tag:blogger.com,1999:blog-8663013672212888796.post7309881772928649184..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: കട്ടിലുകണ്ട് പനിക്കുന്നവര്ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger2125tag:blogger.com,1999:blog-8663013672212888796.post-26963904147026105752011-03-17T06:02:42.085-07:002011-03-17T06:02:42.085-07:00'വീരേന്ദ്രകുമാറിന്റെ നില ദയനീയമായി ,പക്ഷേ മകന...'വീരേന്ദ്രകുമാറിന്റെ നില ദയനീയമായി ,പക്ഷേ മകന്റെ സീറ്റ് ഉറപ്പാക്കി സോഷ്യലിസ്റ് പാരമ്പര്യവും ആദര്‍ശശുദ്ധിയും ആറ്റില്‍ ചാടുന്നു....<br /> എന്തായാലും വയറുനിറയുമല്ലോ.Latest Govt. Ordershttps://www.blogger.com/profile/13439819214006739224noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-23509877604600272402011-03-13T12:13:30.494-07:002011-03-13T12:13:30.494-07:00അടുത്ത ഊഴം സാക്ഷാല്‍ വീരന്റേതാണ്. ഒരു വാര്‍ത്ത കണ്...അടുത്ത ഊഴം സാക്ഷാല്‍ വീരന്റേതാണ്. ഒരു വാര്‍ത്ത കണ്ടത്, 'വീരേന്ദ്രകുമാറിന്റെ നില ദയനീയമായി തുടരുന്നു' എന്നാണ്. അതേ അവസ്ഥ ഒരാഴ്ച പിന്നിട്ടു. രക്ഷപ്പെടുമെന്ന് പ്രതീക്ഷ ഇല്ല. കോഴിക്കോട് ലോക്സഭാ സീറ്റ് കിട്ടാതെ പിണങ്ങി ഇടതുമുന്നണിയെ തെറിവിളിച്ച്, സ്നേഹസമ്പന്നരുടെ കൂടെ പോയതാണ്. സ്വന്തമായി ഒരു സീറ്റ് കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു- പക്ഷേ മകന്റെ സീറ്റ് ഉറപ്പാക്കി. അതിനും ഇപ്പോള്‍ ഉറപ്പുപോരാ. കല്‍പ്പറ്റ കോണ്‍ഗ്രസിന്റെ സീറ്റായിരുന്നത്രേ. ചിറ്റൂരിലെ കൃ.കുട്ടിക്ക് സീറ്റേയില്ല. അച്യുതനുണ്ടോ വീരനെ കണ്ട് ആറ്റില്‍ ചാടുന്നു? കൃഷ്ണന്‍കുട്ടിക്ക് സീറ്റില്ലെങ്കിലെന്ത്- കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ വയറുനിറയുമല്ലോ. ഫലത്തില്‍ ഉറപ്പുള്ള സീറ്റേ ഇല്ലെന്നായി. എല്‍ഡിഎഫില്‍ എട്ട് സീറ്റും വീരന്റെ ഭാഷയില്‍ ആട്ടും തുപ്പും ഉണ്ടായിരുന്നു. ഇവിടെയിപ്പോള്‍ ആട്ടും തുപ്പുമേ ഉള്ളൂ. എന്തായാലും സോഷ്യലിസ്റ് പാരമ്പര്യവും ആദര്‍ശശുദ്ധിയും സംഘടനാചാതുരിയുമുള്ള ജനനേതാവായ മകന് സീറ്റ് തരപ്പെട്ടതുതന്നെ മഹാകാര്യം. ബാക്കി കാര്യം രാമചന്ദ്രന്‍മാസ്റര്‍ നോക്കിക്കൊള്ളും. വയനാട്ടില്‍നിന്ന് ലോക്സഭയിലേക്ക് ഉപതെരഞ്ഞെടുപ്പിലൂടെ കടന്നുചെല്ലാന്‍ സാരി വാങ്ങിയ റോസക്കുട്ടി ടീച്ചറുടെ കൈയ്മെയ് മറന്നുള്ള സഹായം ഉറപ്പ്.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com