പത്രസമ്മേളനം ലൈവായി ചാനലില്‍ വരണമെങ്കില്‍ വിവാദമല്ലാതെ മറ്റുവഴിയില്ല. ആചാരവെടിയോടെ ശവമടക്ക് പ്രതീക്ഷിക്കുന്നവര്‍ക്ക് മരണത്തിലെങ്കിലും ലൈവ് പ്രതീക്ഷിക്കാം-
ഇത് എഴുതിയത് ശതമന്യു അല്ല. പത്രത്തോടൊപ്പം പ്രചരിപ്പിക്കുന്ന സംസ്കാരത്തിന്റെ കൈകാര്യകര്‍ത്താക്കളിലൊരാള്‍.
ഇനി മറ്റൊരു ആത്മഗതം വായിക്കാം:
എന്താണ് മനുഷ്യജന്മത്തിന്റെ പ്രധാന ഉദ്ദേശ്യം? വേദാന്തത്തില്‍ പലതും പറയും. മഹാത്മാ ഗാന്ധിയും പലതും പറഞ്ഞിട്ടുണ്ട്. ഇക്കാലത്തെ ഏറ്റവും വലിയ കാരുണ്യപരമായ പ്രവൃത്തി ഭൂമി കയ്യേറ്റമാണ്. സര്‍ക്കാര്‍ഭൂമിയാണെങ്കില്‍ ഒരു പ്രശ്നവുമില്ല. സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടാക്കുകയാണ് പണം ഉണ്ടാക്കാനുള്ള മറ്റൊരു വഴി. നാലോ അഞ്ചോ കൊടിയും അതുകെട്ടാന്‍ കമ്പും കൈവശമുള്ള ആര്‍ക്കും ഇത് സാധിക്കാം. ലജ്ജ എന്ന വികാരം തീരെ ഇല്ലെങ്കില്‍ അന്നുതന്നെ പിരിവ് ആരംഭിക്കാം. ദൈവം സഹായിച്ച് കെ മുരളീധരന് അല്ലാത്തതുകൊണ്ട് ഏതെങ്കിലും ഒരു മുന്നണിയില്‍ ചാരി നില്ക്കാം. തിണ്ണയിലായാലും മതി. ഒരു പായയും തലയണയുംകൂടി ആയാല്‍ ജോറായി. ഇറക്കിവിടുമ്പോള്‍ അടുത്ത മുന്നണിയില്‍ ചേരാം. ഇനിയിപ്പോള്‍ ഇറക്കിവിടണമെന്നുതന്നെയില്ല. മൂത്ത നേതാവ് തന്റെ മുഖത്തുനോക്കി കോക്രി കാണിച്ചു എന്ന് പറഞ്ഞാലും മതി. ഉടനെ പിടിച്ച് എംഎല്‍എ ആക്കിക്കളയും. പണമുണ്ടാക്കാന്‍ ഇതൊക്കെ ചില്ലറ അധ്വാനമുള്ള പണിയാണ്. ഭൂമി കയ്യേറാന്‍ വേലി കെട്ടണം. പാര്‍ട്ടിയുണ്ടാക്കിയാല്‍ പിരിക്കാനിറങ്ങണം. ഇങ്ങനെയുള്ള അധ്വാനം ശീലമില്ലാത്തവര്‍ക്ക് ബ്ളേഡ് കമ്പനിയാണ് പറ്റിയ മാര്‍ഗം. ഒന്നോ രണ്ടോ ചാക്കിലാക്കി ഉള്ള പണം ബ്ളേഡില്‍ കൊണ്ടിട്ടാല്‍ മതി. ഭാഗ്യമുണ്ടെങ്കില്‍ തിരിച്ചുകിട്ടും. ഇല്ലെങ്കില്‍ "വഞ്ചിച്ചേ'' എന്നു പറഞ്ഞ് പത്രസമ്മേളനം നടത്താം. ചാനലുകാരും പത്രലേഖകരും പെരുകിവരുന്ന കാലമായതുകൊണ്ട് ആരെങ്കിലും എന്തെങ്കിലുമൊക്കെ കൊടുക്കും.
ഒറ്റ വായനയില്‍ ഇതെല്ലാം ശതമന്യുവിന്റെ വീരവിരോധമായേ തോന്നൂ. സത്യമായും അല്ല. മാതൃഭൂമി എന്ന സ്പെഷ്യല്‍ സംസ്കാരം പ്രചരിപ്പിക്കുന്ന പത്രത്തില്‍ അച്ചടിച്ചു വന്നതാണ്. ആ പത്രത്തിനകത്ത് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നു. അല്ലെങ്കില്‍, പേരു പറയില്ല; തൊട്ടുകാട്ടാം എന്ന ശേലില് ഇങ്ങനെ വീരസ്തുതി എഴുതി വിടുമായിരുന്നുവോ? ആരാണ് ഭൂമി കൈയേറിയത്? ആരാണ് ആചാരവെടിയോടെ ശവമടക്ക് മോഹിച്ചത്? ആരാണ് ഒറ്റയ്ക്കൊരു പാര്‍ടിയുണ്ടാക്കിയത്? ഏതു മഹാനാണ് മുന്നണിവിട്ട് മുന്നണിയിലേക്ക് കൂടുമാറിയത്? തിണ്ണയില്‍ കിടക്കുന്നത്?
ഒന്നും ഉത്തരമില്ലാച്ചോദ്യങ്ങളല്ല.ഉത്തരമെല്ലാം വീരഭൂമിയിലെ വീരകേസരികള്‍ പറയട്ടെ. യഥാര്‍ഥ പത്രത്തിന്റെ ശക്തി അങ്ങനെ നാട്ടുകാര്‍ അറിയട്ടെ. ഈ പത്രങ്ങളും പത്രപ്രവര്‍ത്തകരും നിര്‍ഭയം, നിരന്തരം സത്യം പറയുന്നില്ല എന്ന വിമര്‍ശം ശതമന്യു അങ്ങ് പിന്‍വലിക്കുന്നു. സത്യമേവ ജയതേ.
ഇതുപോലെ സത്യം കൈകാര്യം ചെയ്യുന്ന നര്‍മഭൂമിക്കാരും ദേവേന്ദ്രന്മാരും ഹരിശ്ചന്ദ്രന്മാരുമൊക്കെ ഉണ്ടാകുമ്പോള്‍ നമ്മള് എന്തിന് വെറുതെ കഷ്ടപ്പെടണം? അല്ലെങ്കിലും കഷ്ടപ്പാടിന്റെ ക്വട്ടേഷന്‍ എടുക്കാന്‍ എത്ര വീരശിങ്കങ്ങള്‍ ക്യൂ നില്‍ക്കുന്നുണ്ട്. പണ്ട് ഏതോ മാപ്പിള പറഞ്ഞപോലെ വിഷംകുടിച്ച് മരിക്കാനുള്ള കാലമായെന്നു തോന്നുന്നു.
*
ഒരു നന്ദിഗ്രാമിന്റെ ചൂരടിക്കുന്നുണ്ട്. ദേശീയപാത എന്നാല്‍ എന്താണെന്ന് കേരളീയര്‍ക്ക് നന്നായറിയാം. ഏറ്റവും ഇടുങ്ങിയതും തിരക്കുള്ളതും റെയില്‍വേ ഗേറ്റുകളാല്‍ സമൃദ്ധമായതും ട്രാഫിക്ക് കുരുക്കുകളുടെ സന്തത സഹചാരിയുമായ എന്തോ അതാണ് കേരളീയന്റെ പ്രിയപ്പെട്ട ദേശീയപാത. 'പുഷ്പക വിമാനം' എന്ന സിനിമയില്‍ കമല്ഹാസന് തിയറ്ററിന്റെ ബഹളം കേള്‍ക്കാതെ ഉറങ്ങാന്‍ കഴിയില്ല. അവിചാരിതമായി മണിമന്ദിരത്തില്‍ എത്തിപ്പെട്ടപ്പോള്‍ ഉറക്കം കിട്ടാന്‍ തിയറ്ററിലെ തമിഴ് പടത്തിന്റെ ബഹളം ടേപ്പുചെയ്ത് കൊണ്ടുവന്ന് കേള്‍ക്കേണ്ടിവന്നു. അതുപോലെ, ഇടുങ്ങിയ ദേശീയപാതയില്ലാതെ കേരളീയര്‍ക്ക് ജീവിക്കാനാവില്ല എന്നതാണ് പുതിയ സിദ്ധാന്തം.
