tag:blogger.com,1999:blog-8663013672212888796.post36677738324971794..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: ഭരണഘടനാ ബാധ്യതശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger3125tag:blogger.com,1999:blog-8663013672212888796.post-31595723467964063072009-05-12T12:08:00.000-07:002009-05-12T12:08:00.000-07:00ബിനാമിയെ സുപ്രീംകോടതി ഓടിച്ചു; വാര്‍ത്ത മുക്കി മാധ...ബിനാമിയെ സുപ്രീംകോടതി ഓടിച്ചു; വാര്‍ത്ത മുക്കി മാധ്യമങ്ങള്‍<br /><br />തിരു: ലാവ്ലിന് കേസില്‍ പ്രോസിക്യൂഷന് സംസ്ഥാനസര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് ഉത്തരവിടണമെന്ന ആവശ്യവുമായെത്തിയ അശ്ളീലവാരിക പത്രാധിപരെ രാജ്യത്തെ പരമോന്നതനീതിപീഠം ഓടിച്ച വാര്‍ത്ത മുക്കി മാധ്യമങ്ങളുടെ പാദസേവ വീണ്ടും. ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടെന്ന മട്ടിലാണ് കേരളത്തിലെ ചില മാധ്യമങ്ങള്‍ സുപ്രധാനമായ കോടതിവിധി പ്രസിദ്ധീകരിച്ചത്. അശ്ളീലവാരികനടത്തിപ്പുകാരനെ മുന്നില്‍നിര്‍ത്തി ഒളിയുദ്ധം നടത്തുന്ന സിപിഐ എം വിരുദ്ധശക്തികള്‍ക്ക് തിങ്കളാഴ്ചത്തെ സുപ്രീംകോടതി ഉത്തരവും നിരീക്ഷണവും മുഖമടച്ചുള്ള പ്രഹരമാണ്. രാഷ്ട്രീയ നെറികേടുകള്‍ക്കുള്ള താക്കീതാണ്. ചീഫ് ജസ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഹര്‍ജി തള്ളുമെന്നുറപ്പായപ്പോള് ബിനാമി വ്യവഹാരി പിന്‍വലിച്ച് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, ഇയാളോട് ഹൈക്കോടതിയില്‍ ഹര്‍ജി നല്കാന് സുപ്രീംകോടതി നിര്‍ദേശിച്ചെന്ന വാര്‍ത്ത ചമച്ച് മാധ്യമങ്ങള്‍ ഒരുവട്ടംകൂടി ലാവ്ലിന് ഗൂഢാലോചനാസംഘത്തോടുള്ള കൂറ് തെളിയിച്ചു. ഹൈക്കോടതിയില്‍ ഹര്‍ജി ഉള്ളതിനാല്‍ സുപ്രീംകോടതി കുറ്റകൃത്യപത്രാധിപരുടെ ഹര്‍ജി പരിഗണിച്ചില്ലെന്ന നിര്‍ദോഷമായ വാര്‍ത്തയേ മനോരമയിലുള്ളൂ. അശ്ളീലവാരികയുടെ സ്പോസര്‍ഷിപ്പ് കുത്തകയാക്കിയ മാതൃഭൂമിയും സുപ്രീംകോടതി ഇയാളെ ഹൈക്കോടതിയിലേക്കു പറഞ്ഞുവിട്ടു എന്ന മട്ടിലാണ് വാര്‍ത്ത കൊടുത്തത്. ഇന്ത്യന്‍ എക്സ്പ്രസില്‍ ഹര്‍ജി പിന്‍വലിച്ചെന്നു മാത്രം. പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി വേണ്ടെന്ന ബിനാമിയുടെ വാദം സുപ്രീംകോടതി തള്ളിയിട്ടും പല പത്രങ്ങള്‍ക്കും ഇങ്ങനെയൊരുകാര്യം അറിഞ്ഞഭാവമില്ല. അനുമതി വേണമെന്ന് അന്വേഷണ ഏജന്‍സിയായ സിബിഐ ആവശ്യപ്പെട്ടതും അക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്നതും സുപ്രീംകോടതി ഓര്‍മിപ്പിച്ചു. മാത്രമല്ല, അനുമതി വേണ്ടെന്നു പറയാന്‍ നിങ്ങള്‍ ആരാണെന്നും സ്വകാര്യവ്യക്തിക്ക് എന്താണ് ഇതില്‍ താല്‍പ്പര്യമെന്നും ചീഫ് ജസ്റിസ് കെ ജി ബാലകൃഷ്ണന്, ജസ്റിസ് പി സദാശിവം, ജസ്റിസ് ബി എസ് ചൌഹാന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ചോദിച്ചു. ഇതിനു മറുപടി പറയാനാകാതെ ഹര്‍ജി പിന്‍വലിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു 'പത്രാധിപര്‍'. ഇന്ത്യന്‍ ശിക്ഷാനിയമം 420, 120 വകുപ്പു പ്രകാരം സര്‍ക്കാര്‍ അനുമതി വേണ്ടെന്നാണ് മഞ്ഞവാരികക്കാരനെക്കൊണ്ട് കോടതിയില്‍ പറയിപ്പിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ നടന്ന കാര്യങ്ങളാണ് ആരോപണവിധേയമായിരിക്കുന്നതെന്നും നഷ്ടം വന്നിട്ടില്ലെന്നുമുള്ള നിലപാടാണല്ലോ സര്‍ക്കാരിനുള്ളതെന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. പ്രോസിക്യൂഷന് അനുമതി നല്കുന്നതു സംബന്ധിച്ച് തീരുമാനിക്കാന്‍ മൂന്നുമാസത്തെ സമയം നല്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അന്നത് മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കി. എന്നാല്‍, പിന്‍വലിച്ചത് മറച്ചുവയ്ക്കാന്‍ വലിയശ്രമംതന്നെ നടത്തി. ലോക്സഭാതെരഞ്ഞെടുപ്പു ഘട്ടത്തില്‍ എല്‍ഡിഎഫിനെ അധിക്ഷേപിക്കാന്‍ അശ്ളീലവാരിക പത്രാധിപരെ ഹര്‍ജിയുമായി ഇറക്കിവിട്ടതാണ്. ഇയാളുടെ മഞ്ഞപ്പുസ്തകങ്ങളും എല്‍ഡിഎഫിനെതിരെ പ്രചാരണായുധമാക്കി. ഹര്‍ജി നിലനില്‍ക്കുന്നതല്ല എന്നറിഞ്ഞിട്ടും ഇയാള്‍ക്ക് ഡല്‍ഹിയില്‍ ആതിഥ്യമൊരുക്കുന്ന മാതൃഭൂമിയും മനോരമ അടക്കമുള്ള എല്‍ഡിഎഫ് വിരുദ്ധമാധ്യമങ്ങളും ഉറഞ്ഞുതുള്ളി. ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ഹര്‍ജി ഉപയോഗപ്പെടുമെന്നാണ് യുഡിഎഫും പണം മുടക്കി മഞ്ഞവാരികക്കാരനെ പോറ്റുന്നവരും കരുതിയത്.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-3012681179937965132009-05-11T07:07:00.000-07:002009-05-11T07:07:00.000-07:00ലാവലിന്‍ കേസില്‍ പ്രതികളെ വിചാരണ ചെയ്യുന്നതിന് സംസ...ലാവലിന്‍ കേസില്‍ പ്രതികളെ വിചാരണ ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ക്രൈം നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നിരാകരിച്ചു. ക്രിമിനല്‍ നടപടി ചട്ടത്തിലെ 197-ാം വകുപ്പ് പ്രകാരം സര്‍ക്കാരില്‍നിന്നും പ്രോസിക്യൂഷന് അനുമതി തേടുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഹൈക്കോടതി തീരുമാനത്തില്‍ തെറ്റായി ഒന്നും കാണുന്നില്ല. ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അന്വേഷണ ഏജന്‍സിയായ സിബിഐതന്നെ പ്രോസിക്യൂഷന് അനുമതി തേടിയിട്ടുള്ള സാഹചര്യത്തില്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഇക്കാര്യത്തില്‍ എന്ത് താല്പര്യമാണുള്ളതെന്ന് കോടതി ആരാഞ്ഞു. തങ്ങളുടെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാര്‍ ഹര്‍ജി പിന്‍വലിച്ചു. <br /><br />ഇത് ദേശാഭിമാനി വാര്‍ത്ത. ഈ വാര്‍ത്ത മാതൃഭൂമിയില്‍ വന്നപ്പോള്‍ നന്ദകുമാര്‍ ഹര്‍ജി പിന്‍വലിച്ചതിനായി പ്രാധാന്യം. നിരസിക്കപ്പെട്ടതിനു രണ്ടാംസ്ഥാനം.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-8663013672212888796.post-58964060446931081702009-05-10T10:55:00.000-07:002009-05-10T10:55:00.000-07:00പ്രതിപക്ഷത്തിന്റെ ഭരണഘടനാ ബാധ്യത എന്നാല്‍ ഗവര്‍ണറെ...പ്രതിപക്ഷത്തിന്റെ ഭരണഘടനാ ബാധ്യത എന്നാല്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തല്‍, ഹര്‍ത്താല്‍ സംഘടിപ്പിക്കല്‍, അഡ്വക്കറ്റ് ജനറലിനെതിരെ ഉപരോധം നടത്തല്‍ എന്നിത്യാദി കലാപരിപാടികളാണെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ല. ഇപ്പോള്‍ ഭരണഘടനവച്ചാണ് കളി. ഉമ്മന്‍ചാണ്ടി ഉറങ്ങുന്നതും എഴുന്നേല്ക്കുന്നതും ഭരണഘടനയില്‍ തൊട്ടുതൊഴുതാണ്. രാവിലെ വെള്ളകീറുന്നതിനുമുമ്പ് എണീറ്റ് കിടക്കയില്‍തന്നെ വടക്കോട്ട് തിരിഞ്ഞിരുന്ന് "ഓം ഭരണഘടനായ നമഃ'' എന്ന് നൂറ്റൊന്നുവട്ടം ഉരുവിടും. അതുകഴിഞ്ഞേ അടുക്കളയില്‍നിന്ന് കട്ടന്‍ചായ വരൂ.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com