വെളുക്കുവോളം വെള്ളംകോരുകയും അവസാനം കുടമുടയ്ക്കുകയും ചെയ്യുന്ന പരിപാടിയെ വെറും പഴഞ്ചൊല്ലായി അവഗണിക്കാന്‍ തോന്നുന്നില്ല. ഫെബ്രുവരി രണ്ടുമുതല്‍ ഇരുപത്തഞ്ചുവരെ കേരളത്തിലെ ചില മാധ്യമ സുഹൃത്തുക്കള്‍ നടത്തിയ പരിപാടിക്കും അങ്ങനെയൊരു കഥ പറയാനുണ്ട്. വിഷയം സിപിഐ എമ്മാകുമ്പോള്‍ മാതൃഭൂമിക്കും മനോരമയ്ക്കും ഗ്രഹണിപിടിച്ച കുട്ടി ചക്കക്കൂട്ടാന്‍ കണ്ട ആവേശം വരും എന്നത് ചരിത്രപരമായ സത്യമാണ്. ഇടതുപക്ഷം ഭരണത്തില്‍ വരുന്നകാലത്ത് മനോരമയ്ക്ക് പാഷാണം കഴിച്ച് വീരചരമം പ്രാപിക്കാനുള്ള ആവേശം തലയില്‍ കയറും. മാതൃഭൂമിക്ക് അത്രത്തോളം അന്തസ്സില്ല. അതുകൊണ്ട് സദാ ചൊറിഞ്ഞ് പൊട്ടിയൊലിക്കുന്ന എക്സിമ പോലത്തെ രോഗമാണ് ആ പത്രത്തിന് വരിക.
പണ്ടത്തെ കാലത്ത് ടെലിവിഷം എന്നൊരു വിഷം കിട്ടാനില്ലായിരുന്നു. ഇന്ദിരാഗാന്ധിയെ വെടിവച്ചുവീഴ്ത്തിയപ്പോഴാണ് ദൂരദര്‍ശനം കൊടികെട്ടിയത്. അതില്‍ ഗോസായിയുടെ ഭാഷയേ കേട്ടിരുന്നുള്ളൂ. ഏറിവന്നാല്‍ വല്ലപ്പോഴും ഒരു അവാര്‍ഡ് സിനിമ മലയാളത്തില്‍ കാണാം. പിന്നെപ്പിന്നെ ദൂരദര്‍ശനം മലയാളത്തിലുമായി. ആഴ്ചയിലൊരുദിവസത്തെ 'ചിത്രഗീതം' കാണാന്‍ കുമാരീകുമാരന്മാര്‍ കാത്തിരുന്ന കാലം. ഇന്ന് പെട്ടിതുറന്നാല്‍ മലയാളമേയുള്ളൂ. എല്ലാ ചാനലും എണ്ണിയാല്‍ രമേശ് ചെന്നിത്തലയുടെ യാത്രയില്‍ പങ്കെടുത്തവരുടെ എണ്ണത്തെ കവച്ചുവയ്ക്കും. മര്‍ഡോക്കുമുതല്‍ മാരന്‍വരെ ഉടയവരായ മലയാളപ്പേച്ച് ചാനലുകളുണ്ട്. അവയ്ക്കെല്ലാം ഇപ്പോള്‍ ഒരു പണിയേയുള്ളൂ-വെള്ളംകോരല്‍. സിപിഐ എമ്മിനെ നന്നാക്കാനാണ് തങ്ങള്‍ വെള്ളംകോരുന്നതെന്ന് മര്‍ഡോക്കുചാനലിലെ അലര്‍ച്ചക്കാരന്‍ മുതല്‍ റബര്‍വെട്ടുചാനലിലെ ശാന്തസ്വരൂപിണിവരെ ഇടയ്ക്കിടയ്ക്കു പറയുന്നുണ്ട്. അങ്ങനെ ഒരുകുടം വെള്ളം തലയില്‍വച്ച് അവര്‍ കോറസ് പാടിയത് മാര്‍ക്സിസ്റ്റുപാര്‍ടിയുടെ നവകേരള മാര്‍ച്ച് നടക്കില്ല എന്നായിരുന്നു(നടന്നല്ല, അലങ്കരിച്ച വാഹനത്തിലാണ് ജാഥ എന്ന് പാവങ്ങള്‍ക്ക് വിവരം കിട്ടിയിരുന്നില്ല). അഥവാ ജാഥ നടക്കേണ്ടിവന്നാലോ? പിണറായി വിജയന്‍ നയിക്കുകയേ ഇല്ല!
സിഎജിയെയും സിബിഐയെയും ഉമ്മന്‍ചെന്നിത്തലയെയും ഡല്‍ഹിയിലെ മാഡത്തിനെയും യഥാവിധി സമംചേര്‍ത്ത് രസായനമുണ്ടാക്കി സേവിച്ചപ്പോള്‍ പിണറായി വിജയന്‍ എന്ന പേര് ഒരു കേസിന്റെ പ്രതിപ്പട്ടികയിലെത്തി. ഇനി ആ വിജയനെ പാര്‍ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്നായി അടുത്ത പരിപാടി. ആട്ടെ, വരട്ടെ, പതിനാലിന് കാണിച്ചുതരാം എന്നാക്രോശം. പതിനാലിന് പൊളിറ്റ് ബ്യൂറോ യോഗമാണ്. ഇവിടെ ഓവര്‍ടൈം പണിയെടുത്തും അതു പോരെന്നു തോന്നിയപ്പോള്‍ മാഡത്തെ നേരിട്ട് ഇടപെടുവിച്ചും കേസാക്കിയതോടെ, ഡല്‍ഹിയിലുള്ളവര്‍ ചാടിയെഴുന്നേറ്റ് പിണറായിയെ ഗറ്റൌട്ടടിക്കുമെന്നായിരുന്നു സ്വപ്നം. അങ്ങനെ മാറ്റിയാല്‍ പുതിയ സെക്രട്ടറി ആരാവുമെന്നുവരെ ഗണിച്ചെടുത്തു മഹാന്മാര്‍. തലേന്ന് വിമാനം കയറുമ്പോള്‍ കൊച്ചിയില്‍ ഒരു സിന്‍ഡിക്കറ്റ് പങ്കജന്‍ പിന്നില്‍നിന്ന് വിളിച്ചു ചോദിച്ചു: സെക്രട്ടറിയായിത്തന്നെ തിരിച്ചു വരുമോ എന്ന്.
