tag:blogger.com,1999:blog-8663013672212888796.post1954139711432952230..comments2023-10-26T02:05:14.690-07:00Comments on ഉള്ളത് പറഞ്ഞാല്‍: കുലംകുത്തിയുടെ കാണാച്ചരട്ശതമന്യുhttp://www.blogger.com/profile/13721845978408816981noreply@blogger.comBlogger1125tag:blogger.com,1999:blog-8663013672212888796.post-78531972567830123672009-07-05T11:40:32.626-07:002009-07-05T11:40:32.626-07:001996ല്‍ അന്നത്തെ മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയു...1996ല്‍ അന്നത്തെ മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും കനഡയില്‍ പോയതും പിന്നീട് വൈദ്യുതിമന്ത്രിയും ബോര്‍ഡ് അംഗങ്ങളും കനഡയില്‍ പോയതും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിന്റെ അനുവാദത്തോടെയാണെങ്കിലും ലാവ്ലിന് എന്ന കമ്പനിയുടെ പേര് പറഞ്ഞിട്ടില്ലെന്നാണ് വീരഭൂമിയുടെ എക്സ്ക്ളൂസീവ്. 1996ല്‍ മുഖ്യമന്ത്രിയുടെയും വൈദ്യുതിമന്ത്രിയുടെയും കനഡ യാത്ര സംബന്ധിച്ച സെക്രട്ടറിയറ്റിന്റെ മിനുട്ട്സ് ഡല്‍ഹി-പത്തനംതിട്ട റൂട്ടില്‍ സൌജന്യമായി സപ്ളൈചെയ്യുന്നുണ്ട്. കനഡ യാത്ര എന്തിനാണെന്ന് സെക്രട്ടറിയറ്റ് ചര്‍ച്ചചെയ്തില്ല, അതിനര്‍ഥം ലാവ്ലിന് കരാര്‍ പാര്‍ടി അറിഞ്ഞില്ലെന്നാണെന്ന് വീരലേഖകന്‍ സമര്‍ഥിക്കുന്നു. നാട് ഭരിക്കുന്ന മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ഉല്ലാസയാത്ര നടത്താനാണോ പാര്‍ടി അനുവാദം നല്‍കിയത്. എന്തിനാണ് പോകുന്നതെന്ന് വ്യക്തമായി അറിയിക്കാതെ മുഖ്യമന്ത്രിക്കും മന്ത്രിക്കും വിദേശയാത്ര നടത്താന്‍ പാര്‍ടി അനുവാദം നല്കുമെന്നു പറയുന്ന ലേഖകന്റെ തലപരിശോധിക്കണമെന്ന് കുറിപ്പെഴുതാന്‍ ഭൂമിമലയാളത്തില് ആരോരുമില്ലാതെപോയല്ലോ ഗുരുവായൂരപ്പാ! ലേഖകന്‍ സ്ഥിര ബുദ്ധിയില്ലെന്നു പറഞ്ഞാല്‍, അത് പത്രസ്വാതന്ത്ര്യത്തിനുനേരെയുള്ള കൈയേറ്റമാകുമോ, പിന്നീടെതെങ്കിലും കേസിലെ സാക്ഷിമൊഴിയാകുമോ എന്നും ഭയപ്പെടണം. ഇക്കാലത്തെയാണ് കലികാലമെന്ന് വിളിക്കുന്നത്.ശതമന്യുhttps://www.blogger.com/profile/13721845978408816981noreply@blogger.com