണം ചെയ്ത ഈഴവമാപ്പിള കലാപമാമാങ്ക കൊലാകൊള്ള കലാപരിപാടികൾ. സവർണ്ണത എക്കാലത്തും വെറുക്കുന്ന ഈഴവപുലയമാപ്പിളാരെ പരസ്പരം ഏറ്റുമുട്ടിച്ച് കൊല്ലിച്ച് തകർത്തുകൊള്ളയടിപ്പിച്ചു ഭിന്നിപ്പിച്ചുദുർബ്ബലരാക്കി നിഷ്ക്രിയരാക്കാനുള്ള, ഇടതുപക്ഷ ആർ എസ് എസ് സവർണ്ണ മേലാള നിഗൂഡ്ഠപദ്ധതി. രണ്ട് ആർ എസ് എസ് ചാവേറുകളെ ഏതാനും മാർക്സിസ്റ്റ് ചാവേറുകളെക്കൊണ്ട്(ഇരുഭാഗത്തും ചാവേറുകൾ ലഹരിബാധിതരാക്കപ്പെട്ട ഈഴവപുലയമാപ്പിളമാർ) വെട്ടിക്കൊലപ്പെടുത്തി വർഗ്ഗീയവിദ്വേഷം സ്ര് ഷ്ടിച്ച് തുടക്കമിട്ടതിന്റെ തുടർ ചലനങ്ങളാണ് കാസർകോട് കണ്ണൂരിലൂടെ കേരളത്തിൽ വ്യാപിപ്പിക്കുന്നത്.ഇതിനിടയിൽ വഴിമുടക്കികളായി സ്വത്വബോധതിരിച്ചറിവിന്റെ യാദാർത്ഥ്യം പുറത്തുവിടുന്ന കൊസ്രാക്കൊള്ളികളെ പെരുന്നിയൻ കുഠിലാസൂത്രണ സവർണ്ണമേലാളർ എങ്ങനെ സഹിക്കും?സ്വത്വബോധ തിരിച്ചറിവ് പ്രാവർത്തികമായാൽ മുതലാളിത്തസംരക്ഷകരായ സവർണ്ണമൂരാച്ചികളുടെ കാലാകാലങ്ങളായുള്ള ഭരണാധികാര മേധാവിത്തം നഷ്ടപ്പെടുമെന്ന സവർണ്ണഭീതിയിൽ നിന്നാണീ സ്വത്വബോധവിരുദ്ധതയുടെ പടയൊരുക്കം.ഈ സവർണ്ണമേലാള മുതലാളിത്ത കൂട്ടിക്കൊടുപ്പുകാർ തന്നെമാത്രമാണ് ജാതിസൻസസിനെ എതിർക്കുന്നതും.ജാതിസെൻസസ് പ്രക്രിയ തകിടം മറിക്കാൻ കുടിലതന്ത്രങ്ങൾ സംവിധാനിച്ചു കലാപങ്ങളും സ്ഫോടനങ്ങളും നടപ്പാക്കി നിരപരാധികളെ കൊന്നൊടുക്കി ജനശ്രദ്ധ തിരിച്ചുവിട്ട് വിഷയം മാറ്റിമറിക്കുന്നു.
“സ്വത്വ രാഷ്ട്രീയത്തെ എതിര്ക്കുന്നവരുടെയും അനുകൂലിക്കുന്നവരുടെയും ജാതി-മത സ്വത്വങ്ങള് ഇതോടൊപ്പം പരിശോധിക്കുന്നതു നന്നായിരിക്കും. പി രാജീവ്, കാരാട്ട്, എസ് ആര് പി,ജി സുധാകരന്,വൈക്കം വിശ്വന്, വി.എന്. മുരളി അങ്ങനെ നായന്മാരുടെ ഒരു പട തന്നെ രംഗത്തിറങ്ങിയിരിക്കുന്നു സ്വത്വവാദികളെ നേരിടാന്.”
http://sathianweshi.blogspot.com/

ramachandran said...