തീയതി പതിനാലായി. പൊളിറ്റ് ബ്യൂറോ ചേര്‍ന്നു. പുറത്തിറങ്ങിയ പിണറായി നേരെ വിട്ടത് നെടുമ്പാശേരിയിലേക്കാണ്. അവിടെയെത്തുമ്പോള്‍ ആവേശത്താല്‍ ആര്‍ത്തുവിളിക്കുന്ന ജനങ്ങള്‍. അവരെ നോക്കി അദ്ദേഹം പറഞ്ഞു:"ഇതൊരു പ്രത്യേകതരം പാര്‍ടിയാണ്'' എന്ന്. അങ്ങനെയൊരു പ്രത്യേകതരം പാര്‍ടിയോ? എങ്കില്‍ ഇതാ പിടിച്ചോ എന്നായി മാധ്യമമാന്യര്‍. ഇരുപത്തഞ്ചിന് വി എസ് വരുമോ; വരില്ലേ; വരാതിരിക്കുമോ; വന്നാല്‍ എന്തുനടക്കും എന്നായി പിന്നത്തെ ചര്‍ച്ച.
പത്തൊമ്പതിന് തോമസ് ഐസക്കിന്റെ ബജറ്റുവന്നു. രണ്ടുരൂപയ്ക്ക് പാവപ്പെട്ടവന് അരി എന്നതടക്കം നല്ലനല്ല കാര്യങ്ങള്‍ ബജറ്റില്‍. അതൊന്നും ചര്‍ച്ചചെയ്യാന്‍ പാടുള്ളതല്ല; നമുക്ക് 'വരുമോ വരില്ലേ' കളിച്ചുനില്‍ക്കാമെന്നായി ദൌത്യസംഘം. ഇത്തരം സമയം വരുമ്പോള്‍ മുക്രയിട്ട് പാഞ്ഞെത്തുന്ന ഒരുകൂട്ടരുണ്ട്. താടിയുള്ളതും ഇല്ലാത്തതും പൌഡറിടുന്നതും ഇടാത്തതും വിഷം കുറഞ്ഞതും കൂടിയതുമായ പ്രത്യയശാസ്ത്ര ക്വട്ടേഷന്‍ സംഘം. അവര്‍ ആണയിട്ടു: വി എസ് വരികയേ ഇല്ല; വരാന്‍ കഴിയില്ല എന്ന്.
ഇരുപത്തഞ്ചാം തീയതി വന്നു. പതിനാലിനുതന്നെ, വി എസ് പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പ്രകാശ് കാരാട്ട് നല്‍കിയ മറുപടി 'കാത്തിരുന്ന് കാണൂ' എന്നായിരുന്നു. പിണറായി വിജയനും ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് അതേ മറുപടി ആവര്‍ത്തിച്ചു. കാത്തിരിക്കാന്‍ മനസ്സില്ലാത്ത മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയ ഘടകകക്ഷിനേതാക്കള്‍ക്ക് 'ദൂതന്മാരുടെ' വേഷം ചാര്‍ത്തിക്കൊടുത്തു. സിപിഐ എമ്മിന്റെ പരിപാടിയില്‍ പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗത്തെ പങ്കെടുപ്പിക്കാന്‍ ഘടകകക്ഷിനേതാക്കളെ ദൌത്യസംഘമാക്കിയെന്ന്! പാര്‍ടിയെക്കുറിച്ച് എല്ലാ ചുക്കുമറിയുന്ന പണ്ഡിതര്‍!
ശംഖുംമുഖത്ത് സമാപന സമ്മേളനത്തിന് സ്വാഗതം പറയുമ്പോള്‍ വി എസ് എത്തി. അതോടെ പലര്‍ക്കും നിരാശയായി. മാഹിയില്‍നിന്ന് ജീപ്പിലാക്കിയാണ് ഒഞ്ചിയത്തേക്ക് നിരാശാ ശമനി കൊണ്ടുവന്നതത്രേ. ചാനല്‍ചര്‍ച്ചാ പ്രത്യയശാസ്ത്ര പഹയന്മാര്‍ക്ക് വയറ്റിളക്കം പിടിപെട്ടു. ഒന്നിനെയും ആ വഴിക്കുകണ്ടില്ല. അബദ്ധത്തില്‍ എത്തിപ്പെട്ടവര്‍ ഞഞ്ഞാമിഞ്ഞാപറഞ്ഞു. ചിലര്‍ ശാപവാക്കുകള്‍ ചൊരിഞ്ഞു. പിറ്റേന്നുമുതല്‍ പത്രങ്ങളില്‍ വിശകലനങ്ങളില്ല; ചാനലുകളില്‍ പ്രത്യയശാസ്ത്ര ചര്‍ച്ചയില്ല. അതുവരെ വെള്ളം കോരിയ കുടം ഉടഞ്ഞുപോയതിലുള്ള സങ്കടം മാത്രം. ഇവരെക്കരുതിയാകണം പിണറായി ബക്കറ്റിലാക്കിയ വെള്ളത്തിന്റെ കഥ പറഞ്ഞത്. ആ വെള്ളം തലയിലൂടെ ഒഴിച്ചാല്‍ അല്‍പ്പം ആശ്വാസം കിട്ടും. ഒരുബക്കറ്റ് വെള്ളം കോരി മാധ്യമപടുക്കള്‍ തലയിലൊഴിച്ചതുകൊണ്ട് കടലിന് എന്തുചേതം.
*
അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ട ഒരു പ്രധാന കാര്യമുണ്ട്. മോട്ടോര്‍ ബൈക്ക്, കാര്‍, ജീപ്പ് എന്നിവയ്ക്ക് വോട്ടവകാശം നല്‍കണം. എന്നാല്‍മാത്രമേ രമേശ് ചെന്നിത്തല എന്ന പാവത്തിന് ദാരിദ്ര്യരേഖ(ജനപിന്തുണയുടെ) മറികടക്കാനുള്ള മുസ്ലി പവര്‍ എക്സ്ട്രാ കിട്ടൂ. ലാടവൈദ്യന്മാര്‍ പോകുമ്പോലെ നാടുതെണ്ടുകയാണ് മൂപ്പര്‍. സര്‍വരോഗ സംഹാരിയും പതിനെട്ട് പച്ചമരുന്നുകളുടെ അപൂര്‍വചേരുവയുമായ ലാവ്ലിനാണ് ഭാണ്ഡത്തില്‍. കാസര്‍കോടുമുതല്‍ ആലപ്പുഴവരെയുള്ള വില്‍പ്പന വട്ടപ്പൂജ്യം. ഇരുപത്തഞ്ചുമുതല്‍ തൊള്ളാാാാായിരംവരെ അനുയായികള്‍ ഓരോ കേന്ദ്രത്തിലുമുണ്ടായിരുന്നു. പിണറായി പോയ വഴിയിലൂടെ, അതേ ഗമയില്‍ ഒന്നു സഞ്ചരിച്ച് കലക്കിക്കളയാമെന്ന വിചാരത്തിലാണ് രക്ഷായാത്ര തുടങ്ങിയത്.
