tag:blogger.com,1999:blog-8663013672212888796.post5322753640067668505..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: മാതൃഭൂമിയുടെ കൂട്ടിലെ സ്വാതന്ത്ര്യപ്പക്ഷിശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger1125tag:blogger.com,1999:blog-8663013672212888796.post-88737605389952349892012-02-27T08:08:12.729-08:002012-02-27T08:08:12.729-08:00"വ്യവസ്ഥിതിയുടെ അധര്‍മങ്ങളെ എതിര്‍ക്കാന്‍ ലോക..."വ്യവസ്ഥിതിയുടെ അധര്‍മങ്ങളെ എതിര്‍ക്കാന്‍ ലോകം മുഴുവനുമുള്ള പത്രപ്രവര്‍ത്തകര്‍ രക്തസാക്ഷിത്വം വരിക്കുന്ന കാലഘട്ടമാണിത്." (മാതൃഭൂമി, ഫെബ്രു. 26, 2012)<br /><br />അര്‍ഥം മാതൃഭൂമിക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാകും. അധര്‍മമുണ്ടെങ്കില്‍ എതിര്‍ത്ത് രക്തസാക്ഷിയായിക്കൊള്ളുക, അല്ലെങ്കില്‍ മിണ്ടാതെ പണിയെടുത്തുകൊള്ളുക എന്ന്. വീരഭൂമി ധീരരക്തസാക്ഷികളുടെ ഇരിപ്പിടം കൂടിയാകാന്‍ പോകുന്നുവെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. തന്റെ ജീവിതത്തിലെ നൂറ്റിയൊന്നാമത്തെ അവാര്‍ഡായ സ്വദേശാഭിമാനി പുരസ്കാരം എ കെ ആന്റണിയില്‍നിന്നേറ്റുവാങ്ങി വീരനായകന് ഒന്നുകൂടി പറഞ്ഞു- ജനങ്ങളാണ് യഥാര്‍ഥ വിധികര്‍ത്താക്കള്‍ എന്ന് മനസ്സിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന "മാതൃഭൂമി"യില്‍ തന്നെയും തന്റെ സഹപ്രവര്‍ത്തകരെയും കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ സ്വദേശാഭിമാനി പുരസ്കാരം സഹായകമാകും എന്ന്. അതായത് ജീവനക്കാര്‍ ഊര്‍ജസ്വലരായാല്‍ ഒരിഞ്ച് വിടില്ല എന്ന്.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com