“സ്വത്വ രാഷ്ട്രീയത്തെ എതിര്ക്കുന്നവരുടെയും അനുകൂലിക്കുന്നവരുടെയും ജാതി-മത സ്വത്വങ്ങള് ഇതോടൊപ്പം പരിശോധിക്കുന്നതു നന്നായിരിക്കും. പി രാജീവ്, കാരാട്ട്, എസ് ആര് പി,ജി സുധാകരന്,വൈക്കം വിശ്വന്, വി.എന്. മുരളി അങ്ങനെ നായന്മാരുടെ ഒരു പട തന്നെ രംഗത്തിറങ്ങിയിരിക്കുന്നു സ്വത്വവാദികളെ നേരിടാന്.”
=======
ആദ്യലേഘനം എഴുതി സംവാദത്തിനു തുടക്കമിട്ട എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ജാതി ഏതാണ് മാഷെ അറിയുമോ ? ഇ വിഷയത്തില്‍ സുവ്യക്തമായ അഭിപ്രായം പങ്കുവെച്ച പിണറായിയും ബേബിയും മറ്റും എന്താ നമ്പൂരി സമുദായങ്ങങ്ങലാണോ ..? ഇപ്പറഞ്ഞ എല്ലാവരും മനുഷ്യ ജാതികള്‍ മാത്രമാണ്.. തീട്ട മനസ്സുകള്‍ക്ക് മാത്രെമേ ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലതിനയും ജാതിയുടെയും മതത്തിന്റെയും കള്ളികള്‍ വെച്ച് തിരിക്കാന്‍ കഴിയുള്ളൂ, മനോരോഗത്തിന്റെ അടിമകള്‍ക്ക് മാത്രം.....

ജിവി/JiVi said...

എന്‍ എസ് എസ്സിനെ പ്രീണിപ്പിക്കാന്‍ ജി സുധാകരനില്നിനന്നും ദേവസ്വം എടുത്തുകളഞ്ഞു എന്ന് പറഞ്ഞിരുന്നവര്‍ ഇപ്പോ ജി സുധാകരന്റെ ജാതിനോക്കി അദ്ദേഹത്തിന്റെ അഭിപ്രായത്തെ അളക്കുന്നു. ഇവനെയൊക്കെ എന്തുവേണം.

സുദർശൻ said...

“ramachandran said...ആദ്യലേഘനം എഴുതി സംവാദത്തിനു തുടക്കമിട്ട എം വി ഗോവിന്ദന് മാസ്റ്ററുടെ ജാതി ഏതാണ് മാഷെ അറിയുമോ ? ഇ വിഷയത്തില് സുവ്യക്തമായ അഭിപ്രായം പങ്കുവെച്ച പിണറായിയും ബേബിയും മറ്റും എന്താ നമ്പൂരി സമുദായങ്ങങ്ങലാണോ ..?”
പെരുന്നിയൻ സവർണ്ണ മുതലാളിത്ത പിമ്പുകൾ സവർണ്ണഉദ്യോഗസ്ഥ ദുഷ് പ്രഭുക്കളെ ഉപയോഗിച്ച്, വി എസ്,പിണറായി,വെള്ളാപ്പള്ളി, തുടങ്ങിയവരെ പ്രലോഭനങ്ങളിലും കള്ളക്കേസുകളിലും ട്രാപ്പിലാക്കി ബ്ലാക് മെയിൽ ചെയ്തു ഭീഷണിപ്പെടുത്തുന്നതിന്റെ ആഫ്റ്റെർ ഇഫക്റ്റുകളായി ഇത്തരം സവർണ്ണ മേലാള ആർ എസ് എസ് പ്രാസശൈലീ പ്രസ്താവനകളെ സ്വത്വബോധം തിരിച്ചറിയുകയാണ്.കെണിക്കേസുകളിലൂടെ അധക്ര് ത പ്രതിനിധീ വാലാട്ടികളെ സവർണ്ണത ഉല്പാദിപ്പിക്കുന്നതും തിരിച്ചറിയപ്പെടുന്നത് സ്വത്വബോധത്തിലൂടെയാണ്.അധ:സ്ഥിത

പിന്നോക്ക പ്രാധിധ്യാധികാരലബ്ദിക്കുശേഷം തന്തയെത്തള്ളിപ്പറയുന്ന മുതലാളിത്തസവർണ്ണ റിമോട്ട് കണ്ട്രോൾ കളിപ്പാവകളും വായ്ത്താരികളുമാകുന്ന ഗോവിന്ദന് മാസ്റ്റർ,ബേബി തുടങ്ങി പി എസ് സി അംഗങ്ങളും അധികാരികളും വരെയുള്ള സകല സവർണ്ണ തട്ടിപ്പുതരികിടകളേയും തിരിച്ചറിയപ്പെടുന്നത് സ്വത്വബോധത്തിലൂടെയാണെന്ന സ്വത്വബോധംതന്നെയാണ് രാമചന്ദ്രജീവി സവർണ്ണസ്വത്വബോധ ശക്തികളെക്കൊണ്ടിങ്ങനെയെല്ലാം എഴുതിക്കുന്നത്.

