tag:blogger.com,1999:blog-8663013672212888796.post1820815748504959648..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: ഒളിഞ്ഞുനോട്ടംശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger4125tag:blogger.com,1999:blog-8663013672212888796.post-88747517578844086702010-12-20T09:57:15.136-08:002010-12-20T09:57:15.136-08:00കാട്ടുകള്ളന്വീരപ്പന് യാത്ര വിവരണത്തിനുള്ള ഈ വര്‍ഷ...കാട്ടുകള്ളന്വീരപ്പന് യാത്ര വിവരണത്തിനുള്ള ഈ വര്ഷത്തെകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്.മരണാനന്തര ബഹുമതിയയാണ് കേന്ദ്ര സാഹിത്യ അകാദമി വീരപ്പന് ഇത് നല്‍കുന്നത് ...!

കര്‍ണാടകയിലെ സത്യമംഗലം കടുകളിലുടെയുള്ള ധ്യാനാത്മകമായ യാത്രയുടെ സജീവമായ ആഖ്യാനമാണ്വീരപ്പന്റെ കൃതി.ഭാരതീയ സംസ്കൃതിയിലേക്കും ഐതീഹ്യങ്ങളിലേക്കും മുത്തശ്ശിക്കഥകളിലേക്കും ചരിത്രസത്യങ്ങളിലേക്കും നാടോടിശീലുകളിലേക്കുമുള്ള സഫലമായ അന്വേഷണമാണ് ഈ കൃതി...!dileep kumarhttps://www.blogger.com/profile/02256005103810259283noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-78194017237315744382010-12-20T08:55:45.357-08:002010-12-20T08:55:45.357-08:00വീര്യത്തിന്റെ കളിയാണല്ലോ എല്ലാം......!!!!!!!
ഒരു ...വീര്യത്തിന്റെ കളിയാണല്ലോ എല്ലാം......!!!!!!!

ഒരു വീര കൃതിയം നോക്കൂ ...

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് വീരേന്ദ്രകുമാറിന്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എഴുത്തുകാരനും മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാറിന്. ഹൈമവതഭൂവില്‍ എന്ന യാത്രാവിവരണ ഗ്രന്ഥത്തിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. മലയാളഭാഷയിലെ ഒരു യാത്രാവിവരണത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത് ഇതാദ്യമായാണ്.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഹൈമവതഭൂവില്‍ ഡല്‍ഹി മുതല്‍ ഹിമാലയസാനുക്കള്‍ വരെയുള്ള ധ്യാനാത്മകമായ യാത്രയുടെ സജീവമായ ആഖ്യാനമാണ്. ഭാരതീയ സംസ്കൃതിയിലേക്കും ഐതീഹ്യങ്ങളിലേക്കും മുത്തശ്ശിക്കഥകളിലേക്കും ചരിത്രസത്യങ്ങളിലേക്കും നാടോടിശീലുകളിലേക്കുമുള്ള സഫലമായ അന്വേഷണമാണ് ഈ കൃതി. 2007ല്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ ഇരുപത്തിയൊന്നിലധികം പതിപ്പുകള്‍ ഇതിനോടകം പുറത്തിറങ്ങി. വെള്ളിപനിമലയിന്മീതെ എന്ന പേരില്‍ പുസ്തകത്തിന്റെ തമിഴ് പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്''''

ഇതൊക്കെ വീരന്നു എഴുതി കൊടുക്കുന്നത് ആരാണെന്ന വസ്തുത സ്വദേശാഭിമാനിയുടെ പരമ്പരിയം കാത്തുസൂക്ഷിക്കുന്ന പത്രപ്രവര്‍ത്തകര്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണം.സര്ഗത്മകതക്കും എഴുത്തുകാര്‍ക്കും സാഹിതിയ പ്രതിഭകള്‍ക്കും നേരയുള്ള ഒരു നൂറാംകിട കച്ചവടക്കരെന്റെ കടന്നുകയറ്റം എന്തുകൊണ്ടും സാംസ്കാരിക കേരളം ഗൌരവത്തോടെ ചര്ച്ചചെയ്തെ പറ്റു .. ഇതിലുടെ ഒരു ശുദ്ടികലശം കൂടി നടക്കും...