മാണിസാര്‍ അധ്വാനവര്‍ഗ സിദ്ധാന്തം രചിച്ചപോലെ ദേശീയപാതാ സിദ്ധാന്തം ഷൊര്‍ണൂര്‍ സ്കൂളിന്റെ സംഭാവനയാണ്. ഫ്രാങ്ക്ഫര്‍ട് സ്കൂള്‍ എന്നെല്ലാം കേട്ടിട്ടില്ലേ. അതുപോലെ. സൈദ്ധാന്തികന്മാരില് മുമ്പന്തിയിലെ താരങ്ങള്‍ ചില്ലറക്കാരല്ല. ഷൊര്‍ണൂരെ വിപ്ളവധരന്‍ മുതല്‍, പുഴ വറ്റി അക്കരെനിന്ന് പട്ടി ഓടിവന്ന് കടിക്കുന്ന നിമിഷവും കാത്തിരിക്കുന്ന സുധീരന്‍വരെ എക്സ്പ്രസ് ഹൈവേ വേണ്ടെന്ന് പറഞ്ഞു. എല്ലാവര്ക്കും സമ്മതം. പിന്നെ റോഡ് വീതികൂട്ടാനുള്ള പല ശ്രമങ്ങളും നടന്നു. അത് ഒന്ന് കരയ്ക്കടുക്കുമ്പോഴാണ് പുതിയ സമരം വരുന്നത്. സുധീരന് മുതല്‍ നീലാണ്ടന്‍വരെ സകല സൈദ്ധാന്തികരും അണിനിരന്ന സമരം. റോട് വികസിപ്പിച്ചാല്‍ നഷ്ടം വരുന്നവരുടെ കൂട്ടായ്മ. കേരളത്തിലെ നന്ദിഗ്രാമായി അത് വളര്‍ത്തിക്കൊണ്ടുവരാനുള്ള ഒരുക്കം നടക്കുന്നുണ്ട്. വികസനം എവിടെ നടക്കുന്നു എന്ന് തേടിപ്പിടിച്ച് സമരം സംഘടിപ്പിക്കലാണല്ലോ പുതിയ ജനാധിപത്യ മുന്നേറ്റം.
ഒരു സിനിമയില്‍, ഇങ്ങനെ മദ്യവിരുദ്ധ സമരം സംഘടിപ്പിച്ചാല്‍ എന്തുകിട്ടും എന്ന് ഇന്നസെന്റിനോട് ചോദിക്കുന്നുണ്ട്. വൈകിട്ട് ഒന്ന് മിനുങ്ങാനുള്ള വക തടയും എന്നാണുത്തരം. ഇവിടെ സമരം നടത്തിയാല്‍ മറ്റുചിലതെല്ലാമാണ് കിട്ടുക. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സൂക്ഷിക്കണം. തൃശൂര്‍ ആലപ്പുഴ വഴി ഒരു ജനകീയ ബസ് വരുന്നുണ്ട്. മിണ്ടാപ്പൂച്ച കലമുടയ്ക്കുമെന്ന് കേട്ടിട്ടില്ലേ. സുധീരം, വീരോചിതം എന്നെല്ലാം പറഞ്ഞ് മാര്‍ക്കറ്റുണ്ടാക്കുന്നതിലും കലമുടയ്ക്കുന്നതിലും വിഷമമില്ല. നീലാണ്ടനും മറ്റും കൂടെയുണ്ടാകുമ്പോള്‍ സംഗതിക്ക് ഒരു തിയററ്റിക്കല്‍ ടച്ച് വരും. യഥാര്‍ഥ ഇടതുപക്ഷത്തിന്റെ ശക്തി ഷൊര്‍ണൂരില്‍നിന്നും തളിക്കുളത്തുനിന്നുമൊക്കെ കൂട്ടിച്ചേര്‍ത്താല്‍ ഒരു ചെറിയ സര്‍ക്കസിനുള്ള വകയുണ്ട്.
ദേശീയപാതയിലൂടെ കേരളത്തിലേക്ക് നന്ദിഗ്രാം എത്തുന്നതിനായി ഇനി നമുക്ക് കാത്തിരിക്കാം. ഒരു വികസനവും വേണ്ട, റോഡൊന്നും വീതി കൂട്ടേണ്ട; തമിഴ്നാട്ടില്‍നിന്ന് കാളവണ്ടി കൊണ്ടുവരാം എന്ന് ആരെങ്കിലും തീരുമാനിച്ചിരുന്നെങ്കില്‍ ഇതിനേക്കാള്‍ പുകിലുണ്ടാക്കാമായിരുന്നു-കാളകളെ കൊണ്ടുവരുന്നതില്‍ വന്‍ അഴിമതി എന്നുപറഞ്ഞ് സെക്രട്ടറിയറ്റ് മാര്‍ച്ചും വഴിതടയലും കല്ലേറും നടത്താമല്ലോ. അങ്ങനെ ചെയ്താല്‍ അത് വിപ്ളവ പ്രവര്‍ത്തനം, വിലക്കയറ്റത്തിനെതിരെ മാനം മര്യാദയ്ക്ക് ഉപരോധം സംഘടിപ്പിച്ചാല്‍ അത് ജനദ്രോഹ സമരം.
ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും വിപണിയില്‍ ചെലവു കൂടിയിട്ടുണ്ട്. സ്മാര്‍ട്സിറ്റി കുഴപ്പമെന്നും നന്നെന്നും പിന്നെയും കുഴപ്പമെന്നും വേണമെന്നും വേണ്ടെന്നും വേണ്ടണമെന്നും പറഞ്ഞാലേ കുറഞ്ഞത് നീലാണ്ടന്റെ നിലവാരത്തിലെത്തൂ. അതാണല്ലോ സൈദ്ധാന്തികമായ ഔന്നത്യം. കരഞ്ഞുകൊണ്ടേയിരിക്കുന്നവര്‍, പറഞ്ഞു നിര്‍ത്താത്തവര്‍, ഉറഞ്ഞുതുള്ളുന്നവര്‍, ചാനല്‍ ചര്‍ച്ചയില്‍ കോതപ്പാട്ടു പാടുന്നവര്‍-ഇത്തരക്കാരുടേതാണ് ലോകം; അവരുടേതാണ് വിപ്ളവം. ആ വിപ്ളവം നീണാള്‍ വാഴട്ടെ.
*
തോമസ് ഐസക്കിന്റെ ബജറ്റിനെക്കുറിച്ച് ചിലചില പുതു ശബ്ദങ്ങള്‍ കേട്ടപ്പോള്‍ ശതമന്യുവിനും വന്നു ഒന്നോ രണ്ടോ ഔണ്‍സ് ആനന്ദാശ്രു. ഐസക് ചെയ്തതെല്ലാം നല്ല നല്ല കാര്യങ്ങളെന്ന് പറഞ്ഞവരില്‍ ഒരാള്‍ ഒരു റിട്ടയേഡ് പത്രപ്രവര്‍ത്തകനാണ്-കെ എം റോയ്. തോമസ് ഐസക് വിദ്യാര്‍ഥിനേതാവായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സംഘടനയായ എസ്എഫ്ഐ കംപ്യൂട്ടറുകള്‍ തല്ലിത്തകര്‍ത്തിട്ടുണ്ടെന്നാണ് ബഹുമാന്യ റിട്ട. പത്ര പ്രവര്‍ത്തകന്റെ സങ്കടം. നല്ലതുതന്നെ. കംപ്യൂട്ടര്‍, ട്രാക്ടര്‍, കല്ലുവെട്ടുയന്ത്രം എന്നെല്ലാം പറഞ്ഞ് കമ്യൂണിസ്റ്റുകാരെ കുത്തുന്നതില്‍ അനല്‍പ്പമായ സുഖമുണ്ട്. പെട്ടെന്നൊരുനാള്‍ തൊഴിലാളികളെയും ജീവനക്കാരെയും മൂലയ്ക്കിരുത്തി അവരുടെ ജോലി കംപ്യൂട്ടറിനെ ഏല്‍പ്പിക്കുന്നത് പാവപ്പെട്ട ജനങ്ങളുടെ പാര്‍ടി നോക്കിനില്‍ക്കണമായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ പട്ടിണിതിന്ന് ജീവിക്കാനും ട്രാക്ടറും കൊയ്ത്തുമെതിയന്ത്രങ്ങളും പാടം വാഴാനും പാര്‍ടി പരവതാനി വിരിക്കണമായിരുന്നു.