ലാവ്ലിന്‍ മരുന്ന് വിറ്റുകിട്ടുന്ന പണംകൊണ്ട് തിരുവനന്തപുരത്തെത്തി പുട്ടടിക്കാമെന്ന മോഹം തുടക്കത്തിലേ പൊലിഞ്ഞു. മൈക്ക് കൈയില്‍ക്കിട്ടിയാല്‍ ലാവ്ലിന്‍ എന്നേ പറയൂ. പ്രാതലിനും ഉച്ചയ്ക്കും രാത്രിയും ലാവ്ലിന്‍ ഭക്ഷണം. കേട്ടുമടുത്ത കോണ്‍ഗ്രസുകാര്‍ വീട്ടിലിരുന്നു. വാടകയ്ക്കെടുത്ത ടാക്സിയില്‍ ഒരു ഖദറുകാരനും ഒരു ഡൈവറും എന്ന കണക്കിലാണ് മാര്‍ച്ചിനെ രക്ഷിക്കാന്‍ അനുയായികള്‍ വന്നത്. അതുകൊണ്ട് ആളെണ്ണം വാഹനവും. വാഹനത്തിന് വോട്ടവകാശം കിട്ടിയാല്‍ കെട്ടിവച്ച പണം കഷ്ടിച്ച് തരാവും. ഇടയ്ക്ക് അവധി പ്രഖ്യാപിച്ചും സ്വീകരണകേന്ദ്രങ്ങള്‍ വെട്ടിച്ചുരുക്കിയും സ്വയംരക്ഷിക്കാന്‍ നോക്കുന്ന ചെന്നിത്തലയെക്കണ്ടപ്പോള്‍ ഒടയതമ്പുരാനെക്കുറിച്ചാണ് മതിപ്പുതോന്നുന്നത്.
ചെന്നിത്തല തുലഞ്ഞുപോകാന്‍ കുഞ്ഞൂഞ്ഞിന്റെ വസതിയില്‍ മുട്ടിപ്പായി പ്രാര്‍ഥന നടന്ന വിവരം ഒരു സിന്‍ഡിക്കറ്റുകാരന്‍ ഈയിടെ എഴുതിക്കണ്ടു. വയലാര്‍ജിയും ആന്റണിജിയും അറിഞ്ഞുകൊണ്ടാവില്ല ഇത്തരമൊരു സ്വയംരക്ഷാ സാഹസമെന്ന് ശതമന്യുവിന് ഉറപ്പാണ്. അവര്‍ക്ക് ഇത്രവലിയ മണ്ടത്തരം പറ്റാറില്ലല്ലോ. നായര്‍ സമ്മേളനം വരുമ്പോള്‍ മാര്‍ച്ചിന് അവധി, വെള്ളിയാഴ്ച ഉച്ചനമസ്കാരം കഴിയുന്നതുവരെ പള്ളിക്കുപുറത്ത് കാത്തിരിപ്പ്, തിരുവനന്തപുരത്തെത്തിയ ശേഷം തിരിച്ച് പത്തനംതിട്ടയില്‍ചെന്ന് ഒരു കഷണം മാര്‍ച്ച്, തലസ്ഥാനത്തെ പരിപാടി വെട്ടിച്ചുരുക്കല്‍, മണ്ഡലാടിസ്ഥാനത്തില്‍ ആളെക്കിട്ടാതായപ്പോള്‍ താലൂക്കടിസ്ഥാനത്തില്‍ സ്വീകരണം- ഇങ്ങനെയൊക്കെയാണ് ഇപ്പോള്‍ മാര്‍ച്ച്.
കണ്ടംബെച്ച കോട്ടെന്നല്ലേ കേട്ടിട്ടുള്ളൂ-ഇത് കണ്ടംബെച്ച മാര്‍ച്ചാണ്. പാരവയ്ക്കുന്നത് ഉമ്മന്‍ചാണ്ടിയാണോ നാട്ടുകാരാകെയാണോ എന്ന് തിട്ടപ്പെടുത്താനാകുന്നില്ല. പത്രസമ്മേള നങ്ങളുള്ളതുകൊണ്ടും അമ്പലപ്പുഴ പാല്‍പ്പായസം കുടിച്ചതുകൊണ്ടും തലസ്ഥാനത്തെത്തിക്കിട്ടി. ഇനി ഒരു രക്ഷ വാങ്ങി അരയിലോ കഴുത്തിലോ കെട്ടി യാത്ര തുടരാം. ഒറ്റയ്ക്കായാലും രക്ഷാമാര്‍ച്ചുതന്നെയാണ് നയിക്കുന്നതെന്ന് ഉറപ്പിച്ചു പറയാമല്ലോ.
*
പത്രമാസികകളില്‍ ലേഖനമെഴുതി ഉപജീവനം കഴിക്കുന്നതു കൊണ്ടുളള മെച്ചം പലതാണ്. പണം കിട്ടുമെന്നത് ഏറ്റവും പ്രധാനപ്പെട്ടത്. സംശയങ്ങള്‍ക്കും മറുപടി പറയേണ്ട ബാധ്യത തുലോം തുച്ഛമായതിനാല്‍ എന്തു പച്ചക്കള്ളവും തട്ടിവിടാമെന്നത് രണ്ടാമത്തെ സൌകര്യം. മൂന്നോ നാലോ ലേഖനം കഴിയുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകന്‍, സാംസ്കാരിക നായകന്‍ എന്നീ പട്ടങ്ങള്‍ ചാര്‍ത്തിക്കിട്ടുമെന്നത് അടുത്ത നേട്ടം. പിന്നെയോ ചാനല്‍ ചര്‍ച്ചകളില്‍ വിശകലന വിദഗ്ധന്റെ വേഷം തരപ്പെടുമെന്നത് മറ്റൊരു മെച്ചം. സേവ് സിപിഎം ഫോറക്കാരന് എന്തു നേരും നെറിയും. പാര്‍ടിക്കുളളില്‍നിന്ന് അതിനെ തകര്‍ക്കാന്‍ ശ്രമിച്ചവന്‍ പാര്‍ടിക്കു പുറത്താകുമ്പോള്‍ ധാര്‍മികമൂല്യങ്ങളുടെ ആരാധകനാകുമല്ലോ!