Sudheer said...

ഉള്ളിന്റെയുള്ളിലെ മത തീവ്രവാദം ചുര മാന്തുമ്പോള്‍ , മത രാഷ്ട്രം സ്വപ്നം കണ്ടവന്മാരുടെ പ്രത്യയ ശാസ്ത്ര മുഖം മൂടി പൊതു വഴിയില്‍ വെച്ച് ഉടുമുണ്ട് അഴിഞ്ഞു പോകുന്നതു പോലെ പോയത് കണ്ട് ചില തീവ്രവാദ കുറുക്കന്മാര്‍ക്ക് തലയുടെ പിരി ലൂസാകുന്നതിനോടോപ്പം പുട്ടിനു പീര എന്നതു പോലെ സവര്‍ണ്ണ അവര്‍ണ്ണ കീഴാള തുടങ്ങിയ ഡയലോഗുകള്‍ ഉണ്ടാകുന്നതും പിന്നെ എന്തും സംഘ പരിവാരത്തോടു ചേര്‍ത്ത് പറഞ്ഞാല്‍ സ്വന്തം തന്തയില്ലാഴിയും മത തീവ്രവാദവും സഖാക്കള്‍ പൊറുക്കുമെന്നു സ്വപ്നം കണ്ട ചില തീവ്രവാദ പരിഷകളുടെ ജല്പന “ സത്വ “ രാഷ്റ്റ്രീയ വാഗ്ദോദ്ധാരണി ആണു സുദര്‍ശനെന്നു പേരുവച്ച മത തീവ്രവാദിയുടെ വായിലൂടെ വന്നത് ..

സ്വപനം കണ്ട മൌദൂദിയന്‍ രാഷ്ട്രം അങ്ങകലെ ആയതു കൊണ്ടാവും... :)

സുദർശൻ said...

പിന്നോക്ക പ്രാധിധ്യാധികാരലബ്ദിക്കുശേഷം തന്തയെത്തള്ളിപ്പറയുന്ന മുതലാളിത്തസവർണ്ണ റിമോട്ട് കണ്ട്രോൾ കളിപ്പാവകളും വായ്ത്താരികളുമാകുന്ന ഗോവിന്ദന് മാസ്റ്റർ,ബേബി തുടങ്ങി പി എസ് സി അംഗങ്ങളും അധികാരികളും വരെയുള്ള സകല സവർണ്ണ തട്ടിപ്പുതരികിടകളേയും തിരിച്ചറിയപ്പെടുന്നത് സ്വത്വബോധത്തിലൂടെയാണെന്ന സ്വത്വബോധംതന്നെയാണ് സുധീര-രാമചന്ദ്ര-ജീവികളായ സവർണ്ണസ്വത്വബോധ ശക്തികളെക്കൊണ്ടിങ്ങനെയെല്ലാം എഴുതിക്കുന്നത്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"മുച്ചീട്ടുകളിക്കുന്നിടം, സ്മോള്‍ അടിക്കുന്നിടം, കനകം- കാമിനി എന്നിവ നില്‍ക്കുന്നിടം, കുത്തിക്കൊല്ലുന്നിടം. ഈ അഞ്ചിടങ്ങളില്‍ "

നാലല്ലെ ആയുള്ളു ?

Unknown said...

"മുച്ചീട്ടുകളിക്കുന്നിടം, സ്മോള്‍ അടിക്കുന്നിടം, കനകം നില്‍ക്കുന്നിടം, കാമിനി നില്‍ക്കുന്നിടം, കുത്തിക്കൊല്ലുന്നിടം. ഈ അഞ്ചിടങ്ങളില്‍ "

എണ്ണാമെങ്കില്‍ എണ്ണിക്കോളൂ പിന്നെക്കള്ളം പറയരുതേ.