കാലം മാറിയതൊന്നും റോയിക്കു പിടിയില്ല. തൊഴിലാളികളുടെ ജീവിതം തകരാതിരിക്കാന്‍ കര്‍ക്കശ നിലപാടെടുത്ത കമ്യൂണിസ്റ്റുകാര്‍ മോശക്കാരാണെന്ന് റോയിക്കു തോന്നുമ്പോള്‍ തൊഴിലാളികള്‍ക്ക് അങ്ങനെ തോന്നണമെന്നില്ലല്ലോ. കംപ്യൂട്ടറിനും യന്ത്രവല്‍ക്കരണത്തിനുമെതിരായിരുന്നില്ല; തൊഴിലാളിയുടെ കഞ്ഞികുടി മുട്ടിക്കുന്നത് ചെറുക്കാനായിരുന്നു സമരം എന്ന് റോയിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന് എന്തു പ്രതിവിധി? പഴയ കാലമല്ലേ കുഞ്ഞേ കാലം എന്ന് പറയാന്‍ റിട്ടയറായാല്‍ മതി.
*
ഒളിഞ്ഞുനോട്ടം അസഹ്യമാകുന്നുണ്ട്. പെണ്‍കുട്ടികള്‍ ശ്രദ്ധിക്കണം. മൊബൈല്‍ ക്യാമറകള്‍ നിങ്ങളുടെ ശത്രുവാണ്. സ്നേഹത്തിന്റെ പാരമ്യത്തില്‍ ക്യാമറയ്ക്കുമുന്നില്‍ അഭിനയിച്ചാല്‍ അതുപിന്നെ നാടാകെ എസ്എംഎസ് ആകാനിടയുണ്ട്. കളി കാര്യമാക്കുന്ന വിരുതന്മാരെ സൂക്ഷിക്കുക.
19 comments:
തോമസ് ഐസക്കിന്റെ ബജറ്റിനെക്കുറിച്ച് ചിലചില പുതു ശബ്ദങ്ങള്‍ കേട്ടപ്പോള്‍ ശതമന്യുവിനും വന്നു ഒന്നോ രണ്ടോ ഔണ്‍സ് ആനന്ദാശ്രു. ഐസക് ചെയ്തതെല്ലാം നല്ല നല്ല കാര്യങ്ങളെന്ന് പറഞ്ഞവരില്‍ ഒരാള്‍ ഒരു റിട്ടയേഡ് പത്രപ്രവര്‍ത്തകനാണ്-കെ എം റോയ്. തോമസ് ഐസക് വിദ്യാര്‍ഥിനേതാവായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സംഘടനയായ എസ്എഫ്ഐ കംപ്യൂട്ടറുകള്‍ തല്ലിത്തകര്‍ത്തിട്ടുണ്ടെന്നാണ് ബഹുമാന്യ റിട്ട. പത്ര പ്രവര്‍ത്തകന്റെ സങ്കടം. നല്ലതുതന്നെ. കംപ്യൂട്ടര്‍, ട്രാക്ടര്‍, കല്ലുവെട്ടുയന്ത്രം എന്നെല്ലാം പറഞ്ഞ് കമ്യൂണിസ്റ്റുകാരെ കുത്തുന്നതില്‍ അനല്‍പ്പമായ സുഖമുണ്ട്. പെട്ടെന്നൊരുനാള്‍ തൊഴിലാളികളെയും ജീവനക്കാരെയും മൂലയ്ക്കിരുത്തി അവരുടെ ജോലി കംപ്യൂട്ടറിനെ ഏല്‍പ്പിക്കുന്നത് പാവപ്പെട്ട ജനങ്ങളുടെ പാര്‍ടി നോക്കിനില്‍ക്കണമായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ പട്ടിണിതിന്ന് ജീവിക്കാനും ട്രാക്ടറും കൊയ്ത്തുമെതിയന്ത്രങ്ങളും പാടം വാഴാനും പാര്‍ടി പരവതാനി വിരിക്കണമായിരുന്നു.
കാലം മാറിയതൊന്നും റോയിക്കു പിടിയില്ല. തൊഴിലാളികളുടെ ജീവിതം തകരാതിരിക്കാന്‍ കര്‍ക്കശ നിലപാടെടുത്ത കമ്യൂണിസ്റ്റുകാര്‍ മോശക്കാരാണെന്ന് റോയിക്കു തോന്നുമ്പോള്‍ തൊഴിലാളികള്‍ക്ക് അങ്ങനെ തോന്നണമെന്നില്ലല്ലോ. കംപ്യൂട്ടറിനും യന്ത്രവല്‍ക്കരണത്തിനുമെതിരായിരുന്നില്ല; തൊഴിലാളിയുടെ കഞ്ഞികുടി മുട്ടിക്കുന്നത് ചെറുക്കാനായിരുന്നു സമരം എന്ന് റോയിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന് എന്തു പ്രതിവിധി? പഴയ കാലമല്ലേ കുഞ്ഞേ കാലം എന്ന് പറയാന്‍ റിട്ടയറായാല്‍ മതി
കാലം മാറിയത് റോയിയ്ക്ക് പിടികിട്ടാത്തതല്ല... കാലം മാറി കൊണ്ടിരിക്കുന്നു കാലം ഇനിയും മാറും എന്ന് കേരളത്തിലെ കമ്മ്യുണിസ്റ്റുകൾക്ക് മനസിലാവാത്തതായിരുന്നു പ്രശ്നം.
കാലത്തിനനുസരിച്ച് തൊഴിലാളികളെ സജ്ജരാക്കുക, അല്ലാതെ തൊഴിലാളികൾകനുസരിച്ച് കാലത്തെ പിന്നോട്ട് വലിക്കുകയല്ല....
"പിന്നെ റോഡ് വീതികൂട്ടാനുള്ള പല ശ്രമങ്ങളും നടന്നു. അത് ഒന്ന് കരയ്ക്കടുക്കുമ്പോഴാണ് പുതിയ സമരം വരുന്നത്. സുധീരന് മുതല്‍ നീലാണ്ടന്‍വരെ സകല സൈദ്ധാന്തികരും അണിനിരന്ന സമരം. റോട് വികസിപ്പിച്ചാല്‍ നഷ്ടം വരുന്നവരുടെ കൂട്ടായ്മ. കേരളത്തിലെ നന്ദിഗ്രാമായി അത് വളര്‍ത്തിക്കൊണ്ടുവരാനുള്ള ഒരുക്കം നടക്കുന്നുണ്ട്. വികസനം എവിടെ നടക്കുന്നു എന്ന് തേടിപ്പിടിച്ച് സമരം സംഘടിപ്പിക്കലാണല്ലോ പുതിയ ജനാധിപത്യ മുന്നേറ്റം"
ഇതൊന്നും വളര്‍ത്തിക്കൊണ്ടു വരേണ്ട ആവശ്യമില്ല സഖാവേ... കാരണം പറഞ്ഞാല്‍ തങ്ങള്‍ക്കു മനസിലാകും എന്നും പ്രതീക്ഷ ഇല്ല.