അപ്പുക്കുട്ടന്‍ മാതൃഭൂമിയില്‍ ഇങ്ങനെയെഴുതുന്നു:
"ബംഗാരുവിന്റെ ഒരു ലക്ഷം രൂപയുടെയും ബൊഫോഴ്സ് ഇടപാടിലെ 64 കോടിയുടെയും സ്ഥാനത്ത് 374.5 കോടി രൂപയുടെ അഴിമതി ആരോപണമാണ് ലാവ്ലിന്‍ ഇടപാടിനെ ന്യായീകരിക്കുക വഴി സിപിഎം സ്വയം തലയിലേറ്റിയിരിക്കുന്നത്.''
ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് ചെലവിട്ട തുകയത്രയും അഴിമതിയാണെന്ന് എഴുതാന്‍ വല്ലാത്ത തൊലിക്കട്ടി വേണം. നവീകരിച്ച പദ്ധതികളില്‍നിന്ന് ഇതിനകം ഉല്‍പ്പാദിപ്പിക്കപ്പെട്ട വൈദ്യുതിയുടെ അളവും അതിനുളള വിലയും തിട്ടപ്പെടുത്തി കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. നിയമസഭയിലടക്കം വെളിപ്പെടുത്തിയ ആ കണക്കുകളില്‍ വ്യക്തമാകുന്നത് ചെലവിട്ട തുക പാഴായില്ലെന്നുതന്നെയാണ്. പിന്നെയും പിന്നെയും ഉളുപ്പില്ലാതെ 374.5 കോടി രൂപയുടെ അഴിമതിയെന്ന് തട്ടിവിടുന്നവരുടെ ഉളളിലിരിപ്പ് ആര്‍ക്കാണ് അറിയാത്തത്. മുട്ടിന് മുട്ടിന് ഇ എം എസിനെ ഉദ്ധരിച്ചാല്‍ മനസ്സിലെ അഴുക്ക് മാഞ്ഞുപോകുമോ. 374.5 കോടിയെന്ന സംഖ്യ നാനൂറു കോടിക്കു മുകളിലേക്കുയര്‍ത്തി ഉമ്മന്‍ചാണ്ടി അടുത്ത കാലത്ത് ഇതേ മാതൃഭൂമിയില്‍ ലേഖനമെഴുതിയിരുന്നു. നാലണയ്ക്ക് വിലയില്ലാത്ത ആ യുക്തിയുടെ പങ്കുപറ്റിയാണ് അപ്പുക്കുട്ടനും പേനയുന്തുന്നത്.
ഇതൊക്കെ എഴുതിപ്പിടിപ്പിച്ചാല്‍ മാതൃഭൂമി മാനേജ്‌മെന്റില്‍നിന്ന് ചെക്കു കിട്ടും. അല്ലാതെ പ്രകാശ് കാരാട്ട് പേടിച്ചുപോകുമെന്നോ സിപിഐ എമ്മിനെ ഉത്തരം മുട്ടിക്കാമെന്നോ പിണറായി വിജയന്റെ രാഷ്ട്രീയജീവിതം ഒടുക്കിക്കളയാമെന്നോ ഒക്കെ വ്യാമോഹിച്ചാല്‍, മറുപടി പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞിട്ടുണ്ട്. കുഴിയാന കല്‍പ്പിക്കുന്നതു പോലെയല്ല കൂത്തു നടക്കുന്നത്. കേരളത്തിനു കിട്ടേണ്ടിയിരുന്ന മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള പണം വാങ്ങിയെടുക്കാതെ ആരാണ് പദ്ധതിക്കു അള്ളുവച്ചതെന്ന് അപ്പുക്കുട്ടന്‍ ഒന്നു ഗവേഷിച്ചു നോക്കൂ. അപ്പോള്‍ കാണാം വാദി നടന്ന് പ്രതിക്കൂട്ടില്‍ കയറുന്നത്.
വാല്‍ക്കഷണം:
അപ്പുക്കുട്ടന്‍, പി സുരേന്ദ്രന്‍ തുടങ്ങിയ പണ്ഡിതന്മാര്‍ക്കുള്ള മറുപടിയെഴുതി വിലപ്പെട്ട പത്രക്കടലാസ് നഷ്ടപ്പെടുത്തേണ്ടതില്ല എന്ന് തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു. ഇനി അവര്‍ക്കുള്ള മറുപടികള്‍ ടൈപ്പുചെയ്ത് പ്രിന്റെടുത്ത് പത്രമാപ്പീസുകളിലേക്ക് എത്തിക്കുന്നതാണ്. ശതമന്യുവും തുടങ്ങുകയാണ് ഒരു കൊച്ചു മാധ്യമസിന്‍ഡിക്കറ്റ്. നല്ല ചൂടുള്ള വാര്‍ത്തകളും വിശകലനങ്ങളും കവറിലാക്കി അങ്ങെത്തിക്കും. ഫ്രീയാണ് സേവനം. സ്വന്തം വാര്‍ത്തയാക്കി ആര്‍ക്കും പ്രസിദ്ധീകരിക്കാം. ഇടയ്ക്ക് ചാനല്‍ചര്‍ച്ചയില്‍ മുഖംകാണിക്കാന്‍ ശതമന്യുവിന് അവസരം തന്നാല്‍ മതി. ശാസ്ത്രീയ സംഗീതപഠനം തീരുമ്പോള്‍ ശതമന്യുവിന് ചാനലില്‍ ഓരിയിടാനും ഒരവസരം തരണമെന്നപേക്ഷ.
22 comments:
അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ട ഒരു പ്രധാന കാര്യമുണ്ട്. മോട്ടോര്‍ ബൈക്ക്, കാര്‍, ജീപ്പ് എന്നിവയ്ക്ക് വോട്ടവകാശം നല്‍കണം. എന്നാല്‍മാത്രമേ രമേശ് ചെന്നിത്തല എന്ന പാവത്തിന് ദാരിദ്ര്യരേഖ(ജനപിന്തുണയുടെ) മറികടക്കാനുള്ള മുസ്ലി പവര്‍ എക്സ്ട്രാ കിട്ടൂ. ലാടവൈദ്യന്മാര്‍ പോകുമ്പോലെ നാടുതെണ്ടുകയാണ് മൂപ്പര്‍. സര്‍വരോഗ സംഹാരിയും പതിനെട്ട് പച്ചമരുന്നുകളുടെ അപൂര്‍വചേരുവയുമായ ലാവ്ലിനാണ് ഭാണ്ഡത്തില്‍. കാസര്‍കോടുമുതല്‍ ആലപ്പുഴവരെയുള്ള വില്‍പ്പന വട്ടപ്പൂജ്യം. ഇരുപത്തഞ്ചുമുതല്‍ തൊള്ളാാാാായിരംവരെ അനുയായികള്‍ ഓരോ കേന്ദ്രത്തിലുമുണ്ടായിരുന്നു. പിണറായി പോയ വഴിയിലൂടെ, അതേ ഗമയില്‍ ഒന്നു സഞ്ചരിച്ച് കലക്കിക്കളയാമെന്ന വിചാരത്തിലാണ് രക്ഷായാത്ര തുടങ്ങിയത്.
hi
is this called rahtreeya shandathvam.
but you are doing it well , if you have a role of dog ,bark bark bark
ശതംസേ കലക്കി.
ജാഥക്ക് ഒഴിവുപ്രഖ്യാപിച്ചത് വലിയ വാര്‍ത്തയാക്കാതെ മുഖ്യധാരകള്‍ ഒഴിവാക്കി. കാക്കയ്ക്കും തങ്കുഞ്ഞ് പൊങ്കുഞ്ഞ്, കാടിയായാലും മൂടിക്കുടിക്കണം എന്നൊക്കെ ന്യായീകരണങ്ങള്‍. ചാനല്‍ കുട്ടപ്പന്മാര്‍ക്കത് വിഷയവുമായില്ല.
ലോകസഭയിലെ പ്രകടനത്തിന്റെ കാര്യത്തില്‍ വയസ്സന്മാരാണ് പിള്ളാരെക്കാള്‍ മികച്ചത് എന്ന വാര്‍ത്ത കണ്ട്, സീറ്റൊപ്പിക്കാന്‍ ചിലര്‍ നര മറയ്ക്കാതെ ഇറങ്ങാന്‍ പോകുന്നു എന്നു കേള്‍ക്കുന്നു. വാങ്ങിവെച്ച ഡൈ പകുതിവിലക്ക് മാര്‍ക്കറ്റില്‍ ഇറങ്ങുമ്പോള്‍ ഗോദ്രെജ് കമ്പനിയുടെ വിറ്റുവരവില്‍ സാരമായ കുറവുണ്ടാകും എന്ന് വിദഗ്ദരുടെ നിരീക്ഷണം.
ആണവ വിഷയത്തില്‍ സി.എ.ജി 6000 കോടിയുടെ നഷ്ടം എന്ന് പറഞ്ഞിരിക്കുന്നു. പിണറായിയെ കൊല്ലാന്‍ സി.എ.ജിയെ വടിയാക്കിയവരില്‍ പലരും ആണവ കരാര്‍ അനുകൂലികള്‍ ആയിരുന്നു. അവര്‍ക്ക് മിണ്ടാട്ടമില്ല.
അർദ്ധ നാരീശ്വരനെ അന്വേഷിച്ചു ചെന്നപ്പോൾ അവിടെ ഗൌരിയുമില്ല, ശങ്കരനുമില്ല !
എന്നെപ്പോലെ തന്നെ
100 രൂപ കൈക്കുലി വാങ്ങിയാല്‍ പോതുവിചാരണ. കോടികളുടേ അഴിമതി നടത്തിയാല്‍ പൂമാലയും ബ്ലോഗും. ന്യായീകരിക്കാനും മറ്റുള്ളവരുടെ അഴിമതികളില്‍ ആദര്‍ശം പ്രസംഗിക്കാനും CPIM ഇപ്പോഴത്തേ നേതാക്കളുടെ തൊലിക്കട്ടി അപാരം. There was one news that SWISS bank association may disclose the investors details. CPIM raised that issue and said that they want to goverement to pursue that. ഇനി ഏതെങ്കിലും അവരുടേ നേതാവ് ആ ലിസ്റ്റില്‍ ഉണ്ടെങ്കില്‍ തുടങ്ങും നാലാംകിട ന്യായികരണം . എനിക്ക് എന്‍റെ ഒരു അടുത്ത ബന്ധുവിനെ ആണ് ഇപ്പോള്‍ ഓര്‍മവരുന്നത്. അദ്ദേഹം ഒരു CPIM പ്രവര്‍ത്തകന്‍ ആയിരുന്നു. ഞാന്‍ എന്തെക്കിലും നേതാക്കള്കോ, നയതിനോ എതിരായി പറഞ്ഞാല്‍ അന്ന് അദ്ദേഹം ഞാന്‍ കോണ്‍ഗ്രസ് എന്ന് പറഞ്ഞു എതിര്‍ക്കും. ഈയിടെ അദേഹത്തെ കണ്ടപ്പോള്‍ ആ പാര്‍ടിയില്‍ നിന്നും വിട്ടുപോരാന്‍ ശ്രമിച്ചതിന്റെ ഭയാനകമായ ഓര്‍മ്മകള്‍ പറഞ്ഞു. ഗുണ്ടകളുടെ ആക്രമണവും മറ്റും. പാര്‍ട്ടി വേദികളിലെ ജനകൂട്ടം ഏതു തോനിവാസങ്ങളുടെയും പിന്തുണ ആണെന്ന് തെറ്റിദ്ധരിക്കുന്നത് നല്ലതല്ല. സഹികെട്ടാല്‍ അവര്‍ പ്രതികരിക്കും.
:)
അനോണിയണ്ണാ, വേറെ ഏത് പാര്‍ട്ടി ഉണ്ട് ഇത്ര ഗട്ട്സോടെ സ്വിസ് ബാങ്ക് അക്കൌണ്ടുകളെക്കുറിച്ചുള്ള വിവരം പ്രസിദ്ധീകരിക്കണം എന്നു പറഞ്ഞതായിട്ട്? അണ്ണന്‍ ചുമ്മാ വ്യാക്യാനിച്ചാ മതിയാ? ഗുണ്ടാ ആക്രമണമൊക്കെ പഴയ നമ്പറണ്ണാ. ഈ നൊണ യേക്കൂല. പുതിയത് വല്ലോം ഉണ്ടേല്‍ വെളമ്പ്. അണ്ണന്‍ കാങ്ക്രസ്സാണെന്ന് പറഞ്ഞാ കാങ്ക്രസ്സിനുപോലും നാണക്കേടാണണ്ണാ. ലവരു കൈ വെക്കും. ഇത്രരൂഫാന്റെ അഴിമതീന്ന് സി.ബി.ഐ പോലും പറഞ്ഞിട്ടില്ലണ്ണാ. അണ്‍നന്‍ സിബിഐന്റെ ചേട്ടായി ആണോ?
