tag:blogger.com,1999:blog-8663013672212888796.post8496484590388596177..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: കരുണാകരന്റെ മഹത്വംശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger1125tag:blogger.com,1999:blog-8663013672212888796.post-9995913500887584202012-04-16T11:49:31.396-07:002012-04-16T11:49:31.396-07:00ഉമ്മന്‍ചാണ്ടി കരുണാകരനേക്കാള്‍ കേമനായതുകൊണ്ട് യുഡി...ഉമ്മന്‍ചാണ്ടി കരുണാകരനേക്കാള്‍ കേമനായതുകൊണ്ട് യുഡിഎഫിന്റെ ഇന്നത്തെ സ്ഥിതിയും മെച്ചമാണ്. തൊണ്ണൂറ്റഞ്ചില്‍ മുന്നൂറു രൂപയായിരുന്നു ഒരുഗ്രാം തങ്കത്തിനെങ്കില്‍ ഇപ്പോള്‍ മൂവായിരം രൂപയാണ്. അതുപോലെയാണ് ഉമ്മന്‍ചാണ്ടിയുടെ വിലയും കയറിയത്. പണ്ട് യുഡിഎഫില്‍നിന്ന് ചില്ലറ നാറ്റമേ പുറത്തുവന്നിരുന്നുള്ളൂ. ഇപ്പോള്‍ അതിന്റെ അളവ് പത്തോ നൂറോ മടങ്ങ് കൂടിയിട്ടുണ്ട്. ഈജിയന്‍ രാജാവിന്റെ മൂവായിരം കാളകളെ കെട്ടിയ തൊഴുത്ത് മുപ്പതുകൊല്ലത്തിലൊരിക്കല്‍പ്പോലും വൃത്തിയാക്കിയിരുന്നില്ല. ചാണകവും മൂത്രവും അടിഞ്ഞഴുകി സമൃദ്ധമായ ആ തൊഴുത്ത് വൃത്തിയാക്കാന്‍ ഒരു ഹെര്‍ക്കുലിസ് ഉണ്ടായിരുന്നു. ആല്‍ഫിയസ്, പീനിയസ് നദികളെ കനാല്‍വെട്ടി തൊഴുത്തിലേക്കൊഴുക്കിയ ഹെര്‍ക്കുലിസ് കേരളത്തില്‍ വന്നുവെന്നുകരുതുക- എന്നാലും വൃത്തിയാകുന്നതല്ല യുഡിഎഫ് തൊഴുത്തിലെ വൃത്തികേട്. അവിടത്തെ കാളകള്‍ അന്തരീക്ഷത്തില്‍ വൃത്തികേട് സൃഷ്ടിക്കുകയും സ്വയം വൃത്തികേടാവുകയുമാണ്. മഹാവ്യാധിയുടെ വൈറസുകളാണ് അവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. കഴുകാനും ഒഴുക്കാനും സുനാമിതന്നെ വേണ്ടിവരും.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com