tag:blogger.com,1999:blog-8663013672212888796.post7287310990179764132..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: ആര്‍ക്ക് സീറ്റ് കൊടുക്കണം?ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger1125tag:blogger.com,1999:blog-8663013672212888796.post-56788904990226521912011-03-06T10:19:52.578-08:002011-03-06T10:19:52.578-08:00ഇത് കളി വേറെയാണ്.
പാര്‍ടി നേതാവിനെതിരെ ശത്രുപക്ഷത...ഇത് കളി വേറെയാണ്.<br /><br />പാര്‍ടി നേതാവിനെതിരെ ശത്രുപക്ഷത്തുനിന്നു വരുന്ന ഏതാക്രമണത്തെയും നെഞ്ചുവിരിച്ചു നേരിടുന്നവരാണ്, എതിരാളിക്ക് ആയുധം കൊടുക്കുന്നവരല്ല കമ്യൂണിസ്റുകാര്‍ എന്ന തിരിച്ചറിവാണ് യുഡിഎഫിന്റെയും മാതൃഭൂമി, മനോരമാദികളുടെയും ഇന്നത്തെ പ്രധാന പ്രശ്നം. "എല്ലാം തികഞ്ഞിട്ടൊരു വസ്തു പോലും തണ്ടാമഹന്‍ ഹന്ത ചമച്ചതില്ല'' എന്ന തത്ത്വം കമ്യൂണിസ്റുകാര്‍ക്കും ബാധകംതന്നെ. അഭിപ്രായഭിന്നതകളും എതിര്‍പ്പുകളുമൊക്കെ എവിടെയുമുണ്ടാകും. കമ്യൂണിസ്റ് പാര്‍ടി അത് പരിശോധിക്കുകയും കണ്ടെത്തുകയും തിരുത്തുകയും ചെയ്യും. സിപിഐ എമ്മിന്റെ ഓടിളക്കി ഒളിഞ്ഞുനോക്കി മനോരമയുടെ വായില്‍ വെള്ളമൂറിയാല്‍ ആ വെള്ളം പാഴ്വെള്ളമാകുമെന്നര്‍ഥം. ആരു മത്സരിക്കും, ആരു നയിക്കും എന്നൊക്കെ തീരുമാനിക്കുന്നത് ഏതെങ്കിലും ഹൈക്കമാന്‍ഡിന്റെ മൂഡനുസരിച്ചോ ഹൈക്കിടാങ്ങളുടെ കംപ്യൂട്ടറിനോട് ചോദിച്ചോ അല്ല. ഏതെങ്കിലും കോണ്‍ഗ്രസുകാരനും കൂലിപ്പടയാളിയായ മാധ്യമക്കാരനും ആരോപണം വിസര്‍ജിച്ചാല്‍ കമ്യൂണിസ്റ് നേതാക്കളുടെ ചങ്കു തകര്‍ന്നുപോകുമെങ്കില്‍ ഇന്നാട്ടില് പിന്നെ കമ്യൂണിസ്റുകാരുണ്ടാകുമോ? തെരഞ്ഞെടുപ്പിന്റെ തലേന്ന് വാര്‍ത്താസമ്മേളനം വിളിച്ച് വി എസ് അഴിമതിക്കാരനെന്നു വിളിച്ചുകൂവിയാല്‍ കൂവുന്നവന്റെ തൊണ്ട പൊട്ടും. മലയ്ക്ക് കല്ലെറിയുക എന്ന ചൊല്ലേ കേട്ടിട്ടുള്ളൂ. അത് ഇപ്പോള്‍ കാണുന്നു.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com