Anonymous said...

എഴുപത്‌ കൊല്ലം മുമ്പ്‌ അബുല്‍ അഅ്‌ലാ മൗദൂദി (1903-1979) ജമാഅത്തെ ഇസ്‌ലാമി രൂപവത്‌കരിച്ചത്‌ വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യത്തോടെയായിരുന്നു. ഉത്തരേന്ത്യയില്‍ ഏഴു നൂറ്റാണ്ടോളം കാലം മുസ്‌ലിം രാജവംശങ്ങള്‍ ഭരണം നടത്തുകയും രാജ്യത്ത്‌ വളരെ വലിയ ഒരു മുസ്‌ലിം സമൂഹം നിലനില്‍ക്കുകയും ചെയ്‌തിട്ടും, അധികാരം ബ്രിട്ടീഷുകാര്‍ കൈയടക്കിയത്‌ ഇസ്‌ലാമിന്റെ `ആത്മാവി'നെ മുസ്‌ലീങ്ങള്‍ കൈയൊഴിഞ്ഞത്‌ കൊണ്ടാണ്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ആചാരപരമായി മുസ്‌ലിമായിരിക്കുമ്പോഴും രാഷ്‌ട്രീയാര്‍ത്ഥത്തില്‍ മുസ്‌ലിമല്ലാതിരിക്കുക എന്ന സ്ഥിതിവിശേഷമാണ്‌ മുസ്‌ലിങ്ങളില്‍ കാണുന്നതെന്നു അദ്ദേഹം നിരീക്ഷിച്ചു. മുസ്‌ലിം സമുദായത്തില്‍ പെട്ടവര്‍ സാംസ്‌കാരികാര്‍ത്ഥത്തില്‍ മാത്രമല്ല, സാമൂഹികവും സാമ്പത്തികവും സര്‍വോപരി രാഷ്ട്രീയവുമായ അര്‍ത്ഥത്തില്‍ കൂടി മുസ്‌ലിം ആകേണ്ടതുണ്ട്‌; ഇസ്‌ലാമിന്റെ രാഷ്‌ട്രീയ വ്യവസ്ഥ അവര്‍ അംഗീകരിക്കേണ്ടതുണ്ട്‌. ഇസ്‌ലാമിന്റെ ആത്മാവ്‌ കിടക്കുന്നത്‌ അതിന്റെ രാഷ്‌ട്രീയ വ്യവസ്ഥയിലാണെന്ന്‌ മൗദൂദി സിദ്ധാന്തിച്ചു.
1941 ല്‍ ജമാഅത്തെ ഇസ്‌ലാമിക്കു രൂപം നല്‍കുമ്പോള്‍ മൗദൂദി തന്റെ അനുയായികളെ ആവര്‍ത്തിച്ചു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്‌ മതപരമായി മുസ്‌ലിമായ അവര്‍ക്കു സാമ്പത്തികമായി സോഷ്യലിസ്റ്റോ രാഷ്‌ട്രീയമായി മതേതരവാദിയോ ആവാന്‍ സാധിക്കില്ല എന്നാണ്‌. ഇസ്‌ലാം ഒരു സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥയാണെന്നും രാഷ്‌ട്രീയം അതിന്റെ അവിഭാജ്യഭാഗമാണെന്നും അദ്ദേഹം നിരന്തരം ഉണര്‍ത്തി.