ഹമ്മ.. ഹമ്മ... ഈ കാട്ടു പോത്തിന്റെ തൊലിക്കട്ടി അപാരം തന്നെ ....!!!!!!!!!!!dileep kumarhttps://www.blogger.com/profile/02256005103810259283noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-81796473619097905882010-12-19T19:34:51.265-08:002010-12-19T19:34:51.265-08:00നല്ലൊരു കാര്‍ട്ടൂണിസ്റ്റിനെ അശ്ളീലവരക്കാരനാക്കാന്‍...നല്ലൊരു കാര്‍ട്ടൂണിസ്റ്റിനെ അശ്ളീലവരക്കാരനാക്കാന്‍ അശ്ളീലമനസ്കര്‍ക്കേ കഴിയൂ. അതാണ് ശരിയായ ഞരമ്പുരോഗം. അച്ഛന്റെയും മകന്റെയും സഞ്ചാരവഴികളിലൂടെ കാര്‍ട്ടൂണിസ്റ്റിനെയും അല്‍പ്പനാള്‍ കൊണ്ടുപോകണം. അങ്ങനെ വരുമ്പോള്‍ പുതിയ തെലുങ്ക് സിനിമയെ തോല്‍പ്പിക്കുന്ന രംഗങ്ങള്‍ കാര്‍ട്ടൂണിലേക്ക് പകര്‍ത്താനാകും. പത്രത്തില്‍ സ്ഥലം തികയുന്നില്ലെങ്കില്‍ ക്രൈമിലേക്ക് ബാക്കി മാറ്റാം. വീര്യത്തിന്റെ കളിയാണല്ലോ എല്ലാം.

!!ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-11661241602871493102010-12-19T12:02:01.939-08:002010-12-19T12:02:01.939-08:00സാമ്രാജ്യത്വം എന്ന് ആരെങ്കിലും പറഞ്ഞാല്‍ പരമപുച്ഛം...സാമ്രാജ്യത്വം എന്ന് ആരെങ്കിലും പറഞ്ഞാല്‍ പരമപുച്ഛം. കേരളത്തിലെ ചായക്കടയില്‍ രാഷ്ട്രീയം പറയുന്നത് നോക്കിയിരിക്കുകയല്ലേ അമേരിക്കന്‍ സായ്പിന്റെ പണി. ഇ എം എസ് കേരളം ഭരിച്ചാല്‍ അമേരിക്കയ്ക്ക് പനിപിടിക്കുമോ? സിഐഎ മുഖേന കേരളത്തിലേക്ക് പണമയച്ചിട്ട് അട്ടിമറി സമരം നടത്തിച്ചാല്‍ പനാമ കനാലിലൂടെ പത്തുകപ്പല്‍ അധികം ഓടുമോ? എന്തിനും ഏതിനും അമേരിക്കയെന്നും സാമ്രാജ്യത്വമെന്നും പറയുന്നത് മാര്‍ക്സിസ്റ്റുകാരുടെ അടവാണ്. ഉത്തരം മുട്ടുമ്പോള്‍ വലിച്ചിടുന്ന മുട്ടാപ്പോക്കാണ് അവര്‍ക്ക് അമേരിക്ക.

കേരളമെന്ന ഒരു നാട് ഈ ഭൂലോകത്തുണ്ടെന്നുതന്നെ കേട്ടിട്ടുണ്ടാകില്ല നിക്സണ്, കാര്‍ട്ടര്‍, ക്ളിന്റണ്, വലിയ ബുഷ്, ചെറിയ ബുഷ് ഇത്യാദി പ്രസിഡന്റുമാര്‍. ഒബാമയാകട്ടെ, ഇന്ത്യയുടെ തെക്കേയറ്റത്ത് ബംഗളൂരുവാണെന്നും അവിടെ കുറെ പയ്യന്മാരും പയ്യികളും അമേരിക്കക്കാരന്റെ പണികളയുന്ന ഐടി പണി ഭംഗിയായി എടുക്കുന്നുണ്ടെന്നും മാത്രമേ മനസിലാക്കിയിട്ടുള്ളൂ. മാര്‍ക്സിസ്റ്റ് നേതാക്കള്‍ എന്നൊരു കൂട്ടമുണ്ടെന്നുതന്നെ അറിയില്ല. സാമ്രാജ്യത്വം തുലയട്ടെ എന്ന് തലശേരിയിലെ ഒ വി റോഡിലൂടെ മുദ്രാവാക്യം വിളിച്ചു നടന്നാല്‍ വിളിക്കുന്നവന്റെ തൊണ്ട പൊട്ടും. മാധ്യമക്കാരില്‍ സിഐഎയുടെ പണംപറ്റുന്നവരുണ്ടെന്ന് പ്രസംഗിച്ചാല്‍ പ്രസംഗിച്ചയാളിന്റെ സൂക്കേട് മാറ്റും. ഇത്രയേ ഉള്ളൂ കാര്യം എന്നാണ് നമ്മോട് മാന്യമഹാഗണത്തില്‍പെടുന്ന കോണ്‍ഗ്രസുകാരും പത്രാധിപന്മാരും ഇന്നലെവരെ പറഞ്ഞുകൊണ്ടിരുന്നത്.

ഇന്നിപ്പോള്‍ സംഗതികളില്‍ അല്‍പ്പം മാറ്റമുണ്ടെന്ന് തോന്നുന്നു.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com