tag:blogger.com,1999:blog-8663013672212888796.post482081016227206128..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: എണ്ണേണ്ട തലകള്ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger1125tag:blogger.com,1999:blog-8663013672212888796.post-81743761668827761632010-10-17T11:33:56.093-07:002010-10-17T11:33:56.093-07:00യുഡിഎഫുകാര്‍ ഘടകകക്ഷികളുടെ തലയാണ് എണ്ണിക്കൊണ്ടേയിര...യുഡിഎഫുകാര്‍ ഘടകകക്ഷികളുടെ തലയാണ് എണ്ണിക്കൊണ്ടേയിരിക്കുന്നത്. എത്ര കക്ഷികളുണ്ട് ആ മുന്നണിയില്‍ എന്ന് രാവിലെ ചോദിച്ചാല്‍പോലും തങ്കച്ചന് പറയാന്‍ കഴിയില്ല. എഴുതിക്കൂട്ടേണ്ടിവരും. ജില്ലാടിസ്ഥാനത്തില്‍ തലയെണ്ണാന് പ്രത്യേകം ഏര്‍പ്പാടും വേണം. ചില ജില്ലകളില്‍ കോണ്‍ഗ്രസിനുതന്നെ പല തലകള്‍. ചിലേടത്ത് ലീഗില്ല; മാണി കേരള ഉണ്ട്. മാണി ഇല്ലാതെ കുഞ്ഞാലിക്കുട്ടിയുള്ളിടങ്ങള്‍ വേറെ. ഗൌരിയമ്മ അകത്തോ പുറത്തോ എന്ന് അവര്‍ക്കുമറിയില്ല, ദൈവത്തിനുമറിയില്ല. ചിറ്റൂരില്‍ കൃഷ്ണന്‍കുട്ടിക്ക് സീറ്റുകൊടുക്കുമെന്ന കണ്ടീഷന്‍ അച്യുതന് തെറ്റിച്ചു. വീരന് വിതുമ്പുന്നു. വീരന്റെ പാര്‍ടി വരമ്പത്താണ്. ഐഎന്‍എല്‍ അമ്മാത്തുനിന്ന് പുറപ്പെട്ടതാണ്. ഇല്ലത്തിന്റെ അടുത്തെങ്ങും ഇതുവരെ എത്തിയിട്ടില്ല. ഇടതില്‍നിന്ന് പുറപ്പെട്ടുപോയ ജോസഫിന്റെ പാട്ടുപോലുമില്ല കോണ്‍ഗ്രസിനുവേണ്ടി. എസ്ഡിപിഐയുമായി സംബന്ധം ലീഗിനുമുണ്ട്; കോണ്‍ഗ്രസിനുമുണ്ട്. അത് ബിജെപിയുടെ വോട്ട് തരപ്പെടുത്താനുള്ള നെട്ടോട്ടത്തില്‍ എസ്ഡിപിഐയുടെ പേര് പറയാന്‍ കൊള്ളുമോ. ചുരുക്കത്തില്‍ പൊലീസല്ല; സാക്ഷാല്‍ സിബിഐ തന്നെ വന്ന് എണ്ണിനോക്കിയാലും യുഡിഎഫില്‍ എത്രയുണ്ട് ഘടകങ്ങള്‍ എന്ന് തിട്ടപ്പെടുത്താന്‍ കഴിയില്ല.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com