അനോണി ചേട്ടാ,
എവിടെയാ സ്ഥലം.ചേട്ടന്‍റെ ബന്ധു ചേര്‍ന്ന ഇതിനെകാള്‍ നല്ല അഴിമതി ഇല്ലാത്ത പാര്‍ട്ടി ഏതാണ്.കോങ്ഗ്രെസ്സാണോ അതോ കാവി പാര്‍ട്ടിയോ.ലീഗായിരിക്കും.അല്ലെങ്കില്‍ മാണി സാറിന്‍റെ പാര്‍ട്ടിയായിരിക്കും.അല്ലെങ്കില്‍ മറ്റേതെങ്കിലും കേരള കോണ്‍ഗ്രസ് പാര്‍ട്ടി ആയിരിക്കും.ഇതൊക്കെ ആണല്ലോ ഇവിടെ സി പി എമിനെകളും നല്ല പാര്‍ട്ടികള്‍.അല്ലെ ചേട്ടാ? പിന്നെ ചേട്ടാ ബ്ലോഗായ ബ്ലോഗിലെല്ലാം ഇവിടെ നടന്ന ഈ ചര്‍ച്ച ഒന്നും കണ്ടില്ലേ?
അവസരോചിതമായ ലേഖനം...ഇടയ്ക്കു പി.ബി യോഗം കൂടിയതിന്റെ ഒരു ദിവസം മുൻപ് ഒരു ചാനലിലെ റിപ്പോർട്ടർ ഇങ്ങനെ പറയുന്നത് കേട്ടു:വി.എസും പിണറായിയും തമ്മിലുള്ള പ്രശ്നം പരിഹരിയ്കാക്കൻ പ്രകാശ് കാരാട്ടിന്റെ കൈയിൽ ഒരു ഫോർമുല രൂപപ്പെട്ടിട്ടുണ്ടെന്നാണു അറിയുന്നത്..എന്നാൽ അദ്ദേഹം മൻസ്സ് തുറക്കാത്തതു കൊണ്ട് ആർക്കും അതു പിടി കിട്ടിയിട്ടില്ല”
ഇത്രയും പറഞ്ഞു കഴിഞ്ഞു ഉടൻ അയാൾ തുടരുന്നു:“കാരാട്ടിന്റെ കൈയിലുള്ള ഫോർമുലയുടെ ഏകദേശ രൂപം ഇങ്ങനെയാണ്...” എന്നു തുടങ്ങി സ്വന്തമായി ഉണ്ടാക്കിയെടുത്ത ചിലത് ഫോർമുല എന്ന പേരിൽ അയാൾ വിളമ്പി തീർത്തു...
ഇതാണു നമ്മുടെ മാധ്യമപ്രവർത്തനം.അവർക്കു എന്തും ആകാം , എന്തും പറയാം..ആരെക്കുറിച്ചു പറയുന്നുവോ അവൻ ഒന്നും മിണ്ടാതെ കേട്ടുകൊണ്ടിരുന്നുകൊള്ളണം.അതൊക്കെ പത്രപ്രവർത്തന സ്വാതന്ത്ര്യമാണത്രേ....!
പിണറായി വിജയൻ ഡൽഹിയ്ക്കു പോകാൻ നെടുമ്പാശ്ശേരിയിൽ എത്തിയപ്പോൾ ഒരാൾ ചോദിച്ച “ സെക്രട്ടറി ആയിത്തന്നെ മടങ്ങി വരുമോ?” എന്ന നാറിയ ചോദ്യം നമ്മുടെ പത്രപ്രവർത്തനത്തിന്റെ അധ:പതനമാണു സൂചിപ്പിയ്ക്കുന്നത്.അതിനുകൊടുക്കാവുന്ന ഏറ്റവും സഭ്യമായ മറുപടിയാണു അന്ന് വിജയൻ നൽകിയതും....ആത്മാഭിമാനം എന്നത് രാഷ്ട്രീയക്കാർക്കു മാത്രം പാടില്ല എന്ന രീതിയിലുള്ള ആക്രമണമാണിവിടെ നടക്കുന്നത്..!
People who believes that CPIM is not corrupted should listen what Chidambaram said 3 years back (4000 crores of assets for CPIM) At present will the part ready to disclose their and their leaders assets before going to SWISS bank and also the source of Income? Starting TV chanels, Amusment parks, Five star hotels pity on poor peoples party. Now my bothers will come with comparison of other parties (Saffron, League, Mani, Cong etc) with substandard language (Excuse me abhilash not you). In India it is not mandatory to believe in any parties. Bottom line, absolutely there is no difference CPIM had comapred to other parties.
പഴകിപ്പുളിച്ച നുണകള്‍. അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ ഇങ്ങനെ വെളമ്പിയാല്‍ മടുക്കില്ലേ അനോണി സഹോദരാ. അമ്യൂസ്മെന്റ് പാര്‍ക്കൊക്കെ സഹകരണ മേഖലയിലെ സ്ഥാപനം. അതൊക്കെ പാര്‍ട്ടിക്കണക്കില്‍ വരവു വെക്കുകാന്ന് വെച്ചാല്‍. മറ്റു പാര്‍ട്ടികള്‍ക്ക് എന്ത് വേണമെങ്കിലും ആകാം എന്ന് പറയുന്ന താങ്കളോട് വിശദീകരിക്കുന്നത് വെറുതെ.
താങ്കള്‍ക്ക് ഒരു പാര്‍ട്ടിയിലും വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ പാര്‍ട്ടികളെ തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ രണ്ട് കണ്ണും തുറന്ന് വെക്കണം എന്നൊരു അപേക്ഷ മാത്രം. അങ്ങിനെ ചെയ്താല്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാകും. അല്ല താങ്കള്‍ക്കിതൊന്നും മനസ്സിലാകാഞ്ഞിട്ടൊന്നുമല്ലല്ലോ.