ഒരു മനുഷ്യ ജന്മത്തില് ഒരു സാധാരണക്കാരന് വിചാരിച്ചാല്‍ ഒരു വീടാണ് ഉണ്ടാക്കാന്‍ പറ്റുന്നത്. ലോണെടുത്തും സ്വര്‍ണം വിറ്റും , കടം വാങ്ങിയും ഒരു വീട് വച്ചാല്‍ പിന്നീടുള്ള കുറെ വര്‍ഷക്കാലം അതിന്റെ കടം വീട്ടാനായി മാറ്റിവക്കാപെടുന്നു. അതിലേക്കായി എല്ലാ വിധത്തിലും ഉള്ള ചെലവ് ചുരുക്കലുകള്‍ ആയി പിന്നെയുള്ള ജീവിതം. ഇങ്ങനെഒക്കെ മുണ്ട് മുറുക്കി ഉടുതാണ് അവന് കുടുംബം പോറ്റുന്നത്... .പിന്നെ ഇങ്ങനെ വീടോഴിഞ്ഞിട്ടു അതിന്റെ ഗുണ ഭലങ്ങള്‍ അനുഭവിക്കുന്നവര്‍ ആരെല്ലാം എന്ന് അറിയില്ലേല്‍ ഒന്ന് അന്വേഷിച്ചു നോക്കണം സഖാവേ....കുറെ വിവരങ്ങള്‍ മൂലംബള്ളിക്കാരും, കാക്കനടുകാരും ഒക്കെ പറഞ്ഞു തരും. അങ്ങനെ ഉള്ള ഒരുത്തനോട് പൊന്നും വില മേടിച്ചു മിണ്ടാതെ വീടോഴിഞ്ഞോ എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാവുന്ന വിഷമം രാഷ്ട്രീയക്കാര്‍ക്ക് മനസിലാകില്ല...
കാരണം വല്ലതും അധ്വാനിച്ചു ഉണ്ടാക്കുന്നവര്ക്കെ അത് നഷ്ടപ്പെടുമ്പോള്‍ ഉള്ള വിഷമം അറിയൂ. അഴിമതിയും , കൈകുലിയും, കമ്മിഷനും, അഴിമതി പിടിക്കപ്പെട്ടാല്‍ ഭരണ ഘടന അനുസരിച്ചുള്ള സംരക്ഷണവും, കോടതിയില്‍ വാദിക്കാന്‍ കുത്തക മുതല്ലളിമാരുടെ ( റിലയന്‍സ് അംബാനി) വക്കീലും...വിധി എതിരായാല്‍ .. ജഡ്ജിയെ പ്രതീകാത്മകമായി നാട് കടത്താന്‍ ചാവേര്‍ പോരാളികളും, സിങ്ങപുര് ആദിയായ വിദേശ സഞ്ചാരവും, ചികിത്സക്ക് ലണ്ടന്‍, അമേരിക്ക യില്‍ ഉള്ള ആശുപത്രിയിലും, അല്ലേല്‍ നാട്ടിലെ ഏറ്റവും മുന്തിയ ആശുപത്രി.. പിന്നെ സകുടുംബം യാത്രക്ക് ആര്‍ഭാട കാറുകളും, വിമാനവും, സ്വീകരണത്തിന് ചെണ്ട മേളവും, താലപ്പൊലിയും, പുഷ്പ വര്‍ഷവും, നാടുട്ടുക്ക് പൂര്‍ണകായ ഫ്ലെക്ഷ് ബോര്‍ഡുകളും, കമാനങ്ങളും, പരിചാരകരും, സ്തുതി പാട്ടുകാരും, പാദ സേവകരും ഒക്കെയായി സാംസ്കാരിക നായകളും, ബുദ്ധിജീവികളും , , ഒക്കെ ആയി ജീവിച്ചു തീര്‍ക്കുന്ന പുതിയ രാജാക്കന്മാര്ക്കൊന്നും ഇത് മനസിലാവില്ല. . തനിക്കൊക്കെ ഇത് വായിക്കുമ്പോള്‍ ചിലപ്പോള്‍ ചിരിയും പുച്ഛവും ഒക്കെ വരുമായിരിക്കും. അതുകൊണ്ടാണല്ലോ ഇതെല്ലം ഇത്ര നിസരവല്കരിച്ചു എഴുതിയിരിക്കുന്നത് (satire ???)... പക്ഷെ ഒരു UP school അധ്യാപകന്റെ മകനായി ജനിച്ച എനിക്ക് മേല്പറഞ്ഞ സാഹചര്യങ്ങളിലൂടെ ജീവിച്ചു വന്ന എനിക്കും, എന്നെപോലുല്ലവര്ക്കോ ചിരി വരില്ല... സഖാവേ ...
ഈയിടെ ഒരു രാജാവ് ബ്രസീലില്‍ നിന്നും പഞ്ചസാര ഇറക്കുമതി പഠിക്കാന്‍ ബ്രസീലില്‍ പോകണം എന്ന് താല്പര്യം പ്രകടിപ്പിച്ചതായി കേട്ടു.. ബഹു തോമസ് ഐസക് രാജാവ് ഇടപെട്ടു അത് തടഞ്ഞു എന്നും കേട്ടു.. അത്രേം ഭാഗ്യം..
ആഗോളവത്കരണം ,ആഗോളതാപനം , വിലക്കയറ്റം ,പട്ടിണി,ദാരിദ്ര്യം, ബാലത്സന്ഘം, സ്ത്രീപീദനം,അര്ഭാടകാര് ,മൂലധനം,അധിനിവേശം ,കമ്പ്യൂട്ടര്‍ ,മൊബൈല്‍ ഫോണ്‍ , ഗൂണ്ട സംഘം, മാധ്യമ ഭീഗരത, തുടങ്ങി എല്ലാവിധ സാഹചര്യ്ച്ങ്ങള്ക്കും കാരണം ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് ആണ് ആയതിനാല്‍ പ്രിയപ്പെട്ടെവരെ നമുക്ക് കൂട്ടത്തോടെ , റോയ്,ഭാസ്കര്‍ ,സാറ,നീലാണ്ടന്, ആഴാദ്,ഉമേഷ് ബാബു ,വേണു, വീരന് ,നന്ദകുമാര്‍, മതൂകുട്ടിച്ചയന്, വീര മര്ടോകെ , സമകാലിക ഗോയംക , ബര്‍ലിന്‍ കുഞ്ചാനന്ദന് , ക്രൈം സുധാകരന് മുനീര്‍ വിഷന്‍ തുടങ്ങിയ സമുഹിയ പരിഷ്കര്താക്കളുടെ , സര്‍വോപരി വിപ്ലവ തമ്പുരക്കാന് മാരുടെ കൂടെ അനിചെരം..... ദയവു ചെയ്തു ഇവരുടെ ആഗോള വിപ്ലവം അവസാനിക്കുന്ന വരെയെങ്കിലും ശഗാവ് സതമന്യു നിങ്ങള്‍ ഉള്ളത് മാത്രം പറയരുത് ...........നമ്മളെ നാട്ടില്‍ സോസിഅളിസം വന്നൊന്നു കണ്ടിട്ട് ഒന്ന് ചാവണം എന്ന് ഒരു പൂതി ഉള്ളതിനാല്‍ ....!!!!
സഹാവേ,താങ്കള്‍ക്കു ഇവിടുത്തെ ശാദാരണക്കാരന്റെ വിഷമം വല്ലതും അറ്യോ ?
ഈ ബസ്സൊക്കെ പണ്ട് നാട്ടില്‍ മൂന്നോ നാലോ മണിക്കൂറില്‍ ഒന്നായിരുന്നു ഒരു റൂട്ടില്‍.വീയെസും,നായനാരും നടന്നാ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്.(കാറിലായി യാത്രയിപ്പോള്‍)
ഇപ്പൊ ഓരോ മിനിട്ടിലും നാട്ടിലെ മുക്കിലെക്കും മൂലെലെക്കും ബസ്സാ.