എഴുപതുകളില്‍ മറ്റൊരു സവിശേഷത കൂടിയുണ്ടായി. ഗള്‍ഫ്‌ ധനസ്രോതസ്സുകള്‍ ജമാ അത്തെ ഇസ്‌ലാമി പോലുള്ള സംഘടനകളെ അനുഗ്രഹിക്കാന്‍ തുടങ്ങി എന്നതായിരുന്നു അത്‌. വിഭവദാരിദ്ര്യം മൂലം വലഞ്ഞ മൗദൂദിസ്റ്റ്‌ സംഘടന പൊടുന്നനെ സമ്പന്നമായി. എണ്‍പതുകള്‍ ആയപ്പോഴേയ്‌ക്ക്‌ സംഘടനയുടെ ആസ്‌തികളിലും അധോ ഘടനാ സൗകര്യങ്ങളിലും അമ്പരപ്പിക്കുന്ന കുതിപ്പാണുണ്ടായത്‌. പ്രചാരണയുദ്ധം കൊഴുപ്പിക്കാന്‍ മാത്രമല്ല, സാമ്പത്തിക പ്രലോഭനങ്ങള്‍ വഴി അനുയായിവൃന്ദത്തിന്റെ വ്യാപ്‌തിയും വികാസവും വര്‍ദ്ധിപ്പിക്കാനും വിദേശ ഫണ്ടുകള്‍ ജമാ അത്തിനെ സഹായിച്ചു. ഈ പശ്ചാത്തലത്തിലാണ്‌ 1985 ഫെബ്രുവരി 15-20 തീയതികളില്‍ ചേര്‍ന്ന ജമാ അത്തെ ഇസ്‌ലാമിയുടെ കേന്ദ്രകൂടിയാലോചനാ സമിതി `മൂല്യബോധമുള്ള സ്ഥാനാര്‍ത്ഥി'കള്‍ക്ക്‌ വോട്ടുചെയ്യാമെന്ന തീരുമാനമെടുത്തത്‌. ജമാ അത്ത്‌ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളിലെ വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികളെ തങ്ങള്‍ക്കനുകൂലമായി സ്വാധീനിക്കാനുള്ള തന്ത്രമായിരുന്നു ഈ മൂല്യബോധ സമ്മതിദാനം.


സ്വന്തം രാഷ്‌ട്രീയ (അഥവാ ദാര്‍ശനിക) അടിത്തറയായ മൗദൂദിസത്തെക്കുറിച്ച്‌ അവര്‍ വല്ലാതെ വര്‍ത്തമാനം പറയാത്തത്‌ ജനാധിപത്യത്തിലുള്ള വിശ്വാസം കൊണ്ടല്ല. അതിവിടെ വേവില്ലെന്ന്‌ ബോധ്യമുള്ളതിനാലാണ്‌. ഇത്തരം നിലപാടുകളെക്കുറിച്ച്‌ പണ്ടത്തെ ഒരു ചൊല്ലുണ്ട്‌. `ചിരിച്ചതല്ല അമ്മാമേ ചിറി ഇളിഞ്ഞതാണ്‌' എന്ന്‌. ജമാഅത്തെ ഇസ്ലാമിയുടെ മതേതര / ജനാധിപത്യ നാട്യങ്ങളെ പൊതുസമൂഹം സംശയത്തോടെ കാണുന്നത്‌ അതുകൊണ്ടാണ്‌. ഇസ്ലാമിസത്തോട്‌ വല്ലാത്ത ഒരാഭിമുഖ്യം ജമാ അത്തെ ഇസ്ലാമിയ്‌ക്കുണ്ട്‌.

Anonymous said...