സിപിഎം അഴിമതിനടത്തി പണമുണ്ടാക്കി എന്ന് രാഷ്ട്രീയശത്രുക്കള്‍ പോലും പറഞ്ഞിട്ടില്ല. ചിദമബരം പറഞ്ഞ നാലായിരം കോടി അതിശയോക്തിപരമാണെങ്കിലും നാട്ടിനപുറത്തെ ബ്രാഞ്ച് ആപ്പീസുമുതല്‍ തലസ്ഥാനത്തെ എകെജി ഭവന്‍ വരെയുള്ള സിപിഎം ആപ്പീസുകളുടെ വില കണക്കാക്കിയാല്‍ വലിയൊരു തുക വരും. സിപിഎം അതിന്റെ അംഗങ്ങളില്‍നിന്ന് ലെവിയും നാട്ടുകാരില്‍നിന്ന് സംഭാവനയും പിരിച്ചുണ്ടാക്കിയതാണിതൊക്കെയും. രാജ്യത്ത് കുറുകൃത്യമായി സ്വത്തിന്റെ രേഖകള്‍ സമര്‍പ്പിക്കുന്ന പാര്‍ട്ടികളില്‍ മുന്നിലാണ് സിപിഎമ്മിന്റെ സ്ഥാനം.
സിപിഎം നേതാക്കളുടെ സ്വത്ത്: ഏതെങ്കിലും പൊതുജനാധിപത്യ വേദിയിലേക്ക് മത്സരിച്ചവരാണ് നേതൃത്വത്തിലെ മിക്കവരും. അവര്‍ അതാതുസമയത്ത് സ്വത്തുവിവരം ഔദ്യോഗികമായിത്തന്നെ നല്‍കാറുണ്ട്. അതിനപ്പുറം അവിഹിത സ്വത്തുസമ്പാദനം ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അനോണി, പ്ളീസ്, രേഖാമൂലം പാര്‍ട്ടി ജനറല്‍സെക്രട്ടറിക്ക് ഒരു കത്തെഴുതൂ. കത്ത് യുക്തിഭദ്രമാണെങ്കില്‍ അന്വേഷണം നടക്കുകയും നേതാവ് കുറ്റക്കാരനെന്നുകണ്ടാല്‍ പാര്‍ട്ടിക്ക് പുറത്താവുകയും ചെയ്യും. അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കാത്ത സംഘടനാ മെക്കാനിസം സിപിഎമ്മിനുണ്ട്. അത് പുറത്തുനിന്നുള്ളവര്‍ക്കും ഉറപ്പിക്കാനാവും.
പറഞ്ഞുപരത്തിയതിനുപുറമെ കോടതിയില്‍ എഴുതിക്കൊടുത്തടക്കം സിപിഎം സെക്രട്ടറി പിണറായി വിജയനെതിരെ ഒരു മഞ്ഞപ്പത്രക്കാരന്‍(അയാളുടെ പിന്നില്‍ ഏതൊക്കെ വമ്പന്‍ സ്രാവുകളാണാവോ) അപവാദങ്ങള്‍ സൃഷ്ടിച്ചു. കോടതിയും ഇന്ത്യാ ഗവര്‍മെന്റിന്റെ വിവിധ വകുപ്പുകളും അന്വേഷിച്ച് എല്ലാം പൊളിയാണെന്നു കണ്ടെത്തി. പിണറായി വിജയന്‍ അഴിമതിനടത്തിയെന്നു വേണ്ട, അഴിമതിയുടെ ഒരു വക്കിലെങ്കിലും തൊട്ടു എന്ന തെളിയിക്കാനാവുമോ? സിബിഐ കഷ്ടപ്പെട്ടുണ്ടാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പിണറായി വിജയന്‍ അഴിമതി നടത്തിയെന്ന് പറയുന്നില്ല; ഒരു പൈസ സമ്പാദിച്ചെന്നു പറയുന്നില്ല. ഉമ്മന്‍ ചാണ്ടിയും കടവൂര്‍ ശിവദാസനും പറഞ്ഞിരിക്കുന്നു, പിണറായി സാമ്പത്തിക അഴിമതി നടത്തിയതായി തങ്ങള്‍ പറയുന്നില്ലെന്ന്്
ഇതൊക്കെ നാട്ടുകാര്‍ക്ക് അറിയാവുന്ന കാര്യങ്ങളാണ്. എന്നിട്ടും അങ്ങോട്ടു നോക്കാതെ ചൊറിഞ്ഞുകൊണ്ടിരിക്കുന്നവരുടെ സൂക്കേട് എന്താണെന്ന് ഊഹിച്ചു നോക്കുക. അത്തരം പെരുങ്കള്ളന്‍മാര്‍ക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്ന നുണഫാക്ടറികളായി മാറിയ നമ്മുടെ മാധ്യമങ്ങളെ രക്ഷിക്കാന്‍ അനോണി ഒരു മെഴുകുതിരിയെങ്കിലും കത്തിക്കൂ.
ഇന്നലെ ദൂരദര്‍ശനിലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരു മാധ്യമവിദഗ്ദര്‍ന്‍ ഒരേ അനാലിസിസ്. പ്രീ പോള്‍ അലയന്‍സിന്റെ കാലത്തുനിന്നും പോസ്റ്റ് പോള്‍ അലയന്‍സിന്റെ കാലത്തിലേക്ക് മാറിയ ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെപ്പറ്റിയും സുര്‍ജിത്തിനോളം വരുമോ കാരാട്ട് എന്നതിനെപ്പറ്റിയും യമണ്ടന്‍ അനാലിസിസ്. പക്ഷെ, അദ്ദേഹത്തിന്റെ കണക്കില്‍ തെലുഗുദേശം മൂന്നാം മുന്നണിയില്‍ ചേര്‍ന്നതൊന്നും ചേര്‍ത്തിട്ടില്ല. എന്‍.ഡി.എയില്‍ അവരെ ഇട്ടാണ് അലക്ക്.
ഇതേ ആളുകള്‍ തന്നെയാണ് പി.ഡി.പി പൊന്നാനി സീറ്റ് ചോദിച്ചു, സി.പി.എം കൊടുത്തു എന്നൊക്കെ എഴുതിവിടുന്നതും. ചോദിച്ചു എന്ന അര്‍ദ്ധശരിയുടെ (പോയാലൊരു വാക്ക് കിട്ടിയാലൊരു സീറ്റ്) കൂടെ കൊടുത്തു എന്ന പച്ചകള്ളം ചേര്‍ത്ത് വിടുമ്പോള്‍ അതെന്താകും? ഒരു കുടം പാലില്‍ ഒരു തുള്ളി വിഷം വീണാല്‍ അത് വിഷമോ പാലോ?