ഇത്ര ബസ്സ് ഓടിയാ പാവപ്പെട്ടവന് റോഡു മുറിച്ചു കടക്കാന്‍ പറ്റുവോ സഹാവേ ?(ഹാട്ടും ഹാണാച്ചരടും)
പിന്നെ ആസ്കിഡന്റ്റ് എത്ര കൂടി?അതും സ്വന്തമായി ബാസ്സില്ലാത്ത പാവപ്പെട്ടവരല്ലേ
മരിച്ചു വീഴുന്നെ സഹാവേ? ഇപ്പൊ തന്നെ മറ്റു മിക്ക സംസ്ഥാനങ്ങളിലും പവര്‍ കട്ട് പതിനഞ്ച് മണിക്കൂര്‍ വരെ ആണ്. പവര്‍കട്ട് ഇല്ലാത്തതിനാല്‍ കേരളത്തില്‍ ഷോക്കടി ദുരന്തം എത്ര വര്‍ധിച്ചു ?
പിന്നെ മറ്റൊരു കാര്യം റോഡും ബസ്സും പവറും ഇല്ലെങ്കില്‍ ഞമ്മ മറ്റേ അടവ് എടുക്കും.
ദ്ധാ,തമില്‍നാട് നോക്ക്,ദെ ആന്ദ്ര നോക്ക്,ഗുജറാത്ത് നോക്ക്,അവിടെയൊക്കെ എന്താ ഒരു റോഡു,ഹേമമാലിനിയു ടെ മുഖം
പോലെ മിനുപ്പു.ഇവിടെ കൊഞാനന്മാരെ നിങ്ങള്‍ എല്ലാം നശിപ്പിച്ചില്ലേ എന്ന ലൈന്‍
അപ്പൊ ശതമന്യേ കട്ടപൊഹ..ഞമ്മ ഒരേ സമയം ചെന്നായിന്റെ കൂടെ വേട്ടക്കും പോവും മൊയലിന്റെ കൂടെ ഓടൂം
ചെയ്യും.
"സഹാവേ,താങ്കള്‍ക്കു ഇവിടുത്തെ ശാദാരണക്കാരന്റെ വിഷമം വല്ലതും അറ്യോ ?"
അതറിയാവുന്ന കൊണ്ടായിരിക്കും വാട്ടര്‍ തീം പാര്‍ക്ക് ഒക്കെ ഉണ്ടാക്കിയത്.
350 രൂപയ്ക്കു ജോലികള്‍ ചെയ്യുന്ന സാധാരണക്കാരായ ദിവസ കൂലിക്കാരും മറ്റും പാര്കില് വന്നു ജലകേളികള്‍ നടത്തി ആനന്ദിക്കട്ടെ ..ലാആല് സലാം.
പിന്നേം സദാരനക്കാര്ക്ക് ആയിട്ടുയിരിക്കും സ്മാര്‍ട്ട് സിടിയും, കളമശ്ശേരി യില്‍ ഇന്റര്‍നെറ്റ് സിടിയും ഒക്കെ സ്ഥാപിച്ചത്.
അതിലൊക്കെ എന്നാ ഒരു പുരോഗതിയആ സഹാവേ ... ഇരുട്ടി വെളുക്കുന്ന പോലെ അല്ലെ സിടികള്‍ പ്രവര്‍ത്തന ക്ഷമം ആയതു.
എന്തോരോം സദാരനക്കര അവിടെ വര്‍ക്ക് ചെയ്തു കുടുംബം പോറ്റുന്നത്...ലോകത്ത് ആരെകൊണ്ട് സാധിക്കും ഇതൊക്കെ .. തങ്ങളുടെ പര്ട്ടിക്കല്ലാതെ..
""ഞമ്മ ഒരേ സമയം ചെന്നായിന്റെ കൂടെ വേട്ടക്കും പോവും മൊയലിന്റെ കൂടെ ഓടൂം
ചെയ്യും.......""
ഒപ്പം " കമ്മ്യൂണിസ്റ്റ് വിരുദ്ദത എന്നാ പരമ്പരാഗത മാറാരോഗവും ,പ്രബുദ്ധ കേരള 22ct മന്ധബുദ്ടി ജീവികള്‍ Print & visual മീഡിയകളുടെ അകമ്പടിയോടെകൂടെ ആടിത്തിമര്‍ക്കുന്ന പോരാട്ടുനട്കവും..."
മുഖിയധാര സമുഹിയ ഇടപെടല്‍ എന്നാല്‍ ഇത്ക്കെയാണ് ഇപ്പൊള്‍ സ്റ്റൈല്‍ ......!!!!! ഒരുനാള്‍ ജനം ഈ നാടക ക്കാരുടെ മുണ്ടുരിയ്ന്ന കാലം വരും..... അതും നമുക്ക് ലൈവ് ആയി തന്നെ കാണാം... നള ധമയത്ന്ധി ആട്ടകഥ പോലെ.............!!!!
സാധാരണക്കാരന് ഇത്തിരി കാശുണ്ടായാല് സഹകരണത്തില്‍ പോയ്കൂടാ, സ്വകാര്യന്റെ തീമില്‍ തന്നെ കാശ് കൊണ്ട് കൊടുക്കണം. ബ്ലേഡില്‍ തന്നെ പണമിട്ടോണം, സഹകരണ സംഘം പാടില്ല. മില്‍മ പാടില്ല, സ്വകാര്യ പാലേ കുടിക്കാവൂ. റബ്കോ വേണ്ട, ബാറ്റ മതി. സഹകരണത്തിലെ കോളേജ് വേണ്ട, സ്വകാര്യസ്വാശ്രയന് മതി.
പിന്നെന്തൊക്കെയാണ് നളര് താങ്കളെപ്പോലുള്ള പാണന്മാര് പാടി നടക്കുന്നത്?
അത് ശരി.മനസ്സിലിരിപ്പ് കണ്ടോ. സാധാരണക്കാരന് ആയ ദിവസ"കൂലി"ക്കാരന് കുഴികുത്തി തോടുവക്കില് തൂറണം,അവനു കക്കൂസ് പാടില്ല.ദിവസകൂലിക്കാരന് നടന്നു പോണം.അവന് ബസ്സില്‍ കേറാന്‍ ആയോന്ന്.പാര്‍ക്ക് ഉള്ള സ്ഥലം ഏതാണ്ട് അറിയാം.അതിനടുത്തു പഠിച്ചിട്ടും ജീവിച്ചിട്ടും ഉണ്ട്.പരിസരപ്രദേശത്തെ 'സാദാരണ'ക്കാന്‍ ബഹുഖുശി ആണ്.മാത്രല്ല,അത് കുളമാക്കാന്‍ വന്ന വിദ്വാന്മാരെ 'പരിസരത്തെ'ജനം കൈകാര്യം ചെയ്തു വിട്ടു.അതുകൊണ്ട് പാരവെപ്പ് ഒരുതരത്തിലും നടന്നുമില്ല.'പരിസരത്തെ' തൊഴിലാളികളുടെ കുട്ടികള്‍ സ്കൂള്‍ എസ്കര്‍ഷനും മറ്റുമായി അവിടെ പോയി ഉല്ലസിക്കുന്നു.ഒന്ന് വിട്ടു പിടി മോനെ. ഇതൊക്കെ എത്രകാലം പറഞ്ഞു നടക്കും. വേറെ പുതിയ വല്ല അടവും നോക്കിക്കൂടെ.ഈ പറഞ്ഞ പാര്‍ക്കിനു അടുത്തു തന്നെ കെല്‍ട്രോണ്‍ ഉണ്ട്,പിന്നെ മറ്റു പല ഇടത്തരം കമ്പനികളും ഉണ്ട്.അവിടെയൊക്കെ ഒരുപാടു ദിവസ'കൂലി'ക്കാരന്റെ മക്കള്‍ ജോലി ചെയ്യുന്നുമുണ്ട്.
സ്മാര്‍ട്ട്സിറ്റിയും മറ്റേ സിറ്റിയും മാത്രല്ല,ബിര്‍ലയുടെ കമ്പനി57ല്‍ തന്നെ വന്നല്ലോ. സാധിക്കാന്‍ പാടില്ലാത്തത് സാധിക്കുന്നല്ലോ എന്ന വിഭ്രാന്ധി എന്തിനു സഹാവേ.
"സ്മാര്‍ട്ട്സിറ്റിയും മറ്റേ സിറ്റിയും മാത്രല്ല,ബിര്‍ലയുടെ കമ്പനി57ല്‍ തന്നെ വന്നല്ലോ. സാധിക്കാന്‍ പാടില്ലാത്തത് സാധിക്കുന്നല്ലോ എന്ന വിഭ്രാന്ധി എന്തിനു സഹാവേ."