“മൌദൂദിയുടെ വാദങ്ങള്‍ ,ആധുനിക സമൂഹത്തിന്റെ വെല്ലുവിളികളുടെയും പ്രശ്നങ്ങളുടെയും മുമ്പില്‍ വേണ്ടത്ര ഗുണദോഷനിരൂപണം ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ , എന്റെ മുമ്പില്‍ ബോധ്യപ്പെടാതെ കിടന്നു. സാമ്പ്രദായിക പണ്ഡിതന്മാര്‍ക്ക് ആധുനിക ലോകവുമായി ഒരു ബന്ധവുമില്ലെന്ന് നിരന്തരം ഉണര്‍ത്തിക്കൊണ്ടിരിക്കുന്ന മൌദൂദിക്കും അവര്‍ പറഞ്ഞതു തന്നെയേ പറയാനുണ്ടായിരുന്നുള്ളു. അദ്ദേഹത്തെ സംബന്ധിച്ച് സര്‍വ്വ പ്രശ്നവും പരിഹരിക്കാന്‍ കഴിയുന്ന ഒരു റെഡിമെയ്ഡ് വ്യവസ്ഥയാണു ശരീ അത്ത്. ഇസ്ലാമിന്റെ ലോക വീക്ഷണത്തെ കുറിച്ച് നവീന ധാരണകള്‍ നേടാനുള്ള ഒരു പദ്ധതിയും അദ്ദേഹത്തിന്റെ ചിന്തയ്ക്കു പ്രദാനം ചെയ്യാനുണ്ടായിരുന്നില്ല. സര്‍വ്വോപരി മൌദൂദിയുടെ സ്ത്രീകളെ കുറിച്ചുള്ള കാഴ്ച്ചപ്പാടാണ് എന്നെ അങ്ങേയറ്റം അസ്വസ്ഥനാക്കിയത്.
... ഞാന്‍ ജീവിക്കുന്ന ലോകത്തെ കുറിച്ച് മൌലാനക്ക് പൂര്‍ണ അജ്ഞതയാണുള്ളതെന്ന് ഇവിടെ വെച്ചാണു ഞാന്‍ മനസ്സിലാക്കുന്നത്. തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ അദ്ദേഹം നിരത്തുന്ന വാദങ്ങള്‍ എത്രയാണെങ്കിലും ‘പര്‍ദ’ തുടങ്ങിയ കൃതികളില്‍ സ്ത്രീകളെ ജന്മനാ തരം താണവരായും മൂടുപടത്തില്‍ പൊതിഞ്ഞ് വീടിന്റെ അകത്തളങ്ങളില്‍ തളക്കപ്പെടേണ്ടവരുമായിട്ടാണ് ചിത്രീകരിക്കുന്നതെന്ന വസ്തുത അവശേഷിക്കുന്നു. സ്ത്രീകള്‍ പ്രകൃത്യാ തന്നെ സമൂഹത്തിന്റെ സുസ്ഥിയ്തിക്കൊരു സാന്മാര്‍ഗ്ഗികഭീഷണിയാണത്രെ! മൌദൂദിയുടെ മിക്ക അഭിപ്രായങ്ങളും വിജ്ഞാനത്തിന്റെ പിന്‍ബലമില്ലാത്തവയാണെന്നും അവയുടെ യുക്തി പ്രാകൃതമാണെന്നും വായിക്കും തോറും എനിക്കു ബോധ്യപ്പെട്ടുകൊണ്ടിരുന്നു. “
സിയാവുദ്ധീന്‍ സര്‍ദാര്‍ പോലും മൌദൂദിയെ അനുസ്മരിച്ചിരിക്കുന്നു എന്ന് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയല്ലാതെ സര്‍ദാര്‍ മൌദൂദിയെ എങ്ങനെയാണു വിലയിരുത്തിയതെന്ന വസ്തുത വായനക്കാര്‍ക്ക് എത്തിക്കുകയായിരുന്നില്ലല്ലോ ഐ പി എച്ചിന്റെ ഉദ്ദേശ്യം. അപ്പോള്‍ സംഭവിക്കേണ്ടതു തന്നെയാണു സംഭവിച്ചത്.

എം എ കാരപ്പഞ്ചേരി.
മഞ്ചേരി.

Anonymous said...

'മനുഷ്യന്റെ മേല്‍ മനുഷ്യന്റെ ആധിപത്യം ഉന്മൂലനം ചെയ്തു അല്ലാഹുവിന്റെ മാത്രം ആധിപത്യം സ്ഥാപിക്കുക എന്നതാണ് ലക്‌ഷ്യം. ഈ ലക്‌ഷ്യം പ്രാപിക്കെണ്ടതിനായി സര്‍വസ്വവും ബലികഴിച്ചു പരമാവതി പരിശ്രമിക്കുന്നതിനാണ് ജിഹാദ് അഥവാ സമരം എന്ന് പറയുന്നത്.' ( മൌദൂദി - ഖുതുബാത് - പേജ് 299 )

' രാജ്യവും പ്രജകളും സമ്പത്തുമെല്ലാം അല്ലാഹുവിന്റെത്. അതുകൊണ്ട് അല്ലാഹുവിന്റെ രാജ്യത്ത് സ്വന്തം കല്പന നടത്തുവാന്‍ മറ്റൊരാള്‍ക്ക് അവകാശം ഉണ്ടാകുന്നത് എങ്ങനെ? അല്ലാഹുവിന്റെ പ്രജകളുടെ മേല്‍ അവനൊഴികെയുള്ളവരുടെ നിയമങ്ങള്‍, അല്ലെങ്കില്‍ പ്രജകള്‍ സ്വയം നിര്മിച്ചുണ്ടാക്കിയ നിയമങ്ങള്‍ നടപ്പില്‍ വരികയെന്നത് എങ്ങനെയാണ് ന്യായീകരിക്കപ്പെടുക? രാജ്യം അവന്റെയും രാജ്യനിയമം വേറൊരുവന്റെതും ! ഉടമസ്ഥന്‍ ഒരാള്‍, ഉടമസ്ഥത മറ്റൊരാള്‍ക്കും! പ്രജകള്‍ ഒരു രാജാവിന്റെത്, പ്രജകളുടെ മേല്‍ അധികാരം മറ്റൊരാള്‍ക്ക്! ' ( മൌദൂതി, ഖുത്ബാത് - പേജ് 304 )