I would really appreciate if Demithrev and anonymous give the statistical data of CPIM assets as they claims that it is available. Now no one complaint that the data available before election. But we are interested in the asset data after their ministership. Dimithrev please stop blabering about CBI court Vigilance, yellow paper etc. If you are very sure if Pinarayi is innocent why afraid to give permission to start the prosecution proceedings and show he is not GUILTY in HC.
അനോണിക്ക് അത്ര ഉറപ്പുണ്ടെങ്കില്‍ ചിദംബരത്തിനോട് തന്നെ പറയുക കണക്കൊക്കെ പുറത്തിടാന്‍. 4000 കോടി ഉണ്ടെന്ന് പറഞ്ഞവര്‍ അത് തെളിയിക്കട്ടെ. വിവരാവകാശനിയമം വഴി വിവരം കിട്ടുമോ എന്നും താന്കള്‍ക്ക് നോക്കാം.
"but you are doing it well , if you have a role of dog ,bark bark bark.."
dog at least bark, people like you crawl when asked to bend...crawl like snake..and spit poison.
"എന്തെക്കിലും നേതാക്കള്കോ, നയതിനോ എതിരായി പറഞ്ഞാല്‍ അന്ന് അദ്ദേഹം ഞാന്‍ കോണ്‍ഗ്രസ് എന്ന് പറഞ്ഞു എതിര്‍ക്കും. ഈയിടെ അദേഹത്തെ കണ്ടപ്പോള്‍ ആ പാര്‍ടിയില്‍ നിന്നും വിട്ടുപോരാന്‍ ശ്രമിച്ചതിന്റെ ഭയാനകമായ ഓര്‍മ്മകള്‍ പറഞ്ഞു. ഗുണ്ടകളുടെ ആക്രമണവും മറ്റും...."
Pragya singh,hindu thalibaanee..please spare this trick like 'ഈയിടെ അദേഹത്തെ കണ്ടപ്പോള്‍ ആ പാര്‍ടിയില്‍ നിന്നും വിട്ടുപോരാന്‍..." these are very old trick, please change,find out new "udaayips"..
വിട്ടു പോരാന്‍ ശ്രമിച്ച 'കഥ'പറഞ്ഞു,പറഞ്ഞു ഇപ്പൊ കംയുന്‍സ് കണ്ണൂരില്‍,കൂത്തുപറമ്പില്‍, അഴീക്കോട്,പയ്യന്നൂര്‍,തലശ്ശേരി,തളിപ്പരംബ് അങ്ങനെ കണ്ണൂര്‍ ജില്ലയിലോക്കെ കഴിഞ്ഞ 3-4 ഇലക്ഷനില്‍ ഭൂരിപക്ഷം കൂടി 30,000-40,000 വോട്ടിനാ ജയിക്കുന്നെ.മണങ്ങി നോക്ക് സംഭവങ്ങളൊക്കെ അവിടെ തന്നെ ഉണ്ടോന്നു..അവനവന്റെ കാലിലെ മണ്ണ് ഉറപ്പിക്കാന്‍ നോക്ക്, എന്നിട്ട് പോരെ 'വിട്ടു പോകുന്നവന്‍ടെ' കണക്കു.
"If you are very sure if Pinarayi is innocent why afraid to give permission to start the prosecution proceedings...."
brother anonee,wait, wait dont be in a hury,NOW you are accusing, blaming the court(till now this blame was on cpm.Because the HC said to utilise 3 months and if want more for the procedures.
secondly, if CBI think Pinarayi is not innocent, they can go ahead with procecution,even the Law permits that, why cBI putting the blame on Kerala govt.CBI is above State Government and that is the reason,CBI rejected to enquire the KMML 1400 crore curruption made by Chandi even Kerala govt requested for that.
Anonymous, stop your non sense talking pragya sing Hindu taliban etc. Do not link crimes with religion. Who is asking to stop proceeding against Malegave attack? CPIM wants to join with PDP in kerala when the leaders are facing multiple allegations regarding number of bomb blasts through out India. And still you think CPIM is a patriotic party? Go and read Justice Thomas commission report about Marad massacre. We know how CPIM wants to get mileage out of communal issues. Go and ask how they created separatism in Beypore since BJP got one Panchayath seat, and how they used a minor situation to communally divide the people. Now Sri Ram sena issue in Kasaragode, and the people behind the abduction are CPIM workers. When Churches were attacked in Manglore, Kerala somebody was throwing stones to churches, people know who were doing that. Anonymous, don’t you have commonsense to talk about 3 month time, 3 months is NOT maximum. court never said that the proceeding should happen after 3 months. If you are brainwashed let it be, people will respect a party and leaders if they have honesty. For any argument try to answer, please do not compare with other parties. Pity on you with third rated slang language etc….
" Pity on you with third rated slang language etc…."
Sorry,I thought your mother tongue is sanskrit,now only I recognise your mother is English.
Yes, now let us discuss the subject.Anonee,why you are getting agitated about pragyaa singh and Pink underware received by Sreeram sena from ladies all over by post.
Question: Who is asking to stop proceeding against Malegave attack?
Answer: Advani.He said the malegav issue is consipiracy against hindus.
Who did say to you CPM wants to join with PDP.any responsible party leader said so..people like you are spreading this, and for what?the answer is vote...OH you are very angry against Madani..Pity on you,you are the king of fools got barain washed..
Could you reply for one single question..Madani was in jail for 10 years..Out of that, 7 years ruled by your pseudo hindus/pseudo patriotic bluffs at Centre.Advani was Loha purush Home minister(phooo..)..Yes for a fraction of second I am Sangh parivari..Im asking you, what your Patriotists hve done to procecute,prove,to get sentence for Madani from the court..You helped all anti nationals(its your allegtion) without even attempting to have a trial in the court..so today Madani is outside..what you fools have done to prove in the court that Madani is a terrorist..All CBI,IB, ROW, every thing were under your belt..You have been just shitting, all around..NOW you say about patriotism phoo,phoo...The word
Hypocracy is there in the dictionary for your reference only..
" court never said that the proceeding should happen after 3 months.."
yes court said it..if any extension is required,court asked to approach it..
"court never said that the proceeding should happen after 3 months.."
Even Malayala Manorama said "its a tactical mistake committed by those who did approach the court for quick procecution and court has given 3 months time"..Now, you quirks don't cry..
Post a Comment