കങ്ങാരു സഹാവേ ..ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത്... എവിടെയാ സഖാവേ സ്മാര്‍ട്ട് സിറ്റി വന്നത് ?..ഞാന്‍ കഴിഞ്ഞ മൂന്നു വര്‍ഷം ആയി ഇന്‍ഫോപാര്‍ക്കില്‍ ആയിരുന്നു പണി. ഇതുവരെ ഖര ദ്രാവക വാതക രൂപത്തില്‍ ഒന്നിലും സ്മാര്‍ട്ട് സിറ്റി എന്നാ സാധനം കണ്ടിട്ടില്ല... സഖാവ് ഏതു നാട്ടുകാരനാണ് ?. ഇനി അങ്ങേക്ക് മാത്രം ആയി ദൃഷ്ടി ഗോചരമായ വല്ല സ്മാര്‍ട്ട് സിടിയും വന്നോ എന്നറിയില്ല.. സഖാവിനറിയില്ലേല് പറഞ്ഞു തരാം... ഒരു ഇഷ്ടിക പോലും, അവിടെ പണിതിട്ടില്ല .. ഒരു ലോട് മണ്ണ് പോലും ഇറക്കിയിട്ടില്ല...മോശം പറയരുതല്ലോ..തറക്കല്ല് ഇടല് പോലെ ചില ഉത്ഘാടന ചടങ്ങുകള്‍ മാത്രമേ നടന്നിട്ടുള്ളൂ...ആ കല്ലിലോക്കെ പട്ടികള്‍ മൂത്രം ഒഴിക്കുന്നുണ്ടാകും... കുറെ സാധാരണക്കാരുടെ സ്വത്തു പിടിച്ചെടുത്തു കഴിഞ്ഞാല്‍ സ്മാര്‍ട്ട് സിടി ആകുമോ സഖാവേ?..മറ്റേ സിടിയുടെ കാര്യവും ഇത് തന്നെ ...ഒരു ബോര്‍ഡു വച്ചാല്‍ മറ്റേ സിടി വരുമെങ്കില്‍.. അതും വന്നു...ഇതിനോക്കെയായിരിക്കും സാധിക്കാന്‍ പാടില്ലാത്തത് സാധിക്കുന്നു എന്ന് സഹാവ് വീര വാദം പറയുന്നത്...ലാല്‍ സലാം ..
പുതിയ അറിവുകള്‍ ആണല്ലോ കങ്ങരൂ സഖാവെ പറഞ്ഞു തരുന്നത് ...
പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും ഒക്കെ കുട്ടികള്‍ക്ക് വേണ്ടി ആയിരുന്നോ വാട്ടര്‍ പാര്‍ക്ക് തുടങ്ങിയത്..വളരെ നല്ല കാര്യം...
പ്രവേശനം സൌജന്യം ആയിരിക്കും ല്ലേ ...വളരെ വളരെ നല്ല കാര്യം....ഞാന്‍ ഇപ്പോഴാണ് അറിഞ്ഞത്...ചുമ്മാതല്ല പരമോന്നത് നേതാവ് "ഇ പാര്‍ടിയെ പറ്റി തനിക്കൊരു ചുക്കും അറിയില്ല എന്ന് പറഞ്ഞത് " ..വിപ്ലവംജയിക്കട്ടെ
വംഗ നാട്ടിലെ കൂടി, നിങ്ങള്‍ പാവപ്പെട്ടവരുടെ പടതലവന്മാരുടെ വഹ പാര്‍കുകള്‍ ഉണ്ടാക്കൂ. അവിടെ ലേശം ക്ഷീണ കാലം ആണ്. എല്ലാ തിരഞ്ഞെടുപ്പിലും തോറ്റു തൊപ്പി ഇടുന്നു. ... മമതയും, നെക്സലിടു കാരും ഒക്കെ കൂടി പാവപ്പെട്ടവരെയും, ഭൂരഹിതരെയും തെറ്റായ വഴിയില്‍ നയിക്കുന്നു... പത്തു മുപ്പതു വര്‍ഷം ആയി പാവപ്പെട്ടവര്‍ക്ക് വേണ്ടി ഭരിച്ചു ബുദ്ധിമുട്ടിയതാണ്...എന്ത് കാര്യം ജനങ്ങള്‍ നിങ്ങളുടെ കഷ്ട്ടപ്പാട് , മുപ്പതു വര്‍ഷത്തെ അദ്വാനം, മനസിലാക്കുന്നില്ല. ചിലപ്പോള്‍ പാര്‍ക്കുകളില്‍ ജലകേളി നടത്തിയാല്‍ അവര്‍ക്കൊക്കെ നല്ല വിവേചന ബുദ്ധി വരും.....വിപ്ലവം ജയിക്കട്ടെ
ശുംഭത്തരം പറയുന്നതിന ്അതിരുണ്ട്.കൈത്തരിപ്പു മാറ്റാന്‍ കീബോര്‍ഡില്‍ വെറുതെ ആഞ്ഞടിക്കണോ.ഇത് ആര് എഴുതിയതാണ്.നലരന് എഴുതിയത് ഇങ്ങനെ. സ്വന്തം കമെന്റു നോക്കുക.(ramachandran comment നു മുകളില്‍ എന്റെ comment നു താഴെ)
"പിന്നേം സദാരനക്കാര്ക്ക് ആയിട്ടുയിരിക്കും സ്മാര്‍ട്ട് സിടിയും, കളമശ്ശേരിയില്‍ ഇന്റര്‍നെറ്റ് സിടിയും ഒക്കെ "സ്ഥാപിച്ചത്.."
അപ്പൊ സ്മാര്‍ട്ട്സിറ്റി സ്ഥാപിച്ചു എന്ന് ആദ്യം പറഞ്ഞത് ആരാ സഹാവേ? അതിനു ഞാന്‍ ഒരു പാരഡി പറഞ്ഞു. സ്വബോധത്തില്‍ തന്നെ ആണോ എഴുത്ത് ?
"പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും ഒക്കെ കുട്ടികള്‍ക്ക് വേണ്ടി ആയിരുന്നോ വാട്ടര്‍ പാര്‍ക്ക് തുടങ്ങിയത്..വളരെ നല്ല കാര്യം...
പ്രവേശനം സൌജന്യം ആയിരിക്കും ല്ലേ "
വെറുതെ 'പരപ്പ്'പറയല്ലേ സഹാവേ, ഞാന്‍ കൃത്യമായി പാര്‍ക്ക് കാര്യം പറഞ്ഞു ഉത്തരമില്ല. എന്തെ കുട്ടികള്‍ക്കും തൊഴിലാളികള്‍ക്കും അവിടെ കയറിക്കൂടെ ? കേറുന്നില്ലേ ? ഏത് നാട്ടില്ലാ താമസം ? ഇനി ഒരു കാര്യം കൂടി. ജലചൂഷണം എന്നായിരുന്നു ആദ്യ പാരയുടെ പേര്. ഇപ്പൊ ജലസംഭരന്ത്തിന്റെ ഏറ്റവും നല്ല മാതൃക കൂടി ആണ് പാര്‍ക്ക്. ഇത് കണ്ടു പ്രചോദനം കൊണ്ട് പരിസരത്തെ "കൂലി'ക്കാര് സമ്പാദ്യം മിച്ചം പിടിച്ചും മറ്റും സ്വന്തമായി ജല സംഭരണി സംഘടിപ്പിക്കുന്നു, വേനല്ക്കാലത്തു മുന്കാലത്തെകാള്, മെച്ചം.അത് കൊണ്ടാ പറഞ്ഞെ വിട്ടു പിടിച്ചൂടെ എന്ന്. വേറെ എന്തെങ്കിലും പറയ് സഹാവേ,ക്ളച്ചു പിടിക്കുന്ന മറ്റെന്തികിലും.അല്ലെങ്കില്‍ എനിക്കും സഹാവിനും ബോറടിക്കും.