മുകളില്‍ കൊടുത്തിരിക്കുന്നത് മൌദൂദിയുടെ ഖുത്തുബാത്ത് എന്ന പുസ്തകത്തില്‍ നിന്നുള്ളതാണ്. ഇന്നും ജമാത്തെ ഇസ്ലാമിക്കാര്‍ അംഗീകരിക്കുന്ന പുസ്തകം ആണത്. അതു വായിച്ചാല്‍ തന്നെ അറിയില്ലേ ശരിയത്ത് നിയമ പ്രകാരം ഉള്ള ഭരണമാണ് ജമാത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത് എന്ന്. അതിനര്‍ത്ഥം, ലോകത്ത് എല്ലായിടത്തും അങ്ങനെ ഒരു വ്യവസ്ഥിതി പുലരണമെന്ന്. അതുതന്നെ മറ്റുള്ളവരെ മോശമാക്കി ചിത്രീകരിക്കുകയും തങ്ങള്‍ മാത്രമാണ് ശരി എന്ന് സ്ഥാപിച്ചെടുക്കലുമാണ്‌ . . അതുതന്നെയാണ് താലിബാന്റെ സിദ്ധാന്തവും. ഏതാനും വര്‍ഷങ്ങളായി ജമാത്തെ ഇസ്ലാമി ആട്ടിന്‍ തോലിട്ട ചെന്നായയാണ്. ഇടതുപക്ഷം വോട്ടു തേടി ചെന്നിരിക്കാം. ഇടതുപക്ഷത്തിന് വോട്ടു നല്‍കിയിട്ടുണ്ടെങ്കില്‍ അതുവഴി തങ്ങളുടെ മുഖം മിനുക്കാം എന്ന് ജമാത്തെ ഇസ്ലാമി കരുതിയിട്ടുണ്ട്.
ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രം ആയതു കൊണ്ടാണ് ജമാത്തെ ഇസ്ലാമിക്ക് പ്രവര്‍ത്തിക്കാന്‍ ആകുന്നത്. വിശ്വ ഹിന്ദു പരിഷത്തിനോ ആര്‍ എസ് എസ്സിനോ പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കാന്‍ ആകുമോ? എന്തിനു ജമാത്തെ ഇസ്ലാമിക്ക് സൗദി അറേബിയയില്‍ പ്രവര്‍ത്തിക്കാന്‍ ആകുമോ?
മൌദൂദിയെയും മൌദൂദിയുടെ പുസ്തകത്തെയും തളളി പറയാത്തിടത്തോളം ജമാത്തെ ഇസ്ലാമിക്ക് ഒരു മതേതര മുഖം കിട്ടില്ല. സ്ടാലിനിസമല്ല പറയുന്നത്. വര്‍ഗീയത ഏതുമാകട്ടെ, അതു ഭൂരിപക്ഷമോ ന്യൂന പക്ഷമോ ആകട്ടെ, തള്ളി കളയേണ്ടത്‌ തന്നെയാണ്. മതപരമായി എവിടെ മനുഷ്യര്‍ സംഘടിക്കപ്പെടുന്നുവോ അതു എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്. ഏതൊരു വര്‍ഗീയതയെയും തൂത്തെറിയുക. മതപരമായ സംഘം ചേരലിലൂടെ നമ്മുടെ രാജ്യം വെട്ടി മുറിക്കപ്പെട്ടത് നാം അനുഭവിച്ചതല്ലേ? അതിന്റെ കെടുതികള്‍ ഇനിയും തീര്‍ന്നിട്ടില്ല. അതുകൊണ്ട് എല്ലാത്തരം വര്‍ഗീയതയും ഭീകരതയും തുടച്ചു നീക്കപ്പെടുക തന്നെ വേണം.