"വംഗ നാട്ടിലെ കൂടി, നിങ്ങള്‍ പാവപ്പെട്ടവരുടെ പടതലവന്മാരുടെ വഹ പാര്‍കുകള്‍ ഉണ്ടാക്കൂ. അവിടെ ലേശം ക്ഷീണ കാലം ആണ്. എല്ലാ തിരഞ്ഞെടുപ്പിലും തോറ്റു തൊപ്പി ഇടുന്നു. ... മമതയും, നെക്സലിടു കാരും ഒക്കെ കൂടി പാവപ്പെട്ടവരെയും, ഭൂരഹിതരെയും തെറ്റായ വഴിയില്‍ നയിക്കുന്നു... "
തെരഞ്ഞെടുപ്പു ഇന്നലെയും ഉണ്ടായിരുന്നു, ഇന്നുണ്ട് നാളെയും ഉണ്ടാകും."തൊപ്പി' ഇടാത്ത ചരിത്രമുള്ള മാഷന്മാരുടെ ലിസ്റ്റ് തന്നാ ട്യൂഷന് വിടാമായിരുന്നു. ഒന്ന് പോ സഹാവേ. ഇന്ത്യ മുയുവന്‍ ഫരിച്ച്ച എല്ലാ സ്റ്റെട്ടിലും ഒറ്റയ്ക്ക് ഫരിച്ച്ച കാങ്ങിരസ്സു ഇപ്പൊ എത്ര സ്റ്റേറ്റില്‍ ആയി?മറ്റുള്ളവര്‍ ഏഴെട്ടു കൊല്ലം ഫരിച്ചപ്പോ തന്നെ കൊണ്ഗ്രെസ്സ് ആയി.അതാ പറഞ്ഞെ ആ ലിസ്റ്റ് താ, ഇതുവരെ "തൊപ്പി' ഇടാത്തവര്ടെ.
"പിന്നേം സദാരനക്കാര്ക്ക് ആയിട്ടുയിരിക്കും സ്മാര്‍ട്ട് സിടിയും, കളമശ്ശേരിയില്‍ ഇന്റര്‍നെറ്റ് സിടിയും ഒക്കെ "സ്ഥാപിച്ചത്.."
അപ്പൊ സ്മാര്‍ട്ട്സിറ്റി സ്ഥാപിച്ചു എന്ന് ആദ്യം പറഞ്ഞത് ആരാ സഹാവേ?"
എന്റെ കങ്ങരു ചേട്ടാ , കളിയാക്കുന്നത് മനസിലാക്കാന്‍ ഉള്ള വകതിരിവ് വരെ ഇല്ല തങ്ങള്‍ക്കു ?.
സ്മാര്‍ട്ട് സിറ്റി വന്നു അവിടെ പതിനായിരക്കനക്കുന്നു ആളുകള്‍ ജോലിചെയ്യുന്നു എന്ന് തങ്ങള്‍ക്ക് വേണേല്‍ വിശ്വസിക്കാം ( ആശ്വസിക്കാം) .
പക്ഷെ ലോകത്ത് അങ്ങനെ തങ്ങള്‍ മാത്രമേ കാണുകയുള്ളൂ...
പിന്നെ ജല കേളി പാര്‍കുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങുന്നത്, തങ്ങള്‍ പറയുന്നത് പോലെ അത്ര ഉത്കൃഷ്ടമായ കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല.
തനിക്കും പാര്‍ടിക്കും തോന്നുന്ണേല്, അത് എല്ലാ ജില്ലയിലും സ്ഥാപിക്കു.. പാവപ്പെട്ട തൊഴിലാളി കളുടെ കുട്ടികളുടെ ദുരിതം കുറഞ്ഞു കിട്ടുമല്ലോ..
ഇങ്ങനെ ഒക്കെ അല്ലെ സഖാവേ തൊഴിലാളി സ്നേഹം കാണിക്കാന്‍ പറ്റു... പിന്നെ തങ്ങള്‍ പറഞ്ഞ പോലെ ബൈ പ്രോഡക്റ്റ് ആയിട്ടു ജലസംഭാരനികളും ഉണ്ടാക്കാന്‍ നാട്ടുകാരെ പഠിപ്പിക്കുകയും ആവാം..നമിച്ചു .. എന്തരോ മഹാനുഭാവലു .. സഖാവെ .. നമിച്ചു പോയി... ഹ ഹ ഹ ഹാ
"""തെരഞ്ഞെടുപ്പു ഇന്നലെയും ഉണ്ടായിരുന്നു, ഇന്നുണ്ട് നാളെയും ഉണ്ടാകും."തൊപ്പി' ഇടാത്ത ചരിത്രമുള്ള മാഷന്മാരുടെ ലിസ്റ്റ് തന്നാ ട്യൂഷന് വിടാമായിരുന്നു."""
വേണ്ട സഖാവേ ട്യൂഷന് പോയി നിങ്ങളുടെ പുറത്തു നിന്ന് പിന് (മുന്‍) താങ്ങാന്‍ ( ഊമ്ബാന്) ഉള്ള ശേഷി (കഴിവ്) നശിപ്പിക്കരുത്...പ്ലീസെ ..ഹ ഹ ഹ ...പണ്ട് പ്രധാന മന്ത്രി പാടാന്‍ കിട്ടിയപ്പോള്‍ ജ്യോതി ബസുവിന് പാര വച്ച, ഇന്നേ വരെ , കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് വോട്ടു ചെയ്യാന്‍ ഭാഗ്യം ഇല്ലാത്ത, ജന പിന്തുണ എന്തെന്ന് അറിയാത്ത കാരാട്ടന്മാരും, യെച്ചുരിമാരുടെയും നേതൃത്വത്തില്‍ ഇങ്ങനെ തന്നെ , പുറത്തു നിന്ന് തങ്ങി ( ഊമ്പി ) കൊണ്ട് മൂന്നു സംസ്ഥാനങ്ങളില്‍ ആയി കാലം കഴിക്കുക...അതാണ് തങ്ങളുടെ പാര്‍ടിക്ക് വിധിച്ചിരിക്കുന്നത്....ഇടയ്ക്കിടയ്ക്ക് മായാവതി പോലത്തെ ഇന്ത്യ കണ്ട ഈറ്റവും വലിയ മഹതിയെ പ്രധാന മന്ത്രി ആക്കാന്‍ ഓടി നടന്നു കഷ്ടപെടുക .. അവിടെയും പുറത്തു നിന്ന് പിന് താങ്ങി ( ഊമ്പി) യാല്‍ മതി കേട്ടോ ... കഷ്ട്ടം ...പക്ഷെ സമരവും ബന്ദും നടത്താന്‍ മറക്കരുത്...വിപ്ലവം മാത്രം ജയിക്കട്ടെ... ലാല്‍ സലാം ..വെറുതെ ഇനിയും ശുംഭാതരം എഴുന്നെള്ളിച്ചു എന്നെകൊണ്ട് കൂടുതല്‍ ഒന്നും പറയിപ്പിക്കരുത്...പ്ലീസെ ...
പിന്നേം സദാരനക്കാര്ക്ക് ആയിട്ടുയിരിക്കും സ്മാര്‍ട്ട് സിടിയും, കളമശ്ശേരി യില്‍ ഇന്റര്‍നെറ്റ് സിടിയും ഒക്കെ സ്ഥാപിച്ചത്." എന്ന് ആദ്യം താന്‍ എഴുതിവച്ച ശേഷം അത് തമാശക്കു കളിയാക്കാന്‍ എഴുതി എന്ന് പറയാന്‍ അസാമാന്യ സ്മാര്‍ട്ട്നെസ് വേണം. ചിലര്‍ സ്വന്തം തന്തയെ അപ്പാന്നു വിളിച്ച ശേഷം എന്താ നോക്കുന്നെ,അത് കളിയാക്കാന്‍ വിളിച്ചതല്ലേ എന്ന് പറയുമ്പോലെ. പ്ലീസ് അബദ്ധത്തില്‍ ചെന്ന് ചാടല്ലേ.
"കാണിക്കാന്‍ പറ്റു... പിന്നെ തങ്ങള്‍ പറഞ്ഞ പോലെ ബൈ പ്രോഡക്റ്റ് ആയിട്ടു ജലസംഭാരനികളും ഉണ്ടാക്കാന്‍ നാട്ടുകാരെ പഠിപ്പിക്കുകയും ആവാം..നമിച്ചു .. എന്തരോ മഹാനുഭാവലു .. സഖാവെ .. നമിച്ചു പോയി... ഹ ഹ ഹ ഹാ""
ആ നമിക്കലും പിന്നെ ഇളിഭ്യതയോടെയുള്ള, ഹ ഹ ഒക്കെ കാണുമ്പോള്‍ മനസ്സിലാകുന്നു തനിക്കു അടി തെറ്റി എന്ന്.ഞാന്‍ പറഞ്ഞ പോയിന്റിനു ഒരു മറുപടി പോലും ഇല്ലാതെയുള്ള ആ നിസ്സഹായാവസ്ഥ സഹതാപം ഉണര്‍ത്തുന്നു.
"കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് വോട്ടു ചെയ്യാന്‍ ഭാഗ്യം ഇല്ലാത്ത, ജന പിന്തുണ എന്തെന്ന് അറിയാത്ത കാരാട്ടന്മാരും, യെച്ചുരിമാരുടെയും നേതൃത്വത്തില്‍ ഇങ്ങനെ തന്നെ , പുറത്തു നിന്ന് തങ്ങി ( ഊമ്പി ) കൊണ്ട് മൂന്നു സംസ്ഥാനങ്ങളില്‍ ആയി കാലം കഴിക്കുക..."
എടോ പരട്ടെ ഇന്ത്യ മുഴുവന്‍ ഒറ്റയ്ക്ക് ഭരിച്ച,കൊണ്കിരസ്,കിരീടം വെക്കാത്ത രാജാക്കന്മാര് ഇപ്പൊ ഒരു ബില്ല (ആണവമാരണ ബില്ല്)് അവതരിപ്പിക്കാന്‍ തീരുമാനിക്കുക, പിന്നെ പിന്‍വലിക്കുക,സഭയില്‍ നാറുക, വല്ല പ്രാദേശിക കക്ഷികളെയും ഊമ്ബാന് പോവുക പഴയ കിരീടം വെക്കാത്ത രാജാക്കര്മാര് മുട്ടിലിഴയുന്ന ഈ അവസ്ഥയിലുള്ള അധപതനം യെച്ചൂരിമാര്ക് വന്നെന്നു വൈക്ളബ്യം മാറ്റാന്‍ താന്‍ വിശ്വസിച്ചോ,തന്നെ ചികിത്സിക്കാന്‍ എനിക്ക് വയ്യ. പിന്നെ ആണവ മാരണ ബില്ല് പാസ്സാക്കാന്‍ വീണ്ടും മായാവതിയെ നക്കാന്‍ പോവുന്നവര്‍ എന്തിനാ മായാവതിയെ കുറിച്ചു ഗീര്‍വാണം വിടുന്നതെടോ. ഞാന്‍ അധികം പറഞ്ഞു തന്നെ നാറ്റിക്കുന്നില്ല.
NB : ഇനി എല്ലാം കഴിഞ്ഞു താന്‍ മുകളില്‍ ഇതുവരെ എഴുതിയ മുഴുവന്‍ കംമെന്റും തമാശയാണ് 'കളി' ആണ് എന്നെല്ലാം പറഞ്ഞു നമ്പര്‍ ഇടല്ലേ.തന്റെ ഗതികേട്, വിധി അങ്ങനെയൊക്കെ വീണു ഉരുളുക എന്നതാണ്,അതുകൊണ്ട് ഓര്‍മ്മിപ്പിക്കുന്നു.
paratta ninte thantha yada pala thanthakku pirannavane
അപ്പോള്‍ താന്‍ പറയുന്നതനുസരിച്ച് കോണ്‍ഗ്രസ്സിനു ഊമ്പമെങ്കില് തന്റെ പാര്ടികും ഊമ്പം.. അല്ലെ..മിടുക്കന്...
പക്ഷെ കോണ്‍ഗ്രസ് നിന്റെ പാര്‍ട്ടിക്ക് ഊമ്പി കൊടുത്തിട്ടില്ല... തന്റെ പാര്‍ടിയെ കൊണ്ട് ഊമ്ബിക്കാരെ ഉള്ളു. അറിയില്ലേ തനിക്കു...
ആദ്യം കോണ്‍ഗ്രസ്സിനെ പുറത്താക്കാന്‍ ബി ജെ പി കു ഒപ്പം നിന്ന് വി പി സിംഗ് നു ഊമ്പി കൊടുത്തു.. തന്റെ പാര്‍ടി...പിന്നെ ബി ജെ പിയെ പുറത്തിരുത്താന്‍ കോണ്‍ഗ്രസ്സിനു വീണ്ടും ഊമ്പി കൊടുത്തു... ഇപ്പോള്‍ രണ്ടു പേരെയും പുറത്തിരുത്താന്‍ മായാവതി എന്നാ ഒരു അവതാരത്തിന് ഊമ്പി കൊടുക്കാന്‍ റെടി .. ഹോ എന്തൊരു വൈഭവം...വെറുതെ അല്ല ധര്മാപുരണത്തില് ഓ വി വിജയന് തന്റെ പാരിയെ കൊണ്ട് നെഹ്രുവിന്റെ തീട്ടം തീറ്റിക്കുന്നത് , അതും സ്ടാലിന്റെ കല്പന പ്രകാരം...ഇതടോ തന്റെ പാര്‍ടിയുടെ വിധി...തല്കാലം ഇത് പോരെ മോനെ... വെറുതെ വടി കൊടുത്തു അടി മേടിക്കരുത് ,,. ഇനിയെങ്കിലും .. പോട്ടെടോ പരട്ടെ ...
ഇനി ഇങ്ങോട്ട് ഇല്ല സഖാവെ ശടമന്യു...
നലർ എന്ന പന്ന റാസ്കിളിനെ ചവുട്ടി പുറത്താക്കാൻ ആരും ഇല്ലെ ഇവിടെ? അവന്റെ അമ്മേടെ ഒരു കൊണയ്ക്കൽ.. രാഷ്ട്ര്രീയം പറയാനുണ്ടെങ്കിൽ മര്യാദയ്ക്കുള്ള ഭാഷയിൽ സംസാരിച്ചിട്ട് പോകണം. ഒരുമാതിരി രാജ്മോഹൻ ഉണ്ണിത്താന്റെ കോണകം കഴുകുന്ന ഭാഷ എടുത്താാലുണ്ടല്ലൊ..
ഈ ബ്ലോഗ്ഗിന്റെ ഉടമ,അദ്ദേഹത്തിന്റെ മാന്യത കൊണ്ട് ഇത്തരം ചെറ്റകൾക്ക് മറുപടി പറയുന്നില്ല എന്ന് കാരുതി എന്തും വിളിച്ച് പറയാം എന്ന് കരുതി ഇങ്ങോട്ട് വന്നാൽ ഉണ്ടല്ലോ,നലർ അല്ല അവന്റെ അപ്പുറത്തെ നാറി ആയാലും വല്ലതും വാങ്ങിയേ പോകു. ആളുകളെ കൊണ്ട് തെറി വിളിപ്പിക്കരുത്
ഈ നലർ എന്നവനു സ്വന്തമായി ഒരു ബ്ലോഗ് പോലും ഇല്ല.അവന്റെ ഭാഷ കണ്ടാൽ തന്നെ അറിയാം ഏതോ ഒരു തേർഡ് ക്ലാസ്സ് ചെറ്റയാണെന്ന്. കോങ്രസ്സുകാരുടെ കാശും വാങ്ങി തെറി വിളിക്കാൻ ഇറങ്ങിയ ഇത്തരം പന്നകളെ വെടി വെച്ച് കൊല്ലണം.. സ്റ്റുപ്പിഡ്സ്
who is this stupid asshole Nalar? He looks like a Moron with no identity in life.These kind of useless assess are the byproduct of congress culture. May be this guy would have been born for some thara congress man
Post a Comment